ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ വിധാതാവ് എന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അതു സുകുമാർ സെൻ ഐസിഎസിനെയാണ്. ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന സെൻ ആണ് തെരഞ്ഞെടുപ്പിന്റെ ഘടനയും സംവിധാനവും രൂപപ്പെടുത്തിയത്. 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നീളുന്നതായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. ആദ്യ രണ്ടു പൊതു തെരഞ്ഞെടുപ്പുകൾ നയിച്ച സെൻ പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പു സംവിധാനം രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. നിരക്ഷരതയും അറിവില്ലായ്മയും ഗതാഗത സൗകര്യങ്ങളുടെ കുറവും തെരഞ്ഞെടുപ്പിനു വലിയ വെല്ലുവിളികളായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും വോട്ടവകാശമുള്ളവരാക്കി നടത്തിയ ലോകത്തിലെ ആദ്യ തെരഞ്ഞെടുപ്പുമായിരുന്നു ഇത്. 33 കോടി ജനങ്ങളിൽ 17.6 കോടിക്ക് വോട്ടവകാശം ഉണ്ടായിരുന്നു. 21 വയസായിരുന്നു വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി. ലോക്സഭയിലേക്കു 489 പേരെ അടക്കം 4500ലേറെ ജനപ്രതിനിധികളെയാണു തെരഞ്ഞെടുക്കാൻ ഉണ്ടായിരുന്നത്. ഇതിനു ജനങ്ങളെ ഒരുക്കാൻതന്നെ ഏറെ ശ്രമം വേണ്ടിയിരുന്നു. റേഡിയോയും ചലച്ചിത്രങ്ങളും…
Read MoreCategory: INDIA 360
ജാഗ്രതയോടെ കൊല്ലം; അന്ധമായി ആരെയും അധികകാലം വരിച്ച ചരിത്രം കൊല്ലത്തിനില്ല
എസ്.ആർ. സുധീർകുമാർ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് എക്കാലവും വളക്കൂറുള്ള മണ്ണാണു കൊല്ലം. ആർഎസ്പിയുടെ തറവാടെന്ന മേൽവിലാസവും മണ്ഡലത്തിനു സ്വന്തം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഏറെ വേരോട്ടമുള്ള ഭൂമികയുമാണ് . കോൺഗ്രസും ഒരു വേള ഇവിടെ അജയ്യരായിരുന്നു. പക്ഷേ അന്ധമായി ആരെയും അധികകാലം വരിച്ച ചരിത്രം കൊല്ലത്തിനില്ല എന്നതും യാഥാർഥ്യം. ആൾബലത്തിന്റെ കാര്യത്തിൽ മണ്ഡലത്തിലെ പ്രബലർ കോൺഗ്രസും സിപിഎമ്മും ആണെന്നുള്ളത് മറ്റൊരു വസ്തുത. 1962-മുതൽ 80 വരെ കൊല്ലം ആർഎസ്പിയുടെ കൈവെള്ളയിലായിരുന്നു . ഇക്കാലയളവിൽ ആർഎസ്പിയിലെ എൻ.ശ്രീകണ്ഠൻ നായരാണു ലോക്സഭയിൽ കൊല്ലത്തെ പ്രതിനിധീകരിച്ചത്. 1980-ലെ അഞ്ചാമൂഴത്തിൽ കോൺഗ്രസിലെ ബി.കെ .നായർ ശ്രീകണ്ഠൻ നായരെ തറപറ്റിച്ചു. ഈ തോൽവി ആർഎസ്പി എന്ന പ്രസ്ഥാനത്തെയും ശോഷിപ്പിച്ചു എന്നതു ചരിത്രം. 1984-ലും 89-ലും 91-ലും കൊല്ലത്ത് നിന്ന് വിജയിച്ച് കോൺഗ്രസിനു ഹാട്രിക് സമ്മാനിച്ചത് എസ്.കൃഷ്ണകുമാറാണ്. പക്ഷേ നാലാം അങ്കത്തിൽ കൃഷ്ണകുമാറിനു കാലിടറി. ആർഎസ്പിയിലെ പുതുമുഖമായ എൻ.കെ.പ്രേമചന്ദ്രനോടാണ്…
Read Moreമാറിയും മറിഞ്ഞും വടകര; മുന്നണികളുടെ സ്ഥാനാർഥി പട്ടികയിൽ വനിതകളും
