ഫിറോസാബാദ്: നഴ്സിംഗ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനും മകനുമെതിരെ ആരോപണവുമായി കുടുംബം. മെയിൻപുരി സ്വദേശിനിയായ പ്രീതി മരിച്ച സംഭവത്തിൽ കോളജ് പ്രിൻസിപ്പലും മകനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ട് കുടുംബം പൊലിസിൽ പരാതി നൽകി. പ്രീതി ഫിറോസാബാദ് കോളജ് ഓഫ് നഴ്സിംഗിലെ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാർഥിനികൾ പ്രഭാതഭക്ഷണത്തിനായി മെസിലേക്ക് പോയപ്പോഴാണ് പ്രീതിയെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ് പുലർച്ചെ 2.30ന് പ്രീതി പുറത്തേക്ക് പോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോളജ് പ്രിൻസിപ്പൽ സുരേഷ് ദാക്ഷും മകൻ യാഷും ചേർന്ന് പ്രീതിയെ കൊലപ്പെടുത്തിയെന്നാണ് സഹോദരൻ രോഹിത് ആരോപിച്ചത്. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് കുടുംബം ഉപരോധം അവസാനിപ്പിച്ചത്.
Read MoreCategory: Loud Speaker
ചിത്രമിട്ടപ്പോൾ ക്രിപ്റ്റോ വഴി എബിൻ ബാബുപോളിന്റെ അക്കൗണ്ടിലേക്ക് വന്നത് 2000യുഎസ് ഡോളർ; കൊച്ചി സിനഗോഗ് തീവയ്പിനു പിന്നിൽ വിദേശത്തുള്ള ചിലരെന്നും വലിയ ആക്രമങ്ങൾക്കുവേണ്ടിയുള്ള പരിശീലനമാണു നടന്നതെന്നും പൊലിസ്
കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ് കേസിൽ പ്രതി എബിൻ ബാബുപോളിന്റെ അക്കൗണ്ടിലേക്ക് വന്നത് 2000യുഎസ് ഡോളറെന്ന് പൊലിസ് കണ്ടെത്തി. തീവയ്പ് നടത്തി ചിത്രമിട്ടാൽ ക്രിപ്റ്റോ വഴി പണമെത്തിയിരുന്നു. ടെലഗ്രാം ചാനൽ വഴിപരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് പിന്നിൽ. വലിയ ആക്രമങ്ങൾക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. തീവയ്പിന്റെ ചിത്രങ്ങൾ പങ്കുവച്ച തെളിവുകളും പൊലിസിന് ലഭിച്ചു. കേസ് എൻഐഎ ഏറ്റെടുത്തിരുന്നു.
Read Moreതീപിടിച്ച് പുഴയില്‍ ഒഴുകിനടന്ന മത്സ്യബന്ധന ബോട്ടിലെ തീയണച്ച് അഗ്നിരക്ഷാസേന
കോഴിക്കോട്: തീപിടിച്ച മത്സ്യബന്ധന ബോട്ട് കയര്‍ പൊട്ടി പുഴയിലൂടെ ഒഴുകി. അതിസാഹസിക യജ്ഞത്തിനൊടുവിൽ അഗ്നിരക്ഷാസേന തീയണച്ചു. ബുധനാഴ്ച രാത്രി ഫറോക്ക് പഴയപാലം ചുവട്ടില്‍ നിര്‍ത്തിയ മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. തമിഴ്നാട് സ്വദേശികളുടെ ആര്‍ജെ എന്ന മത്സ്യബന്ധന ബോട്ടിന്റെ എന്‍ജിനും ഇന്ധന ടാങ്കിലും തീ പടരുകയായിരുന്നു ബോട്ടിനെ ബന്ധിപ്പിച്ചിരുന്ന കയര്‍ തീകത്തി പൊട്ടിയതിനാല്‍ ബോട്ട് പഴയ പാലത്തിന്റെ അടിയിലേക്ക് നീങ്ങിയതോടെ തീ അണയ്ക്കല്‍ ബുദ്ധിമുട്ടായി. തുടര്‍ന്ന് രണ്ട് മീഞ്ചന്തയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റ് വാഹനങ്ങളില്‍ ഒന്ന് പാലത്തില്‍ കയറ്റി മുകളില്‍ നിന്ന് വെള്ളം ചീറ്റിച്ചപ്പോള്‍ ബോട്ട് ഒഴുകി നടന്നു. ഇതേ തുടര്‍ന്ന് ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ ഇ.ശിഹാബുദീന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ മനുപ്രസാദ് എന്നിവര്‍ കയറുമായി പുഴയില്‍ ഇറങ്ങി. ബോട്ടിനെ കയറുമായി ബന്ധിപ്പിച്ച് കരയിലേക്ക് വലിച്ചടുപ്പിച്ചു. എന്‍ജിനിലും ഇന്ധനടാങ്കിലും തീ പടര്‍ന്ന ബോട്ടില്‍ നിന്ന് എല്‍പിജി…
Read Moreവിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന് ആരോപണം; ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു
