അഖിലേഷ് യാദവിന് ‘കാര്യം’ പിടികിട്ടി; ഉത്തർപ്രദേശിൽ എങ്ങും പ്രിയങ്ക തരംഗം; ബിജെപി സർക്കാരിന്‍റേത് പകപോക്കൽ; എന്‍റെ ജോലി ഞാനും തുടരുമെന്ന് പ്രിയങ്ക

നിയാസ് മുസ്തഫ
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രി​യ​ങ്ക ഗാ​ന്ധി തേ​രോ​ട്ടം തു​ട​ങ്ങി​യ​തോ​ടെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന് ഒ​രു കാ​ര്യം പി​ടി​കി​ട്ടി. കാ​ര്യ​ങ്ങ​ളൊ​ന്നും ഉ​ദ്ദേ​ശി​ക്കു​ന്ന​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്ന്.കോ​ൺ​ഗ്ര​സി​നെ കൂ​ട്ടാ​തെ ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യു​മാ​യി സ​ഖ്യ​ത്തി​ന് പു​റ​പ്പെ​ടു​ന്പോ​ൾ പ്രി​യ​ങ്ക ഗാ​ന്ധി രാ​ഷ്‌‌​ട്രീ​യ​ത്തി​ലെ​ത്തു​മെ​ന്നോ ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്‌‌ട്രീയ​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ർ​ണാ​യ​ക ശ​ക്തി​യാ​വു​മെ​ന്നോ അ​ഖി​ലേ​ഷ് യാ​ദ​വ് സ്വ​പ്ന​ത്തി​ൽ​പോ​ലും ക​രു​തി​യി​ട്ടു​ണ്ടാ​വി​ല്ല.

ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​ന്പോ​ഴും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​നെ കൂ​ട്ടാ​തെ ബി​എ​സ്പി​യു​മാ​യി സ​ഖ്യ​ത്തി​നു പോ​യ നി​മി​ഷ​ത്തെ അ​ഖി​ലേ​ഷ് ഇ​പ്പോ​ൾ മ​ന​സു​കൊ​ണ്ട് ശ​പി​ക്കു​ന്നു​ണ്ടാ​വും. കോ​ൺ​ഗ്ര​സി​നെ കൂ​ടെ കൂ​ട്ട​ണ​മെ​ന്ന് തു​ട​ക്കം മു​ത​ലേ അ​ഖി​ലേ​ഷി​ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​നോ​ട് അ​യി​ത്തം ക​ൽ​പ്പി​ച്ചി​രി​ക്കു​ന്ന മാ​യാ​വ​തി​യെ പി​ണ​ക്കേ​ണ്ടാ​യെ​ന്ന് അ​ഖി​ലേ​ഷ് ക​രു​തു​ക​യാ​യി​രു​ന്നു.

മാ​യാ​വ​തി​ക്കെ​തി​രേ പ്ര​തി​മ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം കൂ​ടി വ​ന്ന​തോ​ടെ ശ​രി​ക്കും പെ​ട്ടു​പോ​യ​ത് അ​ഖി​ലേ​ഷ് യാ​ദ​വ് ആ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​എ​സ്പി അ​ധി​കാ​ര​ത്തി​ലി​രു​ന്ന കാ​ല​ത്ത് നി​ര​വ​ധി പ്ര​തി​മ​ക​ൾ സ്ഥാ​പി​ക്കാ​നാ​യി ഖ​ജ​നാ​വി​ൽ​നി​ന്ന് മു​ട​ക്കി​യ പ​ണ​മെ​ല്ലാം തി​രി​ച്ച​ട​യ്ക്ക​ണ മെന്ന സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സ​മ​യ​ത്ത് മാ​യാ​വ​തി​യേ​യും വെ​ട്ടി​ലാ​ക്കി.

