പത്തനംതിട്ട: 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ – പ്രിയങ്ക യുഗത്തിന് തുടക്കം കുറിക്കുമെന്ന് കേരള കോണ്‍ഗ്രസ് – എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി. കേരളയാത്രയുടെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായുരുന്നു അദ്ദേഹം. കേരളയാത്രയ്ക്ക് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. തിരുവല്ലയിൽ ചേർന്ന സമ്മേളനം കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന വികസനപദ്ധതികളല്ലാതെ പുതുതായി ഒന്നും നാടിന് സമ്മാനിക്കാൻ എൽഡിഎഫ് ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് എം.എം. ഹസൻ കുറ്റപ്പെടുത്തി. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ജോയി എബ്രഹാം എക്സ് എംപി, വിക്ടർ ടി. തോമസ്, ജോസഫ് എം.പുതുശേരി, ഡി.കെ. ജോണ്‍, ജോണ്‍ കെ.മാത്യൂസ്, കുഞ്ഞു കോശി പോൾ, ചെറിയാൻ പോളച്ചിറക്കൽ, ഡി.കെ. ജോണ്‍, ഏബഹാം കലമണ്ണിൽ, ജോബ്…
Read MoreCategory: INDIA 360
അഖിലേഷ് യാദവിന് ‘കാര്യം’ പിടികിട്ടി; ഉത്തർപ്രദേശിൽ എങ്ങും പ്രിയങ്ക തരംഗം; ബിജെപി സർക്കാരിന്റേത് പകപോക്കൽ; എന്റെ ജോലി ഞാനും തുടരുമെന്ന് പ്രിയങ്ക
നിയാസ് മുസ്തഫ ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി തേരോട്ടം തുടങ്ങിയതോടെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് ഒരു കാര്യം പിടികിട്ടി. കാര്യങ്ങളൊന്നും ഉദ്ദേശിക്കുന്നതുപോലെ അത്ര എളുപ്പമല്ലെന്ന്.കോൺഗ്രസിനെ കൂട്ടാതെ ബിഎസ്പി നേതാവ് മായാവതിയുമായി സഖ്യത്തിന് പുറപ്പെടുന്പോൾ പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലെത്തുമെന്നോ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസ് നിർണായക ശക്തിയാവുമെന്നോ അഖിലേഷ് യാദവ് സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. ദേശീയ തലത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്പോഴും ഉത്തർപ്രദേശിൽ കോൺഗ്രസിനെ കൂട്ടാതെ ബിഎസ്പിയുമായി സഖ്യത്തിനു പോയ നിമിഷത്തെ അഖിലേഷ് ഇപ്പോൾ മനസുകൊണ്ട് ശപിക്കുന്നുണ്ടാവും. കോൺഗ്രസിനെ കൂടെ കൂട്ടണമെന്ന് തുടക്കം മുതലേ അഖിലേഷിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിനോട് അയിത്തം കൽപ്പിച്ചിരിക്കുന്ന മായാവതിയെ പിണക്കേണ്ടായെന്ന് അഖിലേഷ് കരുതുകയായിരുന്നു. മായാവതിക്കെതിരേ പ്രതിമ നിർമാണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരാമർശം കൂടി വന്നതോടെ ശരിക്കും പെട്ടുപോയത് അഖിലേഷ് യാദവ് ആണ്. ഉത്തർപ്രദേശിൽ ബിഎസ്പി അധികാരത്തിലിരുന്ന കാലത്ത് നിരവധി പ്രതിമകൾ സ്ഥാപിക്കാനായി ഖജനാവിൽനിന്ന്…
Read Moreറഫാലും കര്‍ഷക പ്രശ്നങ്ങളും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ; വിടാതെ ശബരിമല, ‘കുടുംബത്തില്‍’ പ്രതീക്ഷ അര്‍പ്പിച്ച് ബിജെപി
കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ശബരിമലമാത്രം ‘ഹൈലൈറ്റ്’ ചെയ്തുകൊണ്ടുള്ള പ്രചാരണപരിപാടികള്‍ ശക്തമാക്കാനൊരുങ്ങി ബിജെപി. പ്രവര്‍ത്തകര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെകൂടി ഒപ്പം കൂട്ടികൊണ്ടുള്ള പ്രചാരണപരിപാടികള്‍ക്കാണ് സംസ്ഥാന ഘടകം രൂപം നല്‍കുന്നത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനുള്ള വീട്ടിലെ കുടുംബാംഗങ്ങളും ഇക്കുറി ബിജെപിക്കുതന്നെ വോട്ടുചെയ്യണമെന്നും ഇത് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നുമുള്ള ശക്തമായ നിര്‍ദേശമാണ് പാര്‍ട്ടി ഘടകം നല്‍കുന്നത്. ഇതുവഴി