പരവൂർ: റെയിൽവേ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് 100 കോടിയിലധികം രൂപയുടെ വൻ നിക്ഷേപത്തിനൊരുങ്ങി പ്രമുഖ സുരക്ഷാ സാങ്കേതികവിദ്യ കമ്പനിയായ നോവ കൺട്രോൾ ടെക്നോളജിക്സ്. ഇ2ഇ റെയിലിന്റെ (e2E Rail) ഉപകമ്പനിയായ നോവ, അടുത്ത തലമുറ റെയിൽവേ സുരക്ഷാ സംവിധാനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ഈ തുക വിനിയോഗിക്കുക. റെയിലിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓപ്പറേഷണൽ ടെക്നോളജി നേരിടുന്ന സൈബർ സുരക്ഷാ ഭീഷണികൾക്ക് പരിഹാരം കാണുന്നതിനാണ് കമ്പനി പുതിയ നിക്ഷേപത്തിലൂടെ കൂടുതൽ മുൻഗണന നൽകുന്നത്. ഇന്ത്യൻ റെയിൽവേ തദ്ദേശീയ ട്രെയിൻ സുരക്ഷാ സംവിധാനമായ കവച് രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനിടയിലാണ് കമ്പനിയുടെ ഈ സുപ്രധാന പ്രഖ്യാപനം. സിഗ്നലിംഗ്, ട്രെയിൻ നിയന്ത്രണം എന്നിവ കൂടുതൽ ഡിജിറ്റൽ ശൃംഖലകളിലേക്ക് മാറുമ്പോൾ ഉണ്ടാകാനിടയുള്ള സൈബർ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകളും വ്യവസായ ലോകം പങ്കുവയ്ക്കുന്നുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഐആർഎസ്ഇ സമ്മേളനത്തിലും പ്രദർശനത്തിലും സിഗ്നലിംഗ്, കമ്യൂണിക്കേഷൻ സംവിധാനങ്ങൾക്കൊപ്പം…
Read MoreCategory: Loud Speaker
ഡിജിറ്റൽ വിപ്ലവവുമായി ആധാർ ആപ്പ്; അഞ്ച് മാസത്തിനിടെ സ്വന്തമാക്കിയത് 3.1 കോടി ഡൗൺലോഡുകൾ
ന്യൂഡൽഹി: കേന്ദ്ര ഗവൺമെനന്റിന്റെ ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഔദ്യോഗിക ആധാർ മൊബൈൽ ആപ്ലിക്കേഷന്‍ രാജ്യത്ത് വൻ സ്വീകാര്യത.ആപ്പ് പുറത്തിറക്കി വെറും അഞ്ച് മാസത്തിനുള്ളിൽ 3.1 കോടിയിലധികം ഉപയോക്താക്കളാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്. സ്മാർട്ട്ഫോൺ വഴി തിരിച്ചറിയൽ രേഖകളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സുരക്ഷിതമായും തത്സമയവും ലഭ്യമാകുന്നു എന്നതാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ ആപ്പിനെ സഹായിച്ചത്.പുതിയ സംവിധാനം നിലവിൽ വന്നതോടെ ചെറിയ മാറ്റങ്ങൾക്കായി ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നിരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് വലിയ തോതിൽ പരിഹാരമായിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, നാല് ദശലക്ഷത്തോളം (40 ലക്ഷം) ഉപയോക്താക്കൾ തങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ ഇതിനകം തന്നെ ഈ ആപ്പ് വഴി പുതുക്കിക്കഴിഞ്ഞു. കൂടാതെ, 8.5 ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ താമസസ്ഥലത്തെ വിലാസം…
Read Moreവിവിധ പേരുകളിലെ സത്യപ്രതിജ്ഞ: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്. പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാര്‍ ‘ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപത്മനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റേയും നാമത്തില്‍, ശ്രീകണ്ഠേശ്വരന് അമ്മയപ്പന് നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ…
Read Moreസംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. വരും മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read Moreഅയോധ്യ സംഭാവന തട്ടിപ്പ്: സിബിഐ അന്വേഷണംആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വിഷയത്തിൽ സുപ്രീംകോടതി ഉടൻ ഇടപെടണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജിക്കാർ. യുപി സർക്കാർ രൂപീകരിച്ച എസ്ഐടി ഇതുവരെ എഫ്ഐആറോ ക്രിമിനൽ കേസോ രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
Read Moreലക്നോയിലെ കോച്ചിംഗ് സെന്ററിലെ തീപിടിത്തം: നാല് പേർ അറസ്റ്റിൽ
ലക്നോ: ഉത്തർപ്രദേശിലെ ലക്നോയിൽ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ആറ് പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. രണ്ട് പേർ നിലവിൽ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. കോച്ചിംഗ് സെന്റർ ഉൾപ്പെടുന്ന കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് മറ്റുള്ളവരുടെ പങ്ക് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തെത്തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച എസ്ഐടി ആണ് കേസ് അന്വേഷണം നടത്തുന്നത്. ഏഴ് ദിവസത്തിനകം അന്വഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് കെട്ടിടത്തിനുള്ളിൽ വിശദമായ തെരച്ചിൽ നടത്തിവരികയാണ്. സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
