തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടൻ മോഹൻരാജിനെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തയ്ക്കെതിരേ ജനറൽ ആശുപത്രിയിലെ ഡോക്ടർ. മോഹൻരാജിനെ ബന്ധുക്കൾ ആരും അന്വേഷിക്കാനില്ലാതെ ജനറൽ ആശുപത്രിയിൽ അവശനിലയിൽ തള്ളിയെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങൾ ആ നടനോട് ചെയ്യുന്നത് ക്രൂരതയാണെന്നും ജനറൽ ആശുപത്രിയിലെ ഡോക്ടർ ശോഭ രാഷ്ട്രദീപികയോട് പറഞ്ഞു. മോഹൻരാജ് ജനറൽ ആശുപത്രി പേവാർഡിൽ ആണ് ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന് സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും സമീപത്തുണ്ട്. അദ്ദേഹം ആരോഗ്യവാനാണ്. സോഷ്യൽ മീഡിയയിൽ അവശനിലയിൽ അദ്ദേഹം ജനറൽ ആശുപത്രിയിൽ ആരും പരിചരിക്കാനില്ലാതെ കഴിയുന്നുവെന്ന വാർത്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിന് വളരെയേറെ വിഷമം ഉണ്ടാക്കിയിരിക്കുകയാണ്- ഡോ.ശോഭ പറഞ്ഞു. വെരിക്കോസ് വെയിൻ അസുഖത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പേ വാർഡിൽ കഴിയുന്ന അദ്ദേഹത്തെ പരിചരിക്കാൻ രണ്ട് സഹോദരൻമാർ ഒപ്പമുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ ഒരു സഹോദരൻ.…
Read MoreCategory: Editor’s Pick
കൂടത്തായി കൊലപാതക പരമ്പര ഒരു ‘ബ്ലൈൻഡ് കേസ്’! അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അണിയേണ്ടി വന്നത് പലപല വേഷങ്ങള്‍; അന്വേഷണത്തിലെ പിന്നാമ്പുറ കഥകളുമായി റൂറല്‍ എസ്പി കെ.ജി. സൈമണ്‍
“കല്ലറ പൊളിക്കുന്നതിന് ചട്ട പ്രകാരം പഞ്ചായത്ത് …
Read Moreവൈദ്യുതി ചാര്‍ജിന്റെ മറവില്‍ എടിഎം കാര്‍ഡ് തട്ടിപ്പ്! കേരളത്തിലെ സ്വകാര്യ ബാങ്കിന് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; തട്ടിപ്പ് നിയന്തിക്കുന്നത് വിദേശ മലയാളി
ബാബു ചെറിയാൻ കോഴിക്കോട്: ജനസേവനകേന്ദ്രം ഏജന്റുമാരെന്ന ഭാവേന വ്യാപാരികളിൽ നിന്ന് വൈദ്യൂതിചാർജിനത്തിൽ വൻതുക കൈക്കലാക്കി കേരളത്തിലെ സ്വകാര്യബാങ്കിന്റെ എടിഎംകാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, ഈങ്ങാപ്പുഴ മേഖലകളിലെ ഹോട്ടൽ ഉടമകളിൽ നിന്ന് വൈദ്യൂതി ചാർജിനത്തിൽ വാങ്ങിയ പണം മറ്റാരുടേയോ അക്കൗണ്ടിൽനിന്ന് ഇന്റർനെറ്റ് തട്ടിപ്പിലൂടെ പിൻവലിയ്ക്കുകയായിരുന്നു. വ്യാപാരികളുടെ പണം കൃത്യമായി വൈദ്യൂതി ബോർഡിന്റെ അക്കൗണ്ടിലെത്തിയെങ്കിലും ബാങ്കിന്റെ എടിഎംകാർഡ് ഉപയോഗിക്കുന്ന നിരവധി പേർക്ക് വൻതുക നഷ്ടപ്പെട്ടു. കാർഡ് ഉടമകളുടെ പരാതിയിൽ എട്ടുലക്ഷത്തോളം രൂപ ബാങ്ക് , കാർഡ് ഏജൻസിക്ക് തിരികെനൽകി. മരിച്ചയാളുടെ അക്കൗണ്ടിൽനിന്നുവരെ ഇന്റർനെറ്റ് തട്ടിപ്പിലൂടെ പണം പിൻവലിച്ചിട്ടുണ്ട്. ബാങ്ക് അധികൃതർ എറണാകുളത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർക്രൈം ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടർ സി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം തുടരുന്നു. വ്യാപാരികളിൽനിന്ന് വൈദ്യൂതി ചാർജ് കൈപ്പറ്റിയ രണ്ട് യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. പണം മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ്…