മീനങ്ങാടി: വിദ്യാർഥികളുമായി വിനോദയാത്ര പോയ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് സ്കൂളിൽ പ്രതിഷേധം. പിടിഎ പ്രസിഡന്റ് എസ്. ഹാജിസും മദ്യപിച്ചിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നും വിദ്യാർഥികളോടും മറ്റ് ജീവനക്കാരോടും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. പിടിഎ പ്രസിഡന്റിനെതിരെയും സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്. വിനോദയാത്ര കഴിഞ്ഞ് സംഘം സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് സംഭവം വിവാദമായത്. വിനോദയാത്രയ്ക്കു ശേഷം രാവിലെ സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ രക്ഷിതാക്കൾ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിർദേശം നൽകി. വയനാട് ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർക്കാണ് അന്വേഷണച്ചുമതല. വിനോദയാത്രയ്ക്കിടെ നടന്ന സംഭവങ്ങൾ വിശദമായി…
Read More‘ഉമ്മയെ അറിയാം, വീട്ടിൽ കൊണ്ടുവിടാം, കാറിൽ കയറിക്കോ എന്ന് അജ്ഞാതർ’: തട്ടിക്കൊണ്ട്പോകാൻ ശ്രമം; പെൺകുട്ടികൾ നിലവിളിച്ച് ഓടി രക്ഷപ്പെട്ടു; വെള്ള കാർ കേന്ദ്രീകരിച്ച് അന്വേഷണം
പത്തനംതിട്ട: മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചു. വാഹനത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വെള്ള നിറത്തിലുള്ള കാറില്‍ ആണ് രണ്ടുപേര്‍ എത്തിയതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. കാര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കനാല്‍ റോഡില്‍ വിജനമായ സ്ഥലത്ത്വച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി എന്നാണ് മൊഴി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടികള്‍ കാട് മൂടിയ പ്രദേശത്ത് എത്തിയപ്പോഴാണ് കാറ് കുട്ടികള്‍ക്ക് സമീപമെത്തിയത്. ബന്ധുക്കളാണെന്ന് പറഞ്ഞുകൊണ്ട് രണ്ട്പേർ കുട്ടികളോട് കാറില്‍ കയറാനാവശ്യപ്പെടുകയായിരുന്നു. ഉമ്മയെ അറിയാമെന്നും വീട്ടില്‍ കൊണ്ടുവിടാമെന്നുമാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട സമീപവാസിയായ സ്ത്രീ ബഹളം വയ്ക്കുകയും കാര്‍ വേഗത്തില്‍ സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു. ഒമ്പത് വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണ് കാറിലെത്തിയവര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറില്‍ ഉണ്ടായിരുന്നത് ഒരു പുരുഷനും…
Read Moreകൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തിയ സംഭവം: അമ്മയെക്കൂടാതെ ഒരാൾക്കുകൂടി പങ്കുണ്ടെന്ന് സൂചന
പാലക്കാട്:കൊഴിഞ്ഞമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ ഒരാൾക്കുകൂടി പങ്കുണ്ടെന്ന് സൂചന. പ്രതി നിവേദ്യയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പൊലിസിന് ഇതുസംബന്ധിച്ച സൂചന ലഭിച്ചതെന്നാണ് വിവരം. എന്നാൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചുവയസുകാരി ജെനിഫർ ജൂലിയറ്റും മൂന്ന് വയസുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോൾ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോൺകുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു. വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയിൽ പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി മരണമുറപ്പാക്കി. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയിൽ തള്ളിയിട്ടശേഷം മുതുകിൽ പിടിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലിസിന് നൽകിയ മൊഴി.
