പിഴ കുറച്ചതു പിഴവ്! കേന്ദ്രനിയമം ലംഘിക്കുന്നത് …
Read MoreCategory: Editor’s Pick
ഇനി സ്റ്റോപ്പില്ല! ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് കാറില്‍ പിന്തുടര്ന്നത് 54 കിലോമീറ്റര്‍; കെഎസ്ആർടിസി മിന്നല്‍ ബസിനെതിരേ പരാതിയുമായി അധ്യാപിക
കോഴിക്കോട്: വയനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാന് ബസില്‍ കയറാന്‍ പിന്തുടര്ന്നത് 54 കിലോമീറ്റര്‍..! വയനാട് വെള്ളമുണ്ട എയുപി സ്കൂള്‍ അധ്യാപികയായ വി.എം.റോഷ്നിക്കും മകന് സൗരവിനുമാണ് ഈ ദുരനുഭവമുണ്ടായത്. കല്‍പ്പറ്റ മുതല്‍ അടിവാരം വരെ ബസിനെ കാറില്‍ പിന്തുടരുകയും ഒടുവില്‍ മറികടന്ന് മുന്നില്‍ നിര്‍ത്തുകയും ചെയ്ത ശേഷമാണ് യാത്രക്കാരന് ബസില്‍ കയറാന്‍ സാധിച്ചത്. യാത്രക്കാരന് പിറകിലുണ്ടെന്ന് ബസ് ജീവനക്കാര്‍ മനസിലാക്കിയിട്ടും ബസ് നിര്‍ത്തുവാനോ യാത്രക്കാരനെ കയറ്റാനോ തയാറായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് അധ്യാപിക കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ക്ക് പരാതി നല്കി. കെഎസ്ആര്‍ടിസി എംഡിക്കും ഉടൻ പരാതി നൽകുമെന്ന് റോഷ്നി “രാഷ് ട്രദീപിക’യോട് പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം. തിരുവനന്തപുരത്ത് സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിയിലെ ബിരുദ വിദ്യാര്‍ഥിയായ മകന് സൗരവിന്റെ യാത്രയുമായി ബന്ധപ്പെട്ടണ് 549 രൂപ അടച്ച് ഓണ്‍ലൈനില്‍ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസില്‍ ടിക്കറ്റ്…
Read Moreഎരുമേലിയിൽ ഉഴുന്നുവടയ്ക്ക് 10 ഗ്രാം കുറവ്: 5000 രൂപ പിഴയിട്ട് ഉദ്യോഗസ്ഥർ; തന്നോട് ഉദ്യോഗസ്ഥർകാട്ടിയത് പകപോക്കലെന്നും, കാരണം ചൂണ്ടിക്കാട്ടി ഹോട്ടലുടമ പറയുന്നതിങ്ങനെ
എരുമേലി: ശബരിമല സീസണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഉഴുന്നുവടയുടെ തൂക്കത്തിൽ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച് 5000 രൂപ പിഴ ചുമത്തി. സമീപത്തെ ദേവസ്വം ബോർഡിന്റെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥർ പ്രതികാരം വീട്ടിയതാണ് പിഴ ഈടാക്കലിന്റെ പിന്നിലെന്ന് ഹോട്ടലുടമ പറയുന്നു. സംഭവത്തിൽ കളക്ടർക്ക് പരാതി നൽകുമെന്നും ഹോട്ടൽ ഉടമ എരുമേലി സ്വദേശി പുത്തൻവീട് തങ്കച്ചൻ പറഞ്ഞു. റവന്യൂ കണ്ട്രോൾ റൂം നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്. മറ്റ് ഭക്ഷണ സാധനങ്ങൾക്ക് അനുവദനീയമായതിലും കൂടുതൽ തൂക്കം ഉണ്ടായിരുന്നെന്ന് ഹോട്ടൽ ഉടമ പറയുന്നു. കൃത്യമായ തൂക്കത്തിൽ ഭക്ഷണസാധനങ്ങൾ നിർമിക്കാനാവില്ലെന്നും പക പോക്കിയതാണ് ഉദ്യോഗസ്ഥരെന്നും ഹോട്ടൽ ഉടമ പറയുന്നു. ഹോട്ടലിന് സമീപമുള്ള തോട്ടിലൂടെ ശൗചാലയ മാലിന്യങ്ങൾ ഒഴുക്കിവിടുന്നെന്ന് ആരോപിച്ച് ഹോട്ടൽ ഉടമ പല തവണ പരാതികൾ നൽകിയിരുന്നു. പരാതികളിൽ…
Read Moreസൂപ്രണ്ട് പറയുന്നതാണോ കണ്ടക്ടര്‍ പറയുന്നതാണോ സത്യം ! അടൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്; വിവാദ സംഭവത്തില്‍ കെഎസ്ആര്‍ടിസി രണ്ടായി ചേരി തിരിയുമ്പോള്‍…
