കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയ്ക്ക് നാല് മരണങ്ങളില്‍ കൂടി പങ്കുണ്ടെന്ന് സംശയം. കൂടത്തായിയില്‍ മരിച്ച ആറു പേര്‍ക്കു പുറമേയാണ് നാലുപേരുടെ മരണത്തില്‍ കൂടി ബന്ധമുണ്ടെന്ന് സംശയിക്കുന്നത്. പൊന്നാമറ്റം ടോം തോമസിന്റെ സഹോദരങ്ങളായ അഗസ്റ്റിന് , ഡൊമനിക് എന്നിവരുടെ മക്കളായ വിന്‍സന്റ് ,സുനീഷ്, എന്നിവരും പൊന്നാമറ്റം വീടിന് സമീപത്ത് താമസിക്കുന്ന അമ്പലക്കുന്ന് ഇമ്പിച്ചുണ്ണി, ജോളി സ്ഥിരമായി പോയിരുന്ന ബ്യൂട്ടിപാർലറുമായി ബന്ധമുള്ള ചാത്തമംഗലം സ്വദേശി രാമകൃഷ്ണന്, എന്നിവരാണ് മരിച്ചവര്‍ . ഇവര്‍ക്കെല്ലാം ജോളിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. കൊലപാതക പരന്പരയിലെ ആദ്യ മരണമായ പൊന്നാമറ്റം അന്നമ്മ ടീച്ചർ മരിച്ച് ഒരാഴ്ചകള്‍ക്ക് ശേഷമാണ് വിന്‍സന്റിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനീഷ് വാഹനാപകടത്തിലും മരിച്ചു. സംഭവത്തില്‍ സുനീഷിന്റെ മരണം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇമ്പിച്ചുണ്ണിയ്ക്കു റോയിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതും സംശയം ബലപ്പെടുത്തുന്നതാണ്. അതേസമയം ആറു പെണ്‍കുട്ടികളെ കൂടി ജോളി…
Read MoreCategory: Editor’s Pick
കേരളത്തെ ഞെട്ടിച്ച പെണ്‍ക്രൂരതകള്‍! കൂട്ടക്കൊലപാതകങ്ങള്‍ക്കു പിന്നില്‍ ധനമോഹവും അവിഹിത ബന്ധങ്ങളും; കേരളം കണ്ട ഏറ്റവും വലിയ കൊലപാതകങ്ങളുടെ നിരയിലേക്ക് കൂടത്തായിയും
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായി മാറിയിരിക്കുകയാണ് കൂടത്തായി. ഒരു പക്ഷേ, കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ കുറ്റവാളിയെന്ന നിലയില്‍ ജോളി ഇനി അറിയപ്പെട്ടാലും അതില്‍ അത്ഭുതപ്പെടാനില്ല. സ്വത്തു തട്ടിയെടുക്കുകയെന്നതു മാത്രമായിരുന്നോ ജോളിയുടെ ലക്ഷ്യം എന്നതു ചെന്നെത്തി നില്‍ക്കുന്നത് ബന്ധുവായ യുവാവിലാണ്. സ്ലോ പോയിസണിങ് നടത്തുന്നതിന് ആവശ്യമായ സൈനേഡ് വാങ്ങിച്ചു നല്‍കിയത് ഈ യുവാവാണെന്ന് പോലീസ് വെളിപ്പെടുത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ കൊലപാതകങ്ങളുടെ നിരയിലേക്ക് മാറുകയാണ് ഇതോടെ കൂടത്തായി സംഭവവും. അവിഹിത ബന്ധത്തിനും ആഡംബര ജീവിതത്തിനുമായി സ്വന്തം കുടുംബാംഗങ്ങളെ കൊന്നൊടുക്കിയ സ്ത്രീകളുടെ മുന്‍നിരയിലേക്ക് ജോളി എത്തുമ്പോള്‍ ഇതേ സാഹചര്യത്തില്‍ അരുംകൊല നടത്തിയ മറ്റു സ്ത്രീകളെ ഒന്നു കൂടി ഓര്‍ക്കാം. പിണറായി കൂട്ടക്കൊല: വഴിവിട്ട ജീവിതത്തിന് ജന്മം നല്കിയ മാതാപിതാക്കളെയും നൊന്തുപെറ്റ മക്കളെയും കൊന്ന സൗമ്യ കൂടത്തായി കൊലപാതകവുമായി ഏറെ സാമ്യമുണ്ട് പിണറായിയില്‍ സൗമ്യ നടത്തിയ കൂട്ടക്കൊല.…
