ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 10,956 പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുകയും 396 പേർ മരിക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആയിട്ടുണ്ട്. ഇന്നിത് മൂന്നു ലക്ഷം കഴിയും. 8,498 പേര് ഇതുവരെ മരിക്കുകയും ചെയ്തു. 1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,47,195 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമാകുകയും ചെയ്തു. കൊറോണവൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോൾ നാലാമതാണ്. യുഎസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ കൂടുതല്‍ രോഗബാധിതരുള്ളത്. ബ്രിട്ടനില്‍ 2,91,409 പേരാണ് കോവിഡ് ബാധിതര്‍. അമേരിക്ക (20.7 ലക്ഷം), ബ്രസീല്‍ (7.75 ലക്ഷം), റഷ്യ (5.02 ലക്ഷം) എന്നിവയാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍. പത്താം സ്ഥാനത്തുനിന്ന് വെറും 14 ദിവസം കൊണ്ടാണ് ഇന്ത്യ നാലാം സ്ഥാനത്തായത്. മഹാരാഷ്ട്രയില്‍ മാത്രം…
Read MoreCategory: Editor’s Pick
മഹാമാരി പെരുകുന്നു..! ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,996 പേര്‍ക്ക് കോവിഡ്; ലോകത്താകമാനം 74,58,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് മഹമാരി ബാധിച്ചവരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേര്‍ക്ക് രോഗം ബാധിച്ച് രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,86,576 ആയി. 357 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് ഒറ്റദിവസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. 24 മണിക്കൂറിനിടെ 357 പേര് മരിച്ചതടക്കം ആകെ മരണസംഖ്യ 8,102 ആകുകയും ചെയ്തു. രാജ്യത്ത് ചികിത്സയിലുള്ളതിനേക്കാള് ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നുള്ളതാണ് നേരിയ ആശ്വാസം നല്‍കുന്നത്. 1,37,448 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,41,029 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആകുകയും 3,438 പേര് മരിക്കുകയും ചെയ്തു. മുംബൈയില്‍ മാത്രം 52,667 കോവിഡ് രോഗികളാണുള്ളത്. 1,857 ഇവിടെ മരിച്ചു. മഹാരാഷ്ട്രയിൽ ഏറ്റവും പുതിയതായി റിപ്പോര്‍ട്ടു ചെയ്ത 149…
Read Moreവിളക്കേന്തിയ വനിത! ലോകത്തിന് അഭിമാനം നമ്മുടെ നഴ്സുമാര്‍; കെ.കെ. ശൈലജ പറയുന്നു…
തിരുവനന്തപുരം: ലോകത്തിന് അഭിമാനമാണ് മലയാളി നഴ്സുമാരെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിത- ശിശുവികസന മന്ത്രി കെ.കെ. ശൈലജ. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ലോകമെമ്പാടും ഇന്ന് നഴ്സസ് ദിനം ആചരിക്കുന്നതെന്ന് അവർ പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. 1854- 56 ലെ ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി രാത്രിയിലും കത്തിച്ച റാന്തല്‍ വിളക്കുമായി നടന്ന ആ മഹതി “വിളക്കേന്തിയ വനിത’ എന്ന് ലോകമെമ്പാടും അറിയപ്പെട്ടു. ഈ കാലഘട്ടം ആധുനിക നഴ്സിംഗ് മേഖലയ്ക്കുള്ള വഴിത്തിരിവായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ നഴ്സിംഗ് പഠനം നടത്തിയത്. അക്കാലത്ത് നഴ്സിംഗ് സമൂഹം അംഗീകരിക്കുന്ന അന്തസുറ്റ ജോലിയായിരുന്നില്ല. എന്നാല്‍, ആതുര സേവനത്തിന്റെ മാഹാത്മ്യം ലോകത്തെ ബോധ്യപ്പെടുത്തുവാന്‍ ഫ്ളോറന്സിന് കഴിഞ്ഞു. രോഗികളുടെ എണ്ണം, മരണനിരക്ക് തുടങ്ങിയ…
