എഐഎഡിഎംകെ  ‘ആദ്യം അറച്ചു, പിന്നെ വാരിപ്പുണർന്നു; തമിഴ്നാട്ടിൽ അമിത് ഷായുടെ മോഹം നടന്നു 

നിയാസ് മുസ്തഫ
ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ നീ​ക്ക​ങ്ങ​ൾ ഒ​ടു​വി​ൽ ഫ​ലം ക​ണ്ടു. വേണോ വേണ്ടയോ എന്ന് ആദ്യം ശങ്കിച്ചു നിന്ന എ​ഐ​എ​ഡി​എം​കെ​യു​മാ​യി ബി​ജെ​പി ത​മി​ഴ്നാ​ട്ടി​ൽ സ​ഖ്യ​ത്തി​ൽ വ​ന്നി​രി​ക്കു​ന്നു. ഇ​നി അ​റി​യേ​ണ്ട​ത് ഈ ​സ​ഖ്യ​ത്തെ വോ​ട്ട​ർ​മാ​ർ ത​ള്ളു​മോ കൊ​ള്ളു​മോ​യെ​ന്നാ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ ആ​കെ​യു​ള്ള​ത് 39 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ. ഇ​തി​നു പു​റ​മേ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലെ ഒ​രു സീ​റ്റും കൂ​ടി കൂ​ട്ട​ണം. ഫ​ല​ത്തി​ൽ 40 സീ​റ്റി​ലാ​ണ് ധാ​ര​ണ വ​ന്നി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി​ക്ക് മ​ത്സ​രി​ക്കാ​ൻ അ​ഞ്ച് സീ​റ്റ് എ​ഐ​എ​ഡി​എം​കെ വി​ട്ടു​നി​ൽ​കി. ഒ​പ്പം പു​തു​ച്ചേ​രി സീ​റ്റും. ‌ഇ​തോ​ടൊ​പ്പം വരാനിരിക്കുന്ന 21 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​യും സ​ഖ്യം നേ​രി​ടും.

എ​സ് രാ​മ​ദോ​സി​ന്‍റെ പ​ട്ടാ​ളി മ​ക്ക​ൾ ക​ച്ചി​യു​മാ​യി (പി​എം​കെ) എ​ഐ​എ​ഡി​എം​കെ സീ​റ്റ് ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പി​എം​കെ ഏ​ഴ് സീ​റ്റി​ൽ മ​ത്സ​രി​ക്കും. 2014ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ​യു​ള്ള 39 സീ​റ്റി​ൽ 37 സീ​റ്റി​ലും വി​ജ​യി​ച്ച​ത് എ​ഐഎ​ഡി​എം​കെ ആ​യി​രു​ന്നു. ബി​ജെ​പി​ക്കും പി​എം​കെ​യ്ക്കും ഒാ​രോ സീ​റ്റ് വീ​ത​വും ല​ഭി​ച്ചു. കോ​ൺ​ഗ്ര​സ്, ഡി​എം​കെ, സി​പി​എം, സി​പി​ഐ ക​ക്ഷി​ക​ൾ​ക്കൊ​ന്നും അന്ന് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ച്ചി​ല്ല.

എന്നാലിപ്പോൾ എ​ഐ​എ​ഡി​എം​കെ​യ്ക്കും ബി​ജെ​പി​ക്കും ഒ​റ്റ​യ്ക്കു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ അ​ത്ര ച​ങ്കൂ​റ്റം പോ​ര. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തോ​ടെ എ​ഐ​എ​ഡി​എം​കെ പി​ള​ർന്നു. ഇതോടെ അ​വ​ർ​ക്ക് ശ​ക്തി​ക്കു​റ​വു​ണ്ട്. ബി​ജെ​പി​ക്കാ​വ​ട്ടെ, 2016ലെ ​നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റൊ​ന്നും നേ​ടാ​ൻ ക​ഴി​ഞ്ഞതു​മി​ല്ല.

ജ​യ​ല​ളി​ത​യു​ടെ വി​ശ്വ​സ്ത​യാ​യി​രു​ന്ന ശ​ശി​ക​ല​യു​ടെ അ​ന​ന്ത​ര​വ​ൻ ടി​ടി​വി ദി​ന​ക​ര​ൻ എ​ഐ​എ​ഡി​എം​കെ​യി​ൽ​നി​ന്ന് മാ​റി എ​എം​എം​കെ എ​ന്ന പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് ജ​യ​ല​ളി​ത​യു​ടെ ആ​ർ​കെ ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചി​രു​ന്നു. ടി​ടി​വി ദി​ന​ക​ര​ന്‍റെ സാ​ന്നി​ധ്യം എ​ഐ​എ​ഡി​എം​കെ-​ബി​ജെ​പി സ​ഖ്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്.

മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ വി​ശ്വ​സ്ത​രും മ​ന്ത്രി​മാ​രു​മാ​യ പി ​ത​ങ്ക​മ​ണി​യും എ​സ് പി ​വേ​ലു​മ​ണി​യു​മാ​ണ് ബി​ജെ​പി​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. ഇതോടൊപ്പം ഒ. പനീർ ശെൽവവും പങ്കുചേർന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ആണ് ബിജെപിക്കുവേണ്ടി ചർച്ചകൾക്ക് നേ തൃത്വം നൽകിയത്.

മ​റു​വ​ശ​ത്ത് ബി​ജെ​പി-​എ​ഐ​എ​ഡി​എം​കെ-​പി​എം​കെ സ​ഖ്യ​ത്തി​ന് ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി ഡി​എം​കെ​യും കോ​ൺ​ഗ്ര​സും സി​പി​എ​മ്മു​മൊ​ക്കെ ഉ​ൾ​ക്കൊ​ള്ളു​ന്ന മ​റ്റൊ​രു സ​ഖ്യ​വു​മു​ണ്ട്. ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം ​കെ സ്റ്റാ​ലി​ൻ ബി​ജെ​പി വി​രു​ദ്ധ ചേ​രി​യി​ലെ പ്ര​ധാ​ന താ​ര​മാ​ണ് ത​മി​ഴ്നാ​ട്ടി​ൽ.

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തോ​ടെ എ​ഐ​എ​ഡി​എം​കെ ശി​ഥി​ല​മാ​യെ​ന്നും ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യം ത​മി​ഴ്നാ​ട് തൂ​ത്തു​വാ​രു​മെ​ന്നുമുള്ള ത​ര​ത്തി​ൽ അ​ടു​ത്തി​ടെ ചി​ല സ​ർ​വേ​ക​ൾ വ​ന്നി​രു​ന്നു. കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ത്തെ​യും ശ​ക്ത​മാ​യ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ത​ങ്ങ​ൾ​ക്ക് മു​ത​ലാ​കു​മെ​ന്നാ​ണ് ഡി​എം​കെ​യും ക​രു​തു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി​യെ ന​ന്നാ​യി പി​ന്തു​ണ​യ്ക്കു​ന്ന നേ​താ​വ് കൂ​ടി​യാ​ണ് സ്റ്റാ​ലി​ൻ. രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യു​ടെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി ആ​ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ അ​ടു​ത്തി​ടെ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ന് 10 സീ​റ്റു​ക​ൾ ന​ൽ​കു​മെ​ന്നാ​ണ് ഡി​എം​കെ നേ​താ​വ് എം​കെ ക​നി​മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്.

ഇ​തോ​ടൊ​പ്പം ത​മി​ഴ്നാ​ട്ടി​ലെ ര​ണ്ടു സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളും ശ്ര​ദ്ധേ​യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത് വ്യ​ക്ത​മാ​ക്കി. പ​ക്ഷേ ര​ജ​നീ​കാ​ന്ത് ആ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ജ​ല​ക്ഷാ​മം ഉ​ൾ​പ്പെ​ടെ​ ത​മി​ഴ്നാ​ടി​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ന്ന​വ​രെ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ര​ജ​നീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ആ​രെ​യും പി​ന്തു​ണ​യ്ക്കാ​തെ, എ​ന്നാ​ലൊ​ട്ട് ര​ണ്ടു സ​ഖ്യ​ത്തോ​ടും സ​മ​ദൂ​രം എ​ന്ന നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് ര​ജ​നീ​കാ​ന്തെ​ന്നാ​ണ് അ​റി​വ്. എ​ന്നാ​ലും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ര​ജ​നീ​കാ​ന്തിനെ ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്.

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ പാ​ർ​ട്ടി​യാ​യ മ​ക്ക​ൾ നീ​തി മ​യ്യം ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്. കോ​ൺ​ഗ്ര​സി​നോ​ട് ക​മ​ൽ​ഹാ​സ​നു താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ലും ഡി​എം​കെ​യെ ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​തി​നാ​ൽ കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​ത്തി​ൽ വ​രി​ല്ലാ​യെ​ന്നാ​ണ് ക​മ​ൽ​ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​റ്റൊ​രു സൂ​പ്പ​ർ​താ​ര​മാ​യി​രു​ന്ന വി​ജ​യ​കാ​ന്തി​ന്‍റെ പാ​ർ​ട്ടി പ​ക്ഷേ ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന വ​രു​ന്ന​ത്. ഇതോടൊപ്പം വൈക്ക ോയുടെ പാർട്ടി ഡിഎം കെ-കോൺഗ്രസ് സഖ്യ ത്തിന്‍റെ ഭാഗമാകും. മറ്റ് ചെറുകക്ഷികൾ ഏത െങ്കിലു മൊരു സഖ്യത്തിന്‍റെ ഭാഗമാ കാനുള്ള നീക്ക ത്തിലാണ്.

Related posts