അ​തീ​വ ദു​ഷ്‌​ക​ര​മാ​യ മോ​ണ്‍​സ്റ്റ​ര്‍ പൈ​ത്ത​ണ്‍ കൊ​ടു​മു​ടി കീ​ഴ​ട​ക്കി ആ​റം​ഗ സം​ഘം ! അ​തി​സാ​ഹ​സി​ക​ത​യ്ക്ക് വ​ന്‍​തു​ക പി​ഴ; വീ​ഡി​യോ വൈ​റ​ല്‍…

സാ​ഹ​സി​ക വീ​ഡി​യോ​ക​ള്‍​ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ എ​പ്പോ​ഴും വ​ന്‍​സ്വീ​കാ​ര്യ​ത​യാ​ണു​ള്ള​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​രോ​ട് ആ​രാ​ധ​ന തോ​ന്നു​ന്ന​തും സ്വാ​ഭാ​വി​ക​മാ​ണ്. അ​ത്ത​ര​ത്തി​ല്‍ സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റു​ക​യാ​ണ് ചൈ​ന​യി​ലെ ഷാ​ങ്റോ ജി​യാ​ങ്സി​യി​ലെ സാ​ങ്കിം​ഗ് പ​ര്‍​വ്വ​ത​നി​ര​യി​ലെ മോ​ണ്‍​സ്റ്റ​ര്‍ പൈ​ത്ത​ണ്‍ കൊ​ടു​മു​ടി ക​യ​റി ആ​റം​ഗ സം​ഘം. മൂ​ന്ന് പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളു​മ​ട​ങ്ങി​യ സം​ഘ​മാ​ണ് കു​ത്ത​നെ​യു​ള്ള കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​ത്. സാ​ഹ​സി​ക​ത പ​ക്ഷെ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ മാ​ത്ര​മ​ല്ല നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കും ഇ​വ​രെ എ​ത്തി​ച്ചു. ആ​റ് മി​ല്ല്യ​ണ്‍ യു​വാ​ന്‍ ഏ​ഴ് കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഇ​വ​ര്‍​ക്ക് കോ​ട​തി പി​ഴ വി​ധി​ച്ച​ത്. ഓ​രോ​രു​ത്ത​ര്‍​ക്കും പ​ത്ത് ല​ക്ഷം യു​വാ​ന്‍ വീ​ത​മാ​ണ് കോ​ട​തി പി​ഴ വി​ധി​ച്ച​ത്. ത​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടും ത​ങ്ങ​ളു​ടെ പ്ര​ക​ട​നം ലോ​ക​ത്തെ അ​റി​യി​ക്കാ​ന്‍ ഇ​വ​ര്‍ വീ​ഡി​യോ പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. ആ​റം​ഗ സം​ഘം കൊ​ടു​മു​ടി ക​യ​റു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ യൂ​ട്യൂ​ബി​ലും ട്വി​റ്റ​റി​ലു​മ​ട​ക്കം വൈ​റ​ലാ​കു​ന്ന​ത്.

Read More

ക​ട​യി​ല്‍ നി​ന്ന് അ​ടി​ച്ചു​മാ​റ്റി​യ സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​ത്തേ​ക്ക് പാ​ഞ്ഞു ! ചി​ല്ലു​വാ​തി​ല്‍ ച​തി​ച്ച​തോ​ടെ പ​ണി​പാ​ളി;​വീ​ഡി​യോ കാ​ണാം…