ബാബു ചെറിയാൻ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലമാണ് വടകര. കടത്തനാടും, കണ്ണൂരിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളും കൂടിചേരുന്ന വടകരയിലെ പൂഴിക്കടകൻ പ്രയോഗത്തിൽ പല വന്പന്മാർക്കും അടിതെറ്റിയിട്ടുണ്ട്. കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ഈറ്റില്ലമാണ് വടകര. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഡോ. കെ.ബി. മേനോനാണ് ആദ്യ എംപി. 1971 മുതൽ 91 വരെ നടന്ന തുടർച്ചയായ ആറു തെരഞ്ഞെടുപ്പുകളിൽ വലതിനൊപ്പവും ഇടതിനൊപ്പവുമായി കെ.പി. ഉണ്ണികൃഷ്ണൻ വിജയശ്രീലാളിതനായി. 1962ൽ സ്വതന്ത്രനായി മത്സരിച്ച എ.വി. രാഘവനും, 67ൽ എസ്എസ്പിയിലെ എ. ശ്രീധരനും, വടകരയുടെ ആദ്യകാല എംപിമാരായി. കെ.പി. ഉണ്ണികൃഷ്ണനെ 79945 വോട്ടുകൾക്ക് പരാജയപ്പെടുത്തി സിപിഎമ്മിലെ ഒ. ഭരതൻ 1996ൽ മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്നു നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും മണ്ഡലം ചുവന്നുതുടുത്തുനിന്നു. 2004ൽ 130587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ പി. സതീദേവി, കോൺഗ്രസിന്റെ എം.ടി. പദ്മയെ മലർത്തിയടിച്ചത്. തൊട്ടുപിന്നാലെ 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇതേ സതീദേവി…
Read Moreമഥുര മധുരിച്ചില്ല, വാജ്പേയിക്കു കെട്ടിവച്ച കാശു പോയി! 1957-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത്….
ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അഞ്ചു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണു തോറ്റിട്ടുള്ളത്. അഞ്ച് എന്നത് ഒരു വലിയ സംഖ്യയല്ല. പക്ഷേ ഒരു തോല്‍വി അദ്ദേഹത്തിന് കെട്ടിവച്ച കാശുപോലും നഷ്ടമാക്കി. 1957-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു അത്. ക്ഷേത്രനഗരമായ മഥുര എക്കാലവും വാജ്പേയിക്കു പ്രിയപ്പെട്ട സ്ഥലമായിരുന്നു. മണ്ഡലത്തിന്റെ മുക്കും മൂലയും പരിചിതം. 57-ല്‍ അദ്ദേഹം മത്സരിച്ച മൂന്നു മണ്ഡലങ്ങളില്‍ ഒന്ന് മഥുരയായിരുന്നു. ലഖ്നോയും ബല്റാംപുരും മറ്റു രണ്ടെണ്ണം. മഥുരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന രാജ മഹേന്ദ്ര പ്രതാപ് സിംഗിനോടു ദയനീയമായി തോറ്റ വാജ്പേയിക്കു കെട്ടിവച്ച കാശുപോലും കിട്ടിയില്ല. എന്നാല്‍, ബല്‍റാംപുര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച അദ്ദേഹം ലോക്സഭയിലെത്തി. ഈ സംഭവത്തിനൊരു മറുവശമുണ്ട്. മഥുരയില്‍ വാജ്പേയി വിജയം ആഗ്രഹിച്ചിരുന്നില്ലെന്നതാണു യാഥാര്‍ഥ്യം. തെരഞ്ഞെടുപ്പു പ്രചാരണ റാലികളില്‍ രാജ മഹേന്ദ്ര പ്രതാപിനു വോട്ടു ചെയ്യാനായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതത്രേ. തന്റെ വിജയമല്ല,…
