ന്യൂഡൽഹി: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുമണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും.ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പണിമുടക്ക്. കർഷകർ, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല ജീവനക്കാർ, ബാങ്കിംഗ്- ഇൻഷ്വറൻസ് ജീവനക്കാർ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു. ഐഎൻടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ തുടങ്ങി പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് പ്രഖ്യാപിച്ചത്. സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreCategory: Loud Speaker
തപാൽ വകുപ്പിനെ ലാഭത്തിലാക്കാൻ കെട്ടിടങ്ങൾ പാട്ടത്തിനു നൽകും; അഞ്ചുവർഷത്തെ കർമപദ്ധതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ
കൊല്ലം: തപാൽവകുപ്പിനെ ലാഭത്തിലാക്കാൻ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ആവശ്യം കഴിഞ്ഞുള്ള ഭാഗങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനം.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വകുപ്പിനെ പൂർണമായും ലാഭത്തിലാക്കുന്ന കർമപദ്ധതിക്കു കേന്ദ്രസർക്കാർ രൂപം നൽകി.സാമ്പത്തിക സുസ്ഥിരതയ്ക്കായി സ്വന്തം ഭൂമിയിൽ നിന്ന് ധനസമ്പാദനത്തിനാണു പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതോടൊപ്പം വൈവിധ്യമാർന്ന സേവനങ്ങളിലൂടെ പുതിയ ബിസിനസ് മേഖലകൾ വ്യാപിപ്പിച്ചും വരുമാനം വർധിപ്പിക്കും. രാജ്യത്ത് നിലവിൽ 1.6 ലക്ഷം പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ഓഫീസ് പ്രവർത്തനം ഒഴിച്ചുള്ള ഭാഗങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ തിരിച്ചറിഞ്ഞ് വാണിജ്യപരമായി ലാഭം ലഭിക്കുന്നവ ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിനു നൽകാനാണു തീരുമാനം. മാത്രമല്ല, വകുപ്പിനു സ്വന്തമായി ഭൂമിയുള്ള പ്രദേശങ്ങളിൽ താഴത്തെ നിലയിൽ പോസ്റ്റ് ഓഫീസ് മന്ദിരം സ്ഥാപിച്ച് ബാക്കിസ്ഥലത്ത് ബഹുനിലക്കെട്ടിടങ്ങൾ നിർമിച്ചു പാട്ടത്തിനു നൽകാനും പദ്ധതിയുണ്ട്.ഇതിന്റെ ഭാഗമായി തപാൽ വകുപ്പ് തങ്ങളുടെ സ്വത്തുക്കളുടെ പട്ടിക തയാറാക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. ഉടമസ്ഥാവകാശ…
Read Moreസംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് പൂര്ണം; സമാന്തര സര്വീസുകളെ ആശ്രയിച്ച് യാത്രക്കാർ; അധിക സർവീസ് നടത്തി കെഎസ്ആർടിസി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല് ആരംഭിച്ച് സ്വകാര്യ ബസ് പണിമുടക്ക് പൂര്ണം.മിക്കയിടത്തും യാത്രക്കാര്ക്ക് സമാന്തരസര്വീസുകളെയും കെഎസ്ആര്ടിസിയെയും ആശ്രയിക്കേണ്ടിവന്നു. രാവിലെ ജോലിക്ക് പോകേണ്ടവരെയും വിദ്യാര്ഥികളെയുമാണ് പണിമുടക്ക് ഏറെ ബാധിച്ചത്. കെഎസ്ആര്ടിസി മുഴുവന് സര്വീസുകളും നടത്തുന്നുണ്ടെന്ന് അധികൃതര് അറിയിച്ചു. ദീര്ഘദൂരയാത്രക്കാര് ഏറെയും ആശ്രയിച്ചത് കെഎസ്ആര്ടിസിയെയാണ്.ദീര്ഘ ദൂര സര്വീസ് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള് ഏര്പ്പെടുത്താന് ചീഫ് ട്രാഫിക് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് കൂടുതല് സര്വീസുകള് നടത്തിയതോടെ വരുമാനവര്ധനവ് കൂടി കെഎസ്ആര്ടിസി ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്സ്പോര്ട്ട് കമ്മീഷണര് നടത്തിയ ചര്ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടുക, വ്യാജ കണ്സെഷന് കാര്ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്മിറ്റ് പുതുക്കി നല്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില് പരിഹാരമുണ്ടായില്ലെങ്കില് 22 മുതല് അനിശ്ചിതകാല സമരത്തിലേക്ക്…
