എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: രൂക്ഷ വിമർശനവുമായി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: വ​ർ​ഗ​വ​ഞ്ച​ക​ൻ പ​രാ​മ​ർ​ശ​ത്തി​ൽ എം.​വി. ഗോ​വി​ന്ദ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജി. ​സു​ധാ​ക​ര​ൻ എംഎൽഎ. വ​ർ​ഗ​മെ​ന്തെ​ന്നോ വ​ർ​ഗ​വ​ഞ്ച​ന എ​ന്തെ​ന്നോ ഗോ​വി​ന്ദ​ന് അ​റി​യി​ല്ല. തെ​റ്റ് പ​റ്റി​യ സി​പി​ഐ​എം തി​രു​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ർ​ട്ടി ന​ശി​ക്ക​ട്ടെ​യെ​ന്ന് നി​ല​പാ​ടെ​ടു​ക്കു​ന്ന ഗോ​വി​ന്ദ​ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല. നേ​തൃ​സ്ഥാ​ന​ത്ത് ഇ​രു​ന്ന് പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​വി​ന്ദ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം;​നി​ര​വ​ധി​പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

മും​ബൈ: മും​ബൈ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം ആ​റ് പേ​ർ മ​രി​ച്ചു. മാ​ൻ​ഖു​ർ​ദ് പ്ര​ദേ​ശ​ത്ത് ആ​ണ് സം​ഭ​വം. മാ​ൻ​ഖു​ർ​ദി​ലെ ജ​ന​താ ന​ഗ​റി​ലു​ള്ള മൂ​ന്ന് നി​ല വാ​ട​ക കെ​ട്ടി​ട​മാ​ണ് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ക​ർ​ന്നു​വീ​ണ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​ആ​യി​രു​ന്നു സം​ഭ​വം. ക​ന​ത്ത മ​ഴ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ ചി​കി​ത്സ​യി​ലാ​ണ്. കൂ​ടു​ത​ൽ പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് നി​ഗ​മ​നം. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്. മും​ബൈ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ളും റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

സി​പി​എ​മ്മി​ലെ തെ​റ്റുതി​രു​ത്ത​ൽ: ക​ണ്ണൂ​രി​ൽ നേ​താ​ക്ക​ൾ ര​ണ്ടു ത​ട്ടി​ൽ, പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശ​ങ്ക

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം വി​ശ​ക​ല​നം ചെ​യ്ത സി​പി​എം തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ തെ​റ്റു തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ഭി​ന്നി​പ്പ്. എം​എ​ല്‍​എ​മാ​രാ​യ ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും തെ​റ്റു​തി​രു​ത്തി​യാ​ല്‍ പാ​ര്‍​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ജ​യ​രാ​ജ​ന്‍റെ നി​ല​പാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ത​ള്ളി. എം.​വി. ജ​യ​രാ​ജ​ന്‍റെ അ​ഭി​പ്രാ​യം പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യ​മ​ല്ലെ​ന്ന് പ്ര​തി​ക​രി​ച്ചാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യ​ല്ല എം.​വി.​ജ​യ​രാ​ജ​ൻ സം​സാ​രി​ച്ച​തെ​ന്ന രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വും എം.​വി. ഗോ​വി​ന്ദ​ൻ ഉ​ന്ന​യി​ച്ചു.ഒ​രു പ്രാ​ദേ​ശ​ക ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ത​ളി​പ്പ​റ​ന്പി​ലും പ​യ്യ​ന്നൂ​രി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​നു​ള്ള സാ​ധ്യ​ത​ക​ളെ കു​റി​ച്ച് എം.​വി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി​യ വ​ഞ്ചി​ക്കു​ന്ന​വ​രെ വ​ർ​ഗ​വ​ഞ്ച​ക​രാ​യാ​ണ് കാ​ണു​ക. ടി.​കെ. ഗോ​വി​ന്ദ​നെ വ​ർ​ഗ വ​ഞ്ച​ക​നെ​ന്ന് താ​ൻ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നു…