Read Moreആറ്റിങ്ങലിൽ ഇടതുകോട്ട കുലുങ്ങുമോ? ശബരിമലവിഷയത്തിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി
സാബു ജോണ്‍ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ശങ്കറിനെ വീഴ്ത്തിയ ചരിത്രമുണ്ട് ആറ്റിങ്ങലിന്റെ പൂർവരൂപമായ ചിറയിൻകീഴിന്. ട്രേഡ് യൂണിയൻ നേതാവായ സിപിഎമ്മിലെ കെ. അനിരുദ്ധനായിരുന്നു 1967 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ആ “ജയന്റ് കില്ലർ’.1996 ൽ അനിരുദ്ധന്റെ മകൻ അഡ്വ. എ. സന്പത്ത് ചിറയിൻകീഴിൽ ജനവിധി തേടിയെത്തിയപ്പോൾ മണ്ഡലം ഇരുകൈയും നീട്ടി സ്വീകരിച്ചു. അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്നു മണ്ഡലം സന്പത്തിനെ ഡൽഹിക്ക് അയച്ചത്. പിന്നീട് മൂന്നു ടേമിൽ വർക്കല രാധാകൃഷ്ണൻ സിപിഎമ്മിനായി മണ്ഡലം കാത്തു. 2009 ൽ സന്പത്ത് വീണ്ടുമെത്തി വിജയം കാത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ആറ്റിങ്ങലിൽ ഒരു കോണ്‍ഗ്രസ് സ്ഥാനാർഥി അവസാനമായ വിജയിച്ചത് 1989 ലാണ്. തുടർച്ചയായ രണ്ടാം തവണ വിജയിച്ച തലേക്കുന്നിൽ ബഷീറിനു ഹാട്രിക് തികയ്ക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം ഒരു കോണ്‍ഗ്രസ് പ്രതിനിധി ഇവിടെനിന്നു…
Read Moreചെമ്മണ്ണിന്റെ ചായ്വ് ആർക്കൊപ്പം? കടുത്ത പോരാട്ടത്തിനൊരുങ്ങി കണ്ണൂർ
സിജി ഉലഹന്നാൻ ചുവന്ന മണ്ണായാണു കണ്ണൂർ പൊതുവെ അറിയപ്പെടുന്നത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ചരിത്രം അത്രയ്ക്കങ്ങ് ഇടത്തോട്ടല്ല. 1977-ൽ കണ്ണൂർ മണ്ഡലം ഇന്നത്തെ നിലയിൽ രൂപപ്പെട്ടശേഷം നടന്ന 11 തെരഞ്ഞെടുപ്പുകളിൽ എഴിലും ഐക്യജനാധിപത്യ മുന്നണി വിജയത്തേരിലേറി. ചെങ്കൊടി പാറിയത് നാലുതവണ മാത്രം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഇരുവരും മാറിമാറി മണ്ഡലം സ്വന്തമാക്കി. ഇത്തവണയും കടുത്ത പോരാട്ടത്തിനാണു കളമൊരുങ്ങുന്നത്. സംസ്ഥാന ഭരണ-പാർട്ടി നേതൃത്വങ്ങൾക്കു കരുത്തുപകരുന്ന നാട്ടിൽ സിറ്റിംഗ് സീറ്റ് നിലനിർത്തേണ്ടത് സിപിഎമ്മിന് അഭിമാനപ്രശ്നം. കോൺഗ്രസിനാകട്ടെ, 2014 മുതൽ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായുണ്ടാകുന്ന തിരിച്ചടികളിൽനിന്നൊരു മോചനം, ജീവൻമരണ പ്രശ്നം. ആദ്യ ലോക്സഭയിൽ പ്രതിപക്ഷനിരയെ നയിക്കാൻ കമ്യൂണിസ്റ്റ് നേതാവ് എകെജിക്ക് വഴിയൊരുക്കിയത് കാസർഗോഡ് കൂടി ഉൾപ്പെട്ട കണ്ണൂർ മണ്ഡലമായിരുന്നു. 1957-ൽ രണ്ടാം തെരഞ്ഞെടുപ്പായപ്പോഴേക്കും കണ്ണൂർ ഇല്ലാതായി. പിന്നീട് 1977ലാണ് കണ്ണൂർ തിരികെയെത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ ഏറ്റുമുട്ടിയ മത്സരത്തിൽ സിപിഐയിലെ സി.കെ. ചന്ദ്രപ്പൻ 12,877…
Read Moreകൊടിയേറാൻ വേണം പല പല കോടികൾ; സ്ഥാനാർഥികൾ കെട്ടിവയ്ക്കുന്ന പതിനായിരങ്ങളിൽ തുടങ്ങി കോടികളിലേക്കുള്ള കണക്കുകളുടെ കളികൾ ഇങ്ങനെ…