Read Moreഅരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 9ന്
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ എറണാകുളം സിബിഐ പ്രത്യേക കോടതി നവംബര്‍ ഒമ്പതിന് വിധി പറയും. സിപിഎം നേതാവ് പി. ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍ വച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂരിലെ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്നു അരിയില്‍ ഷുക്കൂര്‍. കേസില്‍ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. രണ്ട് പ്രതികള്‍ ഇതിനോടകം മരിച്ചു. പി. ജയരാജനും ടി.വി. രാജേഷും മുപ്പത്തിരണ്ടും മുപ്പത്തി മൂന്നും പ്രതികളാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതകം ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് കൊലപാതക ഗൂഢാലോചന നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പ്രതികളുടെ ഫോണ്‍ വിളികളും ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും കേസില്‍ തെളിവായി ഹാജരാക്കിയിരുന്നു. 2024ല്‍ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതല്‍ ഹര്‍ജികള്‍ കോടതി നേരത്തേ…
Read Moreട്രെയിനുകളിൽ രാത്രി ചാർജിംഗിനു വിലക്ക്: നിയന്ത്രണം രാത്രി 11 മുതൽ പുലർച്ചെ 5 വരെ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ രാത്രി സമയത്ത് മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നത് റെയിൽവേ ബോർഡ് നിരോധിച്ചു. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ രാത്രിയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന പവർ ബാങ്ക് പുകയോടെ പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് ഈ തീരുമാനം. രാത്രി 11 ഓടെ ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യാൻ ട്രെയിൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കർശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മിന്നൽ പരിശോധനകളും ഉണ്ടാകും
Read Moreചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതം
തലശേരി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വഷണം ഊർജിതമാക്കി. ക്രൈംബ്രാഞ്ച് എസ്പി കെ.വി.വേണുഗോപാൽ, ഡിവൈഎസ്പി സനിൽകുമാർ, സിഐമാരായ ശ്രീജിത്ത് കൊടേരി, രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ശിവസൂര്യയുടെ വീട്ടിലെത്തി പിതാവിന്റെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തുകയും പരിസര പ്രദേശങ്ങളിൽ തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഫ്രീ ഫയർ ഗെയിമാണ് കുട്ടി കളിച്ചിരുന്നതെന്നും ഗെയിമിലൂടെ അരലക്ഷം രൂപ നഷ്ടപ്പെട്ടതായും പൊലിസ് അന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ പിതാവ് പിടിച്ചുവച്ചതിനെ തുടർന്നാണ് പ്ലസ്ടു വിദ്യാർഥിയായ ശിവസൂര്യയെ ഓഗസ്റ്റ് എട്ടു മുതൽ കാണാതായത്. എന്നാൽ, വീട് വിട്ടിറങ്ങിയ കുട്ടി എങ്ങോട്ട് പോയെന്നതിന് സിസിടിവി ദൃശ്യങ്ങൾക്കും ഉത്തരം…
Read Moreപ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എഡിഎയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞൻ ജീവനൊടുക്കി; തൊഴിൽ സമ്മർദമെന്നു കുടുംബം
ബംഗളൂരു: ബംഗളൂരു എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജീവനൊടുക്കിയത് തൊഴില്‍ സമ്മര്‍ദം മൂലമാണെന്നു കുടുംബത്തിന്റെ ആരോപണം. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എഡിഎയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ശരത് കത്യാര്‍ കഴിഞ്ഞദിവസമാണു സീഗഹള്ളിയിലെ അപ്പാര്ട്ടമെന്റില്നിന്ന് ചാടി ജീവനൊടുക്കിയത്. 47 കാരനായ ഇദ്ദേഹം ലൈറ്റ് കോംപാക്റ്റ് വിമാനങ്ങളുടെ (എല്‍സിഎ) എംകെ 2 ഗവേഷണ പദ്ധതിയിലാണു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഒരുമാസമായി ശരത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 21 ന് നിഹാംസില്‍ മനോരോഗവിദ്ധനെ സമീപിച്ചിരുന്നു. ദിവസങ്ങൾക്കുശേഷമായിരുന്നു മരണം. അതേസമയം കുടുംബാംഗങ്ങളുടെ ആരോപണം എഡിഎ തള്ളി. ജീവനക്കാര്‍ക്ക് അധികസമ്മര്‍ദ്ദം നേരിടേണ്ടിവന്നിട്ടില്ലെന്നു മനുഷ്യവിഭവശേഷി വിഭാഗം ഡയറക്ടര്‍ കൃഷ്ണ രാജേന്ദ്ര അറിയിച്ചു. സഹപ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു കാര്യത്തില്‍ വ്യക്തതയില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്പ്പെടെയാകാം ശരതിന്റെ മരണകാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More