പട്ന: ബിഹാറിൽ ജെഡി-യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. പട്നയിലെ ഗാന്ധി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണ് എൻഡിഎ നേതാക്കൾ അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും എന്നാണ് സൂചന. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുക പത്താം തവണയാണ്. ഇത്തവണ വൻ വിജയം നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ബിഹാറിൽ വീണ്ടും അധികാരത്തിലെത്തുന്നത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
Read MoreCategory: Loud Speaker
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷയോ? അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ സുപ്രധാന വിധി ഇന്ന്
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനത്തുനിന്നു സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയ്ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ (ഐസിടി) സുപ്രധാന വിധി ഇന്ന്. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യത്ത് അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ട്രൈബ്യൂണൽ വിധി. ഇന്ത്യയിൽ അഭയം തേടിയ ഹസീനയ്ക്ക് പ്രോസിക്യൂട്ടർമാർ വധശിക്ഷയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി, ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ, പ്രതിഷേധം തുടരാൻ ഹസീന അനുയായികളോട് ആവശ്യപ്പെട്ടു. “ഭയപ്പെടാൻ ഒന്നുമില്ല. ഞാൻ ജീവനോടെയുണ്ട്. ഞാൻ ജീവിക്കും. ഞാൻ ബംഗ്ലാദേശിലെ ജനങ്ങളെ പിന്തുണയ്ക്കും…’ – മുൻ പ്രധാനമന്ത്രി പറഞ്ഞു. പാർട്ടിക്കേർപ്പെടുത്തിയ വിലക്ക് ഭരണകൂടം നീക്കിയില്ലെങ്കിൽ ഫെബ്രുവരിയിലെ ദേശീയ തെരഞ്ഞെടുപ്പ് അവാമി ലീഗ് പ്രവർത്തകർ തടയുമെന്നും പ്രതിഷേധങ്ങൾ അക്രമത്തിലേക്കു നീങ്ങുമെന്നും ഹസീന മുന്നറിയിപ്പ് നൽകി. അവാമി ലീഗ് ഇന്നു രാജ്യവ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വൈകി തലസ്ഥാന നഗരിയായ ധാക്കയിൽ സ്ഫോടനങ്ങളും വൻപ്രക്ഷോഭങ്ങളും…
Read Moreഡൽഹി ചാവേർ ഉമർ നബിയുടെ കൂട്ടാളി പിടിയിൽ: പിടിയിലായത് കാഷ്മീർ സ്വദേശി
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ ആക്രമണം നടത്തിയ ഡോ. ഉമർ നബിയുടെ കൂട്ടാളി പിടിയിൽ. ഇന്നലെ ഡൽഹിയിൽ വച്ചാണ് ജമ്മു കാഷ്മീർ പാംപോറിലെ സാംബൂറ നിവാസിയായ അമീർ റാഷിദ് അലിയെ എൻഐഎ പിടികൂടിയത്. ആക്രമണത്തിന്റെ ഗൂഢാലോചനയിലും നിർവഹണത്തിലും ഇയാൾക്കു പങ്കെണ്ടെന്നു അന്വേഷ ണവൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായ ഭീകരന് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടന കളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ആ കാർ വാങ്ങുന്നതിന് സൗകര്യമൊരുക്കാനാണ് അലി ഡൽഹിയിൽ എത്തിയത്. ആക്രമണത്തിൽ ഉൾപ്പെട്ട വെളുത്ത