കൊച്ചി: കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന് സെന്റര്‍ (കെ- ടിക്) പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളായത് 201 വനിതകള്‍. ഇവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കുക വഴി 11 പേരാണ് സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിച്ചത്. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ തദ്ദേശീയരായ പട്ടികവര്‍ഗ മേഖലയിലെ യുവതി യുവാക്കള്‍ക്ക് ഉപജീവന വികസനം സാധ്യമാക്കി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഉറപ്പാക്കുക എന്നതാണ് കുടുംബശ്രീ ട്രൈബല്‍ എന്റർപ്രൈസസ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍( കെ – ടിക്) വഴി ലക്ഷ്യമിടുന്നത്. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സ്ഥായിഭാവത്തോടെ അവ കൊണ്ടുപോകുന്നതിന് വൈദഗ്ധ്യ പരിശീലനം നല്‍കുക വഴി യുവതി യുവാക്കളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭകര്‍ക്ക് ആവശ്യമായ ബിസിനസ് പരിജ്ഞാനം, സമാന സ്വഭാവമുള്ള സംരംഭങ്ങളെയോ സംരംഭകരെയോ നേരില്‍ കണ്ട് അനുഭവമാര്ജ്ജിക്കാനുള്ള അവസരം ഒരുക്കല്‍, സാമ്പത്തികസഹായം ലഭ്യമാക്കല്‍, വിദഗ്ധരുടെ മെന്ററിംഗ് പിന്തുണ ഉറപ്പാക്കല്‍ എന്നിവയും…
Read MoreCategory: Loud Speaker
ശബരിമല സ്വര്‍ണപ്പാളികളിലെ കുറവ്; നടന്നതു ഗുരുതര ക്രമക്കേടുകൾ; സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസ്വം പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം വിജിലന്‍സാണ് നിലവില്‍ അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു കൈമാറും. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്നാണു സൂചന.ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കീറാമുട്ടിയായി മാറിയിരിക്കുകയാണ്.മാറിമാറിവന്ന ദേവസ്വം ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന തരത്തിലും തെളിവുകള്‍ പുറത്തുവരികയും ചെയ്തു. യുബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്ല്യ 1998 ല്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലക ശില്പവും സ്വര്‍ണം പൊതിഞ്ഞു നല്‍കിയിരുന്നു. 2019ല്‍ 14 ചെമ്പു പാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന് കരാറുകാരനായി അറിയപ്പെട്ട ഉണ്ണിക്കൃഷ്ണന് പോറ്റി വിജിലന്‍സിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൈമാറ്റത്തിനു മുമ്പ് ശില്പങ്ങളുടെ മൂല്യനിര്‍ണയം ദേവസ്വം ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. 2019ല്‍ ദാരുശില്പത്തില് നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍…
Read Moreപെരിങ്ങത്തൂരിൽ എംഎൽഎയെ കൈയേറ്റം ചെയ്ത സംഭവം:10 പ്രതികൾക്കു നോട്ടീസ്; 31പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു
തലശേരി: അങ്കണവാടി ഉദ്ഘാടനത്തിനെത്തിയ കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്ത സംഭവത്തിൽ പത്ത് പ്രതികൾക്ക് ചൊക്ലി പോലീസ് നോട്ടീസ് നൽകി. ഏഴ് വർഷത്തിൽ താഴെയുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് നടപടി ഒഴിവാക്കി നൽകുന്ന നോട്ടീസാണ് പ്രതികൾക്ക് പോലീസ് നൽകിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ പങ്കെടുത്ത വിവരവും ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 31 പേർക്കെതിരെയാണ് ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തിരുന്നത്. ഇന്നലെ രാവിലെ 11.15 ന് പാനൂർ കരിയാട് വച്ചാണ് എംഎൽഎയെ തടഞ്ഞ് കൈയേറ്റം ചെയ്ത സംഭവം അരങ്ങേറിയത്. മാലിന്യപ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധ സമരത്തിനിടയിലാണ് അക്രമം നടന്നത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ എംഎല്‍എയെ പിടിച്ചു തള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. കരിയാട് അഭയ ഡയാലിസിസ് സെന്ററിൽ നിന്നും മാലിന്യം പുറത്തേക്ക് വിടുന്നുവെന്നാരോപിച്ച് സമരം ചെയ്തുവന്ന നാട്ടുകാരാണ് സ്ഥലത്തെത്തിയ എംഎൽഎയെ തടഞ്ഞ് കൈയേറ്റം ചെയ്തത്. കെഎൻ യുപിക്ക്…
Read Moreസ്വർണപ്പാളി ഉപയോഗിച്ച് ചെന്നൈയിൽ പ്രദർശനം; പൂജനടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ വീഡിയോ ദൃശ്യം പുറത്ത്. 2019ൽ നടന്ന ചടങ്ങിൽ നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ചെന്നൈയില്‍ എത്തിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു. ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടുതൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്നും തന്റെ വീട്ടിൽ അല്ല ചടങ്ങുകൾ നടന്നതെന്നും ജയറാം പ്രതികരിച്ചു.