കെഎസ്ആര്‍ടിസി ബസില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ വനിതാ സൂപ്രണ്ടിന്റെ വിഡിയോ എന്ന പേരിലാണ് വീഡിയോ വൈറലായത്. കെഎസ്ആര്‍ടിസി ജീവനക്കാരാണെങ്കിലും പാസ്സിന്റെ നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിവരും. ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ജീവനക്കാര്‍ തന്നെയാണെന്ന് ബേസില്‍ സ്കറിയ ജൂനിയര്‍ അസിസ്റ്റന്റ് എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ക്ക് പരാതിപെടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. അവരുടെ ജഡ്ജ്മെന്റ് അല്ലെങ്കില്‍ അഭിപ്രായം നിങ്ങള്‍ കേള്‍ക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം സാമൂഹ്യ മാധ്യമങ്ങളില്‍ കൊടുത്ത് ആത്മനിര്‍വൃതി അടയുക. ജീവനക്കാരുടെ പരാതികള്‍, അവരുടെ പടല പിണക്കങ്ങള്‍ തീര്‍ക്കാന്‍ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല അലെങ്കില്‍ ഓഞ്ഞ മാനേജ്മെന്റിന്റെ സെക്കോപതിക്ക് അലിവിയേഷന്‍…
Read Moreഇവള് ഞങ്ങളുടെ സഹോദരി! ഹിന്ദു യുവതിയുടെ വിവാഹം മുസ്ലിം ജമാ അത്ത് നടത്തും; കതിര്‍മണ്ഡപം ഒരുങ്ങുന്നത് പള്ളിയങ്കണത്തില്‍
കായംകുളം: ജാതിമത ചിന്തകള്‍ക്ക് അതീതമായി മാനുഷിക മൂല്യങ്ങള്‍ക്കാണ് സ്ഥാനമെന്ന സന്ദേശം ഒരിക്കല്‍ കൂടി പ്രകടമാക്കി നിര്‍ധനയായ ഹിന്ദു യുവതിയുടെ വിവാഹം നടത്താന്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി രംഗത്ത്. കായംകുളം ചേരാവള്ളി അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെ മകള്‍ അഞ്ജുവിന്റെ വിവാഹമാണ് കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് നടത്തുന്നത്. 19 നു രാവിലെ 11.30നും 12.30 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേ തെക്കടത്ത് തറയില്‍ ശശിധരന്റെ മകന് ശരത്തുമായാണ് അഞ്ജുവിന്റെ വിവാഹം. മുസ്ലിം പള്ളി അങ്കണം ഇവരുടെ വിവാഹത്തിനുള്ള കതിര്മണ്ഡപമാവും. മകളുടെ വിവാഹം നടത്താന്‍ സാമ്പത്തിക സഹായം തേടി അഞ്ജുവിന്റെ മാതാവ് ബിന്ദു ചേരാവള്ളി മുസ്ലിം ജമാഅത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ച് സാമ്പത്തിക സഹായത്തിനപ്പുറം വിവാഹംതന്നെ പൂര്‍ണമായി ഏറ്റെടുത്ത് നടത്തിക്കൊടുക്കാന്‍ ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് അശോകന് രണ്ടു വര്‍ഷം മുമ്പ്…
Read Moreസ്വത്ത് വേണം, 50 കോടി നഷ്ടപരിഹാരവും! പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ മകളെന്ന അവകാശവാദവുമായി മലയാളി വീട്ടമ്മ; വളര്ത്തച്ഛന് മരണത്തിന് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു. മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ…
Read More8,000 പേജുകള്‍, നാല് പ്രതികള്‍, 246 സാക്ഷികള്‍! കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍; കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപിച്ചു. റോയ് തോമസ് വധക്കേസിലാണ് അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചത്. 8,000 പേജുള്ള കുറ്റപത്രത്തിൽ ജോളി, എം.എസ്.മാത്യു, പ്രജികുമാർ, മനോജ് എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് 322 രേഖകൾ ഹാജരാക്കുമെന്ന് അന്വേഷണം സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സയനൈഡ് കൈവശം വച്ചതിനും കേസുണ്ട്. കേസിലാകെ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്. സാക്ഷികളിൽ 26 പേരും ഉദ്യോഗസ്ഥരാണ്. തഹസിൽദാർ ജയശ്രിയും വില്ലേജ് ഉദ്യോഗസ്ഥരും സാക്ഷി പട്ടികയിലുണ്ട്. റൂറൽ എസ്പി കെ.ജി.സൈമൺ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. കേസിൽ മാപ്പ് സാക്ഷികൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കടലക്കറി, വെള്ളം എന്നിവയിലാണ് ജോളി സയനൈഡ് കലർത്തിയത്. രാസ പരിശോധനാ ഫലം ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വ്യാജ ഒസ്യത്താണ് കേസിൽ…
