മാ​റി​യും മ​റി​ഞ്ഞും വ​ട​ക​ര; മുന്നണികളുടെ സ്ഥാനാർഥി പട്ടികയിൽ വനിതകളും

ബാ​ബു ചെ​റി​യാ​ൻ
തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രാ​ഷ്‌​ട്രീ​യ​കേ​ര​ള​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന മ​ണ്ഡ​ല​മാ​ണ് വ​ട​ക​ര. ക​ട​ത്ത​നാ​ടും, ക​ണ്ണൂ​രി​ലെ ര​ണ്ടു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും കൂ​ടി​ചേ​രു​ന്ന വ​ട​ക​ര​യി​ലെ പൂ​ഴി​ക്ക‌​ട​ക​ൻ പ്ര​യോ​ഗ​ത്തി​ൽ പ​ല വ​ന്പ​ന്മാ​ർ​ക്കും അ​ടി​തെ​റ്റി​യി​ട്ടു​ണ്ട്. ക​മ്യൂ​ണി​സ​ത്തി​ന്‍റെ​യും സോ​ഷ്യ​ലി​സ​ത്തി​ന്‍റെ​യും ഈ​റ്റി​ല്ല​മാ​ണ് വ​ട​ക​ര. പ്ര​ജാ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഡോ. ​കെ.​ബി.​ മേ​നോ​നാ​ണ് ആ​ദ്യ എം​പി. 1971 മു​ത​ൽ 91 വ​രെ ന​ട​ന്ന തു​ട​ർ​ച്ച​യാ​യ ആ​റു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ല​തി​നൊ​പ്പ​വും ഇ​ട​തി​നൊ​പ്പ​വു​മാ​യി കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യി.

1962ൽ ​സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച എ.​വി. രാ​ഘ​വ​നും, 67ൽ ​എ​സ്എ​സ്പി​യി​ലെ എ.​ ശ്രീ​ധ​ര​നും, വ​ട​ക​ര​യു​ടെ ആ​ദ്യ​കാ​ല എം​പി​മാ​രാ​യി. കെ.​പി.​ ഉ​ണ്ണി​കൃ​ഷ്ണ​നെ 79945 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സി​പി​എ​മ്മി​ലെ ഒ. ​ഭ​ര​ത​ൻ 1996ൽ ​മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ണ്ഡ​ലം ചു​വ​ന്നു​തു​ടു​ത്തു​നി​ന്നു.

2004ൽ 130587 ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സി​പി​എ​മ്മി​ന്‍റെ പി.​ സ​തീ​ദേ​വി, കോ​ൺ​ഗ്ര​സി​ന്‍റെ എം.​ടി.​ പ​ദ്മ​യെ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ 2009ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തേ സ​തീ​ദേ​വി 56186 വോ​ട്ടു​ക​ൾ​ക്ക് കോ​ൺ​ഗ്ര​സി​ലെ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ന്ന​തും വ​ട​ക​ര ക​ണ്ടു.

സി​പി​എ​മ്മി​ൽ​നി​ന്ന് വി​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്‌​സ​രി​ച്ച ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ന്ന് 21833 വോ​ട്ടു​ക​ൾ നേ​ടി​യ​ത് ഇ​ട​തു​നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചു. ഇ​തോ‌​ടെ ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​ർ​എം​പി എ​ന്ന ചെ​റു​പാ​ർ​ട്ടി സി​പി​എ​മ്മി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്താ​ൻ തു​ട​ങ്ങി. 2012ൽ ​ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഈ ​കേ​സി​ൽ സി​പി​എം നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ ജ​യി​ൽ​ശി​ക്ഷ​യി​ലും പ​രോ​ളി​ലു​മാ​ണ്.

ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വ​ധ​ത്തി​നു​ശേ​ഷം 2014ൽ ​ന​ട​ന്ന വീ​റും വാ​ശി​യും വ​ർ​ധി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​വ​ലം 3306 വോ​ട്ടി​നാ​ണ് കോ​ൺ​ഗ്ര​സി​ലെ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, സി​പി​എ​മ്മി​ലെ എ.​എ​ൻ. ഷം​സീ​റി​നോ​ടു ക‌​ട​ന്നു​കൂ​ടി​യ​ത്. ആ​ർ​എം​പി​ഐ സ്ഥാ​നാ​ർ​തി​യാ​യ അ​ഡ്വ.​പി.​കു​മാ​ര​ൻ​കു​ട്ടി​ക്ക് അ​ന്ന് 17229 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചു​വ​പ്പു​കോ​ട്ട​ക​ളാ​യ ത​ല​ശേ​രി​യും,കൂ​ത്തു​പ​റ​ന്പും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര,കു​റ്റ്യാ​ടി, നാ​ദാ​പു​രം, കൊ​യി​ലാ​ണ്ടി, എ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളും ചേ​ർ​ന്നാ​ൽ വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യി. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ്റ്യാ​ടി ഒ​ഴി​കെ ആ​റു മ​ണ്ഡ​ല​ങ്ങ​ളും ഇ​ട​തി​നൊ​പ്പ​മാ​ണ്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ക്കു​റി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.​കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി.​അ​നി​ൽ​കു​മാ​ർ,അ​ഡ്വ.​കെ.​പ്ര​വീ​ൺ​കു​മാ​ർ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​മാ​യ പി.​ഉ​ഷാ​ദേ​വി ടീ​ച്ച​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് യു​ഡി​എ​ഫി​ൽ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത്.

എ​ന്നാ​ൽ മ​ണ്ഡ​ലം നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ മു​ല്ല​പ്പ​ള്ളി​യോ വി.​എം.​സു​ധീ​ര​നോ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. ഹൈ​ക്ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മു​ല്ല​പ്പ​ള്ളി ത​യാ​റാ​കു​മെ​ന്ന ശ്രു​തി​യും പ​ര​ന്നി​ട്ടു​ണ്ട്. ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്, മു​ൻ​എം​പി പി.​സ​തീ​ദേ​വി, മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍റെ ഭാ​ര്യ​യും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​കെ.​ ല​തി​ക എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു.

ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കു​വ​ന്ന എ​ൽ​ജെ​ഡി വ​ട​ക​ര സീ​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചാ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഷെ​യ്ഖ് ​പി.​ഹാ​രീ​സ്, മു​ൻ മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ, മു​ൻ​എം​എ​ൽ​എ അ​ഡ്വ.​പ്രേം​നാ​ഥ് എ​ന്നി​വ​രി​ലൊ​രാ​ൾ മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ച​ാര​ണ​വു​മു​ണ്ട്.

 

ലോ​ക്സ​ഭ വി​ജ​യി​ക​ൾ 1980 മു​ത​ൽ
വ​ട​ക​ര ( വ​ർ​ഷം, വി​ജ​യി, പാ​ർ​ട്ടി, ഭൂ​രി​പ​ക്ഷം)
1980 – കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഐ​എ​ൻ​സി – യു 41682
1984 – ​കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ൺ​ഗ്ര​സ്-​എ​സ് 10979
1989 – കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ൺ​ഗ്ര​സ്-​എ​സ് 8209
1991 – കെ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ൺ​ഗ്ര​സ്-​എ​സ് 17489
1996 – ഒ. ​ഭ​ര​ത​ൻ സി​പി​എം 79945
1998 – പ്ര​ഫ.​എ.​കെ.​പ്രേ​മ​ജം സി​പി​എം 59161
1999 – പ്ര​ഫ.​എ.​കെ.​പ്രേ​മ​ജം സി​പി​എം 27844
2004 – പി.​സ​തീ​ദേ​വി സി​പി​എം 130587
2009 – മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഐ​എ​ൻ​സി 56186

Related posts