Read Moreജോളിയെ അറിയില്ല! മൊഴിയില്‍ മലക്കംമറിഞ്ഞ് സാമൂവല്‍ മാത്യു എന്ന ഷാജി; മാത്യുവും ജോളിയും തമ്മില്‍ വര്‍ഷങ്ങളോളം തുടര്‍ന്നുവന്ന അവിഹിതബന്ധത്തിന്റെ തെളിവുകളുമായി പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിലെ പ്രതി മഞ്ചാടിയില്‍ സാമൂവല്‍ മാത്യു എന്ന ഷാജിയെ മാപ്പുസാക്ഷിയാക്കില്ല. കേസിലെ മുഖ്യപ്രതി ജോളിയെ സഹായിച്ചതും കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും തടയാതിരുന്നതുമുള്പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തിയ മാത്യു മജിസ്ട്രേട്ടിനു മുന്‍പാകെ നൽകിയ രഹസ്യമൊഴിയിൽ എല്ലാം മാറ്റിപറഞ്ഞതാണ് കാരണം. കോടതിയില്‍ മാത്യു നൽകിയ രഹസ്യമൊഴിയുടെ വിശദാംശം ലഭിച്ചതോടെയാണ് ഇയാളെ രണ്ടാംപ്രതിയാക്കാൻ പോലീസ് തീരുമാനിച്ചത്. ജോളിയെ അറിയില്ലെന്നും സയനൈഡ് നൽകിയിട്ടില്ലെന്നുമാണ് മാത്യു നൽകിയ രഹസ്യമൊഴി. എന്നാൽ, മാത്യുവും ജോളിയും തമ്മിൽ വർഷങ്ങളോളം തുടർന്നുവന്ന അവിഹിതബന്ധം സംബന്ധിച്ച തെളിവുകളും സാക്ഷിമൊഴികളും പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. പോലീസിനെ ചതിച്ച മാത്യുവിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയെന്നത് ദൗത്യമായി സ്വീകരിച്ചിരിക്കയാണിപ്പോൾ പോലീസ്. കേസിലെ മുഖ്യപ്രതി ജോളി അഞ്ച് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ച സയനൈഡ് മാത്യുവാണ് സംഘടിപ്പിച്ച് നല്‍കിയിരുന്നത്. ഇതേതുടര്‍ന്നാണ് പൊന്നാമറ്റത്ത് ടോംതോമസ്, റോയ് തോമസ്, വിമുക്ത ഭടന് മാത്യു, ആല്ഫൈന് , സിലി…
Read Moreപണം നൽകുന്നില്ല; സ്കൂളുകളിൽ ഭക്ഷണവിതരണം നിലച്ചു; പുതുവർഷത്തിൽ കുട്ടികളെ കാത്തിരിക്കുന്നത് പട്ടിണി
എംജെ ശ്രീജിത്ത് തിരുവനന്തപുരം: ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കാൻ ഇനി രണ്ടു ദിവസംമാത്രം ബാക്കിനിൽക്കെ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും വിതരണം ചെയ്ത വകയിൽ ഇനിയും പണം ലഭിക്കാതെ സംസ്ഥാനത്തെ സ്കൂളുകൾ പ്രതിസന്ധിയിൽ. ഉച്ചഭക്ഷണം വിതരണം ചെയ്ത വകയിൽ സെപ്റ്റംബർ മുതലുള്ള പണം ലഭിക്കാനുണ്ട്. പ്രഭാതഭക്ഷണം വിതരണം ചെയ്ത വകയിൽ ഒരു രൂപ പോലും സ്കൂൾ തുറന്ന് ഇത്ര ദിവസമായിട്ടും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ 12327 സ്കൂളുകളിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. അത്ര തന്നെ സ്കൂളുകളിൽ പ്രഭാത ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. ഒരു കുട്ടിയ്ക്ക് ഉച്ച ഭക്ഷണത്തിന് എട്ടു രൂപയും പ്രഭാത ഭക്ഷണത്തിന് ഏഴു രൂപയുമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഉച്ചഭക്ഷണത്തിലുള്ള എട്ടു രൂപയിൽ നിന്നും ഒരു രൂപ പാചകം ചെയ്യുന്നയാൾക്കാണ്. ഉച്ചഭക്ഷണത്തിനും പ്രഭാതക്ഷണത്തിനും കൃത്യമായ മെനുവും സർക്കാർ സർക്കുലറായി പുറത്തിറക്കിയിട്ടുണ്ട് ചോറിനോടൊപ്പം അവിയൽ സാന്പാർ, തോരൻ ഉൾപ്പടെ നിർബന്ധമായും രസം…
Read Moreചേര്‍ത്തല സ്വദേശികളായ ശാലിനിയുടെയും പ്രസാദിന്റെയും വിവാഹം അസാധുവാക്കാന്‍ നാടകം കളിച്ച് വീട്ടുകാര്‍;യുവതിയ്ക്ക് മാനസിക രോഗമെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് സഹിതം വീട്ടുകാരുടെ പരാതി; കള്ളി പൊളിച്ചടുക്കി ഹൈക്കോടതി
