തലസ്ഥാനത്ത് വൻ തീപിടിത്തം; തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; തീപിടിച്ചത് കി​ൻ​ഫ്ര പാ​ർ​ക്കി​ലെ കേ​ര​ള മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ മ​രു​ന്ന് ഗോ​ഡൗ​ണി​ൽ


തി​രു​വ​ന​ന്ത​പു​രം: തു​മ്പ കി​ൻ​ഫ്ര പാ​ർ​ക്കി​ലെ കേ​ര​ള മെ​ഡി​ക്ക​ൽ കോ​ർ​പറേ​ഷ​ൻ മ​രു​ന്ന് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടിത്തം. തീ​പി​ടിത്ത​ത്തി​ൽ ഗോ​ഡൗ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു. അ​പ​ക​ട​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു.

പു​ല​ർ​ച്ചെ 1.30ന് ​വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഗോ​ഡൗ​ൺ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. 1.23 കോടി രൂ​പ​യു​ടെ കെ​മി​ക്ക​ലു​ക​ൾ ആ​ണ് ക​ത്തി ന​ശി​ച്ച​ത്. ചാ​ക്ക യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (32) ആ​ണ് മ​രി​ച്ച​ത്.

തീ​യ​ണ​യ്ക്കു​ന്ന​തി​നി​ടെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി ര​ഞ്ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് പാ​ളി​ക്ക​ടി​യി​ൽ​പ്പെ​ട്ട ര​ഞ്ജി​ത്തി​നെ ഏ​റെ നേ​രം പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.

ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഉ​ട​ൻത​ന്നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും 3.50 ന് ​മ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ ക​രി​ച്ചി​യി​ൽ ജെ.​എ​സ്. നി​വാ​സി​ൽ ജ​യ​കു​മാ​ര​ൻ​നാ​യ​രു​ടെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​നാ​ണ് ര​ഞ്ജി​ത്ത്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത്.

നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് ര​ഞ്ജി​ത്ത് ഫ​യ​ർ​ഫോ​ഴ്സി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ​ത്. ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ചാ​ക്ക ഫ​യ​ർ​യൂ​ണി​റ്റി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​ന്നി​രു​ന്ന​ത്.

മ​ര​ണാ​ന​ന്ത​ര നേ​ത്ര​ദാ​ന​ത്തി​ന് സ​മ്മ​ത​പ​ത്രം എ​ഴു​തി ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ ര​ഞ്ജി​ത്തി​ന്‍റെ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ചാ​ക്ക, ചെ​ങ്ക​ൽ​ചൂ​ള ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം മൃ​ത​ദേ​ഹം ആ​റ്റി​ങ്ങ​ലി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

ആ​റ്റി​ങ്ങ​ലി​ലെ നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. വ​ലി​യൊ​രു സു​ഹൃ​ത്ത് വ​ല​യ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു ര​ഞ്ജി​ത്ത്.ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന് തീ​പി​ടി​ച്ച​താ​ണ് അ​പ​ക​ടകാ​ര​ണം. ഇ​ത് മ​റ്റ് രാ​സ​വ​സ്തു​ക്ക​ളി​ലേ​ക്കും പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​രു​ന്നു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ ​പ​ട​രാ​ത്ത​തി​നാ​ൽ മ​രു​ന്നു​ക​ൾ സു​ര​ക്ഷി​ത​മാ​ണ്.​ മ​രു​ന്നു​ക​ൾ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. കെ​മി​ക്ക​ലു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ചെ​റി​യ കെ​ട്ടി​ടം പൂ​ർ​ണ മാ​യും ക​ത്തി ന​ശി​ച്ചു.​

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മേ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​ള്ളു. അ​പ​ക​ടം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധർ ഉ​ൾ​പ്പ​ടെ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​ത്ത് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന കെ​ട്ടി​ട​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.കഴിഞ്ഞ 17ന് കൊല്ലം ഉളിയക്കോവിലിൽ സർക്കാർ മരുന്നു സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ടു കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

Related posts

Leave a Comment