Read Moreകൂട്ടുനിന്നവരുടെ മൊഴി കുടുക്കി! കൂടത്തായിയിലെ ആറ് മരണവും കൊലപാതകം; മരിച്ച റോയിയുടെ ഭാര്യ ജോളിയും സഹായിയും കുടുങ്ങി; നാടിനെ നടുക്കിയ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു
കോഴിക്കോട് : നാടിനെ ഞെട്ടിച്ച ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തിനു പിന്നിലെ മുഖ്യ ആസൂത്രക ജോളിയും സഹായിയും പോലീസ് കസ്റ്റഡിയിൽ. ഇന്നു രാവിലെ ഒന്‍പതോടെയാണ് ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൂടത്തായിയിലെ തറവാട് വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസ്,എസ്ഐ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടൻ തന്നെ താമരശേരിയിലെത്തിച്ച് റൂറൽ എസ്പിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ കൂടത്തായ് പൊന്നാമറ്റം ടോം തോമസ് , ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയ മാസ്റ്ററുടെ പുത്രനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജു സക്കറിയയുടെ ഭാര്യ സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നീ ആറുപേരെയും സയനൈഡ് ഭക്ഷണത്തിൽ കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളിയെ…
Read Moreകൂടത്തായി ദുരൂഹമരണത്തിന് പിന്നിൽ മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതി? കല്ലറകൾ തുറന്ന് ആദ്യം പുറത്തെടുത്തത് സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ; പരിശോധന ഫലത്തിന് ഒരു മാസത്തെ കാത്തിരിപ്പ്
കോഴിക്കോട്: ഒരു കുടുംബത്തിലെ റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദന്പതികളടക്കം ആറ് പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എക്സ്ഹ്യുമേഷന്‍ (മൃതദേഹാവശിഷ്ടം പുറത്തെടുക്കല്‍) നടപടികള്‍ തുടങ്ങി. സിലിയുടെയും മകൾ ആൽഫെനിന്റെയും മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി പള്ളിയിലെ പൊന്നാമറ്റത്തിൽ കുടുംബക്കല്ലറയാണ് ആദ്യം തുറന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. 16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിതമായ കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. മരിച്ച ആറില്‍ നാലുപേരെ സംസ്കരിച്ചത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയില്‍ സംസ്കരിച്ച നാലുപേരുടെ മൃതദേഹങ്ങളും ഇന്നുതന്നെ പുറത്തെടുത്തേക്കും. രാവിലെ റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. അസി.കളക്ടര്‍ വിഘ്നേശ്വരിയുടെ…
Read More16 വര്‍ഷങ്ങള്‍..! ഒരു കുടുംബത്തിലെ ആറു ബന്ധുക്കളുടെ ദുരൂഹമരണം കൊലപാതകമെന്ന് സൂചന, വെള്ളിയാഴ്ച കല്ലറ പൊളിക്കും; സംശയത്തിലേക്ക് നയിച്ചത് പിണറായിയിലെ മൂന്ന് കൊലപാതകങ്ങള്‍
