പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ കുടുക്കിയതാണെന്ന ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ മൊഴിയെ സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് എസ്ഐടി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനപ്രതി സ്ഥാനത്തെത്തിയശേഷം പോറ്റി നടത്തിയ ചില നീക്കങ്ങള്‍ അന്വേഷണസംഘം നിരീക്ഷിച്ചുവരികയായിരുന്നു. പോറ്റി ഒളിവില്‍ പോയേക്കുമെന്ന ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിനു മുമ്പിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019 ല്‍ പുറത്തു കൊണ്ടുപോകുകയും അതില്‍ സ്വര്‍ണം നഷ്ടപ്പെടുകയും ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തേടിയാണ് എസ്ഐടി പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ദ്വാരപാലക ശില്പങ്ങള്ക്കു പിന്നാലെ സ്വര്‍ണം പൂശിയ കട്ടിളപ്പടികളും പുറത്തേക്കു കൊണ്ടുപോയി. സമാനമായ സാഹചര്യത്തില്‍ വീണ്ടും ദ്വാരപാലക ശില്പങ്ങള് പുറത്തുകൊണ്ടുപോയത് വിവാദമായതോടെയാണ് സ്വര്‍ണക്കൊള്ളയുടെ ചുരുളുകള്‍ പുറംലോകത്തെത്തിയത്. ഇക്കാര്യത്തില്‍ പോറ്റിക്കു സഹായം ചെയ്തവര്‍ ആരെല്ലാമെന്നതു സംബന്ധിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചില സൂചനകളുണ്ട്. ഉന്നതരുമായി പ്രധാന പ്രതിക്കുള്ള ബന്ധവും ഇതു…
Read MoreCategory: Loud Speaker
ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദം; ഐ.സി. ബാലകൃഷ്ണന്എംഎല്എയ്ക്കെതിരേ വിജിലന്‍സ് കേസ്
കൽപ്പറ്റ: ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിനു വിധേയനായ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരേ വിജിലന്‍സ് കേസ്.വയനാട് ഡിസിസി മുന്‍ പ്രസിഡന്റുമായ ബാലകൃഷ്ണനെ പ്രതിയാക്കി മീനങ്ങാടി വിജിലന്‍സ് എഫ്ഐആര്‍ ഇട്ടു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണ പൂർത്തിയാക്കി. വിജിലൻസ് ഡയറക്ടറുടെ അനുമതിയെത്തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്. എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നു. എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്.…
Read Moreകാക്കി നിക്കറിട്ട്, രാഖി കെട്ടി, രക്തം പറ്റിയ കൈപ്പത്തിയുമായി തിരിഞ്ഞു നിൽക്കുന്നയാൾ ; ഡിഎംകെയുടെ ഗ്രാഫിക്സ് ചിത്രംചർച്ചയാകുന്നു
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ രക്തത്തിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലൂടെയാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള് അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ഇടതു കൈയിൽ രക്ത തുള്ളികളും വലതു കൈയിൽ രാഖിയും ഷർട്ടിൽ രക്തക്കറയും പുരണ്ട ചിത്രമാണ് പുറത്തുവിട്ടത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. ഡിഎംകെ ഐടി വിംഗ് ആണ് എക്സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Read Moreകടുവയുടെ ആക്രമണത്തിൽ കർഷക യുവാവിനു ഗുരുതര പരിക്ക്
ബംഗളൂരു: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു ജില്ലയിലെ സരഗുർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മഹാദേവ്(34) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയലിൽ ജോലി ചെയ്തിരുന്ന കർഷകർക്കുനേരേയാണ് കടുവയുടെ ആക്രമണമുണ്ടായത്. കർഷകർ മരത്തിൽ കയറി രക്ഷപ്പെട്ടെങ്കിലും മഹാദേവിന് ഓടി മാറാൻ സാധിച്ചില്ല. കടുവ മഹാദേവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മുഖത്തും തലയിലും കടിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.
