മഹാമാരി പെരുകുന്നു..! ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 9,996 പേ​ര്‍​ക്ക് കോവിഡ്; ലോകത്താകമാനം 74,58,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ​വൈ​റ​സ് മ​ഹ​മാ​രി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ദി​വ​സം ചെ​ല്ലും​തോ​റും കൂ​ടു​ക​യാ​ണ്‌. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,996 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച് രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,86,576 ആ​യി. 357 മ​ര​ണ​വും ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സ​ത്തി​നി​ടെ ഉ​ണ്ടാ​കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന കേ​സു​ക​ളാ​ണി​ത്‌. 24 മ​ണി​ക്കൂ​റി​നി​ടെ 357 പേ​ര്‍ മ​രി​ച്ച​ത​ട​ക്കം ആ​കെ മ​ര​ണ​സം​ഖ്യ 8,102 ആ​കു​ക​യും ചെ​യ്തു.

രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​തി​നേ​ക്കാ​ള്‍ ആ​ളു​ക​ള്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ടെ​ന്നു​ള്ള​താ​ണ് നേ​രി​യ ആ​ശ്വാ​സം ന​ല്‍​കു​ന്ന​ത്. 1,37,448 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 1,41,029 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 94,041 ആ​കു​ക​യും 3,438 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. മും​ബൈ​യി​ല്‍ മാ​ത്രം 52,667 കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. 1,857 ഇ​വി​ടെ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​റ്റ​വും പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ടു ചെ​യ്ത 149 മ​ര​ണ​ങ്ങ​ളി​ല്‍ 97 പേ​ര്‍ മും​ബൈ​യി​ലാ​ണ് മ​രി​ച്ച​ത്.

15 പേ​ര്‍ താ​ന​യി​ലും 10 പേ​ര്‍ പൂ​നെ​യി​ലും ഏ​ഴു പേ​ര്‍ ഔ​റം​ഗാ​ബാ​ദി​ലും ജാ​ല്‍​ഗ​ണി​ലും ന​വി മും​ബൈ​യി​ലും അ​ഞ്ചു പേ​ര്‍ വീ​ത​വും മൂ​ന്നു പേ​ര്‍ ഉ​ല്‍​ഹ​സ​ന്‍ ന​ഗ​റി​ലും വ​സാ​യി-​വി​രാ​റി​ലും അ​കോ​ള​യി​ലും ര​ണ്ടു പേ​ര്‍ വീ​ത​വും ബീ​ഡ്, അ​മ​രാ​വ​തി, ഗ​ഡ്ചി​റോ​ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍ വീ​ത​വു​മാ​ണ് മ​രി​ച്ച​ത്.

ഗു​ജ​റാ​ത്തി​ല്‍ 1,347 പേ​രാ​ണ് മ​രി​ച്ച​ത്. 21,521 പേ​ര്‍​ക്കാ​ണ് അ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ 36,841 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. 326 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഡ​ല്‍​ഹി​യി​ല്‍ 32,810 പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 984 പേ​ര്‍ മ​രി​ച്ചു.

ലോകത്താകമാനം 74,58,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,19,020 പേർ കോവിഡ് ബാധിച്ച് മരിച്ചു. 37,78,218 പേർ ഇതുവരെ രോഗമുക്തി നേടി.

Related posts

Leave a Comment