കൂട്ടുനിന്നവരുടെ മൊഴി കുടുക്കി! കൂടത്തായിയിലെ ആറ് മരണവും കൊലപാതകം; മരിച്ച റോയിയുടെ ഭാര്യ ജോളിയും സഹായിയും കുടുങ്ങി; നാടിനെ നടുക്കിയ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു

കോ​ഴി​ക്കോ​ട് : നാ​ടി​നെ ഞെ​ട്ടി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു പി​ന്നി​ലെ മു​ഖ്യ ആ​സൂ​ത്ര​ക ജോ​ളിയും സഹായിയും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​ന്‍റെ കൂ​ട​ത്താ​യി​യി​ലെ ത​റ​വാ​ട് വീ​ട്ടി​ൽ​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ.​ഹ​രി​ദാ​സ്,എ​സ്ഐ ജീ​വ​ൻ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ജോ​ളി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ താ​മ​ര​ശേ​രി​യി​ലെ​ത്തി​ച്ച് റൂ​റ​ൽ എ​സ്പി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഭ​ർ​ത്താ​വ് റോ​യ് തോ​മ​സ്, റോ​യി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ കൂ​ട​ത്താ​യ് പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ് , ഭാ​ര്യ അ​ന്ന​മ്മ, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ മാ​ത്യു മ​ഞ്ചാ​ടി​യി​ൽ, ടോം ​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ക്ക​റി​യ മാ​സ്റ്റ​റു​ടെ പു​ത്ര​നും ജോ​ളി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വു​മാ​യ ഷാ​ജു സ​ക്ക​റി​യ​യു​ടെ ഭാ​ര്യ സി​ലി, ഇ​വ​രു​ടെ മ​ക​ൾ ആ​ൽ​ഫൈ​ൻ എ​ന്നീ ആ​റു​പേ​രെ​യും സ​യ​നൈ​ഡ് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യാ​യ ജോ​ളി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ആ​റു മൃ​ത​ദേ​ഹ​ങ്ങ​ളും ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധി​ച്ചി​രു​ന്നു. മ​ര​ണ​കാ​ര​ണം സ​യ​നൈ​ഡ് ആ​ണെ​ന്ന ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധരു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്നു​ത​ന്നെ ജോ​ളി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വൈ​കാ​തെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ജോളിയാണ് മു​ഖ്യ​പ്ര​തി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ജോളിയോടൊപ്പം സ​യ​നൈ​ഡ് എ​ത്തി​ച്ചു​കൊ​ടു​ത്ത മു​ന്‍ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെയും കസ്റ്റഡിയിലെടുത്തു. കോ​ഴി​ക്കോ​ട്ടെ ഒ​രു ജ്വ​ല്ല​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പൊ​ന്നാ​മ​റ്റ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ അ​ടു​ത്ത ബ​ന്ധു​കൂ​ടി​യാ​ണ് ജ്വല്ലറി ജീവനക്കാരൻ. പി​ഞ്ചു​കു​ഞ്ഞി​നെ​യ​ട​ക്കം അ​റു​കൊ​ല ചെ​യ്യാ​ൻ സ​ഹാ​യി​ച്ച ടോം ​തോ​മ​സി​ന്‍റെ ര​ണ്ട് അ​ടു​ത്ത ബ​ന്ധു​ക്ക​ളും പ്ര​തി​ക​ളാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൃ​ത്യ​ത്തി​നു സ​ഹാ​യി​ച്ച​വ​രു​ടെ മൊ​ഴി​യി​ലെ വൈ​രു​ദ്ധ്യ​വും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യും ജോ​ളി​യു​ടെ പ​ങ്കി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടി​യ​ത്. ഇ​വ​ര്‍​ക്ക് സ​ഹാ​യം ചെ​യ്തു​ന​ല്‍​കി​യ​വ​രു​ടെ കു​റ്റ​സ​മ്മ​ത​മൊ​ഴി​യാ​ണ് യു​വ​തി​യെ കു​രു​ക്കി​യ​ത്. 2017 ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ഇ​വ​ര്‍ ഷാ​ജു​വി​നെ വി​വാ​ഹം ചെ​യ്ത​ത്. ടോം ​തോ​മ​സി​ന്‍റെ​യും കു​ടും​ബാ​ഗ​ങ്ങ​ളു​ടെ​യും സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ലാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. ഇ​ത് ഉ​റ​പ്പി​ക്കു​ന്ന തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഒ​ന്നി​ല​ധി​ക​മാ​ളു​ക​ള്‍ കു​റ്റ​കൃ​ത്യ​ത്തി​ലു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ക്കു​ന്നു. വ്യാ​ജ വി​ല്‍​പ​ത്ര​മു​ണ്ടാ​ക്കി​യ​വ​രെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യാ​ണ് സൂ​ച​ന.ആ​റു​പേ​ർ​ക്കും കു​റ​ഞ്ഞ അ​ള​വി​ൽ ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ് ചേ​ർ​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച് മി​നി​ട്ടു​ക​ൾ​ക്ക​ക​മാ​ണ് ആ​റു​പേ​രും കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

