ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് നടന്ന കൂട്ടക്കൊലപാതകവും ഒരുമാസം മുമ്പ് സീരിയല്‍ നടി അറസ്റ്റിലായ കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് സൂചന. ഇപ്പോള്‍ സംഭവം നടന്ന വണ്ണപ്പുറത്തു നിന്നും അത്രയൊന്നും അധികം അകലെയല്ലാത്ത അണക്കരയില്‍ നിന്നാണ് സീരിയല്‍ നടിയുടെ സംഘത്തിലുള്ളവരെ പോലീസ് പൊക്കിയത്. പിന്നീട് കൊല്ലത്തെ വീട്ടില്‍ നിന്ന് സീരിയല്‍ നടിയെയും സഹോദരിയെയും ഒപ്പം അമ്മയെയും പിടികൂടിയിരുന്നു. ഇവരുടെ സംഘത്തിലുള്ള രവീന്ദ്രനുമായി കൊച ചെയ്യപ്പെട്ട കൃഷ്ണന് ബന്ധപ്പെട്ടിരുന്നതായി സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയ മുഖ്യപ്രതി അനീഷ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ സഹായിക്കുന്നത് ഈ സംഘമാണോ എന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. കൊല്ലപ്പെട്ട കൃഷ്ണനും മുഖ്യപ്രതി അനീഷും റൈസ് പുള്ളര്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളായിരുന്നു. ഇടുക്കി കള്ളനോട്ട് കേസില്‍ അറസ്റ്റിലായ രവീന്ദ്രനായിരുന്നു റൈസ് പുള്ളര്‍ തട്ടിപ്പിലെ കേരളത്തിലെ പ്രധാനി. രവീന്ദ്രനുമായി കൃഷ്ണനും അനീഷും ബന്ധപ്പെട്ടിരുന്നതായാണ് സൂചന. തട്ടിപ്പ് സംഘം…
Read MoreCategory: Editor’s Pick
എല്ലാം തീരുമാനിച്ചത് അനീഷ് തന്നെ, ആ രാത്രി തന്നെ കൊലയ്ക്ക് തീരുമാനിച്ചതിനും കാരണമുണ്ട്, കൃഷ്ണന് ഒരുക്കിയ കെണിയില്‍ വീണത് അയാള്‍ തന്നെ, വണ്ണപ്പുറം കൊലപാതകത്തിനു മാസങ്ങള്‍ക്കു മുമ്പേ തിരക്കഥയൊരുങ്ങി
അന്ധവിശ്വാസത്തിന്റെയും ദുര്‍മന്ത്രവാദത്തിന്റെയും പണക്കൊതിയുടെയും ബാക്കിപത്രമായിരുന്നു തൊടുപുഴയില്‍ നടന്ന കൊലപാതകം. കൊലപാതകം നടത്താന്‍ മുഖ്യപ്രതി അനീഷ് ആറു മാസം മുന്‍പുതന്നെ പദ്ധതി തയാറാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. തന്റെ മന്ത്രവാദമെല്ലാം പൊളിയുന്നതു കൃഷ്ണന്റെ മാന്ത്രികസിദ്ധി മൂലമാണെന്നു തെറ്റിദ്ധരിച്ച അനീഷ് ഇക്കാര്യത്തില്‍ ഗുരുകൂടിയായ കൃഷ്ണനെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൃഷ്ണനു 300 മൂര്‍ത്തിമാരുടെ ശക്തിയുണ്ടെന്നാണത്രേ അനീഷ് വിശ്വസിച്ചിരുന്നത്. മൂന്നു വര്‍ഷക്കാലം കൃഷ്ണന്റെ കൂടെനിന്നു മന്ത്രവാദവും ആഭിചാരകര്‍മങ്ങളും പഠിച്ച അനീഷ് പിന്നീട് കൃഷ്ണനുമായി പിണങ്ങുകയായിരുന്നു. ഇതോടെ, തനിയെ മന്ത്രവാദം ചെയ്യാന്‍ തുടങ്ങി. എന്നാല്‍, അനീഷ് ചെയ്യുന്നതെല്ലാം പൊളിയുകയായിരുന്നത്രേ. കൃഷ്ണന്റെ ശക്തി മൂലമാണ് തനിക്കു പരാജയം ഉണ്ടാകുന്നതെന്നായിരുന്നു ഇയാളുടെ വിശ്വാസം. കൃഷ്ണനെ കൊലപ്പെടുത്തി വീട്ടിലിരിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ തട്ടിയെടുക്കാന്‍ ആറു മാസം മുമ്പ് തീരുമാനിച്ചിരുന്നു. അതോടെ, കൃഷ്ണന്റെ സിദ്ധി തനിക്കു സ്വന്തമാക്കാമെന്നും ഇയാള്‍ വിശ്വസിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതി സുഹൃത്തായ ലിബിഷുമായി പങ്കുവച്ചു. എന്നാല്‍, ലിബിഷ്…
