മധു വധക്കേസില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി ! മൊഴിമാറ്റിയത് പ്രതികളെ പേടിച്ചെന്ന് കൂറുമാറിയ സാക്ഷി…

മധു വധക്കേസില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി. പ്രതിഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി രംഗത്തെത്തിയത്. പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്ന് കക്കി പറഞ്ഞു. മണ്ണാര്‍ക്കാട് എസ്എടി കോടതിയില്‍ വെച്ചാണ് കക്കി വീണ്ടും മൊഴി മാറ്റിയത്. പോലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞതെന്നും കക്കി വ്യക്തമാക്കി. മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നതു കണ്ടു. അകമലയില്‍ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമാണ് കക്കി നേരത്തെ പോലീസിന് കൊടുത്തിരുന്ന മൊഴി. രണ്ടാം പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ്, ദൃക്സാക്ഷികളായ സാക്ഷികളെ വിസ്തരിച്ചശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കാവൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Read More

ഉമ്മന്‍ചാണ്ടിയെ പീഡനക്കേസില്‍ കുടുക്കാനും ലാവ്‌ലിനിലില്‍ നിന്നു തലയൂരാനും കോടികള്‍ മുടക്കി അഭിഭാഷകരെ സുപ്രിംകോടതിയില്‍ നിന്നു കൊണ്ടുവരും; പക്ഷെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പണമില്ല…

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നു കരകയറാന്‍ മുണ്ടുമുറുക്കി ഉടുക്കുകയാണെന്ന സര്‍ക്കാരിന്റെ അവകാശവാദം വെറും ഗീര്‍വാണം മാത്രമെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. പണമില്ലാത്തതിനാല്‍ പല പദ്ധതികളും ഇഴയുകയാണ്. എന്നിരുന്നാലും ഇഷ്ടക്കാരെ ജോലിയില്‍ തിരുകിക്കയറ്റി ശമ്പളം കൊടുക്കാനും രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള നിയമയുദ്ധം നടത്താന്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകരെ എത്തിക്കാനും സര്‍ക്കാരിന് യാതൊരു മടിയുമില്ല. ഇത്തരം ധൂര്‍ത്തു നടത്തിയിട്ടും സാമൂഹ്യനീതിയ്ക്കായി നിലകൊള്ളുന്നുവെന്ന് പറയുന്ന സര്‍ക്കാരിന് ഒരു സാധുവിനെ തല്ലിക്കൊന്ന കേസ് നടത്താന്‍ പണമില്ല. ഇക്കാരണം പറഞ്ഞ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന നിലപാട് കൈക്കൊണ്ടിരിക്കയാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനമേറ്റു കൊല്ലപ്പെട്ട കേസിലാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. കൊല്ലപ്പെട്ട മധുവിന്റെ സഹോദരിക്ക് പൊലീസില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു. എന്നാല്‍,…

Read More

മധുവിന്റെ മരണത്തില്‍ പകരം ചോദിക്കാനുറച്ച് മാവോയിസ്റ്റുകള്‍ ! മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയില്‍ പ്രതികാര പ്രഖ്യാപനം നടത്തിയ സംഘത്തിന്റെ പട്ടികയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരെ…

കാളികാവ്: ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍. അട്ടപ്പാടിയില്‍ മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് പകരം ചോദിക്കുമെന്നാണ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മധുവിന്റെ മരണത്തിന് പ്രധാനകാരണം പട്ടിണിയാണെന്നും മധു ഉള്‍പ്പെടെയുള്ള ആദിവാസികളെ പട്ടിണിക്കിട്ട സര്‍ക്കാര്‍ ഏജന്‍സികളാണ് കൊലപാതകത്തിന് ഉത്തരവാദികള്‍ എന്നും മാവോവാദികള്‍ പറയുന്നു.ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം നിര്‍ദ്ദയം തല്ലിക്കൊന്നത്. ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള അവസരം കൂടിയായി കൊലപാതകത്തെ മാവോവാദികള്‍ മാറ്റിത്തീര്‍ക്കുകയാണ് എന്നും ആരോപണമുണ്ട്. കൊലപാതകത്തിനു ശേഷം അട്ടപ്പാടി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി സൂചനയുണ്ട്. മധുവിന്റെ മരണശേഷം പുതിയ പ്രവര്‍ത്തകരെ എത്തിച്ച പ്രത്യേക പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആദിവാസികള്‍ക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിച്ചു കൊടുക്കുന്നതിലെ വീഴ്ചയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പട്ടികയില്‍ പെടുത്താന്‍…