സു​പ്രീം​കോ​ട​തി​യു​ടേ​ത് വാ​ക്കാ​ലു​ള്ള നി​രീ​ക്ഷ​ണ​മാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്ക​രു​തെ​ന്നു​മൊ​ക്കെ മാ​യാ​വ​തി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ഖി​ലേ​ഷി​ന് ഇ​തൊ​ന്നും അ​ത്ര പ​ന്തി​യാ​യി തോ​ന്നു​ന്നി​ല്ല. സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്ത​ാക്ക​ളു​ടെ പ്ര​തി​മ​ക​ൾ​ക്കൊ​പ്പം മാ​യാ​വ​തി​യു​ടെ പ്ര​തി​മ​ക​ളും സ്ഥാ​പി​ച്ച​ത് അ​ന്നേ വി​വാ​ദ​മാ​യി​രു​ന്നു. പ്ര​തി​മാ നി​ർ​മാ​ണ ക​രാ​റി​ൽ 1400കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​ത് ലോ​കാ​യു​ക്ത ക​ണ്ടെ​ത്തി​.

കേ​സി​ൽ ഇ​നി ഏ​പ്രി​ൽ ര​ണ്ടി​ന് വാ​ദം കേ​ൾ​ക്കും. അ​താ​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ദം കേ​ൾ​ക്കു​മെ​ന്ന് അ​ർ​ഥം. ആ ​സ​മ​യ​ത്ത് സു​പ്രീം കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും ദോ​ഷ​ക​ര​മാ​യ പ​രാ​മ​ർ​ശ​മു​ണ്ടാ​യാ​ൽ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ അ​ത് ത​ക​ർ​ക്കു​മെ​ന്ന് അ​ഖി​ലേ​ഷ് ഭ​യ​ക്കു​ന്നു​ണ്ട്. പരോക്ഷമായി കോ​ൺ​ഗ്ര​സ് എ​സ്പി-​ബിഎ​സ്പി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന ത​ര​ത്തി​ൽ അ​ഖി​ലേ​ഷ് ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്ന​ത് ഈ ​ഭ​യ​ത്തി​ൽ​നി​ന്നാ​ണ്.

കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യ അ​മേ​ത്തി​യും റാ​യ്ബ​റേ​ലി​യും ത​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നു വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു​വെ​ന്നും അ​ഖി​ലേ​ഷ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. 2014ൽ ​ഒ​രൊ​റ്റ സീ​റ്റി​ൽ​പോ​ലും വി​ജ​യി​ക്കാ​ത്ത ബി​എ​സ്പി​ക്ക് സീ​റ്റു​ക​ൾ വാ​രി​ക്കോ​രി അ​ഖി​ലേ​ഷ് കൊ​ടു​ത്ത​പ്പോ​ൾ 2014ൽ ​ര​ണ്ടു സീ​റ്റി​ലെ​ങ്കി​ലും വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​നോ​ട് വി​ജ​യി​ച്ച ര​ണ്ടു സീ​റ്റ് വേ​ണ​മെ​ങ്കി​ൽ ത​രാ​മെ​ന്ന നി​ല​പാ​ടെ​ടു​ത്ത​ത് കോ​ൺ​ഗ്ര​സി​നെ ശ​രി​ക്കും ചൊ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ 2009ൽ 21 ​സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​ന് ര​ണ്ടു സീ​റ്റ് ന​ൽ​കി വി​ല കു​റ​ച്ചു ക​ണ്ട അ​ഖി​ലേ​ഷി​ന് ഇ​പ്പോ​ൾ മ​നം​മാ​റ്റം വ​ന്നു തു​ട​ങ്ങി​യ​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ട്.

കോ​ൺ​ഗ്ര​സി​ന് 15 സീ​റ്റു​ക​ൾ വ​രെ ന​ൽ​കാ​ൻ അ​ഖി​ലേ​ഷ് ത​യാ​റാ​യ​താ​യി​ട്ട് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ മാ​യാ​വ​തി​യു​ടെ എ​തി​ർ​പ്പ് അ​ഖി​ലേ​ഷി​നി​പ്പോ​ൾ ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. 2009ൽ ​വി​ജ​യി​ച്ച 21 സീ​റ്റു​ക​ൾ വി​ട്ടു ന​ൽ​കി​യാ​ൽ ഒ​രു പ​ക്ഷേ കോ​ൺ​ഗ്ര​സ് ഈ ​സ​ഖ്യ​ത്തി​ൽ വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ എ​സ്പി-​ബി​എ​സ്പി- കോ​ൺ​ഗ്ര​സ് സ​ഖ്യം ഉ​ത്ത​ർ​പ്ര​ദേ​ശ് തൂ​ത്തു​വാ​രു​മെ​ന്നാ​ണ് സ​ർ​വേ ഫ​ലം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​തൊ​ന്നും ക​ണ്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യോ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യോ ക​ളം​മാ​റ്റി ച​വി​ട്ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. 80 സീ​റ്റു​ക​ളി​ലും ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​ൻ ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം. ഇ​തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് അവർ ക​ട​ന്നു ക​ഴി​ഞ്ഞു. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച പ്രി​യ​ങ്ക തു​ട​ങ്ങി.

