പ്രണയസല്ലാപങ്ങള്ക്കും കറങ്ങാനുമായി പണം കണ്ടെത്താന്‍ കമിതാക്കള്‍ വഞ്ചിച്ചത് മൂകയായ യുവതിയെ. എറണാകുളം വൈറ്റിലയിലാണ് സംഭവം. വീട്ടമ്മയുടെ ആഭരണങ്ങള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ കമിതാക്കളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിനി ബധിരയും മൂകയുമായ ശരണ്യയുടെ അഞ്ചര പവന്റെ ആഭരണങ്ങളാണ് വിഷ്ണു ഗോപാല്‍(25), രേഷ്മ(22) എന്നിവര്‍ ചേര്‍ന്ന് തട്ടിയത്. ഇവരെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശരണ്യയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നതിന്റെ അടുത്ത് തന്നെയാണ് വിഷ്ണുവിന്റെയും വീട്. വിഷ്ണുവും രേഷ്മയും ശരണ്യയുടെ ഒന്നര വയസ്സുള്ള കുട്ടിയെ കളിപ്പിക്കാന്‍ എന്ന മട്ടിലാണ് അടുത്തു കൂടിയത്. രണ്ടു പ്രാവശ്യം വീട്ടില്‍ ആളുണ്ടായിരുന്നതിനാല്‍ ആഭരണം തട്ടാനുള്ള ശ്രമം നടന്നില്ല. എന്നാല്‍ വെള്ളിയാഴ്ച ആരും ഇല്ലെന്ന് ഉറപ്പു വരുത്തി ഭീഷണിപ്പെടുത്തി രേഷ്മയാണ് ആഭരണങ്ങള്‍ ഊരി വാങ്ങിയത്. ശേഷം വിഷ്ണുവിന്റെ ബൈക്കില്‍ കടന്നു കളയുകയായിരുന്നു. വീട്ടുകാര്‍ എത്തിയതോടെ സംഭവം ആംഗ്യ ഭാഷയില്‍ പറഞ്ഞെങ്കിലും മോഷ്ടാവിനെ…
Read MoreCategory: Editor’s Pick
ഈ യുവാവിന്റെ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു! തമ്മില്‍ വെട്ടികൊല്ലുന്നതിനേക്കാള് എത്രയോ ഭേദമാണ് സ്നേഹിച്ച് ജീവിക്കുന്നത്; കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ടോവിനോ തോമസ്
കൊലപാതക രാഷ്ട്രീയം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് തമ്മില്‍ ഒരുമിച്ച് ജീവിക്കുന്നതെന്നും നടന് ടോവിനോ തോമസ്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി വെട്ടേറ്റ് മരിച്ചതില്‍ ദുഖം രേഖപ്പെടുത്തികൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ശ്യാംപ്രസാദിനെ ഓര്‍ത്താണ് ടൊവിനോ ഇക്കാര്യം പറയുന്നത്. അതിന് പിന്നില്‍ ഒരു സെല്‍ഫിയുടെ ബന്ധമുണ്ടെന്നും ടോവിനോ കുറിച്ചു. ‘സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത , ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു . ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ? മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു . ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു . തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍…
Read Moreകോഴിക്കോട് നഗരത്തിലെ ഷീഷ കഫെയില്‍ റെയ്ഡിനെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകള്‍, ഹുക്ക വലിച്ച് ഉന്മാദാവസ്ഥയില് പെണ്‍കുട്ടികള്‍, പോലീസ് റെയ്ഡില്‍ കണ്ടെത്തിയത് ഇതൊക്കെ
കോഴിക്കോട് നഗരത്തിലെ വിദ്യാർഥികൾക്ക് ലഹരിയോട് പ്രിയം കൂടുന്നു. നഗരത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പോലീസ് പിടിച്ച് താക്കീത് നൽകി വിട്ടത് പെണ്‍കുട്ടികളടക്കം പത്തിലധികം വിദ്യാർഥികളെ. ഇതിൽ പ്രായ പൂർത്തിയാകാത്തവരും ഉൾപെടും. സൗഹൃദങ്ങളുടെ സമ്മർദ്ദവും ശിഥിലമായ കുടുബ ബന്ധങ്ങളും വിദ്യാർഥികളെ ഇത്തരം ദുശീലങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. വിദ്യാർഥികൾക്ക് പോക്കറ്റ് മണി എന്ന പേരിൽ രക്ഷിതാക്കൾ കൈനിറയെ നൽകുന്ന പണം എത്തി ചേരുന്നത് ഇത്തരം ഇടങ്ങളിലാണ്. സാമൂഹ്യ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളും വഴിവിട്ട കൂട്ടായ്മകളും ഇത്തരം ദുശീലങ്ങൾക്ക് വളം വെക്കുന്നു. ഇന്നലെ ബീച്ചിൽ അനധികൃതമായി നടത്തിയ ഷീഷ കഫെ നടത്തിയ കൂൾബാർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അടപ്പിച്ചു. ഇവിടെ നിന്ന് പോലീസ് പിടികൂടിയത് പെണ്‍കുട്ടികൾ അടക്കം ഏഴ് വിദ്യാർഥികളെയാണ്. ടൗണ്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ആരോഗ്യവിഭാഗവും നടത്തിയ സംയുക്ത റെയ്ഡിലാണ് കഫെയ്ക്കകത്ത് ഷീഷ വലിക്കുകയായിരുന്ന വിദ്യാർഥി…