ഫ്രാങ്കോ ലൂയിസ് തൃശൂര്‍: രാഷ്ട്രീയ മാടമ്പിമാര്‍ക്കു കാണിക്ക. തൊട്ടുതാഴെയുള്ള പ്രമാണിമാര്‍ക്കു ദക്ഷിണ. ഇവരാണു പ്രചാരണ മാമാങ്കത്തിന്റെ മാനേജര്‍മാർ. അവര്‍ക്കെല്ലാം ഊരുചുറ്റാന്‍ 20 ദിവസം കാറും ഡ്രൈവറും ശാപ്പാടും. ബൂത്തുതോറും ഇരുപതിനായിരം രൂപ. വാക്കുറപ്പിച്ചില്ലെങ്കില് മദ്യത്തിന് അയ്യായിരം വീതം വേറെയും. ദക്ഷിണയും കാണിക്കയും പതിനായിരം രൂപ മുതല്‍ ലക്ഷം രൂപവരെ. സ്ഥാനാര്‍ഥിക്കുപ്പായം മാനേജുമെന്റ് ക്വാട്ടയിലുടെയാണെങ്കില് രാഷ്ട്രീയ മുതലാളിക്ക് കാപിറ്റേഷന്‍ ഫീ. വലതു കൈപ്പത്തിയിലെ വിരലുകള്‍ക്കു തുല്യമായത്രയും കോടികളാണു കാപിറ്റേഷന്‍ ഫീ. ആ തുക ആദ്യമേ നോട്ടെണ്ണല്‍ യന്ത്രം എണ്ണി തിട്ടപ്പെടുത്തി പെട്ടിയിലിട്ടശേഷമേ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂ. സിപിഐ, എന്‍സിപി, ഡിഎംകെ തുടങ്ങിയ ഒട്ടുമിക്ക പാര്‍ട്ടികളിലും മാനേജുമെന്റ് ക്വോട്ട സ്ഥാനാര്‍ഥിത്വം വിവാദമായത് മറക്കാനാവില്ല. കാപിറ്റേഷന്‍ ഫീസിന്റെ ബലത്തില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെന്നു കരുതി എല്ലാം ശുഭമായെന്നു കരുതരുത്. നൂലിന്മേല് കെട്ടിയിറക്കിയെന്ന ആരോപണവും കൂക്കുവിളിയുമായി സ്ഥാനാര്ഥിമോഹികളും അണികളും എത്തും. അവരെ പാട്ടിലാക്കാന്‍ സാന്ത്വന…
Read Moreഎഐഎഡിഎംകെ ‘ആദ്യം അറച്ചു, പിന്നെ വാരിപ്പുണർന്നു; തമിഴ്നാട്ടിൽ അമിത് ഷായുടെ മോഹം നടന്നു
നിയാസ് മുസ്തഫ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടു. വേണോ വേണ്ടയോ എന്ന് ആദ്യം ശങ്കിച്ചു നിന്ന എഐഎഡിഎംകെയുമായി ബിജെപി തമിഴ്നാട്ടിൽ സഖ്യത്തിൽ വന്നിരിക്കുന്നു. ഇനി അറിയേണ്ടത് ഈ സഖ്യത്തെ വോട്ടർമാർ തള്ളുമോ കൊള്ളുമോയെന്നാണ്. തമിഴ്നാട്ടിൽ ആകെയുള്ളത് 39 ലോക്സഭാ മണ്ഡലങ്ങൾ. ഇതിനു പുറമേ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു സീറ്റും കൂടി കൂട്ടണം. ഫലത്തിൽ 40 സീറ്റിലാണ് ധാരണ വന്നിരിക്കുന്നത്. തമിഴ്നാട്ടിൽ ബിജെപിക്ക് മത്സരിക്കാൻ അഞ്ച് സീറ്റ് എഐഎഡിഎംകെ വിട്ടുനിൽകി. ഒപ്പം പുതുച്ചേരി സീറ്റും. ഇതോടൊപ്പം വരാനിരിക്കുന്ന 21 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളെയും സഖ്യം നേരിടും. എസ് രാമദോസിന്റെ പട്ടാളി മക്കൾ കച്ചിയുമായി (പിഎംകെ) എഐഎഡിഎംകെ സീറ്റ് ധാരണയിലെത്തിയിട്ടുണ്ട്. പിഎംകെ ഏഴ് സീറ്റിൽ മത്സരിക്കും. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 39 സീറ്റിൽ 37 സീറ്റിലും വിജയിച്ചത് എഐഎഡിഎംകെ ആയിരുന്നു.…
Read Moreലോക്സഭയിലേക്കു ജയിക്കാതെ പ്രധാനമന്ത്രിയായതു നാലു പേർ