ക​ട​യി​ല്‍​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച മോ​ഷ്ടാ​വി​ന് വി​ന​യാ​യ​ത് ക​ട​യു​ടെ ചി​ല്ല് വാ​തി​ല്‍. വാ​തി​ലി​ന്റെ ചി​ല്ലി​ല്‍ ഇ​ടി​ച്ച് ബോ​ധം പോ​യി ത​റ​യി​ല്‍ വീ​ണ് മോ​ഷ്ടാ​വി​നെ ക​യ്യോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ലോ​ക​പ്ര​ശ​സ്ത ഫാ​ഷ​ന്‍ വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ ലൂ​യി വി​റ്റോ​ണി​ന്റെ വാ​ഷി​ങ്ട​ണി​ലെ ബെ​ല്‍​വ്യൂ കൗ​ണ്ടി ഷോ​റൂ​മി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. ആ​ഡം​ബ​ര​ബാ​ഗു​ക​ള്‍, പാ​ദ​ര​ക്ഷ​ക​ള്‍, വാ​ച്ചു​ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഫാ​ഷ​ന്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് പ്ര​ശ​സ്ത​മാ​യ, ക​മ്പ​നി​യാ​ണ് ലൂ​യി വി​റ്റോ​ണ്‍. ഷോ​റൂ​മി​ല്‍ നി​ന്ന് വി​ല​പി​ടി​പ്പു​ള്ള ഹാ​ന്‍​ഡ്ബാ​ഗു​ക​ളാ​ണ് മോ​ഷ്ടാ​വ് കൈ​ക്ക​ലാ​ക്കി പു​റ​ത്തേ​ക്ക് പാ​ഞ്ഞ​ത്. വാ​തി​ലി​ന്റെ ഭാ​ഗ​ത്ത് ചി​ല്ലാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ തു​റ​ന്ന വ​ഴി​യാ​ണെ​ന്ന് തെ​റ്റി​ധ​രി​ച്ച് അ​തു​വ​ഴി ര​ക്ഷ​പ്പെ​ടാ​നു​ള്ള മോ​ഷ്ടാ​വി​ന്റെ ശ്ര​മ​മാ​ണ് വ​ലി​യ പ​രാ​ജ​യ​മാ​യി മാ​റി​യ​ത്. പ​തി​നേ​ഴു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ന്ന വ​ലി​യ സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​യാ​യ​തി​നാ​ല്‍ ഇ​യാ​ളു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ട​ക​ളും ചി​ല്ല​റ​വി​ല്‍​പ​ന​കേ​ന്ദ്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന അ​ന്‍​പ​തോ​ളം…

Read More

വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ച അധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍ ! പോ​ക്‌​സ് കേ​സ്…

വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് പ​തി​വാ​യി അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍​കി​യ കാ​യി​കാ​ധ്യാ​പ​ക​ന്‍ പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ പ​രി​യാ​ര​ത്താ​ണ് സം​ഭ​വം. ഓ​ല​യ​മ്പാ​ടി സ്വ​ദേ​ശി കെ ​സി സ​ജീ​ഷി​നെ പ​രി​യാ​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദ്യാ​ര്‍​ത്ഥി​നി​ക്ക് പ്ര​തി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ച്ച് ന​ല്‍​കി​യെ​ന്നാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്‌​സോ ചു​മ​ത്തി കേ​സെ​ടു​ത്തു. അ​തി​നി​ടെ ക​ണ്ണൂ​ര്‍ മാ​ത​മം​ഗ​ല​ത്ത് ഒ​ന്‍​പ​ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ചു​മ​ട്ട് തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​ത്തൊ​ടി​യി​ല്‍ വി ​സി ക​രു​ണാ​ക​ര​നെ​യാ​ണ് പെ​രി​ങ്ങോം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് പെ​രി​ങ്ങോം പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഇ​ന്നാ മോ​നേ ഷൂ ​പി​ടി​ച്ചോ ! വേ​ലി​ക്കെ​ട്ടി​നു​ള്ളി​ല്‍ വീ​ണ ഷൂ ​എ​ടു​ത്തു ന​ല്‍​കി ആ​ന; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ആ​ന​യു​ടെ വി​കൃ​തി​ത്ത​ര​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ ആ​ളു​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. ഇ​പ്പോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ഷാ​ങ് ഡോ​ങ് പ്ര​വി​ശ്യ​യി​ലു​ള്ള മൃ​ഗ​ശാ​ല​യി​ലെ ആ​ന​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. മൃ​ഗ​ശാ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി​യു​ടെ ഷൂ ​അ​ബ​ദ്ധ​ത്തി​ല്‍ ആ​ന​യെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന വേ​ലി​ക്കെ​ട്ടി​നു​ള്ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു കൊ​ണ്ട് ആ​ന ഷൂ ​തു​മ്പി​ക്കൈ​ക​ളി​ല്‍ എ​ടു​ത്ത് കു​ട്ടി​ക്ക് തി​രി​കെ ന​ല്‍​കു​ക​യാ​യി​രു​ന്നു. 25 വ​യ​സ്സു​ള്ള മൗ​ണ്ടേ​ന്‍ എ​ന്ന ആ​ന​യാ​ണ് കു​ട്ടി​യു​ടെ ഷൂ ​മ​ട​ക്കി ന​ല്‍​കി​യ​ത്. സ​ന്ദ​ര്‍​ശ​ക​രി​ലാ​രോ പ​ക​ര്‍​ത്തി​യ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ ജ​ന​ശ്ര​ദ്ധ നേ​ടു​ക​യാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ലേ സാ​മ​ര്‍​ത്ഥ്യ​മു​ള്ള മി​ടു​ക്ക​നാ​യ ആ​ന​യാ​ണ് മൗ​ണ്ടേ​ന്‍ എ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​നും മൗ​ണ്ടേ​ന് ഏ​റെ​യി​ഷ്ട​മാ​ണ്.