കമിതാക്കളുടെ പ്രണയ വിവാഹത്തിന് തടയിടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കളിച്ച നാടകം പൊളിച്ചടുക്കി മജിസ്ട്രേറ്റ്. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയെ മാനസിക രോഗിയാക്കിത്തീര്‍ക്കാന്‍ വീട്ടുകാര്‍ കളിച്ച നാടകത്തിനു സമാനമായ സംഭവമാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നു പുറത്തു വന്നിരിക്കുന്നത് ആലപ്പുഴ സ്വദേശികളുടെ പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച ഉത്തരവ് ഹൈക്കോടതി റദ്ദു ചെയത്ു.യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിച്ച് ചികിത്സ നല്‍കണമെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നല്കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് മനോരോഗമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റുള്ള ഒരാളാണ്. ഇയാള്‍ ഡോക്ടറോ…
Read Moreനിര്‍ഭയ കേസില്‍ ആരാച്ചാരാകാന്‍ തയ്യാര്‍ ! ചോര കൊണ്ടു കത്തെഴുതി അമിത് ഷായ്ക്ക് അയച്ചു കൊടുത്ത് വനിത ഷൂട്ടിംഗ് താരം
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തന്നെ ആരാച്ചാരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ഷൂട്ടിംഗ് താരം വര്‍ത്തിക സിങ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. നിര്‍ഭയ കേസിലെ നാലു പ്രതികളെയും ഒരു പെണ്ണുതന്നെ തൂക്കിലേറ്റണമെന്ന് അഭ്യര്‍ഥിച്ചു സ്വന്തം രക്തത്തിലാണ് കത്ത് എഴുതിയിരിക്കുന്നത്. ‘നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാന്‍ എന്നെ അനുവദിക്കണം. ഇതിലൂടെ ഒരു സ്ത്രീക്ക് വധശിക്ഷ നടപ്പിലാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യത്തിനു ലഭിക്കും. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു പാഠമാകും. ഈ കാര്യത്തില്‍ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്. ഇതു നടപ്പിലാക്കുന്നതിലൂടെ സമൂഹത്തില്‍ മാറ്റം വരുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ സമൂഹത്തില്‍ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല’ വര്‍ത്തിക സിങ് വ്യക്തമാക്കി. 2012 ഡിസംബര്‍ 16നാണ് സിനിമ കഴിഞ്ഞു തിരികെ വരും വഴി…
Read Moreഒടുവില്‍ കേന്ദ്രവും സമ്മതിച്ചു! സവോളയും ഉള്ളിയും മാത്രമല്ല, ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം തീവിലയായതോടെ ജനം വറചട്ടിയില്‍; മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വില
ന്യൂഡൽഹി: സവോളയും ഉള്ളിയും മാത്രമല്ല മറ്റെല്ലാ പച്ചക്കറികൾക്കും പയർ, പരിപ്പ് അടക്കമുള്ള ധാന്യങ്ങൾക്കും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾക്കെല്ലാം തീവിലയായതോടെ ജനം വറചട്ടിയിൽ. കേന്ദ്രസർക്കാരിന്റെതന്നെ കണക്കനുസരിച്ച് പച്ചക്കറികളുടെയും ധാന്യങ്ങളുടെയും അടക്കം ചില്ലറ വിൽപനയിലെ വിലക്കയറ്റം മൂന്നു വർഷത്തിനിടയിലെ ഏറ്റവും കൂടിയ തോതിൽ പുതിയ റിക്കാർഡ് സൃഷ്ടിച്ചു. ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ്- സിപിഐ) 40 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചില്ലറ വിൽപന വിലകൾ നാലു ശതമാനമാക്കാൻ റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരിക്കെയാണ് 5.54 ശതമാനമായി കഴിഞ്ഞ മാസം കൂടിയത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ (ജിഡിപി) വളർച്ചയിലെ ഇടിവ് അടക്കം സാന്പത്തിക മേഖലയിലെ തളർച്ചയ്ക്കു പിന്നാലെയാണു അവശ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമായത്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഭക്ഷ്യവസ്തുക്കളുടെ വിലകൾ അടക്കമുള്ള ചില്ലറ വിലകളെല്ലാം കുത്തനെ കൂടിയതായി കേന്ദ്രസർക്കാരിന്റെതന്നെ കണക്കുകൾ വ്യക്തമാക്കി. രാജ്യത്തെ ചില്ലറ വിൽപന വിലകളിലെ നാണ്യപെരുപ്പ നിരക്ക്…
