ലോ​ക്സ​ഭ​യി​ലേ​ക്കു ജ​യി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തു നാ​ലു പേ​ർ

ബി​ജോ മാ​ത്യു
ഇ​ന്ദി​രാ​ഗാ​ന്ധി, എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, ഐ.​കെ. ഗു​ജ്റാ​ൾ, ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്നി​വ​രാ​ണു ലോ​ക്സ​ഭ​യി​ലേ​ക്കു ജ​യി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി​യു​ടെ മ​ര​ണ​ശേ​ഷം 1966 ജ​നു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്പോ​ൾ ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്ത​രി​ച്ച 1964ൽ ​ആ​യി​രു​ന്നു ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 1967ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​യ്ബ​റേ​ലി​യി​ൽ​നി​ന്ന് ഇ​ന്ദി​ര ലോ​ക്സ​ഭാം​ഗ​മാ​യി. 1971ലും ​ഇ​ന്ദി​ര വി​ജ​യം ആ​വ​ർ​ത്തി​ച്ചു. 1977ൽ ​ജ​ന​താ പാ​ർ​ട്ടി​യി​ലെ രാ​ജ്നാ​രാ​യ​ണ​നോ​ട് തോ​റ്റു.

1996ൽ ​കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്പോ​ൾ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1991ൽ ​ആ​ദ്യ​മാ​യി ലോ​ക്സ​ഭാം​ഗ​മാ​യ ദേ​വ​ഗൗ​ഡ പി​ന്നീ​ട് അ​ഞ്ചു ത​വ​ണ ലോ​ക്സ​ഭ​യി​ലെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ​ശേ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ ച​രി​ത്ര​വും ദേ​വ ഗൗ​ഡ​യ്ക്കു​ണ്ട്.

ഇ​ന്ത്യ​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി 1997ൽ ​ചു​മ​ത​ല​യേ​ൽ​ക്കു​ന്പോ​ൾ ഇ​ന്ദ​ർ​കു​മാ​ർ ഗു​ജ്റാ​ൾ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. 1992ൽ ​ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ക​ടാ​ക്ഷ​ത്തി​ലാ​ണു ഗു​ജ്റാ​ൾ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും ഗു​ജ്റാ​ൾ ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 1989ലും 1998​ലും ജ​ല​ന്ധ​റി​ൽ​നി​ന്നാ​യി​രു​ന്നു വി​ജ​യം. ഇ​ന്ദി​രാ​ഗാ​ന്ധി​ക്കൊ​പ്പം 1964ൽ ​ഗു​ജ്റാ​ൾ രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ​പ്പോ​ൾ ആ​സാ​മി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. 1991ൽ ​ആ​സാ​മി​ൽ​നി​ന്നു രാ​ജ്യ​സ​ഭാം​ഗ​മാ​യ മ​ൻ​മോ​ഹ​ൻ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ രാ​ജ്യ​സ​ഭാം​ഗ​മാ​യി. ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​ധി ജൂ​ണി​ൽ അ​വ​സാ​നി​ക്കും. ലോ​ക്സ​ഭാം​ഗ​മാ​യി​ട്ടി​ല്ലാ​ത്ത ഏ​ക പ്ര​ധാ​ന​മ​ന്ത്രി​യാ​ണു മ​ൻ​മോ​ഹ​ൻ സിം​ഗ്. 1999ൽ ​സൗ​ത്ത് ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഇ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചെ​ങ്കി​ലും ബി​ജെ​പി​യി​ലെ വി.​കെ. മ​ൽ​ഹോ​ത്ര​യോ​ട് 29999 വോ​ട്ടി​നു തോ​റ്റു.

അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന 1998-2004 കാ​ല​ത്ത് രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ൻ​മോ​ഹ​ൻ സിം​ഗാ​യി​രു​ന്നു. 28 വ​ർ​ഷം രാ​ജ്യ​സ​ഭാം​ഗ​മാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ് ന​ജ്മ ഹെ​പ്തു​ള്ള, രാം ​ജെ​ത് മ​ലാ​നി എ​ന്നി​വ​ർ​ക്കു​ശേ​ഷം രാ​ജ്യ​സ​ഭ​യി​ൽ ഏ​റ്റ​വും അ​ധി​കം കാ​ലം അം​ഗ​മാ​യ ആ​ളാ​ണ്.

1991ൽ ​പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തു​ന്പോ​ൾ പി.​വി. ന​ര​സിം​ഹ റാ​വു രാ​ജ്യ​സ​ഭ​യി​ലോ ലോ​ക്സ​ഭ​യി​ലോ അം​ഗ​മാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ന​ന്ദ്യാ​ൽ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചാ​ണു ന​ര​സിം​ഹ​റാ​വു ലോ​ക്സ​ഭ​യി​ലെ​ത്തു​ന്ന​ത്. 5,80,297 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ബി​ജെ​പി​യി​ലെ ബം​ഗാ​രു ല​ക്ഷ്മ​ണെ റാ​വു തോ​ൽ​പ്പി​ച്ച​ത്.

Related posts