Read More

ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ​ന്നു ക​രു​തി ‘ബ്ലാ​ക്ക് പാ​ന്ത​ര്‍’ സം​വി​ധാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് ! വീ​ഡി​യോ പു​റ​ത്ത്…

പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ പ്ര​ശ​സ്ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ റ​യാ​ന്‍ കൂ​ഗ്ല​റി​നെ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​റ​സ്റ്റു ചെ​യ്ത് പോ​ലീ​സ്. ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് റ​യാ​നെ കൊ​ള്ള​ക്കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സ​ണ്‍ ഗ്ലാ​സ്സും മാ​സ്‌​കും തൊ​പ്പി​യും ധ​രി​ച്ചാ​ണ് റ​യാ​ന്‍ ബാ​ങ്കി​ലെ​ത്തി​യ​ത്. അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 12000 ഡോ​ള​ര്‍ പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. പ​ണം എ​ത്ര​യാ​ണെ​ന്ന് മ​റ്റു​ള്ള​വ​ര്‍ അ​റി​യാ​തി​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര​ന് റ​യാ​ന്‍ ഒ​രു കു​റി​പ്പ് ന​ല്‍​കി. 12000 ഡോ​ള​ര്‍ ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ഇ​ത് മ​റ്റു​ള്ള​വ​ര്‍ അ​റി​യ​രു​തെ​ന്നു​മാ​യി​രു​ന്നു കു​റി​പ്പ്. ഒ​രു ത​വ​ണ പി​ന്‍​വ​ലി​ക്കാ​നാ​കു​ന്ന പ​ര​മാ​വ​ധി തു​ക 10000 ആ​യ​തി​നാ​ല്‍ റ​യാ​ന്‍ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. റ​യാ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ അ​റ്റ്‌​ലാ​ന്റ പോ​ലീ​സ് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ബാ​ങ്കി​ല്‍ വ​രി…

Read More

എന്തിനു നീയെന്നെ വേര്‍പിരിഞ്ഞു ! മരണപ്പെട്ട ഇണയുടെ പിന്നാലെ മയില്‍; നൊമ്പരപ്പെടുത്തുന്ന വീഡിയോ…

ഇണയുടെ മൃതദേഹത്തിനു പിന്നാലെ നടന്നു ചെല്ലുന്ന മയിലിന്റെ വീഡിയോ നൊമ്പരക്കാഴ്ചയാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കാസ് വാനാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തത്. നാലു വര്‍ഷം തനിക്കൊപ്പം കഴിഞ്ഞ ഇണയെ വേര്‍പിരിയുന്ന ദുഖമാണ് ഈ നടത്തത്തില്‍ കാണുന്നത്. രാജസ്ഥാനിലെ കുചേരയില്‍ റാംസ്വരൂപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഈ കാഴ്ച. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇണയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പിറകെ നടക്കുന്ന മയിലിനെയാണ് വിഡിയോയില്‍ കാണുന്നത്. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. ലക്ഷങ്ങള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.ഹൃദയത്തില്‍ തൊടുന്ന വിഡിയോ എന്നാണ് കമന്റുകള്‍. മനുഷ്യനെക്കാള്‍ സ്‌നേഹം ആത്മാര്‍ത്ഥയുമുള്ളവരാണ് മറ്റു ജീവി വര്‍ഗങ്ങള്‍ എന്ന് നിരവധി ആളുകള്‍ കമന്റ് ചെയ്തു.

