കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയില്‍ ആലുവ റൂറല്‍ സൈബര്‍ പൊലിസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നിഹാദിനെതിരെ കേസ് എടുത്തത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചതിച്ചെന്ന് തൊപ്പി മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും മൊഴിയിലുണ്ട്. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഹാദിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പൊലിസ് രണ്ടുതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ഹാജരായിരുന്നില്ല. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. പരാതികളെ തുടര്‍ന്ന് തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു.…
Read MoreCategory: Loud Speaker
മേതിൽ രാധാകൃഷ്ണൻ മലയാള സാഹിത്യത്തിലെ വിസ്മയപ്രതിഭ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ഈ മാസം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കുമെന്ന് അവാർഡ് പ്രഖ്യാപിച്ചുകൊണ്ടു മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പതിറ്റാണ്ടുകളായി മലയാള ഭാഷയിൽ നവക്രമം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മേതിൽ രാധാകൃഷ്ണൻ, എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരത്തിന് പൂർണ അർഹനാണെന്നു ജൂറി വിലയിരുത്തി. അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയുംകൊണ്ടു മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. ചെറുകഥ, നോവൽ, കവിത, ശാസ്ത്ര ലേഖനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്പോഴും ഇവയെയെല്ലാം കൂട്ടിയിണക്കുന്ന മൗലികമായൊരു തത്വശാസ്ത്രം അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം കാണാം. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകതയുമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ എഴുത്തുകാരനായി അദ്ദേഹം മാറിയതായി കവി കെ.ജി.…
Read Moreമണിപ്പുരിലെ മലയോര ജില്ലകള്‍ വീണ്ടും സംഘര്‍ഷഭരിതം; അഞ്ച് കുക്കികൾ കൊല്ലപ്പെട്ടു
ഇംഫാല്‍: വ്യത്യസ്ത സംഭവങ്ങളിലായി കുക്കി വിഭാഗക്കാരായ അഞ്ചുപേർക്ക് ജീവൻ നഷ്ടമായതോടെ മണിപ്പുരിലെ മലയോര ജില്ലകള്‍ വീണ്ടും സംഘര്‍ഷഭരിതം. സേനാപതി ജില്ലയിലെ തഫൗ കുക്കി ഗ്രാമത്തില്‍നിന്നു കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ വികൃതമാക്കപ്പെട്ടനിലയില്‍ കാങ്പോക്പി ജില്ലയില്‍നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയതും, ശനിയാഴ്ച നോനിയിൽ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതുമാണ് സംഘർഷം ആളിക്കത്തിച്ചത്. ഇന്നലെ രാവിലെ സംയുക്ത സേന നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുക്കികൾ പ്രദേശത്തു കനത്ത പ്രതിഷേധം തുടരുകയായിരുന്നു. യുവാക്കളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിന്റെ ഭാഗമായി കാങ്പോക്പിയിൽ 48 മണിക്കൂർ ബന്ദും പുരോഗമിക്കുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ കേക്രു നാഗ ഗ്രാമത്തിലാണു വെടിവയ്പ് നടന്നത്. മണിക്കൂറുകളോളം നീണ്ട വെടിവയ്പിൽ ചുരാചന്ദ്പുർ സ്വദേശികളാണു കൊല്ലപ്പെട്ടത്. ഗ്രാമത്തിന്റെ കാവൽക്കാരാണു കൊല്ലപ്പെട്ടതെന്ന് കുക്കി വിഭാഗക്കാർ പറഞ്ഞു. കുക്കി സായുധ വിഭാഗങ്ങളുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മെയ്തെയ് സംഘടനകളും…
Read Moreഅടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസിൽ ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കും
പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസിൽ നടപടി ഉടൻ. ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടികൾ വേഗത്തിലാക്കിയത്. സംഭവത്തിൽ ഡിജിപി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം പൊലിസ് സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി കുഞ്ഞമ്മ പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. സ്റ്റേഷന് പുറത്തുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നാണ് പൊലിസിന്റെ വാദം.