Read More

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ക​ട​മ​റ്റം പെ​രു​വം​മു​ഴി​യി​ല്‍ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക്കു ദാ​രു​ണാ​ന്ത്യം. തൊ​ടു​പു​ഴ മ​ട​ക്ക​ത്താ​നം സ്വ​ദേ​ശി എ​സ്. രാ​ഹു​ല്‍ (20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​രി​ക്കോ​ലി മു​ത്തൂ​റ്റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് രാ​ഹു​ല്‍. സ്‌​കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ജൂ​ലി​യ​ന്‍ ജോ​സ​ഫ് (21) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്തു ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ല്‍ ത​ട്ടു​ക​യും നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​റി​ല്‍​നി​ന്നു റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ രാ​ഹു​ലി​ന്‍റെ ത​ല​യി​ലൂ​ടെ എ​തി​രെ വ​ന്ന ലോ​റി​യു​ടെ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഇ​രു​വ​രെ​യും കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ഹു​ലി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ജൂ​ലി​യ​ന്‍ ജോ​സ​ഫ് ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

സം​സ്ഥാ​ന​ത്തെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത: ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ആ​റ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല‍​ർ​ട്ട്. ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും തി​ങ്ക​ളാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

Read More

ബം​ഗാ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഇ​നി ഇ​സ്കോ​ൺ ശൈ​ലി; മു​ട്ട​യ്ക്ക് പ​ക​രം സ​സ്യാ​ഹാ​രം, സ്കൂ​ളു​ക​ളി​ൽ പു​തി​യ മാ​റ്റം 

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ മെ​നു​വി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ. കോ​ൽ​ക്ക​ത്ത മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കാ​നു​ള്ള ചു​മ​ത​ല അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ഇ​സ്‌​കോ​ണി​നെ ഏ​ൽ​പ്പി​ച്ച​തോ​ടെ, പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​ർ​ന്നു​പോ​ന്ന ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​സ്‌​കോ​ണി​ന്‍റെ ഭ​ക്ഷ​ണ​വി​ത​ര​ണ രീ​തി പി​ന്തു​ട​രു​ന്ന​തോ​ടെ, സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മു​ട്ട പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ഇ​തി​നു പ​ക​ര​മാ​യി പ​നീ​ർ, സോ​യ, രാ​ജ്മ തു​ട​ങ്ങി​യ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ സ​സ്യാ​ഹാ​ര​ങ്ങ​ളാ​ണ് ഇ​നി മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ക. എ.​സി. ഭ​ക്തി​വേ​ദാ​ന്ത സ്വാ​മി പ്ര​ഭു​പാ​ദ​ർ 1966-ൽ ​സ്ഥാ​പി​ച്ച ‘ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഫോ​ർ കൃ​ഷ്ണ കോ​ൺ​ഷ്യ​സ്‌​ന​സ്’ എ​ന്ന പ്ര​സ്ഥാ​നം തി​ക​ഞ്ഞ സ​സ്യാ​ഹാ​ര​ശീ​ല​ത്തി​ന് പേ​രു​കേ​ട്ട​താ​ണ്. ഭ​ഗ​വ​ദ്ഗീ​ത​യും ഭാ​ഗ​വ​ത​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​വ​രു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ മാം​സാ​ഹാ​ര​ത്തി​ന് സ്ഥാ​ന​മി​ല്ല. ഇ​തേ ശൈ​ലി സ്കൂ​ൾ ഭ​ക്ഷ​ണ​ത്തി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ​യാ​ണ് മെ​നു​വി​ൽ ഈ ​മാ​റ്റം സം​ഭ​വി​ച്ച​ത്.  സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം സം​സ്ഥാ​ന​ത്ത് ക​ടു​ത്ത രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​തു​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്…