Read Moreപൊതുഗതാഗതം ഇല്ല; കടകൾ രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ; റെഡ് സോണിലെ കണ്ടയിൻമെന്റ് സോണിൽ കർശന നിയന്ത്രണം തുടരും; മറ്റ് തീരുമാനങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: മേയ് 17 വരെ സംസ്ഥാനത്ത് ഒരിടത്തും പൊതുഗതാഗതം അനുവദിക്കില്ലെന്നും മദ്യശാലകളും ബാർബർഷോപ്പുകളും ഉടൻ തുറക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രീൻ സോണിലെ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ പ്രവർത്തിപ്പിക്കാം. എന്നാൽ, കടകളും ഓഫീസുകളും ഞായറാഴ്ച തുറക്കാൻ അനുവദിക്കില്ല. വാഹന ഗതാഗതവും ഞായറാഴ്ച നിയന്ത്രിക്കും. ഞായറാഴ്ച പൂ൪ണ ലോക്ക് ഡൗൺ. രാത്രി 7.30 നും രാവിലെ ഏഴിനുമിടയിൽ യാത്രാ നിരോധനമുണ്ടാകും. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും. റെഡ് സോണിലെ കണ്ടയിൻമെന്റ് സോണിൽ കർശന നിയന്ത്രണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. മറ്റ് അനുമതികൾ സ്വകാര്യ വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ടു യാത്രക്കാർ മാത്രം. ടാക്സി കാറുകളിലും ഡ്രൈവറെ കൂടാതെ പിൻസീറ്റിൽ രണ്ടു യാത്രക്കാർ മാത്രം. പൊതുഗതാഗതത്തിൽ ടാക്സി കാറുകൾക്കുമാത്രമാണ് ഇളവ്. ഇരുചക്രവാഹനത്തിൽ ഒരാൾ മാത്രം. ഓഫീസിൽ വനിതകളെ…
Read Moreസൗമ്യം, സുന്ദരം… സൗമ്യനും സുമുഖനുമായ ഒരു നായകൻ, അതായിരുന്നു രവിവള്ളത്തോളിന്റെ ഇമേജ്….
സീരിയലുകൾ മലയാളികൾക്ക് പരിചിതമാകുന്ന എണ്‍പതുകളുടെ മധ്യം മുതൽ മലയാളപ്രേക്ഷകർ കാണുന്ന മുഖമായിരുന്നു രവി വള്ളത്തോളിന്റേത്. സൗമ്യനും സുമുഖനുമായ ഒരു നായകൻ, അതായിരുന്നു രവിവള്ളത്തോളിന്റെ ഇമേജ്. സ്വകാര്യ ചാനലുകളുടെ സാന്നിധ്യമില്ലാതിരുന്ന കാലം. മലയാളം ദൂരദർശനിൽ വരുന്ന സീരിയലുകൾ അക്കാലത്ത് ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. അന്നത്തെ ഒട്ടുമിക്ക സീരിയലുകളിലേയും നിറ സാന്നിധ്യമായിരുന്നു രവി വള്ളത്തോൾ. അന്നു മുതൽ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് ഇപ്പോൾ ഓർമകളാകുന്നത്. ദൂരദർശന്റെ പ്രഭ മങ്ങി സ്വകാര്യ ചാനലുകൾ രംഗം കീഴയക്കിയപ്പോഴും സീരിയൽ രംഗത്ത് ഏറെ തിരക്കുള്ള താരമായി രവി വള്ളത്തോൾ. പ്രമുഖ ചാനലുകളുടെയെല്ലാം ഒട്ടുമിക്ക ജനപ്രിയ സീരിയലുകളിലും ഈ നടന്റെ സാന്നിധ്യമുണ്ടായിരുന്നു, നായകനായും അച്ഛനായും കാമുകനായും …ഇങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ തിളങ്ങാൻ അദ്ദേഹത്തിനായി. ഏതു വേഷമാണെങ്കിലും കുടുംബപ്രേക്ഷകരുടെ റോൾ മോഡലായുള്ള കഥാപാത്രമായിരുന്നു അദ്ദേഹത്തിനു ലഭിച്ചതിലധികവും. സീരിയൽ രംഗത്ത് കിരീടം വയ്ക്കാത്ത രാജാവായി വിലസിയപ്പോഴും സിനിമയിലും…
Read Moreസോഷ്യൽ മീഡിയയിൽ വ്യാജവാർത്തകളുടെ പ്രളയം! പലതും ജനത്തെ ആശങ്കപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതും; യാഥാര്‍ഥ്യം ഇങ്ങനെ…