Read Moreഉദയംപേരൂര്‍ വിദ്യ കൊലക്കേസ്! പ്രേംകുമാറിന് ആസക്തി കൂടുതല്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളോട്; മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കാനും പ്രതികള്‍ ശ്രമിച്ചു
സീമ മോഹൻലാൽ കൊച്ചി: ഭർത്താവും കാമുകിയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാനും പ്രതികൾ ശ്രമിച്ചു. വിദ്യയുടെ രണ്ടാം ഭർത്താവ് പ്രേംകുമാറിന്റെ നിർദേശപ്രകാരമായിരുന്നു ഈ ശ്രമം. ഇതിനായി തിരുവനന്തപുരത്തെ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടായിരുന്ന രണ്ടാം പ്രതി സുനിത ബേബി ആശുപത്രിയിൽ നിന്ന് സർജിക്കൽ ബ്ലേഡ് കൈയിൽ കരുതിയിരുന്നു. കൊലപാതകത്തിനു ശേഷം വിദ്യയുടെ കാലിൽ സുനിത ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞു. മുറിവുണ്ടായ ഭാഗത്തുനിന്ന് രക്തം അമിതമായി പ്രവഹിക്കുന്നതു കണ്ട് ഇരുവരും ഭയപ്പെട്ടു. തുടർന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം വെട്ടി നുറുക്കി എവിടെയെങ്കിലും നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനായി ഉപയോഗിച്ച സർജിക്കൽ ബ്ലേഡ് പോലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രേംകുമാറിന്റെ ഭാര്യ ചേർത്തല സ്വദേശി വിദ്യ (48) യാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയംപേരൂർ ആമേട അന്പലത്തിനു സമീപം…
Read Moreഉദയംപേരൂര്‍ കൊലപാതകം, ഒരു ഫഌഷ്ബാക്ക്! പ്രേംകുമാറും സുനിതയും പ്രണയം തുടങ്ങിയത് ഒമ്പതാം ക്ലാസ് മുതല്‍; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത് സ്കൂള്‍ റീയൂണിയനില്‍; പിന്നീട് ചാറ്റിംഗും ഫോണ്‍വിളികളും…
സീമ മോഹന്‍ലാല്‍ കൊച്ചി: യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്നു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവായത് കാമുകിയെ പ്രതിയാക്കാനുള്ള ഭർത്താവിന്റെ ശ്രമം. ഉദയംപേരൂര്‍ ആമേട അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തില്‍ പ്രേംനിവാസില്‍ പ്രേംകുമാര്‍ (40), ഇയാളുടെ കാമുകി തിരുവനന്തപുരം വെള്ളറട വാലന്‍വിള വീട്ടില്‍ സുനിതാ ബേബി (39) എന്നിവരാണ് യുവതിയെ കൊന്ന കേസില്‍ ഉദയംപേരൂര്‍ പോലീസിന്റെ പിടിയിലായത്. പ്രേംകുമാറിന്റെ രണ്ടാം ഭാര്യ ചേര്‍ത്തല സ്വദേശി വിദ്യ(48)യെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വിദ്യയുടെ ആദ്യ വിവാഹത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രേകുമാറുമായി ഇവര്‍ ജീവിക്കാന്‍ തുടങ്ങിയത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. ഹൈന്ദ്രബാദില്‍ നഴ്സായ സുനിത മൂന്നു കുട്ടികളുടെ അമ്മയാണ്. സ്കൂള്‍ പഠനകാലത്ത് പ്രേംകുമാറും സുനിതയും ഒന്നിച്ച് പഠിച്ചതാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രേകുമാറിന് സുനിതയോട് പ്രണയം ഉണ്ടായതായി പറയുന്നു. ഇതിനിടയില്‍ സ്കൂള്‍…
Read More