കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയുടെ 2.88 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന നാലു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗര്‍വാള്‍, വിജയ ഖന്ന, സഞ്ജയ് ഖാന്, ശിവ സുബ്രഹ്മണ്യം എന്നിവരെ കണ്ടെത്താനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ(50) മഹാരാഷ്ട്ര ഗോനിഡയില് നിന്ന് മട്ടാഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടമായത്. മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില്‍ മുംബൈ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും ഇതില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പുസംഘം വിളിച്ചത്. വീട്ടമ്മയുടെ വാട്സാപ്പ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറില്‍ നിന്നും വീഡിയോ കോള്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. വീഡിയോ കോളില്‍ വ്യാജ കോടതിയും…
Read MoreCategory: Loud Speaker
കുവൈറ്റ് ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കോട്ടയത്ത്; അഞ്ച് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു
കോട്ടയം: കുവൈറ്റിലെ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ എട്ട് മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥര്‍ കോട്ടയത്ത്. 10 കോടിയോളം രൂപ വായ്പ എടുത്തതിനുശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയവര്ക്കെതിരേയാണ് പരാതി. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് തെളിവുകള്‍ ഹാജരാക്കുന്ന പക്ഷം പ്രതികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. 60 ലക്ഷം മുതല്‍ 1.20 കോടി രൂപവരെ ബാങ്കിന് കുടിശികയായവര്‍ ഇക്കൂട്ടത്തിലുണ്ട്. അല്‍ അലി ബാങ്ക് ഓഫ് കുവൈറ്റിലെ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. കോവിഡ് വ്യാപന സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവ് മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്. 2020ല്‍ എടുത്ത വായ്പകളുടെ മേല്‍ 2022ല്‍ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈറ്റില്‍ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്. ബാങ്കിന്റെ പരാതിയില്‍…
Read Moreശബരിമലയിൽ നിന്നും കാണാതായ പീഠം സ്പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ കണ്ടെത്തി
പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നൽകിയ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് ദേവസ്വം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരാതി നൽകിയത്. ഈ മാസം 13നാണ് ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.
Read Moreകരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം, പരിക്കേറ്റവർക്ക് അമ്പതിനായിരം വീതവും: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് ധനസഹായം നൽകുന്നത്.
Read Moreഎന്‍എസ്എസ് ശരിദൂരം സിപിഎമ്മിനൊപ്പമല്ല, ആ വെള്ളം വാങ്ങി വച്ചാൽ മതി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല നിഷയത്തിൽ എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പമല്ല എന്‍എസ്എസ് ശരിദൂരമെന്നും ആ വെള്ളം അവരങ്ങ് വാങ്ങിവച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ ഗവൺമെന്റ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത് അത് അങ്ങനെ ആയിക്കോട്ടെ സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് നിലപാട് മാറ്റം? ശബരിമല വിഷയത്തിൽ ഗവൺമെന്റിന് ഒപ്പം നിന്നു. അതുകൊണ്ട് എൻഎസ്എസിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർഥമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു.