Read Moreനടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്ട്ടിന് കൊല്ലപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്, മാര്ട്ടിന് ജീവിച്ചിരിക്കുന്നത് അവര്‍ക്ക് ഭീഷണി, വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍ രംഗത്ത്
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്ട്ടിന് കൊല്ലപ്പെട്ടേക്കുമെന്ന് സിനിമാ പ്രവര്ത്തകന് സലിം ഇന്ത്യ. ആലുവ സബ് ജയിലില്‍ വച്ചോ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കോ കൊല്ലപ്പെടുമെന്ന് താന്‍ ഭയക്കുന്നതായി സലിം ഇന്ത്യ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് സലിം ഇന്ത്യ ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും സംഭവം കൃത്രിമ സൃഷ്ടിയാണെന്നും മാര്ട്ടിന് കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ചിലര്‍ മാര്‍ട്ടിനെ ഭയക്കുന്നു. മാര്ട്ടിന് ജീവിച്ചിരുന്നാല്‍ ദിലീപിന്റെ നിരപരാധിത്വം പുറത്ത് വരുമെന്ന് അവര്‍ ഭയക്കുന്നു. മാത്രമല്ല, തന്റെ ജീവന് അപകടത്തിലാണെന്ന് മാര്ട്ടിന് കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സത്യം അറിയാവുന്ന മാര്ട്ടിന് സംരക്ഷണം നല്‍കണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടു വരാന്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സലിം ഇന്ത്യ കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റേയും തന്ത്രമാണെന്നാണ് അങ്കമാലി…
Read Moreകൂടെ നിന്നില്ലെങ്കിലും മാറിനിന്ന് കല്ലെറിയരുത്! ജനപ്രതിനിധി ആണെങ്കെിലും ഞാനുമൊരു സ്ത്രീയാണ്; മാധ്യമങ്ങള്‍ അനാവശ്യമായി ഈ വിഷയത്തില്‍ ഇടപെടരുത്; വികാരനിര്‍ഭരയായി പ്രതിഭ എംഎല്‍എ
ജനപ്രതിനിധി ആണെങ്കിലും താനും ഒരു സ്ത്രീയാണെന്ന് പറഞ്ഞ് വികാരാധീനയായി കായംകുളം എംഎല്‍എ പ്രതിഭ രംഗത്ത്. വിവാഹ ബന്ധം വേര്‍പെടുത്തുന്ന തീരുമാനമാണ് പ്രതിഭ തന്റെ ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം മുമ്പ് മനസില്‍ എടുത്ത തീരുമാനമായിരുന്നു ഇത്. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഉള്ള വെളിപ്പെടുത്തല്‍ ആയി ഈ എഴുത്തിനെ കണ്ടാല്‍ മതി. പ്രതിഭ കുറിപ്പില്‍ പറയുന്നു. എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാന്‍ കടന്നു പോവുകയാണ്.കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മനസ്സില്‍ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം. കുടുംബകോടതിയില്‍ ഞാന്‍ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അതു…
Read Moreപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി റിമ കല്ലിങ്കല്‍, മുറിയിലേക്ക് ഇടിച്ചുകയറി നടിമാരെ പീഡിപ്പിക്കുന്നു, ഒന്നും മിണ്ടാതെ സിനിമ ലോകം, ഡബ്ല്യുസിസി പുതിയ അങ്കത്തിന്
സിനിമലോകത്ത് നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്ന സമയമാണിത. വിമണ്‍ ഇന്‍ സിനിമ കളക്ടീവും മറ്റും സജീവമായതോടെ സിനിമയിലെ കൊള്ളരുതായ്മകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടുത്തിടെ നടി റിമ കല്ലിങ്കല്‍ ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിച്ച ടെഡെക്സ് ടോക്ക്സ് എന്ന ഷോയില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സിനിമലോകത്ത് ചര്‍ച്ചയാകുന്നത്. റിമ പറയുന്നതിങ്ങനെ- പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരുടെ മുറിയിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല. അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു. വീഡിയോയുടെ എട്ടാമത്തെ മിനിറ്റിലാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് നടിമാരെ പീഡിപ്പിക്കുന്നു എന്ന ആരോപണം റിമ ഉന്നയിക്കുന്നത്. ഇതുവരെ ഒരു നടിമാരും പരസ്യമായി പറഞ്ഞു കേള്‍ക്കാത്തൊരു ആരോപണമാണിത്. വീഡിയോ കാണാം.