Read Moreദക്ഷിണ റെയിൽവേയ്ക്ക് റിക്കാർഡ് വരുമാനവുമായി വന്ദേ ഭാരത്: യാത്രക്കാരുടെ എണ്ണം 77 ലക്ഷം കടന്നു; പുതിയ കറന്റ് ബുക്കിംഗിൽ കോടികളുടെ ലാഭം
പരവൂർ: കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകൾക്ക് യാത്രക്കാരുടെ വൻ പിന്തുണ. റെയിൽവേ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വന്ദേ ഭാരത് സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും റിക്കാർഡ് വർധയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ (2025-26) സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേയുടെ 24 വന്ദേ ഭാരത് സർവീസുകളിലായി 77.38 ലക്ഷം ആൾക്കാരാണ് യാത്ര ചെയ്തത്. ഇതിലൂടെ 803.86 കോടി രൂപയുടെ വൻ വരുമാനമാണ് റെയിൽവേയ്ക്ക് ലഭിച്ചത്. തൊട്ടു മുൻവർഷത്തെ 540.65 കോടി രൂപയിൽ നിന്നാണ് ഈ കുതിച്ചുചാട്ടം. പുതിയ സാമ്പത്തിക വർഷത്തിന്റെ (2026-27) ആദ്യ രണ്ട് മാസങ്ങളിൽ (ഏപ്രിൽ, മെയ്) മാത്രം 15.21 ലക്ഷം യാത്രക്കാരിൽ നിന്നായി 162.96 കോടി രൂപ വന്ദേ ഭാരത് സ്വന്തമാക്കിക്കഴിഞ്ഞു. മംഗളൂരു – തിരുവനന്തപുരം, കാസർഗോട് – തിരുവനന്തപുരം, ചെന്നൈ എഗ്മൂർ…
Read Moreമുംബൈ-വഡോദര ഹൈവേയിൽ ബിഎംഡബ്ല്യു കാർ ഡിവൈഡറില്‍ ഇടിച്ച് രണ്ട് മരണം, ഒരാൾ മലയാളി
മുംബൈ: മുംബൈ-വഡോദര ഹൈവേയിൽ ബദ്ലാപൂരില് ബിഎംഡബ്ല്യു കാർ ഡിവൈഡറില്‍ ഇടിച്ച് മരിച്ച രണ്ട് പേരില്‍ ഒരാള്‍ മലയാളി. കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബാണ് (24) മരിച്ചത്. സുഹൃത്ത് യോഗേഷ് കിഷനും (24) അപകടത്തില്‍ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ആനന്ദ് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് റബേക്ക. സഹോദരി: റേച്ചൽ. റബേക്കയുടെ ജന്മദിനാഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു. റബേക്കയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11 ന് വസതിയിലും തുടര്‍ന്ന് ദാദര്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം ശിവ്രി ക്രിസ്ത്യന്‍ സെമിത്തേരിയിലും നടക്കും.
Read Moreവാട്സ്ആപ്പിനെ നയിക്കാൻ ഇന്ത്യൻ സിഇഒ കുനാൽ ഷാ; മെറ്റയുടെ ഏറ്റവും ഉയർന്ന നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാൻ
ന്യൂഡൽഹി: ഇന്ത്യൻ ഫിൻടെക് രംഗത്തെ പ്രമുഖ കമ്പനിയായ ‘ക്രെഡി’ൽ വൻ നിക്ഷേപം നടത്തി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. ഇതിന് പിന്നാലെ ക്രെഡ് സ്ഥാപകനും സിഇഒയുമായ കുനാൽ ഷായെ വാട്സ്ആപ്പിന്റെ ആഗോള തലവനായി നിയമിച്ചു. മെറ്റയുടെ ഏറ്റവും ഉയർന്ന നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാൽ ഷാ. ക്രെഡ് ആപ്പിന്റെ മാതൃകമ്പനിയായ ഡ്രീം പ്ലഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ 8,550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുന്നത്. ഈ പുതിയ നിക്ഷേപത്തോടെ ക്രെഡിന്റെ ആകെ വിപണി മൂല്യം 43,000 കോടി രൂപയായി ഉയർന്നു. 2018-ൽ കുനാൽ ഷാ തുടക്കം കുറിച്ച ക്രെഡ് വഴി നിലവിൽ ഇന്ത്യയിലെ 40 ശതമാനത്തോളം ക്രെഡിറ്റ് കാർഡ് ബില്ലിംഗ് ഇടപാടുകളാണ് നടക്കുന്നത്. കമ്പനിക്ക് നിലവിൽ ഒരു കോടി എഴുപത് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്നാണ് കണക്കുകൾ. അതേസമയം, മെറ്റ കേവലം ഒരു നിക്ഷേപകൻ മാത്രമായിരിക്കുമെന്നും ക്രെഡ് ഉപയോക്താക്കളുടെ വ്യക്തിഗത…
Read Moreനിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ വന്നിടിച്ചു: 25-കാരന് ദാരുണാന്ത്യം
പാലക്കാട്: നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്. വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്കരികിൽ ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം. ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സഞ്ജയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . വടക്കഞ്ചേരി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More