Read Moreമോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു: ഓടിരക്ഷപെട്ടത് അച്ഛനും മകനും; പ്രതികൾക്കായി തെരച്ചിൽ ഊർജിതം
കൊല്ലം: മോഷണക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വച്ചാണ് സംഭവം.ആയൂബ് ഖാൻ, സെയ്താലി എന്നിവരാണ് രക്ഷപ്പെട്ടത്. അച്ഛനും മകനും ആണ് പ്രതികള്‍. ഇരുവരേയും വയനാട്ടിൽ നിന്ന് തിരുവനന്തപുരം പാലോട് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. കൊല്ലത്ത് വച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുന്നതിനിടെ പ്രതികൾ ഓടിപ്പോവുകയായിരുന്നു. കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
Read Moreവാംഗ്ചുക് രാജസ്ഥാൻ ജയിലിൽ
ജയ്പുർ: ലഡാക്കിന്റെ സംസ്ഥാനപദവിക്കായുള്ള പ്രതിഷേധങ്ങളുടെ നേതൃസ്ഥാനത്തുള്ള അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലേ വിമാനത്താവളത്തിൽനിന്ന് വാംഗ്ചുകിനെ പ്രത്യേക വിമാനത്തിൽ ജോധ്പുരിലേക്ക് കൊണ്ടുപോകുകയും ഉയർന്ന സുരക്ഷാ സന്നാഹത്തോടെ ജയിലിലേക്ക് കൊണ്ടുപോയെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഇന്നലെ, ലഡാക്ക് പോലീസ് മേധാവി എസ്ഡി സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു വാംഗ്ചുകിനെ അറസ്റ്റ് ചെയ്തത്. സ്വദേശമായ ഉലിയക്തോപോയിൽനിന്ന് ഉച്ചയ്ക്ക് 2.30നാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്. ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. വാംഗ്ചുകിന്റെ പ്രകോപനപ്രസംഗങ്ങളാണു സംഘർഷത്തിനു കാരണമായതെന്നാണു കേന്ദ്രസർക്കാർ ആരോപിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും കർഫ്യു തുടരുന്ന ലേയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാaലയ സംഘം അവലോകനയോഗം ചേർന്നു. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.…
Read Moreപുതുക്കിയ ജിഎസ്ടി: ഡിജിറ്റൽ പേയ്മെന്റുകളിൽ വൻ കുതിപ്പ്; ഒറ്റ ദിവസത്തെ വർധന പത്തിരട്ടി
പരവൂർ (കൊല്ലം): പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ നിലവില്‍ വന്നതോടെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വൻ കുതിച്ച് ചാട്ടം. പുതിയ നിരക്കുകള്‍ നിലവില്‍ വന്ന ആദ്യ ദിനത്തില്‍ മാത്രം 11 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് നടന്നത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ പത്തു മടങ്ങിന്റെ വര്‍ധനയാണുണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 22നായിരുന്നു പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. 21 ലെ ഡിജിറ്റല്‍ പണമിടപാടുകള്‍ 1.1 ട്രില്യണ്‍ രൂപയായിരുന്നു. ഇതാണ് 22ന് 11 ട്രില്യണായത്.ഡിജിറ്റല്‍ പേയ്മെന്റുകളില്‍ യുപിഐ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് , ഐഎംപിഎസ് , ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ഈ ഇടപാടുകളില്‍ 8.2 ട്രില്യണ്‍ രൂപയുടെ ഏറ്റവും വലിയ വിഹിതം ആര്‍ടിജിഎസില്‍ നിന്നാണ്. തൊട്ടുപിന്നാലെ എന്‍ഇഎഫ്ടി ഇടപാടുകള്‍ 1.6 ട്രില്യണ്‍ രൂപയും, യുപിഐ ഇടപാടുകള്‍ 82,477 കോടി രൂപയുമായി.ഇ-കൊമേഴ്സ്…
Read Moreഎൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുത്: മോദിയെയും നിതീഷിനെയും തിരിച്ചറിയണം: പ്രിയങ്ക ഗാന്ധി
പട്ന: എൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ബിഹാറിലെ സ്ത്രീകളോടു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സഖ്യത്തിന് നിങ്ങളുടെ വോട്ടുകളിൽ മാത്രമാണ് താത്പര്യമെന്നും പ്രിയങ്ക പറഞ്ഞു. പട്നയിലെ പാർട്ടി ആസ്ഥാനത്ത് വനിതാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ യഥാർഥ താത്പര്യം മനസിലാക്കണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പാഠംപഠിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആളുകളെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. പെൺമക്കൾക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോഴാണ് അവരാ കഴിവ് പ്രയോഗിക്കുന്നത്. അതുപോലെ, മോദിയുടെയും ഷായുടെയും നിതീഷിന്റെയും യഥാർഥ ഉദ്ദേശ്യങ്ങൾ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ 10,000 രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എല്ലാ മാസവും ആനുകൂല്യം തുടരുമെന്ന് അവർ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Read More‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് നൈജീരിയന്‍ യുവതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: സഖി’ കരുതല്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് നൈജീരിയന്‍ യുവതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനു പോലീസ് പിടികൂടി കൊച്ചി കാക്കനാട് ‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന നൈജീരിയന്‍ സ്വദേശിനികളായ കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി ഏഴിന് കലക്ടറേറ്റിനു സമീപം കുന്നുംപുറത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മാര്‍ച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.
Read More