Read Moreആതിരയുടെ ലീലവിലാസങ്ങള്‍, പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകും, പണമുണ്ടാക്കാന്‍ പറ്റിയ മാര്‍ഗമെന്ന് പറഞ്ഞ് കൂടെക്കൂട്ടും, പതിനാറുകാരിയെ ആദ്യം പീഡിപ്പിക്കാന്‍ കൊടുത്തത് ആതിരയുടെ കാമുകനും
ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ ഒന്നാംപ്രതി വലയിലാക്കിയത് വീട്ടിലെ സാഹചര്യം മുതലെടുത്ത്. ിന്നശേഷിക്കാരിയായ മാതാവും ശാരീരിക ന്യൂനതയുള്ള പിതാവുമടങ്ങുന്ന കുടുംബത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ മുതലെടുത്താണ് ഒന്നാംപ്രതി പുന്നപ്ര സ്വദേശി ആതിര പെണ്‍കുട്ടിയെ വലയിലാക്കിയത്. റിസോര്‍ട്ടുകളില്‍ ആയൂര്‍വേദ മസാജിംഗ് ജോലിയാണെന്നാണ് ഇവര്‍ നാട്ടില്‍ പറഞ്ഞിരുന്നത്. ഇതിന്റെ മറവില്‍ നടത്തിയിരുന്ന അനാശാസ്യ പവര്ത്തനങ്ങള്ക്ക് മറയായാണ് പെണ്‍കുട്ടിയെ ആദ്യം ഇവര്‍ കൂട്ടിക്കൊണ്ടുപോകുന്നത്. പെണ്‍കുട്ടിയും സ്വന്തം കുട്ടിയും കൂടെയുള്ളത് മറ്റുള്ളവര്‍ക്ക് സംശയത്തിന് ഇടയാക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഈ നീക്കം. റിസോര്‍ട്ടുകളിലും മറ്റു സ്ഥാപനങ്ങളിലും ഇത്തരത്തില്‍ കൊണ്ടുപോകുന്നതിനിടയില്‍ ആതിരയുടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ നെല്‍സണ്‍ പെണ്‍കുട്ടിയുടെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. നഗര കേന്ദ്രത്തിലെ തന്നെ ഒരു റിസോര്‍ട്ടില്‍ ആതിര എത്തിച്ച പെണ്‍കുട്ടിയെ ഇയാള്‍ മദ്യം നല്കി…
Read Moreകുറ്റകൃത്യങ്ങള്‍ തടയാന്‍ പശുവിന് പാല്! തടവുകാരെ സത്സ്വഭാവികളാക്കാന്‍ പശു തെറാപ്പിയുമായി ഹരിയാന സര്‍ക്കാര്‍; പശുക്കളെ വാങ്ങാനും കാലിത്തൊഴുത്ത് പണിയാനുമായി വകയിരുത്തിയിരിക്കുന്നത് ഒന്നരക്കോടി രൂപ
പശുവിനെ ഉപയോഗിച്ച് എന്തെല്ലാം പരിഷ്കാരങ്ങള്‍ വരുത്താന്‍ സാധിക്കും എന്നുള്ള ഗവേഷണത്തിലാണ് ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളെന്ന് തോന്നിപ്പോകും ചില വാര്‍ത്തകള്‍ കണ്ടാല്‍. അത്തരത്തിലൊന്നാണ് തടവുകാരെ സന്മാര്‍ഗത്തിലെത്തിക്കാന്‍ ഹരിയാനയിലെ ജയിലുകളില്‍ ഇനി പശു തെറാപ്പി നടത്തുമെന്നത്. ജയില്‍വളപ്പില്‍ പശുക്കളെ വളര്‍ത്തുന്നതിലൂടെ ജയിലിലെ അന്തേവാസികളുടെ ഉള്ളിലെ ദുഷ്ചിന്തകളെല്ലാം അകലുമെന്നാണ് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കണ്ടുപിടുത്തവും പ്രതീക്ഷയും. സംസ്ഥാനത്തെ ആറ് ജയിലുകളിലാണ് പശു തെറാപ്പി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. 