സ്ത്രീകളുടെതുള്പ്പെടെയുള്ള വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ ‘എന്റെ കുടുംബം ബിജെപി കുടുംബം’ എന്നപേരില്‍ വ്യാപകമായി പ്രവര്‍ത്തകരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കും. ഇതോടൊപ്പം വീടുകളില്‍ കൊടി ഉയര്‍ത്തലും നടക്കും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോടാണ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം വിശ്വസികളായ, സ്ഥിരമായി ശബരിമലയില്‍ പോകുന്ന വരുടെ വിവരങ്ങള്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നുമുണ്ട്. ഇവരുടെ വീടുകളില്‍ കയറി ശബരിമല വിഷയം ഉയര്‍ത്തി സഹകരണം ഉറപ്പാക്കുക എന്നലക്ഷ്യവും ബിജെപിക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍…
Read Moreതിരുവനന്തപുരം ലോക്സഭാ മണ്ഡലം; ശശി തരൂരിന് എതിരാളി നിർമല സീതാരാമൻ ? കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, പി എസ് ശ്രീധരൻ പിള്ള, നമ്പിനാരായണൻ, കെ. സുരേന്ദ്രൻ എന്നിവരും പരിഗണനയിൽ
നിയാസ് മുസ്തഫ കോട്ടയം: തിരുവനന്തപുരം ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥിയായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പേര് വീണ്ടും സജീവമായി. ബിജെപി സംസ്ഥാന നേതൃത്വം തയാറാക്കിയ സ്ഥാനാർഥി പട്ടികയിൽ മുൻതൂക്കം നിർമല സീതാരാമനാണെന്നും ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കൂടി ഇനി അറിയാനുണ്ടെന്നും മുതിർന്ന ബിജെപി നേതാവ് രാഷ്ട്രദീപികയോട് വ്യക്തമാക്കി. സൂപ്പർതാരം മോഹൻലാലിനെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞു. ഇതോടെയാണ് നിർമല സീതാരാമനിലേക്ക് ചർച്ചകൾ എത്തി നിൽക്കുന്നത്. മധുര സ്വദേശിനിയായ നിർമല നിലവിൽ കർണാടകയിൽനിന്നുള്ള രാജ്യസഭാ എംപി ആണ്. യുഡിഎഫ് സ്ഥാനാർഥി ആയി നിലവിലെ എംപി കൂടിയായ ശശി തരൂർ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് നിർമലയുടെ പേരിന് പിന്തുണ കിട്ടുന്നത്. ശശി തരൂരിനെപ്പോലെ ദേശീയ തലത്തിൽ അറിയപ്പെടുന്ന പ്രമുഖനെതിരേ മത്സരിക്കാൻ ദേശീയ നേതാവും നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രബലയുമായ…
Read Moreഇറക്കുമതി സ്ഥാനാർഥികളെ ചുമക്കാൻ കഴിയില്ല; തൃശൂരിൽ “വരത്തന്മാർ’ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃയോഗവും
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നു കോണ്‍ഗ്രസ് നേതൃയോഗത്തിൽ പൊതുവികാരം. തൃശൂർക്കാരനായ സ്ഥാനാർഥിയെ മൽസരിപ്പിക്കണമെന്ന് ഡിസിസി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും യോഗത്തിൽ പ്രസംഗിച്ച മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ച യോഗം കെപിസിസി ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവർത്തകരുടെ വികാരം കെപിസിസിയെ അറിയിക്കണമെന്നും യോഗത്തിൽ പ്രസംഗിച്ച നേതാക്കൾ ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൻ, ന്യൂനപക്ഷ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി എം.എസ്. അനിൽകുമാർ തുടങ്ങിയ നേതാക്കളാണ് ആ ആവശ്യം ഉന്നയിച്ചത്.ജയിക്കാൻ പ്രാപ്തരായ സ്ഥാനാർഥികൾ തൃശൂർ മണ്ഡലത്തിൽതന്നെയുണ്ട്. ഗ്രൂപ്പ്, മതം എന്നിങ്ങനെ ഏത് വിഭാഗത്തിലും വിദ്യാഭ്യാസവും അനുഭവസന്പത്തുമുള്ളവർ ഉണ്ട്. അവരെ മൽസരിപ്പിക്കാതെ ഇറക്കുമതി സ്ഥാനാർഥികളെ ചുമക്കാൻ കഴിയില്ലെന്നു യോഗത്തിൽ പ്രസംഗിച്ചവർ നിലപാടെടുത്തു. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടുവേണം…
Read More