Read Moreപൊന്നിന് പൊന്നും വില; ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു; ഇപ്പോൾ സ്വര്‍ണവില വര്‍ധിക്കുന്നതിന് അനുകൂലമായ സാഹചര്യമെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് പൊന്നിന് പൊന്നുംവില. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഇന്നുണ്ടായത്. ഇന്ന് ഗ്രാമിന് 305 രൂപയും പവന് 2,440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുതിപ്പ് തുടരുകയാണ്. വ്യാഴാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ ട്രോയ് ഔണ്‍സിന് 4,228 ഡോളര്‍ ആയിരുന്നു. അന്താരാഷ്ട്ര വില വര്‍ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാല്‍ ഇന്നലെ വിലയില്‍ വ്യത്യാസം ഉണ്ടായില്ല. വ്യാഴാഴ്ച രാത്രിയോടെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,380 ഡോളറിലേക്ക് എത്തിയിരുന്നു. ട്രോയ് ഔണ്‍സിന് 150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് രാവിലെ…
Read Moreസ്കൂൾ മാനേജ്മെന്റിനെതിരേ വീണ്ടും വിദ്യാഭ്യാസ മന്ത്രി; ‘കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായാൽ ഉത്തരവാദി സ്കൂൾ മാനേജ്മെന്റ്’
തിരുവനന്തപുരം: ഹിജാബ് വിഷയത്തിൽ പള്ളുരുത്തിയിയിലെ സ്കൂൾ മാനേജ്മെന്റിനെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടായാൽ അതിനു ഉത്തരവാദി സ്കൂൾ മാനേജ്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുമായി മാനേജ്മെന്റ് സംസാരിച്ചു പ്രശ്നം പരിഹരിക്കണം. ശിരോവസ്ത്രം ധരിച്ചു ക്ലാസിൽ പഠിപ്പിക്കുന്ന ടീച്ചർ ആണ് ശിരോവസ്ത്രം ധരിച്ചെത്തിയ കുട്ടിയോട് അത് ധരിക്കരുതെന്നു പറഞ്ഞത്. കുട്ടിയുടെ വിദ്യാഭ്യാസ അവകാശം സർക്കാർ സംരക്ഷിക്കും. സ്കൂളിനെതിരേ നടപടിയെടുക്കാൻ ചട്ടവും നിയമവും അനുസരിച്ചു സർക്കാരിന് അധികാരമുണ്ട്. പിടിഎ പ്രസിഡന്റിന് ധിക്കാരത്തിന്റെ ഭാഷയാണ്. സർക്കാരിന് ലഭിച്ച പരാതിയെത്തുടർന്നാണ് വിഷയത്തിൽ ഇടപെട്ടത്.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയാ യാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreവാളുകൊണ്ടു വെട്ടി17 മുറിവുകൾ, സ്ത്രീയെ മൃഗീയമായി കൊലപ്പെടുത്തി: സജിത വധം; ചെന്താമരയുടെ ശിക്ഷ നാളെ
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി നാളെ. ഇന്നലെ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് കെന്നത്ത് ജോര്‍ജ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദംകേട്ടു. പ്രതി ചെന്താമരയ്ക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചു. നിസഹായയായ സ്ത്രീയെ മൃഗീയമായി കൊലപ്പെടുത്തി. വാളുകൊണ്ടു വെട്ടിയതില്‍ ശരീരത്തില്‍ 17 മുറിവുകളാണ്. ആസൂത്രിതമായ കൊലപാതകമാണ്. വിചാരണവേളയില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സജിതയുടെ ഭര്‍ത്താവ് പോത്തുണ്ടി ബോയന്‍കോളനിയില്‍ സുധാകരന്, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തി. പ്രതിക്കു മാനസാന്തരമുണ്ടാവില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍, വധശിക്ഷ വേണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. ഇരട്ടക്കൊലപാതകങ്ങള്‍ സജിത കേസില്‍ പരിഗണിക്കുന്നതില്‍ സാങ്കേതികമായ പ്രശ്നങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മലമ്പുഴ ജില്ലാ ജയിലിലുള്ള പ്രതി ചെന്താമരയെ ഓണ്‍ലൈനായാണു ഹാജരാക്കിയത്.…
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ല: ഒരു മുറിയിൽ കഴിയുന്നത് 15 കുട്ടികൾ; ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് വിദ്യാർഥികളുടെ സമരം