കോവിഡ്-19 ഭീതിയിൽ ലോകം അടച്ചുപൂട്ടിക്കഴിയുന്പോൾ പലർക്കും നേരന്പോക്ക് മൊബൈലും സോഷ്യൽ മീഡിയയുമാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ വ്യാജവാർത്തകളുടെ പ്രളയമാണ്. പലതും ജനത്തെ ആശങ്കപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതും. തെരുവിൽ കിടക്കുന്നു! പ്രചാരണം: കോവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇറ്റലിയെക്കുറിച്ച് എന്തു വാർത്തകൾ വന്നാലും ആളുകൾ വിശ്വസിച്ചുപോകും എന്നതാണ് അവസ്ഥ. അതു മുതലെടുത്താണ് ഇറ്റലിയിലെ ആശുപത്രികളും മറ്റും നിറഞ്ഞതിനാൽ വഴിയിലും തെരുവോരങ്ങളിലും രോഗികളെ നിരത്തിക്കിടത്തിയിരിക്കുകയാണെന്ന മട്ടിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. യാഥാർഥ്യം: ഇത് ഇറ്റലിയിലെ ചിത്രങ്ങൾ പോലുമല്ല എന്നതാണ് സത്യം. അടുത്ത കാലത്ത് ക്രൊയേഷ്യയിലുണ്ടായ ഭൂചലനത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതാണ് ചിത്രം. മരിച്ചു വീഴുന്നു പ്രചാരണം: ഇറ്റലിയുടെ തെരുവുകളിൽ ജനം മരിച്ചുകിടക്കുന്ന ദാരുണദൃശ്യം. ശവശരീരങ്ങൾ പോലെ മനുഷ്യർ തെരുവിൽ ചിതറി കിടക്കുന്നതിന്റെ ഫോട്ടോ. യാഥാർഥ്യം: ജർമനിയിലെ ഫ്രാങ്ക് ഫർട്ടിൽ 2014 മാർച്ചിൽ നടന്ന ഒരു ഡെമോൺസ്ട്രേഷന്റെ ഫോട്ടോയാണ്. നാസി പാളയങ്ങളിൽ…
Read Moreഎല്ലാ പ്രധാന ഡോക്ടര്‍മാരും തിയറ്ററില്‍ സന്നിഹിതരായിരുന്നു! നിരീക്ഷണത്തിലുള്ള യുവതി ആണ്‍കുഞ്ഞിനു ജന്മം നല്കി; ലോകത്ത് ഇത്തരത്തിൽ ആദ്യ ശസ്ത്രക്രിയ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജില്‍
പരിയാരം: വിദേശത്തുനിന്നെത്തി കോവിഡ്-19 രോഗബാധ സംശയത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജില്‍ നിരീക്ഷണത്തിൽ കഴിയുന്ന സ്ത്രീ ആണ്‍കുഞ്ഞിനു ജന്മം നല്കി. കാഞ്ഞങ്ങാട് സ്വദേശിനിയായ സ്ത്രീയെ കഴിഞ്ഞ 21 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി ഇവര്‍ക്കു പ്രസവവേദന അനുഭവപ്പെട്ടു. പരിശോധനയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നു ബോധ്യമായതോടെ കൊവിഡ്-19 രോഗികള്‍ക്കു വേണ്ടി പ്രത്യേകമായി മാറ്റിവച്ച ഓപ്പറേഷന് തിയറ്ററിലാണു സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. ഞായറാഴ്ച രാത്രി 10ന് ആരംഭിച്ച ശസ്ത്രക്രിയ പുലർച്ചെ ഒന്നുവരെ ദീർഘിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്തിന്റെ നിര്ദേശത്തില്നടന്ന ശസ്ത്രക്രിയയ്ക്കു ഡോ. ശബ്നം നേതൃത്വം നല്കി. പ്രിന്‍സിപ്പൽ ഡോ. എന്‍. റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, പീഡിയാട്രിക് വിഭാഗം മേധാവി എം.ടി.പി. മുഹമ്മദ്, അനസ്തറ്റിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരുള്‍പ്പെടെ എല്ലാ പ്രധാന ഡോക്ടര്‍മാരും മുഴുവന്‍സമയവും തിയറ്ററില്‍ സന്നിഹിതരായിരുന്നു. കോവിഡ്-19 നിരീക്ഷണത്തിലുള്ള സ്ത്രീയായതിനാല്‍ എല്ലാ…
Read Moreലോക്ക് ഡൗൺ; ആശങ്ക വേണ്ട, അനുസരണ മതി; തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇവയൊക്കെ….