കോഴിക്കോട് : ഒരു കുടുംബത്തിലെ റിട്ട.ദന്പതികളടക്കം ആറുപേരുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് സൂചന. 16 വര്‍ഷം മുമ്പുള്ളതും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളുമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ കാലഘട്ടങ്ങളിലായി സംസ്കരിച്ച മൃതദേഹങ്ങള്‍ നാളെ വീണ്ടും പുറത്തെടുത്ത് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്‍ പരിശോധന നടത്തും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെടുകയും സെമിത്തേരിയിലെ കല്ലറ പൊളിക്കുന്നതിനും മൃതദേഹം പുറത്തെടുക്കുന്നതിനുമുള്ള അനുമതി വാങ്ങുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘം അന്വേഷണം നടത്തുന്നത് . റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വലുള്ള പോലീസ് സംഘം സെമിത്തേരിയിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന് കഷണങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. മരിച്ച ദമ്പതികളുടെ മകൻ അമേരിക്കയില്‍ ജോലിയുള്ള റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍…
Read Moreമറക്കാന്‍ കഴിയാത്ത സംഗീതം പോലെ… ബാലഭാസ്കര്‍ വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം; അപകടവും ദുര്‍വിധിയും സമ്മാനിച്ച വേദനകള്‍ കടിച്ചമര്‍ത്തി ലക്ഷ്മി; ഒപ്പം മലയാളികളും
സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലത്തിന്റെ കവിളിലേക്കിറ്റുവീണ കണ്ണുനീർത്തുള്ളിയായി, മലയാളിയുടെ ഉള്ള് പൊള്ളിച്ചു മറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. മറക്കാനാവാത്ത സംഗീതം പോലെ ആ വേദന ഇന്നും മലയാളികളെ അലട്ടിക്കൊണ്ടേയിരിക്കുന്നു. അത്രമേൽ ആസ്വാദ്യമായ ’പുഞ്ചിരിക്കുന്ന’ ആ സംഗീതം നിലച്ച വാർത്തയുടെ ഞെട്ടലിലേക്കാണ് കഴിഞ്ഞ വർഷം ഇതേ ദിനത്തിൽ നേരം പുലർന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ നാലോടെയാണ് കഴക്കൂട്ടം പള്ളിപ്പുറത്തിനടുത്തു വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മരത്തിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ ബാലുവിന്റെ മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കറും ഒരാഴ്ചയ്ക്കു ശേഷം ലോകത്തോടു വിടപറഞ്ഞു. ഓർക്കാപ്പുറത്ത് ഒറ്റയ്ക്കായിപ്പോയ ഭാര്യ ലക്ഷ്മിയുടെ കണ്ണുകൾ ഇനിയും തോർന്നിട്ടില്ല. അപകടവും ദുർവിധിയും സമ്മാനിച്ച വേദനകൾ കടിച്ചമർത്തി ലക്ഷ്മി ബാലുവിന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലുണ്ട്. കാത്തുകാത്തിരുന്നു കിട്ടിയ…
Read Moreമോനിഷ സിനിമയിലെ ജൂണിയര്‍ ആര്‍ട്ടിസ്റ്റ്! ആലുവയില്‍ യുവതിയുടെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍; വൈക്കം സ്വദേശിയെ തേടി പോലീസ്