Read More

സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റെ ഇ​രു​മ്പ് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി: യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റെ ഇ​രു​മ്പ് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ യ​ദു​കൃ​ഷ്ണ​ൻ എന്നയാളെ പി​ടി​കൂടി. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കൈ​യി​ൽ മ​ദ്യ​ക്കു​പ്പി​യു​മാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​വ​ന്ന പ്ര​തി പോ​ലീ​സു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യുകയായിരുന്നു. അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ പ്ര​തി തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​മ്പ് ക​സേ​ര ഉ​പ​യോ​ഗി​ച്ച് സി​ഐ​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ച​ത്. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​ത്തി പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

Read More

ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കേസ്: സെന്തിൽ ബാലാജിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന ഡി​എം​കെ നേ​താ​വു​മാ​യ സെ​ന്തി​ൽ ബാ​ലാ​ജി​ക്കും സ​ഹോ​ദ​ര​ൻ ആ​ർ.​വി. അ​ശോ​ക്‌​കു​മാ​റി​നും എ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ടി​വി​കെ എം​എ​ൽ​എ എ​ൻ. ഇ​ള​യ​രാ​ജ​യു​ടെ പ​രാ​തി​യി​ലാ​ണ് സെ​ന്തി​ൽ ബാ​ലാ​ജി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്പീ​ക്ക​ർ​ക്കെ​തി​രേ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്താ​ൽ 35 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്ന് ടി​വി​കെ എം​എ​ൽ​എ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. കേ​സി​ൽ എ​ട്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

ചെ​റു​മ​ക​ന്‍റെ മ​ര​ണം ത​ള​ർ​ത്തി: കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ മു​ത്ത​ച്ഛ​ൻ നെഞ്ച്പൊട്ടി മരിച്ചു

മും​ബൈ: പ്ര​തി​ശ്രു​ത വ​ധു ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ പൂ​നെ​യി​ലെ യു​വ​വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ മു​ത്ത​ച്ഛ​ൻ അ​ന്ത​രി​ച്ചു. പൂ​നെ​യി​ൽ താ​മ​സി​ക്കു​ന്ന ദേ​വി​ച​ന്ദ് അ​ഗ​ർ​വാ​ൾ (71) ആ​ണ് ശ​നി​യാ​ഴ്ച രാ​ത്രി അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. കേ​ത​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ദേ​വി​ച​ന്ദ് അ​ഗ​ർ​വാ​ളി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 9.45-ഓ​ടെ ഡോ​ക്ട​ർ​മാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കേ​ത​ൻ അ​ഗ​ർ​വാ​ൾ മ​രി​ച്ച് പ​തി​നേ​ഴാം ദി​വ​സ​മാ​ണ് മു​ത്ത​ച്ഛ​നും ലോ​ക​ത്തോ​ട് വി​ട​പ​റ​യു​ന്ന​ത്.

Read More

ല​ക്ഷ​ദ്വീ​പി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ: 47 ജീ​വ​ന​ക്കാ​രെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 47 ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്ന് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു. ഫ​ണ്ട​മെ​ന്‍റ​ൽ റൂ​ൾ 56(ജെ) ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​വ​ര​ത്തി​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ർ​വീ​സ് സെ​ക്ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്. വി​വി​ധ ത​സ്തി​ക​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് കൂ​ട്ട​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​ത്. 37 മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫു​ക​ൾ, ആ​റ് അ​പ്പ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​ക​ൾ, മൂ​ന്ന് ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​മാ​ർ, ഒ​ര് സ്റ്റെ​നോ​ഗ്ര​ഫ​ർ എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ട്ട പി​രി​ച്ചു​വി​ട​ലാ​ണി​ത്. 33 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, 56 വ​യ​സ് തി​ക​ഞ്ഞ​വ​ർ എ​ന്നി​ങ്ങ​നെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന റി​ക്കാ​ർ​ഡു​ക​ൾ വി​ല​യി​രു​ത്താ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും, ഇ​ത് പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള ന​ട​പ​ടി​യാ​ണെ​ന്നു​മാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ…

Read More