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനോടനുബന്ധിച്ച് ആരംഭിച്ച ഗവ. നഴ്സിംഗ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഥികളും രക്ഷിതാക്കളും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. രണ്ട് ബാച്ചിലായി 120 വിദ്യാർഥികൾ പഠിക്കുന്ന നഴ്സിംഗ് സ്കൂളിൽ താമസസൗകര്യമൊരുക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരമാരംഭിച്ചത്. മെഡിക്കൽ കോളജിന് സമീപമുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടത്തിലാണ് നിലവിൽ പെൺകുട്ടികൾ താമസിക്കുന്നത്. ഒരു ചെറിയ മുറിയിൽ 15ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാതെ വിദ്യാർഥികൾ നരകയാതന അനുഭവിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്. ആൺകുട്ടികൾ സമീപ പ്രദേശത്തുള്ള വീടുകളിൽ പേയിംഗ് ഗസ്റ്റായും താമസിക്കുന്നു. നവംബറിൽ മൂന്നാമത്തെ ബാച്ചിലെ 60 വിദ്യാർഥികൾകൂടി ഇവിടെ പഠനത്തിനായി എത്തും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് 2024 ഡിസംബർ 20ന് സൂചനാ സമരം നടത്തിയിരുന്നു. അന്നു മുതൽ പലതവണ മെഡിക്കൽ കോളജിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി റോഷി…
Read Moreദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്; മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴിയെടുക്കും; ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. കട്ടിളപ്പാളിയില്‍ സ്വര്‍ണ പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ ഗുരുതര വീഴ്ച വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി നല്‍കിയത് ആസൂത്രിതമെന്നാണ് കണ്ടെത്തല്‍. ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിന് അറിവുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിനായി അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. മുമ്പ് ദേവസ്വം കമ്മീഷണറായിരുന്ന വാസു, എ. പത്മകുമാര്‍ പ്രസിഡന്റു സ്ഥാനത്തു നിന്നു മാറിയ ഒഴിവില്‍ പ്രസിഡന്റാകുകയായിരുന്നു. കട്ടിപ്പാളികള്‍ സ്വര്‍ണ പൂശാന്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ കമ്മീഷണര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്കിയ കത്തില്‍ സ്വര്‍ണ പൂശിയ ചെമ്പു പാളികള്‍ എന്നാണ് എഴുതിയിരുന്നതെങ്കില്‍ വാസു ഫെബ്രുവരി 26നു…
Read Moreഅബിന്‍ വര്‍ക്കി പാര്‍ട്ടിക്കുവേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്: പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം; ചാണ്ടി ഉമ്മൻ
കോട്ടയം: അബിന്‍ വര്‍ക്കി പാര്‍ട്ടിക്കുവേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിനു വേദന ഉണ്ടാകുക സ്വാഭാവികമാണെന്നും എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം. അബിന്‍ വര്‍ക്കി കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനഃസംഘടനയില്‍ അബിന്റെ കൂടി അഭിപ്രായം മാനിച്ചുവേണമായിരുന്നു തീരുമാനമെടുക്കാന്‍. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. നിലവില്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്ക്കാന് എല്ലാവരും ബാധ്യസ്ഥരാമെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്നു മാറ്റിയതെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. അപ്പോഴും പാര്‍ട്ടി തീരുമാനം അംഗീകരിച്ചു.അന്ന് യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ ചെയര്മാന് സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ താന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ തനിക്കു പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്റെ ഓര്മ ദിവസമാണു തന്നെ…
Read More