ആലുവ: മണപ്പുറത്തിനു സമീപം അക്കാട്ട് ലൈനിലെ അപ്പാർട്ട്മെന്റിൽ ജൂണിയർ ആർട്ടിസ്റ്റായ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ, ആന്തരികാവയവങ്ങളുടെ വിശദമായ ലാബ് പരിശോധനകഴിഞ്ഞാൽ മാത്രമേ നിഗമനങ്ങൾ ഉറപ്പിക്കാനാകൂയെന്ന് ആലുവ സിഐ സലീഷ് കുമാർ പറഞ്ഞു. ആത്മഹത്യയാണെങ്കിലും അല്ലെങ്കിലും ഇതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. ഇതിനിടെ, ഇരുവരുടേയും മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ നിലനിൽക്കുകയാണ്. ചുമരിലെ രക്തക്കറകളും അപ്പാർട്ട്മെന്റിലെ വാതിലുകൾക്ക് കൊളുത്തിടാതിരുന്നതും വിശദമായ അന്വേഷണത്തിനു വിധേയമാക്കേണ്ടി വരും. മരിച്ചവരുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. കോട്ടയം വൈക്കം സ്വദേശിയായ ഒരു യുവാവിനേയും പോലീസ് തിരയുന്നുണ്ട്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇയാളെ ചോദ്യം ചെയ്യാനായിട്ടില്ല. തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ്…
Read Moreസ്ഥാനാർഥികളെച്ചൊല്ലി ബിജെപിയിൽ ഭൂകമ്പം; വട്ടിയൂർക്കാവും, മഞ്ചേശ്വരവും പുകയുന്നു; കലാപം തീർക്കാൻ ആർഎസ്എസ് ഇറങ്ങുന്നു; നേതൃത്വത്തെ ഞെട്ടിച്ച് കുമ്മനത്തിന്റെ പരസ്യ പ്രതികരണം
സ്വന്തം ലേഖകന്‍ കോഴിക്കോട്: വട്ടിയൂർക്കാവിലും കുമ്മനത്തെ തഴഞ്ഞതിലും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ഠാറിനെ സ്ഥാനാർഥിയാക്കിയതിലും ബിജെപിയിൽ പ്രതിഷേധഭൂകന്പം. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം സാധാരണഗതിയിൽ ബിജെപിയിൽ കാണാത്തതരത്തിലുള്ള പ്രതിഷേധവും പൊട്ടിത്തെറിയുമാണ് പാർട്ടിലുണ്ടായിരിക്കുന്നത്. ആദ്യം അനൗദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം തന്നെ ഒഴിവാക്കിയതിൽ കുമ്മനം രാജശേഖരൻ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചതും മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയവിവാദത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷനെ ബന്ദിയാക്കിയതും ബിജെപി കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ ഈ കലാപം തണുപ്പിക്കാൻ കിണഞ്ഞുപരിശ്രമിക്കുകയാണ് നേതാക്കൾ. ബിജെപിയിലെ ചേരിപ്പോരാണ് കുമ്മനത്തിന്റെ സ്ഥാനാർഥിത്വം തെറിപ്പിച്ചതെന്നാണ് ആരോപണം. കുമ്മനമാണ് സ്ഥാനാർഥിയെന്നു പ്രഖ്യാപിച്ചു വീടുകയറി പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് എസ്.സുരേഷിനെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ഒ.രാജഗോപാൽ എംഎൽഎ ഇന്നലെ കുമ്മനമായിരിക്കും സ്ഥാനാർഥിയെന്നു സൂചന നൽകുകയും ചെയ്തിരുന്നു. പ്രവർത്തകർ കുമ്മനത്തിനായി വീടുകയറിത്തുടങ്ങിയപ്പോഴാണ് പ്രചാരണം നിർത്താനും കുമ്മനമല്ല സ്ഥാനാർഥിയെന്നുമുള്ള നേതൃത്വത്തിന്റെ നിർദേശം എത്തിയത്. ഇതിൽ അണികൾ കടുത്ത അതൃപ്തിയിലാണ്. മഞ്ചേശ്വരത്ത് സ്ഥാനാർഥി…
