ന്യൂഡൽഹി: വീട്ടുടമസ്ഥയുമായുള്ള തർക്കത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ യമുനാ നദിയിലേക്കു ചാടി ജീവനൊടുക്കി. സോഹൻ സിംഗ് നാഗി(49) ആണ് മരിച്ചത്. ഗീത കോളനി ഫ്ലൈഓവറിനു സമീപം ഞായറാഴ്ച പുലർച്ചെ 5.35ന് സംഭവം. ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ സോഹൻ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയായ താരാ ദേവി(55)യുമായി വാക്കുതർക്കമുണ്ടായി. ഫ്ലൈഓവറിന് സമീപമെത്തിയപ്പോൾ ഇയാൾ ഓട്ടോറിക്ഷ നിർത്തുകയും യമുനയിലേക്കു ചാടുകയുമായിരുന്നു. സംഭവത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
എഡിജിപി എം.ആർ. അജിത് കുമാറിനെതിരേയുള്ള അനധികൃത സ്വത്ത് സന്പാദനക്കേസ്; കോടതി വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് കേസെടുക്കണമെന്ന പരാതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രമസമാധാന ചുമതലയിലിരിക്കെ കുറവൻകോണത്തെ ഫ്ളാറ്റ് വിൽപ്പനയുൾപ്പെടെയുള്ള ഇടപാടുകളിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി അഡ്വ. പി. നാഗരാജുവാണ് കോടതിയിൽ പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ വസ്തുവകകൾ വാങ്ങുന്പോൾ ഗവണ്മെന്റിൽ നിന്നു മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അജിത്ത് കുമാർ വീഴ്ച വരുത്തിയെന്നാണ് ഹർജിക്കാരന്റെ പരാതി. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഫ്ളാറ്റ് കൂടിയ വിലയ്ക്ക് മറിച്ച് വിറ്റുവെന്നും ചട്ടലംഘനമാണെന്നുമാണ് ഹർജിക്കാരൻ ആരോപിച്ചത്. ഇതേക്കുറിച്ച് വിജിലൻസിനെ കൊണ്ട് കേസെടുപ്പിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. ജനുവരിയിൽ ഹർജി കോടതി പരിഗണിക്കുകയും വിജിലൻസിന്റെ ഭാഗം കേട്ടിരുന്നു. രണ്ട് മാസത്തെ സാവകാശം വേണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു വിജിലൻസ് ലീഗൽ അഡ്വൈസർ തിരുവനന്തപുരം സ്പെഷൽ വിജിലൻസ് കോടതിയെ ധരിപ്പിച്ചത്.
Read Moreകോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം ; പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടേണ്ട അവസ്ഥയിൽ രോഗികൾ
കോഴിക്കോട്: ഗവ.മെഡിക്കല്‍കോളജില്‍ തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നത് രോഗികളില്‍ ആശങ്കപരത്തുന്നു. കഴിഞ്ഞ നാലുദിവസത്തിനിടയില്‍ രണ്ടു തവണയാണ് മലബാറിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായത്. അന്വേഷണങ്ങള്‍ നടക്കുന്നതല്ലാതെ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. ആശുപത്രിക്കിടക്കയിൽ നിന്നു പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികൾ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഇന്നലെ വീണ്ടും തീപിടിത്തമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച തീപിടിത്തമുണ്ടായ പിഎംഎസ്എസ്വൈ കെട്ടിടത്തിലെ ആറാം നിലയിലെ തിയറ്റര്‍ കോംപ്ലക്സിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. തീപടരുന്നത് ഒഴിവാക്കിയതിനാല്‍ ആളപായം ഇല്ല. തിയറ്റര്‍ കോംപ്ലക്സിലെ വിലപിടിച്ച ഉപകരണങ്ങളും കിടക്കയും കത്തിനശിച്ചു. കഴിഞ്ഞ തവണ ഓടി രക്ഷപ്പെട്ട ശേഷം തിരിച്ചെത്തിയ രോഗികള്‍ക്ക് ഇന്നലെയും അതുതന്നെയായിരുന്നു അവസ്ഥ. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിലെ വയറിംഗും അതിനുപയോഗിച്ച ഉപകരണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിന്റെ…
Read Moreജസ്റ്റീസ് കെ.വി. വിശ്വനാഥന് 120 കോടി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. 33 ജഡ്ജിമാരില്‍ ആദ്യഘട്ടത്തില്‍ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണു പുറത്തുവിട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന 13ന് വിരമിക്കാനിരിക്കെയാണു നടപടി. മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ.വി. വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്.120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ.വി. വിശ്വനാഥനുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നരക്കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റീസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ എട്ട് ലക്ഷം നിക്ഷേപവും ആറ് ഏക്കര്‍ ഭൂമിയുമുണ്ട്. വനിതാ ജഡ്ജിമാരില്‍ ജസ്റ്റീസ് ബേല എം. ത്രിവേദിയുടെ സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെങ്കിലും ജസ്റ്റീസ് ബി.വി. നാഗരത്നയുടെ ആസ്തിവിവരങ്ങൾ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജസ്റ്റീസ് നാഗരത്നയ്ക്ക് പുറമെ ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, ദീപാങ്കര്‍ ദത്ത, അസനുദീന് അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാര്‍,…