ബിജോ മാത്യു ഇന്ദിരാഗാന്ധി, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, ഡോ. മൻമോഹൻ സിംഗ് എന്നിവരാണു ലോക്സഭയിലേക്കു ജയിക്കാതെ പ്രധാനമന്ത്രിയായത്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണശേഷം 1966 ജനുവരിയിൽ പ്രധാനമന്ത്രിയാകുന്പോൾ ഇന്ദിരാഗാന്ധി രാജ്യസഭാംഗമായിരുന്നു. ജവഹർലാൽ നെഹ്റു അന്തരിച്ച 1964ൽ ആയിരുന്നു ഇന്ദിരാഗാന്ധി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1967ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്ന് ഇന്ദിര ലോക്സഭാംഗമായി. 1971ലും ഇന്ദിര വിജയം ആവർത്തിച്ചു. 1977ൽ ജനതാ പാർട്ടിയിലെ രാജ്നാരായണനോട് തോറ്റു. 1996ൽ കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയാകുന്പോൾ എച്ച്.ഡി. ദേവഗൗഡ കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ഇദ്ദേഹം രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ ആദ്യമായി ലോക്സഭാംഗമായ ദേവഗൗഡ പിന്നീട് അഞ്ചു തവണ ലോക്സഭയിലെത്തി. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ചരിത്രവും ദേവ ഗൗഡയ്ക്കുണ്ട്. ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി 1997ൽ ചുമതലയേൽക്കുന്പോൾ ഇന്ദർകുമാർ ഗുജ്റാൾ രാജ്യസഭാംഗമായിരുന്നു. 1992ൽ ലാലു പ്രസാദ് യാദവിന്റെ കടാക്ഷത്തിലാണു ഗുജ്റാൾ രാജ്യസഭയിലെത്തിയത്. പ്രധാനമന്ത്രിയാകുന്നതിനു…
Read Moreഇന്ദിരാ തരംഗത്തിൽ 1984ൽ ബിജെപിക്കു രണ്ടു സീറ്റ് മാത്രം; ഒരിടത്തു തോൽപ്പിച്ചത് നരസിംഹ റാവുവിനെ
1984ൽ രാജ്യത്ത് ആഞ്ഞടിച്ച ഇന്ദിരാ തരംഗത്തിൽ ഒലിച്ചുപോയ ബിജെപിക്ക് കിട്ടിയത് രണ്ടേ രണ്ടു ലോക്സഭാ സീറ്റ് മാത്രം. അടൽ ബിഹാരി വാജ്പേയി അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ടപ്പോൾ ബിജെപിക്കൊപ്പം നിന്നത് ആന്ധ്രപ്രദേശിലെ ഹനംകൊണ്ടയും ഗുജറാത്തിലെ മെഹ്സാനയുമായിരുന്നു. എന്നാൽ, ഹനംകൊണ്ടയിൽ ബിജെപിയുടെ വിജയത്തിന് ഏറെ സവിശേഷതകളുണ്ടായിരുന്നു. ബിജെപിയിലെ സി. ജംഗ റെഡ്ഡി തോൽപ്പിച്ചത് സാക്ഷാൽ പി.വി. നരസിംഹറാവുവിനെയായിരുന്നു. 54,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജംഗ റെഡ്ഡിയുടെ വിജയം. ഹനംകൊണ്ടയിൽ 1980ൽ 162,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു റാവുവിന്റെ വിജയം. റാവു 1977ലും ഇവിടെ വിജയിച്ചിരുന്നു. ഹനംകൊണ്ടയിലെ ബിജെപിയുടെ ജയത്തിനു കാരണം തെലുങ്കു ദേശം പാർട്ടിയുടെ പിന്തുണയായിരുന്നു. രാജ്യമെങ്ങും ഇന്ദിരാതരംഗമായിരുന്നെങ്കിൽ ആന്ധ്രപ്രദേശിൽ എൻടിആർ തരംഗമായിരുന്നു. മഹാരാഷ്ട്രയിലെ രാംടെക്കിലും മത്സരിച്ച റാവു 1,90,000 വോട്ടിന് അവിടെ വിജയിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി. 2008ലെ മണ്ഡല പുനർനിർണയത്തോടെ ഹനംകൊണ്ട ഇല്ലാതായി. വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ…
Read More