ഐ20 കാർ ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഡൽഹി പോലീസ്, ജമ്മു കാഷ്മീർ പോലീസ്, ഹരിയാന പോലീസ്, യുപി പോലീസ്, വിവിധ അന്വേഷണ ഏജൻസികൾ എന്നിവയെ ഏകോപിച്ചുള്ള എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ബോംബാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും കുറിച്ചുള്ള വിശാലമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. ഡിഎൻഎ പരിശോധനയിൽ അമ്മയുടെ സാമ്പിളുമായി…
Read Moreകാലിക്കറ്റ് സര്വകലാശാല വിസി നിയമനം: സര്ക്കാര് നല്കിയ ഹര്ജി ഹൈക്കോടതിയില്
കൊച്ചി: കാലിക്കറ്റ് സര്വകലാശാലയിലെ വിസി നിയമനത്തിന് ഗവര്ണര് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് നല്കിയ ഹര്ജി ഹൈക്കോടതി ഇന്നു പരിഗണിക്കും . സെര്ച്ച് കമ്മിറ്റി രൂപീകരിച്ച് ഒക്ടോബര് 31നും വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നവംബര് മൂന്നിനും പുറപ്പെടുവിച്ച വിജ്ഞാപനങ്ങള് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്ജി. കാലിക്കറ്റ് സര്വകലാശാല വിസിയുടെ കാലാവധി 2024 നവംബര് പത്തിന് അവസാനിച്ചതിനാല് കെമസ്ട്രി വിഭാഗം പ്രഫസര് ഡോ. പി. രവീന്ദ്രന് താല്ക്കാലിക ചുമതല നല്കിയിരിക്കുകയാണ്. സെനറ്റ് പ്രതിനിധിയായ പ്രഫ. എ. സാബു നവംബര് ഒമ്പതിന് സെര്ച്ച് കമ്മിറ്റിയില് നിന്ന് രാജിവെച്ചതിനാല് ചാന്സലര് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമല്ലെന്നാണ് ഹര്ജിയില് ചൂണ്ടിക്കാട്ടുന്നത്. വിശദീകരണത്തിന് ചാന്സലറുടെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്ന്നാണ് ഹര്ജി ഇന്ന് വീണ്ടും പരിഗണിക്കാന് ജസ്റ്റിസ് വി.ജി. അരുണ് മാറ്റിയത്.
Read Moreശബരിമല സ്വര്ണക്കൊള്ള കേസ്: ഇഡി ഹര്ജി ഇന്നു ഹൈക്കോടതിയില്
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിലെ എഫ്.ഐ.ആറിന്റെ പകര്പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ സമീപിച്ചു. ഹര്ജി ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കും. കള്ളപ്പണം വെളിപ്പിക്കല് നിരോധനനിയമ പ്രകാരം അന്വേഷണം നടത്താന് ക്രൈം ബ്രാഞ്ച് രജിസ്റ്റര് ചെയ്ത എഫ്ഐആറിന്റെ മുദ്രവെച്ച പകര്പ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റാന്നി മജിസ്ട്രേറ്റ് കോടതിയില് ഈ ആവശ്യമുന്നയിച്ച് നല്കിയ ഹര്ജി തള്ളിയതിനെത്തുടര്ന്നാണ് ഇഡി കൊച്ചി സോണല് ഓഫീസ് ഹൈക്കോടതിയില് ഹര്ജി നല്കിയിരിക്കുന്നത്. പൊതുരേഖയായ എഫ്ഐആര് ഇഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളിപ്പിക്കല് നിരോധന നിയമപ്രകാരമുളള അന്വേഷണം നിലവില് നടക്കുന്ന അന്വേഷണത്തില് നിന്ന് വ്യത്യസ്തമാണെന്നും ഹര്ജിയില് പറയുന്നു. അന്വേഷണം ഹൈക്കോടതിയുടെ മേല്നോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതി എഫ്ഐആര് നല്കണമെന്ന ആവശ്യം തളളിയത്.