ഗു​ത്ബാ​സി ക​തം ക​രോ (​ഗ്രൂ​പ്പി​സം നി​ർ​ത്തൂ) എ​ന്ന പ്രി​യ​ങ്ക​യു​ടെ ഒ​റ്റ​വ​രി സ​ന്ദേ​ശം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഒ​രു ബൂ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലെ​ത്തി​ച്ച് വോ​ട്ട് ചെ​യ്യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും പ്രി​യ​ങ്ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി​യോ​ടും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യോ​ടു​മൊ​പ്പം ല​ക്നൗ​വി​ൽ ന​ട​ത്തി​യ പ്രി​യ​ങ്ക​യു​ടെ റോ​ഡ് ഷോ ​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ങ്ങും പ്രി​യ​ങ്ക ത​രം​ഗ​മാ​യി മാ​റു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി ജ​ന​പ​ങ്കാ​ളി​ത്ത​ത്തെ രാ​ഷ്‌‌ട്രീയ നി​രീ​ക്ഷ​ക​ർ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

പ്രി​യ​ങ്ക​യു​ടെ ക​ട​ന്നു​വ​ര​വോ​ടെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ന്ന മു​സ്‌‌​ലിം വോ​ട്ടു​ക​ളി​ലും ബി​എ​സ്പി​യോ​ടൊ​പ്പം നി​ന്ന ദ​ളി​ത് വോ​ട്ടു​ക​ളി​ലും കാ​ര്യ​മാ​യ ച​ല​നം വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ​ക്കാ​ണ് മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ളി​ൽ പ്രി​യ​ങ്ക​യു​ടെ വ​ര​വ് ഉ​ണ​ർ​വ് ന​ൽ​കു​ന്നു​. ബ്രാ​ഹ്‌‌മണ വോ​ട്ടു​ക​ളും കോ​ൺ​ഗ്ര​സി​ന് വീ​ഴു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ ആ​ർ​ക്കു പോ​കു​മെ​ന്ന കാ​ര്യ​ത്തി​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം നി​ൽ​ക്കു​ന്ന​ത്. ഇ​ത് കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​മെ​ന്ന് ഒ​രു കൂ​ട്ട​ർ പ​റ​യു​ന്പോ​ൾ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ന് ല​ഭി​ക്കു​മെ​ന്ന് മ​റു കൂ​ട്ട​ർ വാ​ദി​ക്കു​ന്നു. 2009ൽ ​മ​ത്സ​രി​ച്ച് വി​ജ​യി​ച്ച 21 സീ​റ്റി​ൽ ഒ​റ്റ​യ്ക്കു നി​ന്ന്  ജയി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. 2014ൽ ​ബി​ജെ​പി​ക്ക് 71 സീ​റ്റും സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്ക് അ​ഞ്ചു സീ​റ്റും ല​ഭി​ച്ചു. ര​ണ്ടു സീ​റ്റ് കോ​ൺ​ഗ്ര​സി​നും ര​ണ്ടു സീ​റ്റ് അ​പ്നാ​ദ​ളി​നും ല​ഭി​ച്ചു.

ബിജെപി സർക്കാരിന്‍റേത് പകപോക്കൽ; എന്‍റെ ജോലി ഞാനും തുടരും
ഭർത്താവ് റോബർട്ട് വദ്രക്കെതിരേയുള്ള കേസും ചോദ്യം ചെയ്യലും രാഷ്‌‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രിയങ്ക ഗാന്ധി. ഇതുകൊണ്ട് എന്നെ തകർക്കാനാവില്ല. എൻഫോഴ്സ് ഡയറക്‌‌ടറേറ്റ് ചോദ്യം ചെയ്യൽ തുടരും. ഞാൻ എന്‍റെ ജോലിയും തുടരും. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സർക്കാർ പകപോക്കുകയാണെന്നും ഇത് അവർ തുടരുമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Related posts