ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ അഴിച്ചുപണിക്ക് നീക്കം. അഴിമതി ആരോപണങ്ങളെത്തുടർന്ന് രാജിവച്ച നിലവിലെ ജനറൽ സെക്രട്ടറി ചമ്പത് റായിയെ മാറ്റി പകരം പുതിയ സെക്രട്ടറിയെ അടുത്ത മാസം 11-നകം പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ കേന്ദ്ര തലത്തിൽ ആരംഭിച്ചതായാണ് വിവരം. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്ണ മോഹൻ എന്നിവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ, ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനായി രൂപീകരിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവിയിലേക്ക് വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനും ആലോചനയുണ്ട്. സ്ഥാനം ഒഴിഞ്ഞ ചമ്പത് റായിയെ ഡൽഹിയിലെ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്ര ഓഫീസിലെ മറ്റേതെങ്കിലും ചുമതലയിലേക്ക് മാറ്റാനാണ് സാധ്യത.…
Read MoreCategory: Loud Speaker
കുരങ്ങുകളുടെ ആക്രമണം; തൂത്തുക്കുടിയിൽ മലമുകളിൽനിന്ന് വീണ് നവവധു മരിച്ചു; കേസെടുത്ത് പോലീസ് അന്വേഷണം
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ കുരങ്ങുകൾ കൂട്ടത്തോടെ വളഞ്ഞതിനെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് നവവധു മരിച്ചു. തൂത്തുക്കുടി സ്വദേശിനി അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടത്തോടെ വളഞ്ഞപ്പോൾ പരിഭ്രാന്തയായി ഓടുന്നതിനിടെ മലമുകളിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് കാലിടറി താഴേക്ക് വീഴുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന അനിതയുടെ ഭർത്താവ് സുരേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സുരേഷിനൊപ്പം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു അനിത. മലമുകളിലെ ക്ഷേത്രപരിസരത്ത് വച്ച് ഇവർ കുരങ്ങുകൾക്ക് പഴങ്ങൾ നൽകുന്നതിനിടെ ഒരു കൂട്ടം കുരങ്ങുകൾ ഇവരെ വളയുകയായിരുന്നു. കുരങ്ങുകൾ അക്രമാസക്തരായതോടെ ഭയന്നോടിയ അനിത കാൽ തെന്നി വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. അനിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയായിരുന്നു.
Read Moreആറളത്ത് വനപാലകരുടെ വാഹനത്തിനുനേരേ കാട്ടാനക്കലി; അഞ്ചു ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ പൂക്കുണ്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന ആർആർ ടി വാഹനത്തിന് നേരേ കാട്ടാനയുടെ ആക്രമണം. അഞ്ച് ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു ആക്രമണം. പുനരധിവാസ മേഖലയിലെ ഏറ്റവും അപകടകാരിയായ വലിയ മോഴയാനയാണ് ആക്രമണം നടത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനന്തു, മറ്റ് ജീവനക്കാരായ ഭാസ്കരൻ, അഖിൽ, ജിബിൻ, ഡ്രൈവർ രാഗേഷ് എന്നിവരാണ് വാഹനത്തിലുയിരുന്നത്. കുത്തിമറിച്ചിട്ട വാഹനം റോഡിലൂടെ ചവിട്ടി നിരക്കി കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയം ജീവനക്കാർ അഞ്ചുപേരും വാഹനത്തിനുള്ളിൽ തന്നെയായിരുന്നു.അപ്രതീക്ഷിതമായി വാഹനത്തിനു നേരെ പാഞ്ഞടുത്ത ആന ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനം ചവിട്ടിനിരക്കിയശേഷം ആന പിന്മാറിയതും ജീവനക്കാർ പുറത്തിറങ്ങാതെ വാഹനത്തിനുള്ളിൽ തന്നെയിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. ആന ഒരുതവണ കൂടി തിരിഞ്ഞുനിന്നശേഷം വളരെ വേഗത്തിൽ റോഡിൽനിന്ന് പിന്മാറുകയായിരുന്നു. തോക്ക്, വാക്കിടോക്കി, ഡ്രോൺ ഉൾപ്പെടെയുള്ള ആയുധങ്ങളും ഉപകരണങ്ങളും വാഹനത്തിലുണ്ടായിരുന്നു. ഇവയ്ക്കൊന്നും കേടുപാട്…