Read More

വയറ്റിലുണ്ടായിരുന്നത് ഒരു പഴത്തിന്റെ കഷ്ണം മാത്രം ! മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ കണ്ണു നിറഞ്ഞു പോകും

തൃശ്ശൂര്‍: ഭക്ഷണവസ്തുക്കള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധു മുഴുപ്പട്ടിണിയില്‍ ആയിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മധുവിന്റെ വയറ്റില്‍ ആഹാരമായി ഉണ്ടായിരുന്നത് ഒരു പഴത്തിന്റെ കഷ്ണവും, മറ്റു കായ്കനികളുടെ ചെറിയ അംശവും മാത്രം. അരി ആഹാരത്തിന്റെ അംശം ഒട്ടുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.മധു മുഴുപ്പട്ടിണിയിലായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. ശാരീരികമായും ഇയാള്‍ അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍തന്നെ മൃതദേഹത്തിന് ചെറിയതോതില്‍ നിറംമാറ്റം വന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ശനിയാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മൂന്നുമണിക്കൂറോളം നീണ്ട വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് അധികൃതര്‍ നടത്തിയത്. മധുവിന്റെ ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന വിവരം…

Read More

ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ ആക്രമികള്‍ക്ക് കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; വെള്ളം ചോദിച്ചപ്പോള്‍ നക്കിക്കുടിക്കാന്‍ പറഞ്ഞു; ഗുരുതര ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക

തൃ​ശൂ​ർ: അ​ട്ട​പ്പാ​ടി​യി​ലെ മ​ധു​വി​ന്‍റെ മ​ര​ണ​കാ​ര​ണം ത​ല​യി​ലെ ആ​ന്ത​രി​ക​ര​ക്ത​സ്രാ​വ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​ധു​വി​ന്‍റെ നെ​ഞ്ചി​ലും മ​ർ​ദ്ദ​നമേറ്റെന്നും റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. സം​ഭ​വം പ്ര​ത്യേ​ക​സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ ആക്രമികള്‍ക്ക് കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; വെള്ളം ചോദിച്ചപ്പോള്‍ നക്കിക്കുടിക്കാന്‍ പറഞ്ഞു; ഗുരുതര ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക പാലക്കാട്: അട്ടപ്പാട്ടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക രംഗത്ത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ കാണിച്ച് കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി പറഞ്ഞു. മധുവിനെ അക്രമികള്‍ പിടിച്ചു കൊണ്ടു വരുമ്പോള്‍ വനംവകുപ്പിന്റെ ജീപ്പ് അനുഗമിച്ചെന്നും…

Read More

ഗോവിന്ദച്ചാമി, നിര്‍ഭയയുടെ ഘാതകര്‍, ബാലപീഡകര്‍ എന്നിങ്ങനെ മരണമര്‍ഹിച്ചവര്‍ അനവധിയുണ്ടായിട്ടും ജനക്കൂട്ടത്തിന്റെ കണ്ണില്‍ പെട്ടത് പാവം ആദിവാസി മാത്രം;പ്രതിഷേധം ഇരമ്പുന്നു…

മോഷണമാരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. വ്യാഴാഴ്ചയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഇടയ്ക്കു വച്ച് മരിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിരുന്നു.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. നാട്ടുകാരുടെ നിഷ്ഠൂരമായ പ്രവൃത്തിയെ അപലപിച്ച് പല പ്രമുഖരും സോഷ്യല്‍…

Read More