Read Moreതമിഴ്നാട്ടിൽ സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് 4 വിദ്യാർഥികൾക്കു ദാരുണാന്ത്യം; 10 കുട്ടികൾക്കു പരിക്ക്
കടലൂർ: തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് നാലു വിദ്യാർഥികൾക്കു ദാരുണാന്ത്യം. പത്തിലേറെ കുട്ടികൾക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്.കടലൂരിനും ആലപ്പാക്കത്തിനും ഇടയിലുള്ള ലെവൽ ക്രോസിംഗിൽ ഇന്നു രാവിലെ 7.45ഓടെയാണ് അപകടം. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസുമായി സ്കൂൾ ബസ് കൂട്ടിയിടിക്കുകയായിരുന്നു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടു വിദ്യാർഥികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണു തിരിച്ചറിഞ്ഞത്. ലെവൽ ക്രോസിംഗിൽ ഗേറ്റ് അടയ്ക്കാതെ ജീവനക്കാരൻ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. രോഷാകുലരായ നാട്ടുകാർ ഗേറ്റ് കീപ്പർ പങ്കജ് ശർമയെ തല്ലിച്ചതച്ചു. ഇയാളെ പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടൻതന്നെ ട്രെയിൻ എൻജിൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ എൻജിൻ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ലെവൽ ക്രോസിംഗിൽ ഗേറ്റ്…
Read Moreഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; ചുരുളഴിക്കാൻ ഏഴംഗ ക്രൈം സ്ക്വാഡ്; മിസിംഗ് കേസുകളെക്കുറിച്ച് അന്വേഷണം
കോഴിക്കോട്: മലപ്പുറം വേങ്ങര ചേറൂര് കിളിനക്കോട് പള്ളിക്കല് ബസാറില് താമസിക്കുന്ന തായ്പറമ്പില് മുഹമ്മദലി (54) കൂടരഞ്ഞിയിലും വെള്ളയില് ബീച്ചിലുമായി രണ്ടുപേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല് നടത്തിയതിന്റെ അടിസ്ഥാനത്തില് വിശദമായ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം. സിറ്റി പോലീസ് കമ്മിഷണര് ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. രണ്ടു മൃതദേഹങ്ങളുടെയും പോസ്റ്റുമോര്ട്ടം നടന്ന കോഴിക്കോട് മെഡിക്കല് കോളജില് നിന്ന് ഫോറന്സിക് വിഭാഗത്തിന്റെ സഹായത്തോടെ പോസ്റ്റ്മോര്ട്ടം രേഖകള് ശേഖരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. മുഹമ്മദലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ രണ്ടു ജില്ലകളിലെ പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. 986ല് കൂടരഞ്ഞിയിലും 1989ല് വെള്ളയില് ബീച്ചില് വച്ചും താന് കൊലപാതകങ്ങള് നടത്തി എന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്. വര്ഷങ്ങള് പിന്നിട്ടെങ്കിലും ആരാണ് മരിച്ചതെന്ന് കണ്ടെത്താന് സാധിച്ചിട്ടില്ല. ഇവരെ തിരിച്ചറിയുകയാണ് പോലീസിനുള്ള വെല്ലുവിളി. മരിച്ചവരെ തിരിച്ചറിയാന് കൊലപാതകം നടന്ന കാലയളവില് വിവിധ പോലീസ് സ്റ്റേഷനുകളില് രജിസ്റ്റര്…
Read Moreന്യൂഡല്ഹി റെയില്വേ സ്റ്റേഷന് വാജ്പേയിയുടെ പേരു നല്കണമെന്ന് ബിജെപി എംപി
ന്യൂഡല്ഹി: മുൻ പ്രധാനമന്ത്രി അഡല് ബിഹാരി വാജ്പേയിയുടെ പേര് ന്യൂഡല്ഹി റെയില്വേ സ്റ്റേഷനു നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി. ഇതുസംബന്ധിച്ച് ചാന്ദ്നിചൗക്ക് എംപി പ്രവീണ് ഖണ്ഡേല്വാല റെയില്വേമന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു. ഡല്ഹിയോട് ഗാഢമായ വൈകാരിക അടുപ്പം വാജ്പേയിക്കുണ്ടായിരുന്നു. റെയില്വേ സ്റ്റേഷന് പുനര്നാമകരണം ചെയ്യുന്നതിലൂടെ അദ്ദേഹം ആജീവനാന്തം രാജ്യത്തിനു നല്കിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേല്വാല് കത്തില് പറയുന്നു. ഓള്ഡ് ഡല്ഹി റെയില്വേ സ്റ്റേഷന് അഗ്രോഹയിലെ രാജാവായിരുന്ന മഹാരാജ് അഗ്രസെന്നിന്റെ പേര് നല്കണമെന്ന് ഡല്ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അടുത്തിടെ ആവശ്യം ഉന്നയിച്ചിരുന്നു.