Read Moreമൂന്നാംദിനം രാത്രിയിലെ ക്രൂരതയ്ക്കുശേഷം അനീഷും ലിബീഷും അടിമാലിയിലെ വീട്ടിലെത്തി കോഴിവെട്ട് മന്ത്രവാദം നടത്തി, കോഴിയെ വെട്ടിയത് ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍, അന്ധവിശ്വാസത്തിലെ കൊലയ്ക്കുശേഷം നടന്നത്
ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് നടന്ന കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ ഓരോന്നും പുറത്തുവരുന്നതോടെ ഞെട്ടലില്‍ മലയാളികള്‍. ക്രൂരമായ കൊലയ്ക്കു പിന്നിലെ ചേതോവികാരം അന്ധവിശ്വാസവും കൂടോത്രവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയ തൊടുപുഴ സ്വദേശി അനീഷും അടിമാലിക്കാരന്‍ ലിബീഷും തുടര്‍ച്ചയായി മൂന്നു രാത്രികളില്‍ കൊല നടന്ന വീട്ടിലെത്തി. കൊല നടത്തിയതിന്റെ പിറ്റേദിവസം ഇരുവരും ചേര്‍ന്ന് അടിമാലിയില്‍ അനീഷിന്റെ വീട്ടിലെത്തി തങ്ങള്‍ പിടിക്കപ്പെടാതിരിക്കാന്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദ കര്‍മങ്ങളും നടത്തിയതായി ലീബിഷ് പോലീസിനോട് വെളിപ്പെടുത്തി. ഇതിനിട കൊലപാതകം പുറത്തു വന്നതോടെ കൃഷ്ണനു മായി ബന്ധപ്പെട്ടുള്ള നൂറോളം ആളുകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളുടെ നേരെ അന്വേഷണം വന്നത്. കൊല്ലപ്പെട്ട കൃഷ്ണനുമായി നിരവധിപേര്‍ക്ക് സാമ്പത്തികവും മന്ത്രവാദവുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു. പ്രധാനമായും ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. കസ്റ്റഡിയില്‍ ഉള്ളവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച ചില ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയും…
Read Moreഈ സാധനമെങ്കിലും നീ ചെന്നൈയ്ക്ക് കൊണ്ടുപോകണം. വിനീതിനോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്, അരവിന്ദന്റെ അതിഥികളുടെ ആഘോഷ വേളയില്‍ മകനോട് അച്ഛന്റെ വക അഭ്യര്‍ഥ (കോമഡിയാണ്)
കഴിഞ്ഞദിവസം എം. മോഹനന് സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ നൂറാം ദിവസത്തിന്റെ ആഘോഷം നടന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ആഘോഷരാവില്‍ താരമായത് പക്ഷേ നടന് ശ്രീനിവാസനായിരുന്നു. ശ്രീനിയുടെ ഒരു കമന്റ് സദസിനെ കുടുകുടാ ചിരിപ്പിച്ചു. ശ്രീനിവാസന് മകന് വിനീതിനെപ്പറ്റി പറഞ്ഞതിങ്ങനെ- വിനീത് പല സ്ഥലങ്ങളിലും പരിപാടികളിലുമൊക്കെ പോയി വരുമ്പോള്‍ ഇതുപോലെ മൊമന്റോയുമായി വരും. ഇതൊന്നും ചെന്നൈയില്‍ കൊണ്ടുപോകില്ല. എല്ലാം വീട്ടിലേയ്ക്കാണ് കൊണ്ടുവരുന്നത്. അവിടെ ഈ സാധനം തട്ടി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മൊമന്റോ കാണുമ്പോള്‍ പേടിയാണ്. അതുകൊണ്ട് ഈ സാധനമെങ്കിലും നീ ചെന്നൈയ്ക്ക് കൊണ്ടുപോകണം. വിനീതിനോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്.’-ശ്രീനിവാസന് പറഞ്ഞു. കൂട്ടായ്മയാണ് അരവിന്ദന്റെ അതിഥികളുടെ വിജയരഹസ്യമെന്ന് വിനീത് പറയുന്നു. ഈ സിനിമയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു. ‘കുറെ കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു,…
