പരവൂർ: ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ദീർഘദൂര ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന അഞ്ച് പ്രധാന ട്രെയിനുകൾ മുൻനിരയിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം 100 കോടി രൂപയ്ക്കടുത്ത് വരുമാനം നേടുന്ന ട്രെയിനുകളാണ് ഈ പട്ടികയിലുള്ളത്. കന്യാകുമാരി മുതൽ അസമിലെ ദിബ്രുഗഡ് വരെ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ പാതയിലൂടെ സർവീസ് നടത്തുന്ന ഡിബിആർജി വിവേക് എക്സ്പ്രസാണ് (22503) വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം ഏകദേശം 100.57 കോടി രൂപയാണ് ഈ ട്രെയിൻ റെയിൽവേക്കു നേടിക്കൊടുത്തത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് നാഗർകോവിൽ വഴി കേരളത്തിലേക്ക് പ്രവേശിക്കുന്ന ഈ ട്രെയിൻ സംസ്ഥാനത്തെ ഭൂരിഭാഗം പ്രധാന സ്റ്റേഷനുകളിലൂടെയുമാണ് കടന്നുപോകുന്നത്. കേരളത്തിലെ തീരദേശ റെയിൽ പാതയിലൂടെ കൊച്ചിയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് 98.13 കോടി രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്. കേരളത്തിൽ…
Read MoreCategory: Loud Speaker
ഹോട്ടലുകളിൽ എൽപിജി, ഇന്ധന ചാർജുകൾ ഈടാക്കരുത്: കർശന നിർദേശവുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പരവൂർ: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണവിലയ്ക്ക് പുറമെ ഉപഭോക്താക്കളിൽ നിന്ന് എൽപിജി ചാർജ്, ഇന്ധനച്ചെലവ് വീണ്ടെടുക്കൽ തുടങ്ങിയ പേരുകളിൽ അധിക നിരക്കുകൾ ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശം നൽകി. രാജ്യത്തുടനീളമുള്ള ഹോട്ടലുകളിൽ ഇത്തരം ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അഥോറിറ്റിയുടെ അടിയന്തര ഇടപെടൽ. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അഥോറിറ്റി വ്യക്തമാക്കി. നിലവിലുള്ള സേവനനിരക്ക് മാർഗനിർദേശങ്ങളെ മറികടക്കാനാണ് ഹോട്ടലുടമകൾ പുതിയ പേരുകളിൽ ഇത്തരം അധിക നിരക്കുകൾ ചുമത്തുന്നതെന്ന് സിസിപിഎ നിരീക്ഷിച്ചു. ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും മെനുവിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ നിയമപരമായ നികുതികൾ മാത്രമേ ചേർക്കാൻ പാടുള്ളൂ എന്ന് അഥോറിറ്റി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ തയാറാക്കാനെടുക്കുന്ന ഇന്ധനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ഇൻപുട്ട് ചെലവുകളും മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയിൽ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. ബില്ലിൽ പ്രത്യേകമായി ഇത്തരം നിരക്കുകൾ ഈടാക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ്. ഭക്ഷണ ബില്ലുകളിൽ ഇത്തരം അധിക…
Read Moreവിലക്കയറ്റം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ
ആലപ്പുഴ: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം മൂലം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പോലും അവതാളത്തിലാണ്. പാചകവാതക വില കുതിച്ചുയർന്നതും കടുത്ത സിലിണ്ടർ ക്ഷാമവും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പ്രതിസന്ധിയിലാക്കി. വാണിജ്യ സിലിണ്ടറുകളുടെ വില 4,000 രൂപയിൽ എത്തിനിൽക്കെ, പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പ്രഥമാധ്യാപകരും പാചകത്തൊഴിലാളികളും നെട്ടോട്ടത്തിലാണ്. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2026-27 വർഷത്തെ മാർഗനിർദേശങ്ങളിൽ ഈ ഗുരുതര പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു പരാമർശവുമില്ല. പ്രതിസന്ധി പരിഹരിക്കാൻ യൂഡിഎഫ് സർക്കാർ നയം വ്യക്തമാക്കാത്തതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിൽ പ്രതിഷേധം ശക്തമാവുകയാണ്. 100 കുട്ടികളുള്ള ഒരു സ്കൂളിന് ഒരു മാസം കുറഞ്ഞത് 19 കിലോഗ്രാമിന്റെ രണ്ട് വാണിജ്യ സിലിണ്ടറുകൾ ആവശ്യമാണ്. സിലിണ്ടറിന് മാത്രം നിലവിൽ 8000 രൂപയോളം ചെലവ് വരുന്നു. എൽപി സ്കൂൾ വിദ്യാർഥിക്ക് 6.19 രൂപയും യുപിക്ക് 9.29 രൂപയുമാണ് സർക്കാർ നൽകുന്ന തുക. കുട്ടികളുടെ എണ്ണം…
Read Moreമൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയാറായത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. ഉദ്യോഗസ്ഥർക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകണം. അതേസമയം വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ്…
Read Moreകളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ചു: സഹോദരങ്ങളായ അഞ്ചും രണ്ടും വയസുള്ള കുട്ടികൾ ആശുപത്രിയിൽ; സംഭവം അട്ടപ്പാടിയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന് മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടികള്‍ അപകടനില തരണം ചെയ്തതായാണ് വിവരം.
Read Moreയുപിഎസ്സി പരീക്ഷയ്ക്കുള്ളപ്രഡിക്ഷൻ മോഡ്യൂളുമായികെഎസ്യുഎം സ്റ്റാർട്ടപ്പ്
തിരുവനന്തപുരം: യുപിഎസ്സി മത്സരപരീക്ഷകൾക്കു തയാറെടുക്കുന്നവരെ സഹായിക്കാൻ പ്രഡിക്ഷൻ മോഡ്യൂളുമായി കെഎസ്യുഎമ്മിനു കീഴിലുള്ള ‘എഡ്മി എഐ’ സ്റ്റാർട്ടപ്പ്. കേരളത്തിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ലേണിംഗ് പ്ലാറ്റ് ഫോമാണ് എഡ്മി എഐ. യുപിഎസ്സി പരീക്ഷകളിൽ ചോദ്യങ്ങളായി വരാൻ സാധ്യതയുള്ള പ്രധാന വിഷയങ്ങൾ തിരിച്ചറിയാനും അതടിസ്ഥാനമാക്കി ആഴത്തിൽ പഠിക്കാനും ഈ പ്ലാറ്റ്ഫോം സഹായകമാണ്. യുപിഎസ്സിയുടേത് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യസാധ്യതയുള്ള മേഖലകൾ പ്രവചിക്കാൻ എഡ്മി എഐയ്ക്ക് കഴിയും. എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പത്രങ്ങളുടെയും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളുടെയും വിപുലമായ വിശകലനത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഇക്കഴിഞ്ഞ യുപിഎസ്സി പ്രിലിമിനറി പരീക്ഷയിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ എഡ്മി എഐ യുടെ പ്രവചനം 85 ശതമാനം കൃത്യത കാണിച്ചിരുന്നു. സമകാലിക മേഖലയുമായി ബന്ധപ്പെട്ട 74 ചോദ്യങ്ങളിൽ 63 എണ്ണവും എഡ്മി എഐ പ്രവചിച്ചതാണെന്നതു ശ്രദ്ധേയം. എഐ സങ്കേതങ്ങളുടെ സഹായത്തോടെ 266 വിഷയങ്ങളാണ് പ്രിലിംസ് പരീക്ഷയ്ക്കായി…
Read Moreജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും തുറന്ന കത്തിൽ അഭിജിത്ത് ആവശ്യപ്പെട്ടു. പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. വരാനിരിക്കുന്ന പുനഃപരീക്ഷയിലെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്ക കുട്ടികളില്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നും അഭിജിത്ത് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