Read Moreപൊലിസുകാരുടെ അവസരോചിതമായ ഇടപെടലിൽ നാൽപ്പത്തിമൂന്നുകാരിക്ക് ജീവൻ തിരിച്ചുകിട്ടി
കൊച്ചി: വെണ്ണലയിൽ ജീവനൊടുക്കാനൊരുങ്ങിയ വീട്ടമ്മയ്ക്ക് രക്ഷകരായി പൊലിസ് ഉദ്യോഗസ്ഥർ. പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെ എസ്ഐ പി.എസ്. സുധീരൻ, ഡ്രൈവർ സിപിഒ ഷിജു എന്നിവരുടെ അവസരോചിതമായ ഇടപെടലിൽ നാൽപ്പത്തിമൂന്നുകാരിക്ക് ജീവൻ തിരിച്ചുകിട്ടി. വീട്ടമ്മയും ഭർത്താവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പുറത്തുപോയ ഭർത്താവ് വിളിച്ചിട്ടും ഭാര്യ ഫോൺ എടുക്കാതെ വന്നതോടെ അയൽക്കാരനെ വിവരം അറിയിച്ചു. ഇദ്ദേഹം വിളിച്ചെങ്കിലും വീട്ടമ്മ ഫോൺ എടുത്തില്ല. തുടർന്ന് യുവാവ് പാലാരിവട്ടം പൊലിസിൽ വിവരം അറിയിച്ചു. രാവിലെ 10.15 ന് എസ് ഐ സുധീരനും സിപിഒ ഷിജുവും സ്ഥലത്തെത്തിയപ്പോൾ വീട്ടമ്മ പുറത്തു പോകുന്നുവെന്ന് കാണിച്ച് മകൾക്ക് മെസേജ് അയച്ചെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും മകൾ ഫോണിൽ പറഞ്ഞതായി അയൽക്കാരി അറിയിച്ചു. എങ്കിലും പൊലിസ് സംഘം ജനലിന്റെ വിടവിൽ കൂടി നോക്കിയപ്പോൾ കിടപ്പുമുറിയിലെ ഹാനിന്റെ ഹുക്കിൽ ഷാൾ കെട്ടിയിട്ടിരിക്കുന്നതായി കണ്ടു. പുറത്ത് ശബ്ദം…
Read More‘പാവപ്പെട്ടവനെ എന്തും ചെയ്യാം എന്ന നിലപാടാണ് സർക്കാരിനുള്ളത്, ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതുന്ന ദിനം വരും’: എല്‍പിഎസ്ടി സമര സമിതി കണ്‍വീനര്‍ വളര്‍മതി
തിരുവനന്തപുരം: സമരം അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു എന്ന് എല്‍പിഎസ്ടി സമര സമിതി കണ്‍വീനര്‍ വളര്‍മതി. സമരത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുകതന്നെ ചെയ്യും. പാവപ്പെട്ടവനെ എന്തും ചെയ്യാം എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും വളർമതി പറഞ്ഞു. നടത്താത്ത പ്രതിഷേധത്തിന് പേരില്‍ എഫ്ഐആര്‍ ഇട്ടതുൾപ്പടെ നീചമായ പ്രവര്‍ത്തനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അവർ വിമർശിച്ചു. ‘ഇന്നലെ സമാധാനപരമായി സമരം ചെയ്യവേയാണ് പൊലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോയത്. ശരീരം മുഴുവന്‍ ഇപ്പോഴും വേദനയാണ്. ആറു ദിവസം നിരാഹാരം കിടന്ന വ്യക്തിയെ ഇങ്ങനെയാണോ അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടുപോകുന്നത്. വെയില് കൊണ്ടുള്ള തളര്‍ച്ച മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നതെന്നും വളര്‍മതി വിശദീകരിച്ചു.ആശുപത്രിയില്‍വച്ച് ഡോക്ടര്‍ ഫോണ്‍വരെ പിടിച്ചു വാങ്ങി. അധികാരത്തിന്റെ ഹുങ്ക് കൈയില്‍ വച്ചാല്‍ മതിയെന്നും ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതുന്ന ദിനം വരുമെന്നും വളര്‍മതി മുന്നറിയിപ്പ് നല്കി. മരണം സംഭവിച്ചാലും ഇവിടെ തന്നെ സമരം തുടരും. നാളെ യുവജനങ്ങള്‍ അണിനിരക്കുന്ന…
Read Moreതീവ്രന്യൂനമർദം ‘മുരശ്’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു: ആന്ധ്ര തീരത്ത് ജാഗ്രതാ നിർദേശം
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ‘മുരശ്’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. തിങ്കളാഴ്ചയോടെ ഇത് കൂടുതൽ കരുത്താർജിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തുടർന്ന് ചൊവ്വാഴ്ച രാവിലെ തെക്കൻ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപുരിനും ഇടയിൽ കരതൊടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുമ്പോൾ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലും റായലസീമയിലും അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Read More‘ഇറ്റ്സ് ഡണ്‍ ബ്രോ’: ജമ്മു കഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി
ന്യൂഡൽഹി: ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രമുഖ മാധ്യമപ്രവർത്തക നിധി രാസ്ദാനും വിവാഹിതരായി. ഒക്ടോബർ 30-ന്ഡൽഹിയിലും ശ്രീനഗറിലുമായി നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. “ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു” എന്ന അടിക്കുറിപ്പോടെ തങ്ങളുടെ പുതിയ ജീവിതയാത്ര ആരംഭിച്ച വിവരം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ഇരുവരും പങ്കുവച്ചത്. ‘എല്ലാം കഴിഞ്ഞിരിക്കുന്നു സുഹൃത്തേ’ (It’s done bro) എന്ന അടിക്കുപ്പിയോടെയാണ് നിധി ചിത്രങ്ങള്‍ പങ്കുവച്ചത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, മോളി അബ്ദുള്ള, നിധി രാസ്ദാന്റെ മാതാപിതാക്കളായ എം.കെ. രാസ്ദാൻ, സർള രാസ്ദാൻ എന്നിവരുൾപ്പെടെ അടുത്ത ബന്ധുക്കൾ പങ്കെടുത്തു. മുൻ ഭാര്യ പായൽ അബ്ദുള്ളയുമായുള്ള ഒമർ അബ്ദുള്ളയുടെ വിവാഹബന്ധം പരസ്പര സമ്മതത്തോടെയുള്ള ഒത്തുതീർപ്പിനെത്തുടർന്ന് സുപ്രീംകോടതി അടുത്തിടെയാണ് ഔദ്യോഗികമായി വേർപെടുത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
Read Moreമേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം
തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മേതിൽ നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് കേരളത്തിലെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്ന് സാംസ്കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. വാർത്താസമ്മേളനത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപറ്റ നാരായണനും സംബന്ധിച്ചു. കെജിഎസ് അധ്യക്ഷനും കല്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അനന്യമായ ലാവണ്യബോധവും അനിതരമായ വീക്ഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാകുത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ എന്ന് ജൂറി വിലയിരുത്തി. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
Read Moreഅജ്ഞാത ആരോപണങ്ങളുടെപേരിൽ ഹ്രസ്വകാലത്തേക്ക് പള്ളിക്കു പുറത്താക്കപ്പെടുകപോലും ചെയ്തിട്ടും ദൈവദാസൻ; കുടുംബജീവിതക്കാർക്കും താപസ ആദ്ധ്യാത്മികത സാധിക്കുമെന്നു തെളിയിച്ച പുത്തൻപറന്പിൽ തൊമ്മച്ചൻ ദിവംഗതനായിട്ട് 118 വർഷം
(ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം ദീപികയിലെഴുതിയ ലേഖനം) കേരളഅസീസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന, കേരളത്തിൽ ഫ്രാൻസിസ്കൻ മൂന്നാംസഭയ്ക്ക് ആരംഭംകുറിച്ച പുണ്യചരിതനായ ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചൻ എന്ന താപസൻ ദിവംഗതനായിട്ട് നാളെ 118 വർഷം പൂർത്തിയാകുന്നു. 1836 ജൂലൈ എട്ടാം തീയതി ഭൂജാതനായ തൊമ്മച്ചന്റെ കാലഘട്ടത്തിലെ മതപരവും സാമൂഹികവുമായ ജീവിതത്തിൽ കാതലായ സ്വാധീനം ചെലുത്തിയ അസാധാരണ വ്യക്തിത്വമായിരുന്നു തൊമ്മച്ചന്റേത്. എടത്വയിലെ ഒരു സന്പന്നകുടുംബത്തിൽ മാതാപിതാക്കളുടെ ഏകസന്താനമായിരുന്ന തൊമ്മച്ചൻ വലിയ കുടുംബസ്വത്തിന്റെ ഏക അവകാശിയുമായിരുന്നു. എന്നാൽ ഈ ഭൗതികസന്പത്തിന്റെ ആസ്വാദ്യതയ്ക്കോ ആഡംബരജീവിതസാധ്യതയ്ക്കോ ഒട്ടുംതന്നെ വഴിപ്പെടാൻ തൊമ്മച്ചൻ എന്ന യുവാവ് തയാറായില്ല. ത്യാഗനിർഭരമായ താപസജീവിതത്തോട് സ്വതേ അഭിമുഖ്യം ഉണ്ടായിരുന്ന തൊമ്മച്ചൻ കുടുംബജീവിതത്തിലേക്കു പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, ഇളംപ്രായത്തിൽതന്നെ പിതാവിനെ നഷ്ടപ്പെട്ട തൊമ്മച്ചനെ വാത്സല്യപൂർവം വളർത്തിയ അമ്മയുടെ കണ്ണീരിൽ കുതിർന്ന ആഗ്രഹമനുസരിച്ച് ഇരുപതാമത്തെ വയസിൽ വിവാഹിതനായി. ഈ വിവാഹവും കുടുംബജീവിതവും സഭയിലും സമൂഹത്തിലും പുതിയൊരു…
Read More