Read Moreകുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിബന്ധനകള്‍: ജോലി നഷ്ടമാകുമെന്ന ഭയം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് ദമ്പതികൾ
ഭോപ്പാല്‍: ജോലി നഷ്ടമാകുമെന്ന ഭയത്താല്‍ മൂന്ന് ദിവസം പ്രായമായ ആണ് കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികള്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഒരുരാത്രി മുഴുവനും കാട്ടില്‍ കഴിഞ്ഞ കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അധ്യപകനായ ബബ്ലു ഡന്ഡോലിയയും രാജ്കുമാരിയും നാലാമത്തെ കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. സംസ്ഥാനത്ത് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. എണ്ണം കൂടിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇതു ഭയന്നാണ് കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചത്. ഗര്‍ഭം ധരിച്ചതുപോലും ഇരുവരും മറ്റുള്ളവരില്‍ നിന്നും മറച്ചുവെച്ചു. ഇവര്‍ക്ക് മറ്റുമൂന്ന് കുട്ടുകള്‍ കൂടിയുണ്ട്. സെപ്റ്റംബര്‍ 23-നാണ് രാജ്കുമാരി കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍ വച്ചായിരുന്നു പ്രസവം. ഉടനെതന്നെ കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ഗ്രാമവാസികളാണ് കുട്ടിയുടെ കരച്ചില് ആദ്യം കേട്ടത്. പ്രഭാത സവാരിക്കെത്തിയ നന്ദന്‍വാടി ഗ്രാമത്തിലെ സംഘം കരച്ചില് കേട്ട് നോക്കുമ്പോള്‍ കല്ലിനടിയിലായി കുഞ്ഞു കൈകളാണ് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ…
Read Moreശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വേണ്ടിവന്നാൽ സമരത്തിന്റെ പാതയിലേക്ക് നീങ്ങും: കഴിഞ്ഞ കുറെ കാലമായി കപടഭക്തന്മാരുടെ കൈയിലാണ് ദേവസ്വം ബോർഡുള്ളത്; കെ മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വേണ്ടിവന്നാൽ സമരത്തിന്റെ പാതയിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. 2019 -2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും. ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ കുറെ കാലമായി കപടഭക്തന്മാരുടെ കൈയിലാണ് ദേവസ്വം ബോർഡുള്ളത്. ഈ ദുരന്തം അയ്യപ്പന് പോലും അനുഭവിക്കേണ്ടിവന്നു. നിയമം അനുസരിച്ച് സ്വർണ്ണപാളികൾ അമ്പലത്തിന്റെ പരിസരം വിട്ട് കൊണ്ടുപോകരുതെന്നാണ്. എന്നാൽ ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി, സ്പോൺസർ എന്ന് പറയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പീഠം കണ്ടുകിട്ടി. ഇങ്ങനെയുള്ള എത്ര ഉണ്ണികൃഷ്ണന്മാരാണ് അയ്യപ്പ സംഗമം സ്പോൺസർ ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസിന് അറിയണം. എത്ര ഒളിച്ചുകളി നടത്തിയാലും ഇക്കാര്യങ്ങൾ പറഞ്ഞേ തീരുവെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി വിശ്വാസികളുടെ കൂടെയാണ്. വിശ്വാസികളുടെ മനസിനെ മുറിവ് ഏൽപ്പിക്കുന്ന…
Read Moreഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃകയാണ് ഗാന്ധിജി: ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു; വി. ഡി സതീശൻ
കൊച്ചി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃകയാണ് ഗാന്ധിജിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാണ് ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി. ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു. ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു…
Read More‘മാലിന്യ പ്രശ്നത്തില്‍ ഇടപെട്ടില്ല’, കെ. പി മോഹനന് എംഎല്‍എയെ കൈയേറ്റം ചെയ്ത് നാട്ടുകാര്‍
കണ്ണൂര്‍: കൂത്തുപറമ്പ് എംഎല്‍എ കെ. പി മോഹനന് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമം. പെരിങ്ങത്തൂർ കരിയാട് വച്ചാണ് സംഭവം. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ കൈയേറ്റം ചെയ്തത്. അംഗൻവാടി ഉദ്ഘാടനത്തിനായാണ് കെ .പി മോഹനൻ പെരിങ്ങത്തൂരിൽ എത്തിയത്. മാസങ്ങളായി ഈ പ്രദേശത്ത് ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിനെക്കുറിച്ച് നാട്ടുകാർ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നതാണ് കൈയേറ്റത്തിലേക്ക് നയിച്ചത്.
Read Moreദ്വാരപാലകപീഠ വിവാദത്തിൽ സമഗ്ര അന്വേഷണം; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹത; കൃത്യമായ വിവരം പുറത്ത് വരും; വി.എൻ. വാസവൻ
തിരുവനന്തപുരം: ദ്വാരപാലക പീഠവിവാദത്തിൽ വീണ്ടും പ്രതികരണവുമായി ദേവസ്വംമന്ത്രി വി.എൻ. വാസവൻ. കേസിൽ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി ആരോപിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ട്. കൃത്യമായ വിവരം പുറത്ത് വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreലൈംഗിക പരാതി വ്യാജമെന്ന് ഹൈക്കോടതി: ബലാത്സംഗക്കേസിൽ കുറ്റവിമുക്തരായ പോലീസ് ഉദ്യോഗസ്ഥർക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകി ഡിജിപി
തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥർക്കെതിരായ ബലാൽസംഗ ആരോപണം കേസ് നടത്തി വിജിയിച്ച പോലീസുകാർക്ക് ഡിജിപിയുടെ ധനസഹായം. മലപ്പുറം ജില്ലയിലെ മൂന്നു പോലിസുദ്യോഗസ്ഥർക്കെതിരേയാണ് സ്ത്രീ ലൈഗിംക ആരോപണം ഉന്നയിച്ചത്. പരാതി വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തുകയും പൊലീസുകാരെ വെറുതെവിടുകയും ചെയ്തു. കേസ് നടത്തിപ്പിന് ചിലവായ നാല് ലക്ഷം നൽകണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പോലീസ് ഉദ്യോഗസ്ഥർ നിവേദനം നൽകിയിരുന്നു. തുടർന്ന് നാല് ലക്ഷം രൂപ ഡിജിപി അനുവദിച്ചു.
Read More