Read Moreനിയമക്കുരുക്കില്‍ ‘അമ്മ’യിലെ ആഭ്യന്തര കലഹങ്ങള്‍; ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി കോടതിയില്‍
കൊച്ചി: നടന് ടിനി ടോമിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ഹസന് നല്കിയ പരാതി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താന്‍ നല്കിയ പരാതിയില്‍ എഫ്ഐആര്‍ പോലും ഇടാതെ പോലീസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനത്തിലാണ് കടവന്ത്ര പോലീസ്.കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലില്‍ ആയിരുന്നു പോലീസ്. ഇതോടെയാണ് അന്‍സിബ കോടതിയില്‍ നേരിട്ട് പരാതി നല്‍കിയത്. അതേസമയം, നടിമാരായ ലക്ഷ്മിപ്രിയക്കും ശ്വേത മേനോനുമെതിരെ അന്‍സിബ ഇന്നലെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ലക്ഷ്മിപ്രിയ അപകീര്‍ത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വീഡിയോ പ്രചരിപ്പിച്ചു. തന്നെ മോശക്കാരിയാക്കാന്‍ ശ്രമിച്ച ലക്ഷ്മിപ്രിയ, അതിന് ഒത്താശ…
Read Moreശബരിമല സ്വര്‍ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യംചെയ്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്നലെ എസ്ഐടി സംഘം ചോദ്യംചെയ്തു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ആസ്ഥാനത്ത് വിളിച്ച് വരുത്തിയാണ് ചോദ്യംചെയ്തത്. എട്ടു മണിക്കൂറോളം നേരം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. 2025ൽ ദ്വാരപാലക പാളികള്‍ കൊണ്ടുപോയ സംഭവത്തിലാണ് ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ചോദ്യം ചെയ്തത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നു പാളികള്‍ സ്വര്‍ണം പൂശാനുള്ള വാറന്റിയുണ്ടെന്ന പോറ്റിയുടെ അവകാശവാദത്തെക്കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍. ദ്വാരപാലകശില്‍പ്പ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് ആരൊക്കെ ഇടപെട്ടെന്നും ഓരോരുത്തരുടെ റോളുകള്‍ എന്തൊക്കെയായിരുന്നുവെന്നും പോറ്റിയോട് എസ്ഐടി ചോദ്യം ചെയ്യല്‍ വേളയില്‍ അന്വേഷിച്ച് മൊഴി രേഖപ്പെടുത്തി. പാളികള്‍ കൊണ്ടുപോകുന്നതിന് ആരൊക്കെ സഹായം ചെയ്തെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ണികൃഷ്ണന് പോറ്റി അന്വേഷണ സംഘത്തെ അറിയിച്ചു.…
Read Moreട്രിച്ചി ഈസ്റ്റിൽ സ്റ്റാലിൻ ഇറങ്ങുമോ; സസ്പെൻസ് നിലനിർത്തി ഡിഎംകെ
ചെന്നൈ: വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മത്സരിക്കുമെന്ന് സൂചന. അടുത്തിടെ വിജയ് നടത്തിയ വെല്ലുവിളികൾ ഡിഎംകെ ക്യാമ്പിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ സ്റ്റാലിൻ തന്നെ നിയമസഭയിൽ എത്തണമെന്ന വികാരം പാർട്ടിയിൽ ശക്തമാണ്. അപ്പായെ ഉടൻ സഭയിൽ കാണാമെന്ന് ഡിഎംകെ മുൻ മന്ത്രി കെ.എൻ. നെഹ്റു പരസ്യമായി പ്രസംഗിച്ചതും ഈ നീക്കത്തിന്റെ ഭാഗമായാണ്. അതേസമയം താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. മത്സരിച്ച് വീണ്ടും പരാജയപ്പെട്ടാൽ അത് കനത്ത രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ഭയം സ്റ്റാലിൻ കുടുംബത്തിനുണ്ട്.