600 പശുക്കളെ വാങ്ങാനും ജയില്‍വളപ്പില്‍ കാലിത്തൊഴുത്തുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ ഒന്നരക്കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ പിന്തുണ നല്കുന്ന സംഘടനയായ ഗോ സേവാ ആയോഗിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഹിന്ദുമതത്തിന്റെ ഭാഗമാണ് പശുക്കള്‍. അവയെ സംരക്ഷിക്കുന്നവര്‍ക്കായി സവിശേഷ ശക്തികള്‍ നല്കാന് കഴിവുള്ളവയാണ് പശുക്കള്‍’. ഗോ സേവാ ആയോഗ് ചെയര്മാന് ഭാനി രാം മംഗ്ള പറഞ്ഞു. പശുക്കള്‍ നല്കുന്ന ശുദ്ധമായ പാലിന് ജയില്‍ശിക്ഷ…
Read Moreആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും! വാദി പ്രതിയായി കേസ് വഴിതിരിഞ്ഞിട്ടും മാധ്യമങ്ങള്‍ അറിയാത്തതായി ഭാവിക്കുന്നത് എന്തുകൊണ്ട്; വെല്ലുവിളിച്ച് ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്
ദിലീപ് ജയിലില്‍ കിടന്ന 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്ന് ദിലീപ് ഓണ്‍ലൈന്‍. ഫേസ്ബുക്കിലൂടെയാണ് നടന് ദിലീപിന്റെ ഫാന്‍സ് പേജായ ദിലീപ് ഓണ്‍ലൈന്‍ സംസാരിച്ചിരിക്കുന്നത്. ദിലീപ് ജയിലില്‍ കഴിച്ച ഉപ്പുമാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്നതരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു. ദിലീപ് ഓണ്‍ലൈന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്നതരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍…
Read Moreബിജെപി സംസ്ഥാന ഘടകത്തില്‍ വന്‍ അഴിച്ചുപണി, കെ. സുരേന്ദ്രന് പ്രസിഡന്റാകുമെന്ന് സൂചന, കുമ്മനം രാജശേഖരനെ കാത്ത് കേന്ദ്രത്തില്‍ സ്ഥാനം, പുനസംഘടനയിലെ സാധ്യതകള്‍ ഇങ്ങനെ
കേരളത്തില്‍ ബിജെപിയില്‍ പുനസംഘടന വേണമെന്ന ആവശ്യം അടുത്തിടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ കേന്ദ്ര നേതൃത്വവും ഇതിന് സമ്മതം മൂളിയെന്നാണ് സൂചന. മാര്‍ച്ചില്‍ പുനസംഘടന ഉണ്ടാകുമെന്നാണ് സൂചന. കുമ്മനം രാജശേഖരനു പകരം ഊര്‍ജസ്വലനായ ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തെത്തും. കുമ്മനത്തിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്പര്യം. അമിത് ഷായുടെ പ്രത്യേക താല്പര്യം സുരേന്ദ്രനു തന്നെ നറുക്കു വീഴുമെന്ന സൂചനയാണ് നല്‍കുന്നത്. സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന എം.ടി.രമേശ്, ബിജെപി ദേശീയ സമിതിയഗം പി.കെ.കൃഷ്ണദാസ് ഇവര്‍ക്കൊപ്പമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെയും പരിഗണിക്കുന്നത്. പ്രവര്‍ത്തകര്‍ക്കിടയില്‍ ജനകീയനെന്നതും മറ്റുള്ളവരെ അപേക്ഷിച്ച് യുവത്വം കൂടുതലുള്ളതും സുരേന്ദ്രന് മുന്‍തൂക്കം നല്കുന്നു. ദേശീയ നേതൃത്വം കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കൂടി കേന്ദ്ര മന്ത്രി പദവി…
Read More