Read Moreആറ്റില്‍ ചൂണ്ടയിട്ടശേഷം അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തി, ആദ്യ ദിവസം കൊലപ്പെടുത്തിയത് കൃഷ്ണന് ഉള്‍പ്പെടെ മൂന്നുപേരെ, കുഴിച്ചുമൂടാന്‍ വന്നപ്പോള്‍ കണ്ടത് ജീവനോടെ ഇരിക്കുന്ന അര്‍ജുനനെ, കമ്പക്കാനത്ത് നടന്നത് മരവിക്കുന്ന കൊല
ഇടുക്കി വെണ്മണി കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ ചുരുളഴിഞ്ഞു. ഇടുക്കിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പോലീസ് പ്രതികളായ അനീഷിനെയും സഹായി ലിബീഷിനെയും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കി സംഭവം വിശദീകരിച്ചത്. പോലീസ് പറയുന്നതിങ്ങനെ- ദുര്‍മന്ത്രവാദം ഉള്‍പ്പെടെയുള്ള ആഭിചാര ക്രിയ നടത്തിയിരുന്ന ആളായിരുന്നു കൃഷ്ണന്. ഇങ്ങനെ ധാരാളം പണവും സമ്പാദിച്ചിരുന്നു. ഇയാളുടെ ശിഷ്യനായിരുന്നു അനീഷ്. കൃഷ്ണന്റെ മന്ത്രശക്തി സ്വായത്തമാക്കുകയെന്ന ഉദേശത്തോടെ ഇവരെ കൊലപ്പെടുത്താന്‍ അനീഷ് തീരുമാനിച്ചു. സുഹൃത്തായ ലിബീഷിനെയും ഒപ്പം കൂട്ടി. സംഭവം ദിവസം ഇരുവരും മൂലമറ്റം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയി. പിന്നീട് രാത്രി പന്ത്രണ്ടു മണിയോടെ ടൗണില്‍ തിരിച്ചെത്തി മദ്യപിക്കാന്‍ കയറി. എന്നാല്‍ ബാര്‍ അടച്ചിരുന്നതിനാല്‍ നേരെ കൃഷ്ണന്റെ വീട്ടിലേക്ക് ബൈക്കിനു പോയി. രാത്രി വീട്ടിലെത്തി പുറകില്‍ ആടിനെ ഉപദ്രവിച്ച് കൃഷ്ണനെ വീടിനു പുറത്തെത്തിച്ചു. പുറത്തു കാത്തുനിന്ന അനീഷ് കൃഷ്ണനെ അടിച്ചുവീഴ്ത്തി. തൊട്ടുപിന്നാലെയെത്തിയ സൂശീലയെയും അടിച്ചെങ്കിലും…
Read Moreആ പത്രത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റ്, അവര്‍ക്ക് പരസ്യം നല്‍കാത്തതിന്റെ ദേഷ്യം തീര്‍ക്കുകയാണ്, അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ രാജിവയ്ക്കുമെന്ന പത്രവാര്‍ത്തയ്ക്കെതിരേ ആഞ്ഞടിച്ച് താരസംഘടന
താരസംഘടനയായ അമ്മയില്‍ വലിയ പൊട്ടിത്തെറി നടന്നെന്നും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചെന്നും കഴിഞ്ഞദിവസം ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ദിലീപ് പ്രശ്നത്തില്‍ അമ്മയിലുണ്ടായ ഭിന്നിപ്പിന്റെ ബാക്കിപത്രമാണ് ഇതെന്നും ലാല്‍ അസംതൃപ്തനാണെന്നുമാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തെറ്റാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സംഘടന പറയുന്നു. അമ്മയുടെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ് ഇങ്ങനെ- ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ ശ്രീ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചുവെന്നും അമ്മയില്‍ ചേരിതിരിവാണെന്നുമാണ് വാര്‍ത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങള്‍ ആരും തന്നെ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നല്‍കേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകള്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്…
Read Moreയൂറോപ്പില്‍ പോയി താമസിക്കാമെന്ന് സ്വപ്നം കാണുന്നവരുടെ ശ്രദ്ധയ്ക്ക്, യൂറോപ്പ് ചുട്ടുപൊള്ളുന്നു, പലയിടത്തും കടുത്ത ചൂട്, ഒപ്പം കാട്ടുതീയും, ജനങ്ങള്‍ കടുത്ത ചൂടില്‍ വലയുന്നു