Read Moreബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ്; ആലപ്പുഴ സ്വദേശികൾ മുങ്ങി; ചിട്ടികമ്പനിക്കെതിരെ ഇതുവരെ 265 പേർ പരാതി നൽകി
ബംഗളൂരു: കർണാടകയിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയ ആലപ്പുഴ സ്വദേശികൾക്കായി അന്വേഷണം ഊർജിതമാക്കി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ.വി. ടോമിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. ഇവർ100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. സംഭവത്തിൽ മലയാളികൾ ഉൾപ്പടെ ആയിരത്തിലേറെയാളുകളുടെ പണം നഷ്ടമായി. തട്ടിച്ചെടുത്ത പണത്തിന്റെ യഥാർഥ കണക്കുകൾ പുറത്തുവരുന്നതേയുള്ളൂ.ബംഗളൂരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്. 265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇത് വരെ പരാതി നൽകിയത്. കേസെടുത്ത രാമമൂർത്തി നഗർ പോലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. രേഖകളിൽ 1300ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കും.
Read Moreഅപകടങ്ങൾ പതിവാകുന്ന കാഴ്ച; ഇടുക്കി ജില്ലയിൽ ഓഫ് റോഡ് സവാരി നിരോധിച്ചു; വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമെന്ന് ജില്ലാ കളക്ടർ
ഇടുക്കി: തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ജീപ്പ് സവാരിക്കും ഓഫ് റോഡ് സവാരിക്കും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം മൂന്നാറിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 10ന് മുൻപ് രേഖകൾ സമർപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ. പോലീസും പഞ്ചായത്തും മോട്ടോർ വാഹന വകുപ്പും വനം വകുപ്പും നടപടി കർശനമാക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Read Moreകേരളത്തിലെ സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി
തിരുവനന്തപുരം: സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി.. വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടിയുടെ നേതൃത്വത്തില് തിരുവനന്തപുരത്ത് വിളിച്ചുചേര്ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല് 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര് വര്ധിക്കും. രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാണ് പുതിയ സ്കൂള് സമയം. പുതുക്കിയ മെനു അനുസരിച്ച് സ്കൂള് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്ദ്ധിപ്പിച്ചു നല്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില് നിന്ന് സ്കൂള് ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചര്ച്ചയില് ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreസ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല് 27 വരെ
തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല് 27 വരെ നടക്കും. സ്കൂള് അക്കാദമിക കലണ്ടര് പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്. ക്രിസ്മസ് പരീക്ഷ ഡിസംബര് 11 മുതല് 18 വരെയും നടക്കും. പ്ലസ് വണ്, പ്ലസ് ടു മോഡല് പരീക്ഷ ഫെബ്രുവരി 16 മുതല് 23 വരെയും വാര്ഷിക പരീക്ഷ മാര്ച്ച് രണ്ട് മുതല് 30 വരെയും നടക്കും. മധ്യവേനല് അവധിക്കായി മാര്ച്ച് 31 ന് സ്കൂള് അടയ്ക്കും.
Read More