എ​ല്ലാ മ​ര​ണ​വും ന​ട​ക്കു​ന്പോ​ൾ ജോ​ളി സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യ​ത് സു​പ്ര​ധാ​ന തെ​ളി​വാ​യി. മ​രി​ച്ച മ​ഞ്ചാ​ടി​യി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​വാ​ണ് പ്ര​തി ജോ​ളി.16 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​ള്ള​തും പി​ന്നാ​ലെ 14 വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ലു​ണ്ടാ​യ ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​ങ്ങ​ള്‍ ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് നേ​ര​ത്തെ എ​ത്തി​യെ​ങ്കി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

2011 ല്‍ ​മ​ര​ണ​പ്പെ​ട്ട റോ​യി തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം ഒ​ഴി​കെ എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്മോര്‍​ട്ടം ചെ​യ്യാ​തെ​യാ​ണ് അ​ട​ക്കം ചെ​യ്ത​ത്. 2002 ഓ​ഗ​സ്റ്റ് 22-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ആ​ദ്യ മ​ര​ണം ന​ട​ക്കു​ന്ന​ത്. റി​ട്ട.​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ഭാ​ര്യ​യും റി​ട്ട.​അ​ധ്യാ​പി​ക​യു​മാ​യ അ​ന്ന​മ്മ(57) ആ​ട്ടി​ന്‍​സൂ​പ്പ് ക​ഴി​ച്ച​യു​ട​ന്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ര്‍​ക്കും അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യി​ല്ല.​ പി​ന്നീ​ട് ആ​റ് വ​ര്‍​ഷ​ത്തിനു ശേ​ഷം 2008 ഓ​ഗ​സ്റ്റ് 26-ന് ​ടോം തോ​മ​സും(66) മ​രി​ച്ചു.

ഭ​ക്ഷ​ണം ക​ഴി​ച്ച​യു​ട​ൻ ഛര്‍​ദ്ദി​ച്ച് അ​വ​ശ​നാ​യാ​യി​രു​ന്നു ടോ​മി മ​ര​ണം. മൂ​ന്നു വ​ര്‍​ഷ​ത്തി​ന് ശേ​ഷം 2011 സെ​പ്തം​ബ​ര്‍ 30-ന് ​മ​ക​ന്‍ റോ​യ് തോ​മ​സ്(40)​മ​രി​ച്ചു. ബാ​ത്‌​റൂ​മി​ല്‍ ക​യ​റി ബോ​ധം​കെ​ട്ടു​വീ​ണു എ​ന്നാ​യി​രു​ന്നു ഭാ​ര്യ ജോ​ളി​യു​ടെ മൊ​ഴി. അ​തും നാ​ട്ടു​കാ​ര്‍ വി​ശ്വ​സി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം 2014 ഏപ്രി​ല്‍ 24ന് ​അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​നും വി​മു​ക്ത​ഭ​ട​നു​മാ​യ മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ (67)മ​രി​ച്ചു.

അ​തും ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​നെ ആ​യി​രു​ന്നു. പി​ന്നീ​ടാ​ണ് അ​തേ​വ​ര്‍​ഷം 2014 മേയ് മൂ​ന്നി​ന് ടോം ​തോ​മ​സി​ന്‍റെ അ​നു​ജ​ന്‍ സ​ക്ക​റി​യ​യു​ടെ മ​ക​ന്‍ ഷാ​ജു സ​ക്ക​റി​യാ​യു​ടെ ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ള്‍ ആ​ല്‍​ഫെ​ന്‍ മ​ര​ണ​പ്പെ​ട്ട​ത്. ആ​ദ്യ​കു​ര്‍​ബാ​ന വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ള്‍ ഭ​ക്ഷ​ണം ശ്വാ​സ​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​താ​ണെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞ​ത്.

മ​ര​ണ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തെ ക​ണ്ണി​യാ​യ ഷാ​ജു സ​ക്ക​റി​യ​യു​ടെ ഭാ​ര്യ സി​ലി സെ​ബാ​സ്റ്റ്യ​ന്‍(​ഫി​ലി-42), 2016 ജ​ന​വ​രി 11നും ​മ​രി​ച്ചു. അ​തും ഭ​ക്ഷ​ണം ക​ഴി​ച്ച് അ​ധി​കം വൈ​കാ​തെ​യാ​യി​രു​ന്നു. സ​യ​നൈ​ഡ് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കി​യ ജോ​ളി​യു​ടെ മ​ടി​യി​ൽ​കി​ട​ന്നാ​ണ് ഷി​ലു അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം ജോ​ളി, സി​ലി​യു​ടെ ഭ​ർ​ത്താ​വും മു​ക്കം ആ​ന​യാം​കു​ന്ന് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ ഷാ​ജു സ​ക്ക​റി​യ​യെ വി​വാ​ഹം ചെ​യ്തു.

അ​തി​നു​ശേ​ഷ​വും ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​ന്‍റെ കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു ജോ​ളി താ​മ​സി​ച്ചി​രു​ന്ന​ത്.​കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വീ​ടും സ്വ​ത്തും വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കി ജോ​ളി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി​യ​താ​ണ് ടോം ​തോ​മ​സി​ന്‍റെ മ​റ്റു​മ​ക്ക​ളി​ൽ സം​ശ​യം ജ​നി​പ്പി​ച്ച​തും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നി​ട​യാ​യ​തും.

Related posts