എരുമേലിയിൽ ഉ​ഴു​ന്നു​വ​ട​യ്ക്ക് 10 ഗ്രാം ​കു​റ​വ്:  5000 രൂ​പ പിഴയിട്ട് ഉദ്യോഗസ്ഥർ; തന്നോട്  ഉദ്യോഗസ്ഥർകാട്ടിയത് പകപോക്കലെന്നും, കാരണം ചൂണ്ടിക്കാട്ടി  ഹോട്ടലുടമ പറ‍യുന്നതിങ്ങനെ

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ഴു​ന്നു​വ​ട​യു​ടെ തൂ​ക്ക​ത്തി​ൽ പ​ത്ത് ഗ്രാം ​കു​റ​വു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് 5000 രൂ​പ പി​ഴ ചു​മ​ത്തി. സ​മീ​പ​ത്തെ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ നി​ന്നും തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്നെ​ന്ന് പ​രാ​തി അ​റി​യി​ച്ച​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​കാ​രം വീ​ട്ടി​യ​താ​ണ് പി​ഴ ഈ​ടാ​ക്ക​ലി​ന്‍റെ പി​ന്നി​ലെ​ന്ന് ഹോ​ട്ട​ലു​ട​മ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ഹോ​ട്ട​ൽ ഉ​ട​മ എ​രു​മേ​ലി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട് ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.

റ​വ​ന്യൂ ക​ണ്‍​ട്രോ​ൾ റൂം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. മ​റ്റ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ തൂ​ക്കം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്നു. കൃ​ത്യ​മാ​യ തൂ​ക്ക​ത്തി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​വി​ല്ലെ​ന്നും പ​ക പോ​ക്കി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നും ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്നു.

ഹോ​ട്ട​ലി​ന് സ​മീ​പ​മു​ള്ള തോ​ട്ടി​ലൂ​ടെ ശൗ​ചാ​ല​യ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കി​വി​ടു​ന്നെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ൽ ഉ​ട​മ പ​ല ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക​ളി​ൽ ക​ർ​ക്ക​ശ ന​ട​പ​ടി​ക​ൾ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചും പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം പ​ക പോ​ക്ക​ല​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് കൈ​ക്കൊ​ണ്ട​തെ​ന്നും റ​വ​ന്യൂ ക​ണ്‍​ട്രോ​ൾ റൂം ​ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Related posts