Read Moreക്ഷീണം മാറാന്‍ കൂണ് ഗുളിക! പൊന്നാമറ്റത്ത് ടോം തോമസും സിലിയും കൊല്ലപ്പെട്ടത് കൂണ് കാപ്സ്യൂള്‍ ഉള്ളില്‍ച്ചെന്ന്; സയനൈഡ് നിറച്ചത് കാപ്സ്യൂളില്‍
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ പൊന്നാമറ്റത്ത് ടോം തോമസും സിലിയും കൊല്ലപ്പെട്ടത് സയനൈഡ് നിറച്ച കൂൺ കാപ്സ്യൂൾ ഉള്ളിൽച്ചെന്നാണെന്ന് അന്വേഷണസംഘം. സയനൈഡ് നല്‍കിയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ജോളി മൊഴിനല്‍കിയിരുന്നു എങ്കിലും കാപ്സ്യൂളിനകത്ത് സയനൈഡ് കലര്‍ത്തിയ സംഭവം അടുത്തയിടെയാണ് വെളിപ്പെടുത്തിയത്. കാപ്സ്യൂളിനുള്ളിലെ മരുന്നു കളഞ്ഞ് പകരം സയനൈഡ് നിറച്ച് ഇവർക്ക് നല്‍കുകയായിരുന്നു. ടോം തോമസ് പതിവായി കൂൺ കാപ്യസൂളുകള് കഴിച്ചിരുന്നതിനാല്‍ ഇത് സംശയത്തിന് ഇടനല്‍കിയില്ല. ക്ഷീണം മാറാൻ കൂൺ ഗുളിക നല്ലതാണെന്ന് ധരിപ്പിച്ചാണ് സിലിക്ക് നല്‍കിയത്. സിലിയുടെ ഭര്‍ത്താവ് ഷാജു ഗുളിക വാങ്ങി ജോളിയെ ഏല്‍പ്പിക്കുകയും അതില്‍ സയനൈഡ് നിറച്ച് തിരിച്ചു നല്‍കുകയുമായിരുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്.
Read Moreവ്യത്യസ്ത വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് എട്ടു മരണം; കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
പ്ലാശനാൽ: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു യുവാവ് മരിച്ചു. പ്ലാശനാൽ ആലപ്പാട്ട് മനോഹരന്റെ മകൻ കരുണ്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ന് പ്ലാശനാൽ കാളകെട്ടിയ്ക്കു സമീപമാണ് അപകടമുണ്ടായത്. പ്ലാശനാലിലുള്ള വീട്ടിലേക്കു വരുന്പോൾ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു കലുങ്കിൽ തലയിടിച്ചു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്നു പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചങ്ങനാശേരി: കെഎസ്ആർടിസി സാനിയ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ചങ്ങനാശേരി കാക്കാംതോട് പുത്തൻപുരയ്ക്കൽ മുഹമ്മദ് അൻസാരി (44) ആണ് മരിച്ചത്. ഇന്നലെ രാത്രി 11ന് എംസി റോഡിൽ തുരുത്തി ഫൊറോന പള്ളിക്കു സമീപമാണ് അപകടം. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്നു നാലിന് ചങ്ങനാശേരി പുതൂർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ ഷിറാസ്. മക്കൾ: അൽന, അഹില, ഇസാൻ.…
Read Moreആകാശവിസ്മയം കണ്ട് കേരളം! വടക്കൻ ജില്ലകളിൽ വലയ സൂര്യഗ്രഹണം; ഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത് കാസര്‍ഗോഡ് ചെറുവത്തൂര്‍
കോഴിക്കോട്/ തിരുവനന്തപുരം: ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ദൃശ്യമായി. വടക്കൻ മേഖലകളിൽ ഗ്രഹണം കൂടുതൽ വ്യക്തമായി. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാവും. കാസര്‍ഗോഡ്, ചെറുവത്തൂരാണ് ഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത്. കണ്ണൂര്‍ നാദാപുരം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും ഗ്രഹണം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കി. ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന് ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമായത്. രാവിലെ 8.05 മുതല്‍ 11.10 മണിവരെ നീണ്ട ഗ്രഹണം 9.27 ന് പാരമ്യത്തിലെത്തി. ആ സമയം സൂര്യന് 90 ശതമാനത്തോളം മറയ്ക്കപ്പെട്ടു. കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2.45 മിനിറ്റ് സമയത്തേക്കാണ് വലയ ഗ്രഹണം ദൃശ്യമായത്. മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണവും കണ്ടു. നഗ്ന നേത്രങ്ങള്‍ കൊണ്ടോ…
Read More