Read Moreതിരുനെൽവേലി റെയിൽവേ യാർഡ് നവീകരണം: ട്രെയിനുകൾ റദ്ദാക്കി
പരവൂർ: തിരുനെൽവേലി റെയിൽവേ ജംഗ്ഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങളെത്തുടർന്ന് തെക്കൻ കേരളത്തിലൂടെ കടന്നുപോകുന്ന സർവീസുകൾ ഉൾപ്പെടെ പത്തു ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് (ജൂൺ 26 )മുതൽ ജൂലൈ ഒന്ന് വരെയുള്ള വിവിധ ദിവസങ്ങളിലാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. കൊല്ലം, പുനലൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരെ ഈ തീരുമാനം കാര്യമായി ബാധിക്കും. റദ്ദാക്കിയ പ്രധാന ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ:മധുര – പുനലൂർ ഡെയ്ലി എക്സ്പ്രസ് ( 16729) ഇന്നു മുതൽ 29 വരെ മധുരയിൽ നിന്ന് പുറപ്പെടേണ്ട സർവീസ് പൂർണമായി റദ്ദാക്കി.പുനലൂർ – മധുര ഡെയ്ലി എക്സ്പ്രസ് 16730) നാളെ മുതൽ 30 വരെ പുനലൂരിൽ നിന്നുള്ള സർവീസ് ഉണ്ടായിരിക്കില്ല.നാഗർകോവിൽ – കൊല്ലം ഡെയ്ലി പാസഞ്ചർ ( 56102) ജൂൺ 27, 28, 29, 30 തീയതികളിൽ സർവീസ് നടത്തില്ല.കൊല്ലം –…
Read Moreന്യൂഡൽഹിയിൽ യുവതി മരിച്ചനിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: പശ്ചമി ഡൽഹിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. 24 വയസുള്ള യുവതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതമാണെന്ന് സംശയിക്കുന്നതായും ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹം ഡിഡിയു ആശുപത്രിയിലെ മോർച്ചറിയിലേക്കി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read More‘ഓപ്പറേഷൻ തൂഫാൻ’ കൊടുങ്കാറ്റാകും…. വിട്ടുവീഴ്ചയില്ലാതെ വേരറുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഹരിപ്പാട്: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി മാഫിയക്കെതിരെ ഒരു കൊടുങ്കാറ്റായി ഈ ഓപ്പറേഷൻ സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും യുവസമൂഹത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് കരകയറ്റാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നമ്മൾ ഇതിൽ നിന്ന് രക്ഷ നേടിയില്ലെങ്കിൽ കേരളം തകരും. കുട്ടികളെയാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്- ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച വൻ ലഹരിവേട്ടകൾഅടുത്ത കാലത്തായി സംസ്ഥാനത്ത് നടന്ന വൻ ലഹരി വേട്ടകൾ ഈ വിപത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു…
Read Moreമാസപ്പടി കേസ്: വീണയുടെ മൊഴിയിൽ അവ്യക്തത; ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് ലഭിച്ച സഹായങ്ങളിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നത്. വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സിഎംആര്‍എല്‍ എക്സാലോജിക്കിന് മാസപ്പടി നല്‍കിയത്. കരാറിൽ ആസ്വഭാവികത ഉണ്ടെന്നാണ് ഇഡി വിലയിരുത്തൽ. അതുകൊണ്ടുതന്നെ കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആദ്യ എൽഡിഎഫ് സർക്കാരുംസിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം നടക്കുക. വീണയുടെ മൊഴിയിൽ അവ്യക്തത തുടരുകയാണ്. കരാർ ലഭിച്ചതിൽ ആസ്വഭാവികതയില്ലെന്നാണ് വീണ വ്യക്തമാക്കുന്നത്. എന്നാൽ, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വീണയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടനെയുണ്ടാകും. ഇന്നലെ പത്തു മണിക്കൂർ ആണ് വീണയുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ലഭ്യമായതിന് പിന്നാലെയാണ് ചോദ്യം…
Read More