Read More75 ലക്ഷം രൂപയുടെ തട്ടിപ്പ്: മുന്‍ ആര്‍ടിഒയേയും ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: ബസ് പെര്‍മിറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം മുന്‍ ആര്‍ടിഒ ടി.എം. ജെര്സണെതിരെ ഉയര്‍ന്ന 75 ലക്ഷം രൂപയുടെ വഞ്ചനാ പരാതിയില്‍ ജെര്സണേയും ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങി എറണാകുളം സെന്‍ട്രല്‍ പോലീസ്. വസ്ത്ര മൊത്തവിതരണ സ്ഥാപനം ആരംഭിക്കാമെന്നും ഇതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് ഇടപ്പള്ളി നോര്‍ത്ത് സ്വദേശിയായ 21കാരനെയും മാതാവിനെയും വിശ്വസിപ്പിച്ച് 75ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. കേസില്‍ ജെര്‍സന്റെ ഭാര്യ റിയ രണ്ടാം പ്രതിയാണ്. ഫെബ്രുവരി 19നാണ് കൈക്കൂലിക്കേസില്‍ ജെര്‍സണ്‍ അറസ്റ്റിലായത്. ഈ കേസില്‍ സസ്പെന്‍ഷനിലാണ് ഇയാള്‍. എറണാകുളം നോര്‍ത്തിലെ വസ്ത്രനിര്‍മാണ, മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് പരാതിക്കാരനും മാതാവും. സ്റ്റിച്ചിംഗിംനും മറ്റുമായി ഇവിടെ വന്നാണ് ജെര്‍സണും ഭാര്യയും ഇവരുമായി പരിചയത്തിലായത്. 2022ല്‍ പകുതിയോടെ എറണാകുളം മാര്‍ക്കറ്റില്‍ സ്ത്രീകളുടെ വസ്ത്രസ്ഥാപനം ആരംഭിക്കുന്നുണ്ടെന്നും ഇതില്‍ പണം നിക്ഷേപിച്ചാല്‍…
Read Moreസുരക്ഷാസേനയെ വെട്ടിച്ച് പുഴയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു: മരിച്ചത് ഭീകരരെ സഹായിച്ചതിനു പിടിയിലായയാൾ
ശ്രീനഗർ: സുരക്ഷാസേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്കു ചാടിയ യുവാവ് മുങ്ങിമരിച്ചു. ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണു മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയാണ് മഗ്രേയെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പോലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു.സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ വിമർശനമുയർന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇംത്യാസിന്റെ മരണത്തിൽ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി.
Read Moreനിയമസഭയിൽ ചോദ്യം ചോദിക്കാതിരിക്കാൻ 20 ലക്ഷം കൈക്കൂലി വാങ്ങി: ആദിവാസി പാർട്ടി എംഎൽഎ അറസ്റ്റിൽ
ജയ്പുർ: നിയമസഭയിൽ ഖനികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രാജസ്ഥാൻ എംഎൽഎ അറസ്റ്റിൽ. ഭാരത് ആദിവാസി പാർട്ടി എംഎൽഎ ജയ്കൃഷ്ണ് പട്ടേൽ (38) ആണ് പിടിയിലായത്. ബൻസ്വാര ജില്ലയിലെ ബാഗിദോറ നിയമസഭാ മണ്ഡലത്തിൽ (എസ്ടി) നിന്നുള്ള എംഎൽഎയാണ് പട്ടേൽ. ഔദ്യോഗികവസതിയിൽവച്ച് 20 ലക്ഷം രൂപ വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ എംഎൽഎയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എംഎൽഎയെ പിന്നീട് എസിബി ആസ്ഥാനത്തേക്കു കൊണ്ടുപോയി. പരാതിക്കാരനിൽനിന്ന് 10 കോടി രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 2.5 കോടി രൂപയ്ക്ക് ഒത്തുതീർപ്പാക്കി. ഇതിൽ 20 ലക്ഷം രൂപ കൈമാറുന്ന സമയത്താണ് എംഎൽഎ പിടിയിലാകുന്നത്. പട്ടേൽ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതിന് എസിബിയുടെ കൈവശം ഓഡിയോ, വീഡിയോ തെളിവുകൾ ഉണ്ടെന്ന് എസിബി അറിയിച്ചു. \
Read Moreരാഷ്ട്രപതിയുടെ ശബരിമലസന്ദർശനം; ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്നു മന്ത്രി വി.എന്‍.വാസവന്
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം വഴി ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം. രാഷ്ട്രപതി മേയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി മന്ത്രി വി.എന്‍.വാസവന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനം സന്തോഷകരവും അഭിമാനകരവുമാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
Read Moreരാഷ്ട്രപതി ശബരിമലയിലേക്ക്: വെര്‍ച്വൽ ക്യൂ ബുക്കിംഗിൽ ഉള്‍പ്പെടെ ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തി
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു മേയ് 19നാണ് ശബരിമല ദര്‍ശനം നടത്തുക. രാഷ്ട്രപതിഭവനിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നൽകി. 18 ന് പാലാ സെന്റ് തോമസ് കോളജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. തുടര്‍ന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്നാണ് വിവരം. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് വിവരം. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പോലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതിലാണിപ്പോള്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശന ദിവസം വെര്‍ച്വൽ ക്യൂ ബുക്കിംഗിൽ ഉള്‍പ്പെടെ ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങള്‍ക്കും സാധ്യതയുണ്ട്.
Read Moreസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഈ…
Read More