ചൂടും കാട്ടുതീയും യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്നു. സ്പെയിന്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്വീഡന്, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ചൂടു നേരിടുന്നു. പോര്‍ച്ചുഗലില്‍ 47 ഡിഗ്രി ചൂട് സ്പെയിനും പോര്‍ച്ചുഗലുമാണ് അസഹ്യമായ ചൂടു നേരിടുന്നത്. പോര്‍ച്ചുഗലിലെ എട്ടു സ്ഥലങ്ങള്‍ താപനില റിക്കാര്‍ഡുകള്‍ ഭേദിച്ചു. 47 ഡിഗ്രി സെല്‍ഷസാണ് ചില സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയത്. തലസ്ഥാനമായ ലിസ്ബണില്‍ 44 ഡിഗ്രി രേഖപ്പെടുത്തി. ലിസ്ബണില്‍ 37 വര്‍ഷം മുന്‍പു രേഖപ്പെടുത്തിയ 43 ഡിഗ്രി റിക്കാര്‍ഡാണ് മറികടന്നത്. സ്പെയിനിലെ ബദാഹോസ് മേഖലയില്‍ കാട്ടുതീ പടരുന്നു. ഇവിടെ, താപനില 43 ഡിഗ്രിയാണ്. വടക്കന്‍ യൂറോപ്പില്‍ സ്വീഡനിലും കാട്ടുതീ ഉണ്ടായി. ചൂടുമൂലം കാലാവസ്ഥ വരണ്ടതാണ് കാട്ടുതീ പടരാന്‍ കാരണം. പോളണ്ടിലും ചൂടിനു കുറവില്ല. ആണവറിയാക്ടറുകള്‍ നിര്‍ത്തിവച്ചു ഫ്രാന്‍സില്‍ ഊര്‍ജോത്പാദന കന്പനിയായ ഇഡിഎഫ് ആണവ റിയാക്ടറുകള്‍ നിര്‍ത്തിവച്ചു. റൈന്‍, റോണ്‍ നദികളിലെ വെള്ളം ഉപയോഗിച്ചാണ് റിയാക്ടറുകള്‍ തണുപ്പിക്കുന്നത്. റിയാക്ടറുകളില്‍നിന്നുള്ള ചൂടുള്ള…
Read Moreവണ്ണപ്പുറം കൂട്ടക്കൊല! വില്ലന്‍ കൃഷണന്റെ സഹായി അനീഷ്; കൃഷ്ണനെയും മകനെയും കുഴിച്ചിട്ടത് ജീവനോടെ; കൊലപാതകം നടത്തിയത് മന്ത്രശക്തി ലഭിക്കാന്‍; അനീഷിന്റെ മൊഴി ഇങ്ങനെ…
തൊടുപുഴ: തൊടുപുഴ മുണ്ടൻമുടിയിൽ നാലംഗകുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി. മന്ത്രവാദവും വൻ സാന്പത്തിക ഇടപാടുകളും നടത്തിയിരുന്ന കൃഷ്ണനെ ഇടപാടുകളിൽ സഹായിച്ചിരുന്നത് പിടിയിലായ അനീഷായിരുന്നു. ഈ സാന്പത്തിക ഇടപാടുകളുടെ തുടർച്ചയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നൽകുന്ന വിവരം. പിടിയിലായ രണ്ടു പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഐജി വിജയ് സാഖറെ ഇടുക്കിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രതികൾ കൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ ഇവരെ കുഴിച്ചിട്ടു. കുഴിച്ചിടുന്പോൾ മാരകമായി പരിക്കേറ്റ നിലയിലായിരുന്ന കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. പെണ്‍കുട്ടിയും അമ്മയും നേരത്തെ മരിച്ചു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട കൃഷ്ണന്റെ മകളും അനീഷും തമ്മിൽ പിടിവലിയുണ്ടായിരുന്നു. പിടിവലിക്കിടെ അനീഷിനു പരിക്കേറ്റു. ഇതും കൃഷ്ണന്റെ വീട്ടിൽനിന്നു ലഭിച്ച അനീഷിന്റെ വിരലടയാളവും അന്വേഷണത്തിൽ നിർണായകമായി. തൊടുപുഴയിൽ വർക്ക് ഷോപ്പ് ജീവനക്കാരനാണ് അനീഷ്. പിടിയിലായ മറ്റൊരാൾ അടിമാലി സ്വദേശിയായ മന്ത്രവാദിയാണെന്നാണു…
Read Moreഹണിറോസും താരസംഘടന ഭാരവാഹികളും തമ്മില്‍ ഇടയുന്നു, നടിക്കുവേണ്ടി ഹര്‍ജി നല്‍കിയത് അമ്മയിലെ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് ഹണി, ഡബ്ല്യുസിസിയിലേക്ക് ഒരാള്‍ കൂടി?
കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിക്ക് നേരിട്ട അതിക്രമത്തിന്റെ പേരില്‍ സിനിമ ലോകത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പുതിയ തലത്തില്‍. താരസംഘടനയായ അമ്മയുടെ നിര്‍ദേശപ്രകാരം കേസില്‍ കക്ഷി ചേരാന്‍ ഹണിറോസും രചന നാരായണന്‍കുട്ടിയും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ നടി കോടതിയില്‍ ഇതിനെ എതിര്‍ത്തതോടെ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന വാദവുമായി ഹണി രംഗത്തെത്തി. ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നും ഹണി റോസ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. അമ്മ എക്സിക്യൂട്ടീവ് അംഗമായ ഹണിയുടെ വെളിപ്പെടുത്തല്‍, പ്രതിച്ഛായ വീണ്ടെടുക്കാനുള്ള സംഘടനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണന്‍കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം. കാല് നൂറ്റാണ്ടെങ്കിലും പരിചയസമ്പത്തുള്ള പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനെ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു രചനയും ഹണിയും അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍, നടിയുമായി കൂടിയാലോചിച്ച് മൂന്നു…
Read Moreഭീതി വിട്ടൊഴിയാതെ വണ്ണപ്പുറം! കൊലയ്ക്കു പിന്നില്‍ മന്ത്രവാദം മറയാക്കിയ സാമ്പത്തികതട്ടിപ്പെന്ന് സംശയം; ജൂലൈ 30 ന് പുലര്‍ച്ചെ 2.30 ഓടെ അമിത വേഗത്തില്‍ പോയ കാര്‍ ആരുടെ ?
തൊടുപുഴ: മുണ്ടൻമുടി കന്പകക്കാനത്ത് കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഇന്ന് നാലു ദിവസം പിന്നിടുന്നു. വണ്ണപ്പുറം, മുണ്ടൻമുടി മേഖലകളെ ഇളക്കിമറിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. നാടിനെ നടുക്കിയ ക്രൂരമായ കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടൽ ഇനിയും ഈ പ്രദേശത്തുനിന്നു മാറിയിട്ടില്ല. കൂടാതെ പ്രതികളെ കണ്ടെത്താത്തതിനാൽ നാട്ടുകാർ ഭീതിയിലുമാണ്. വർഷങ്ങൾക്കു മുൻപ് വണ്ണപ്പുറം ഒടിയപാറയിൽ നാലംഗകുടുബത്തെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം പോലും നടത്തിയിട്ടും കൊലപാതകികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൊലയിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചെന്നു പോലീസ് പറയുന്പോഴും കൊലപാതകത്തിന്റെ ഭീതിയും പോലീസ് അന്വേഷണവും എല്ലാംകൂടി വണ്ണപ്പുറംകാർക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാലു ദിവസങ്ങളായി. മൊബൈൽ ഫോണ്‍ കോളുകളിൽ നിന്നുള്ള ചെറിയ വിവരങ്ങൾ പോലും കണ്ടുപിടിക്കാൻ കഴിയുന്ന അതിനൂതന സാങ്കേതിക സംവിധാനമായ സ്പെക്ട്രം ഉപയോഗിച്ച് ഇന്നലെ കൊലപാതകം നടന്ന…
Read More