Read Moreആശ്വാസവാക്കുകളുമായി മന്ത്രി വി.ശിവൻകുട്ടി ആനന്ദിന്റെ വീട്ടിലെത്തി
തിരുവനന്തപുരം: കോർപ്പറേഷനിലേക്ക് സ്ഥാനാർഥിയായി മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി മന്ത്രി വി.ശിവൻകുട്ടി. ആനന്ദിന്റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും സന്ദർശിച്ച മന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകിയശേഷമാണ് മടങ്ങിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ആർഎസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം. ബിജെപി, ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ബിജെപിയുടെ ജീർണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreഇനി ശരണ മന്ത്രങ്ങളുടെ നാളുകൾ: ഭക്തരെ വരവേൽക്കാൻ ഒരുങ്ങി പമ്പയും സന്നിധാനവും; ശബരിമല നട തുറന്നു
പത്തനംതിട്ട: ഭക്തിയുടെ നാൽപത്തിയൊന്ന് നാളുകളെ വരവേൽക്കാൻ ഒരുങ്ങി പമ്പയും ശബരിമലയും. ശബരിമല നട തുറന്നു. മണ്ഡല ചിറപ്പിന് നാളെ തുടക്കമാകും. വൈകുന്നേരം 4.55 ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
Read Moreലാലുവിന്റെ മകൾ രോഹിണി രാഷ്ട്രീയം ഉപേക്ഷിച്ചു
പാറ്റ്ന: ബിഹാര് തെരഞ്ഞെടുപ്പില് മഹാസഖ്യത്തിനു കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ പൊട്ടിത്തെറി. താൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും കുടുംബവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും ലാലുവിന്റെ രണ്ടാമത്തെ മകള് ഡോ. രോഹിണി ആചാര്യ അറിയിച്ചു. ആര്ജെഡി വിമതനേതാവായ സഞ്ജയ് യാദവിന്റെയും ഭര്ത്താവ് റമീസിന്റെയും ഉപദേശപ്രകാരമാണു തീരുമാനമെന്നും രോഹിണി പറയുന്നു. ‘ഞാന് രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്… സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്… എല്ലാ കുറ്റവും ഞാന് ഏറ്റെടുക്കുന്നു’- എക്സിലെ പോസ്റ്റിൽ രോഹിണി കുറിച്ചു. എംബിബിഎസ് ബിരുദധാരിയായ രോഹിണി ആചാര്യ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില് സരണ് മണ്ഡലത്തില് ആര്ജെഡി സ്ഥാനാര്ഥിയായിരുന്നു. എന്നാല് ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു. രണ്ടു വർഷംമുന്പ് പിതാവ് ലാലുപ്രസാദ് യാദവിന് തന്റെ വൃക്കകളിലൊന്നു നൽകി രോഹിണി മാധ്യമശ്രദ്ധ നേടിയിരുന്നു. മൂത്ത…
Read Moreആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തത് മാനസിക വിഭ്രാന്തിമൂലം: ബി. ഗോപാലകൃഷ്ണൻ
കോഴിക്കോട്: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത് മാനസിക വിഭ്രാന്തിയെ തുടർന്നെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെങ്കിൽ താൻ പത്ത് പതിനഞ്ച് പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോര്പ്പറേഷനിലെ 22 വാര്ഡുകളിലെ ബിജെപി സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി.ഗോപാലകൃഷ്ണൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക ബിജെപി നേതൃത്വത്തിനെ വിമർശിച്ചുള്ള ആനന്ദിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
Read Moreജമ്മു കാഷ്മീർ നൗഗാം പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 9 പേർ കൊല്ലപ്പെട്ടു; 29 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിനടുത്തുള്ള നൗഗാമിലെ പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. 29 പേർക്കു പരിക്കേറ്റു. അഞ്ചുപേരുടെ നില അതീവ ഗുരുതരം. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഇ മുഹമ്മദിന്റെ നിഴൽ സംഘടന അവകാശപ്പെട്ടിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന പോലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ്. ശ്രീനഗർ ഭരണകൂടത്തിലെ രണ്ട് ഉദ്യോഗസ്ഥരും സ്ഫോടനത്തിൽ മരിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നൗഗാമിലെത്തി. പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിരിക്കുകയാണ്. പരിക്കേറ്റവർ കരസേനയുടെ 92 ബേസ് ആശുപത്രിയിലും ഷേർ ഇ കാഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ചികിത്സയിലാണ്. ഫരീദാബാദിൽനിന്ന് കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ പോലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരും കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം സംഭവിച്ചത്. അമോണിയം നൈട്രേറ്റ് ആണ്…
Read More