Read Moreനീറ്റ് യുജി ചോദ്യപേപ്പറുകൾ വിമാനമാർഗം എത്തിച്ച് വ്യോമസേന
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ അസാധാരണ നടപടികളുമായി കേന്ദ്ര സർക്കാർ. ചോദ്യപേപ്പറുകൾ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയെയാണ് കേന്ദ്രസർക്കാർ നിയോഗിച്ചത്. ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകൾ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രാജ്യത്തുടനീളം പരീക്ഷാ കേന്ദ്രങ്ങളോട് ചേർന്നുള്ള പ്രാദേശിക ഹബുകളിൽ എത്തിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വ്യോമസേനാ ഹെലികോപ്റ്ററുകൾ നേരിട്ടെത്തിയാണ് അതീവ രഹസ്യസ്വഭാവമുള്ള ചോദ്യപേപ്പർ പാക്കറ്റുകൾ കൈമാറിയത്. വിതരണത്തിനിടയിൽ യാതൊരുവിധ അട്ടിമറിയോ ചോർച്ചയോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ സിആർപിഎഫ്, സിഐഎസ്എഫ് എന്നീ കേന്ദ്ര സേനകളുടെ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
Read Moreസ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്: മൂന്നു പേർക്കെതിരേ കേസെടുത്തു
ബെംഗളൂരു: കർണാടകത്തിലെ വിജയനഗരയിൽ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി പൊലീസ്. ലോഡ്ജ് നടത്തിപ്പുകാർ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസെടുത്തു. സംഘം ഇരകളാക്കിയിരുന്ന മൂന്ന് സ്ത്രീകളെ പേലീസ് രക്ഷപ്പെടുത്തി. ഹൊസ്പേട്ടിലെ ടിബി ഡാം റോഡിലെ ബാലാജി ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പെൺവാണിഭസംഘത്തെ പിടികൂടിയത്. പോലീസെത്തിയപ്പോൾ മൂന്ന് സ്ത്രീകൾ ലോഡ്ജ് മുറിയിൽ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ബീജാപൂർ, ബംഗളൂരു, ഹൊസ്പേട്ട് സ്വദേശികളാണ് സ്ത്രീകളെന്ന് പോലീസ് പറഞ്ഞു. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ച് വരികയാണെങ്കിലും പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത് ഈയിടെ മാത്രമാണ്. മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒഡനാടി സേവ സൻസ്തയുടെ ഇടപെടലിനെ തുടർന്നായിരുന്നു പോലീസിന് സെക്സ് റാക്കറ്റ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പരിശോധന നടന്ന ബാലാജി…
Read Moreസൈബർ തട്ടിപ്പുകാർ ‘പരാദങ്ങൾ’എന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സൈബർ തട്ടിപ്പുകാരെ സമൂഹത്തിലെ “പരാദങ്ങൾ’ എന്ന് വിമർശിച്ച സുപ്രീംകോടതി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ഇത്തരം കുറ്റവാളികൾ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ബിഹാർ സ്വദേശിയായ മനോജ് കുമാർ സിംഗ് നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. രാജ്യവ്യാപകമായി ശൃംഖലയുള്ള ഇക്കൂട്ടർ സമൂഹത്തിനു ഭീഷണിയാണെന്നും ഇവർ ജയിലിൽ കഴിയുന്നതാണ് സമൂഹത്തിന് നല്ലതെന്നും കോടതി നിരീക്ഷിച്ചു. എങ്കിലും ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാൻ ബെഞ്ച് അനുമതി നൽകി. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്കെതിരേ കടുത്ത നിലപാടാണ് സുപ്രീംകോടതിക്കുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, തട്ടിപ്പുകളെക്കുറിച്ച് രാജ്യവ്യാപകമായി സിബിഐ അന്വേഷണം നടക്കുകയാണ്. സംസ്ഥാന സർക്കാരുകൾ സിബിഐക്കു സഹായം നൽകാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Read More