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ചില സംസ്ഥാനങ്ങളിലെ ജില്ലകളും ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. കേരളത്തിൽ കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് ജില്ലകളിലും ആവശ്യാനുസരണം ലോക്ക് ഡൗണ്‍ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. എന്താണ് ലോക്ക് ഡൗണ്‍ ? പരസ്പര സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ് നടപടി. വീടുകളില്‍ നിന്ന് പുറത്തേക്ക് വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ആളുകള്‍ക്ക് പുറത്തിറങ്ങാം. അടിയന്തര കാര്യങ്ങള്‍ക്കായി ഒരു വീട്ടില്‍ നിന്ന് ഒന്നോ രണ്ടോ ആളുകള്‍ പുറത്തിറങ്ങി എത്രയും വേഗം അത് നിര്‍വഹിച്ച് വീട്ടില്‍ തിരിച്ചെത്തുന്ന തരത്തിലായിരിക്കണം. എല്ലാ പൊതുപരിപാടികളും ആഘോഷങ്ങളും ആളുകളുടെ ഒത്തുചേരലുകളും ഈ കാലയളവിൽ നിരോധിക്കും. ആശങ്കപ്പെടേണ്ട അവശ്യസാധനങ്ങളും മറ്റും വാങ്ങാനുള്ള സൗകര്യം ഇക്കാലയളവിലുണ്ടാകും. ലോക്ക് ഡൗൺ കാലയളവിൽ തുറന്നു…
Read Moreഇനി ഉപദേശമല്ല, നടപടി! കാസര്കോട്ടുകാരന് എട്ടിന്റെപണി; കാസര്‍ഗോഡ് അപ്രഖ്യാപിത കര്‍ഫ്യൂവിലേക്ക്; നിർദ്ദേശം ലംഘിച്ചാല്‍…
കാസര്‍ഗോഡ്: ഒറ്റ ദിവസം ആറ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കൂടുതല്‍ പേര് ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് നീങ്ങുകയും ചെയ്തതോടെ കാസര്‍ഗോഡ് ജില്ല ശനിയാഴ്ച തന്നെ കര്‍ഫ്യൂവിന് സമാനമായ അന്തരീക്ഷത്തില്‍. രാവിലെ 11 മുതല്‍ മാത്രം കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും പല കടകളും തുറന്നിട്ടില്ല. പൊതുഗതാഗത സംവിധാനങ്ങളും ഏറെക്കുറെ നിലച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കുഡ് ലു സ്വദേശിയായ 47 കാരനെതിരേ പോലീസ് കേസെടുത്തു. കരുതിക്കൂട്ടി നിയന്ത്രണങ്ങള്‍ ലംഘിച്ച് രോഗം പടര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. രോഗമുണ്ടെന്ന് ഏറെക്കുറെ മനസിലായിട്ടും തികച്ചും വിചിത്രമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇയാളുടെ യാത്രാവഴികള്‍ തീര്‍ത്തും ദുരൂഹമാണെന്നും ഇയാള്‍ പലതും മറച്ചുവയ്ക്കുന്നതായാണ് മനസിലാക്കുന്നതെന്നും കളക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു. നാട്ടിലെത്തിയ ഉടന്‍ ഇയാല്‍ മംഗളൂരുവിലെത്തി രക്തപരിശോധന നടത്തിയതായി അവിടെ നിന്ന് വിവരം ലഭിച്ചിരുന്നു.…
Read Moreനിർഭയയ്ക്ക് നീതി! മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ ആരാച്ചാർ പവൻ ജല്ലാഡ് തൂക്കുകയർ ഒരുക്കി; നിർഭയ കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റി
ന്യൂഡൽഹി: നിർഭയ കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റി. വെള്ളിയാഴ്ച പുലർച്ചെ 5.30ന് തിഹാർ ജയിലിൽ പ്രത്യേകം തയാറാക്കിയ സെല്ലിലാണ് മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരുടെ വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയത്. പുലർച്ചെ തന്നെ പ്രതികൾക്ക് പുതിയ വസ്ത്രങ്ങളും കഴിക്കാൻ ഭക്ഷണവും നൽകി. ആരാച്ചാർ പവൻ ജല്ലാഡ് ആണ് തൂക്കുകയർ ഒരുക്കിയത്. മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിലായിരുന്നു നടപടിക്രമങ്ങൾ. തൂക്കിലേറ്റുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അവ്യക്തതകൾ തുടർന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30നു ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് പ്രതികളെ തൂക്കിലേറ്റാൻ തടസങ്ങളൊന്നുമില്ലെന്ന് വിധിക്കുകയായിരുന്നു. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കുറ്റവാളികളുടെ അഭിഭാഷകന് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പ്രതി പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അഭിഭാഷകൻ എ.പി. സിംഗ് സുപ്രീം കോടതിയിൽ…
Read More