Read More

സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് വിതറി പുരുഷന്മാര്‍ ഒരേസമയം ഉപയോഗിച്ചു ! സൈജുവിന്റെ ഫോണിലെ വീഡിയോകള്‍ പലതും പ്രകൃതിവിരുദ്ധം…

മിസ് കേരള വിജയികളായ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ സൈജു എം തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു, അപമര്യാദയായി പെരുമാറി, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് സൈജുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി റിപ്പോര്‍ട്ടില്‍ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്. ”അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്…” എം.ഡി.എം.എ. ഉപയോഗത്തെക്കുറിച്ച് സൈജു തങ്കച്ചനുമായി സുഹൃത്ത് നടത്തിയ ചാറ്റില്‍ പറയുന്നതാണിത്. ‘സാധനങ്ങളോ ഞങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു മോളെ, നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച്…

Read More

സൈജു ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തു ? ഫോണില്‍ കണ്ടെത്തിയത് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍…

മിസ് കേരളാ വിജയികളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പോലീസിനു കിട്ടിയത് നിര്‍ണായക വിവരങ്ങള്‍. ഇയാളുടെ മൊബൈലില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. നിരവധി ഫോട്ടോകളും വീഡിയോകളും ഫോണിലുണ്ടായിരുന്നു. സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു…

Read More

ഇതാണ് ഫിംഗര്‍ ചിപ്‌സ് ചിക്കന്‍ ! തിളച്ച എണ്ണയില്‍ കൈമുക്കി അനായാസം ചിക്കന്‍ പൊരിച്ചെടുത്ത് കച്ചവടക്കാരന്‍;വീഡിയോ വൈറല്‍…

പല വിധ അഭ്യാസങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച നിരവധി ആളുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നത് ഒരു തെരുവ് കച്ചവടക്കാരനാണ്. തിളച്ച എണ്ണയില്‍ കൈമുക്കി ചിക്കന്‍ പൊരിച്ചെടുക്കുന്ന കച്ചവടക്കാരന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഷൈലേഷ് എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. കഥയിലെ താരം ജയ്പൂരിലെ അലി ചിക്കന്‍ സെന്ററിന്റെ ഉടമയാണ്. അദ്ദേഹം ആദ്യം മസാലയില്‍ കിടക്കുന്ന ചിക്കന്‍ ചട്ടിയിലേക്ക് എടുത്ത ഇടും.പീന്നിട് തന്റെ കൈ മുക്കി ,ചിക്കന്‍ ഫ്രൈ തിളച്ച എണ്ണയില്‍ നിന്നയെടുക്കും.അതിനുശേഷം,ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റും.ഇതാണ് വീഡിയോയില്‍ കാണുന്നത്. ഇതിനോടകം നിരവധി കമന്റുകളും അഭിനന്ദനങ്ങളും ഇദ്ദേഹത്തെ തേടി എത്തി. എന്നാല്‍ ചിലരൊക്കെ ഇതിനെ വിമര്‍ശിക്കുന്നുമുണ്ട്. എന്തായാലും ആള് താരമായിക്കഴിഞ്ഞു.

Read More

കരകവിഞ്ഞ് ഭീകരരൂപം പ്രാപിച്ച നദിയുടെ നടുവില്‍പ്പെട്ട് കാട്ടാന ! പിന്നെ സംഭവിച്ചത്;വീഡിയോ കാണാം…

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന ഒടുവില്‍ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറുകയായിരുന്നു. സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട് കയറിയതായി സുരേന്ദര്‍ മെഹ്റ അറിയിച്ചു.

Read More