Read Moreഇനി ആര് ? രക്തക്കറ ഉണങ്ങാത്ത തെരുവിന്റെ കഥ; ട്രാന്‍സ്ജെന്‍ഡറും ഇര; കോഴിക്കോടിന്റെ ഓരോ വീഥികള്‍ക്കും പറയാനുള്ളത് രക്തം പുരണ്ട കഥകള്‍…
നഗരവീഥികളിലെ സുരക്ഷിതത്വത്തിന് സൂര്യനസ്തമിക്കും വരെ മാത്രമാണായുസുള്ളത്. പകല്‍വെളിച്ചത്തില്‍ സംരക്ഷകരായുള്ളവര് ഇരുള് വന്ന് പരക്കും മുമ്പേ തന്നെ തെരുവില്‍ നിന്നകലും. പിന്നെ ഇടക്കിടെ തെളിയുന്ന ഹെഡ്ലൈറ്റ് വെളിച്ചവും തെരുവ് വിളക്കുകളും മാത്രം … കോഴിക്കോടിന്റെ ഓരോ വീഥികള്‍ക്കും പറയാനുള്ളത് രക്തം പുരണ്ട കഥകളാണ്. അപകടങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ക്കൊപ്പം ഘാതകനാല്‍ മുറിവേറ്റ് രക്തം വാര്‍ന്ന് പടിഞ്ഞു വീഴുന്ന ജീവനുകളുടെ എണ്ണവും കൂടിവരികയാണ്. ഇടവഴികളിലും ഇടറോഡുകളിലും എപ്പോള്‍ വേണമെങ്കിലും ആരും കൊല്ലപ്പെടാമെന്ന അവസ്ഥ… രക്തത്തില്‍ മുങ്ങിയ മൃതദേഹങ്ങള്‍ കണ്ട് ഭയചിത്തരായവരുടെ നിലവിളികള്‍ കേട്ടാണ് പലപ്പോഴും നഗരമുണരുന്നത്. മദ്യം കുറഞ്ഞു .. ജീവന് പോയി… നടുവട്ടം സ്വദേശി രാജന് (70) കൊലചെയ്യപ്പെട്ടത് ഈ മാസം 23 നാണ്. ഗ്ലാസിലൊഴിച്ച മദ്യം കുറഞ്ഞതിന്റെ പേരിലായിരുന്നു രാജന് ജീവന് നഷ്ടമായതെന്നാണ് പോലീസ് പറയുന്നത്. ചിന്താവളപ്പിനും കോട്ടപ്പറമ്പിനും ഇടയിലെ റോഡരികില്‍ അതിരാവിലെയാണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read Moreഇവളാണ് ആ പെണ്‍പുലി! സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതല്ല സത്യം, അന്നു സംഭവിച്ചത് മറ്റൊന്ന്! കെഎസ്ആര്‍ടിസി ബസ് തടഞ്ഞ പെണ്‍കുട്ടിക്ക് പറയാനുള്ളത് മറ്റൊരു കഥ
കൈയ്യടിക്കടാ എന്ന ചെറിയൊരു അടിക്കുറിപ്പോടെ സിനിമാതാരം ഉണ്ണി മുകുന്ദന് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലക്ഷങ്ങളാണു കണ്ടത്. റോംഗ് സൈഡ് കയറിവന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിനു മുന്നില്‍ സ്കൂട്ടറിലെത്തിയ യുവതി തടയുന്നതായിരുന്നു ഈ വിഡിയോ. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കമന്റിട്ടത്. ചിലര്‍ യുവതിയുടെ ധീരതയെ പുകഴ്ത്തിയപ്പോള്‍, ചെയ്തത് അല്പം അതിരു കടന്നതാണെന്നും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിനു മുന്നില്‍ കയറി തടയാന്‍ നില്‍ക്കുന്നത് അപകടകരമാണെന്നു കമന്റു ചെയ്തവരും അനവധി. അന്നുമുതല്‍ യുവതി ആരെന്നുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. ഈ അന്വേഷണം ചെന്നുനില്ക്കുന്നത് ഇരിങ്ങോള്‍ വടക്കരേടത്ത് മനീഷിന്റെ ഭാര്യയായ സൂര്യയെന്ന യുവതിയിലാണ്. താന്‍ ബസ് തടഞ്ഞതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുമ്പോള്‍ സൂര്യയ്ക്കു പറയാനുള്ളതു മറ്റൊന്നാണ്. കെഎസ്ആര്‍ടിസി ബസ് താന്‍ മനപൂര്‍വം…
Read More