തിരുവനന്തപുരം: ആറന്മുള വള്ളസദ്യ വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന് തെറ്റുകാരനല്ലെന്നു ദേവസ്വ ബോ ര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് പള്ളിയോട സേവസംഘത്തിനാണ്. വള്ളസദ്യ നടക്കുമ്പോള്‍ തന്ത്രിയും പള്ളിയോട സേവസംഘവും അവിടെ ഉണ്ടായിരുന്നു. ആചാരലംഘനം നടന്നെന്ന് കാട്ടി തന്ത്രി നല്കിയ കത്ത് ദേവസ്വം ബോര്‍ഡിന് കിട്ടിയിട്ടില്ല. കത്ത് കിട്ടിയാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read MoreCategory: Loud Speaker
‘സൂക്ഷിച്ച് സംസാരിക്കണം’..; എന്നെ ഉപദേശിക്കാന്‍ സജി ചെറിയാന് എന്ത് അര്‍ഹത? ബാലനെപ്പോലെ തനിക്ക് മാറാനാകില്ല; ആഞ്ഞടിച്ച് ജി. സുധാകരൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരേ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി. സുധാകരന്. തന്നെ ഉപദേശിക്കാന്‍ സജി ചെറിയാന് എന്ത് അര്‍ഹതയാണ് ഉള്ളത്. അതിനുള്ള പ്രായവും പക്വതയുമില്ല. സജി ചെറിയാനെ വലുതാക്കിയതില് തനിക്ക് പങ്കുണ്ട്. സജി എത്ര സമ്മേളനത്തില്‍ പങ്കെടുത്തു. തനിക്കെതിരേ നില്ക്കുന്നവര് താന്‍ സഹായിച്ചവരാണ്. പാര്‍ട്ടിക്ക് യോജിക്കാതെയാണ് സജി സംസാരിക്കുന്നത്.സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സജി ശ്രമിച്ചു. സജിക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും ബിജെപിയിലേക്ക് പോകുന്നുവെന്നും വ്യാജപ്രചാരണം നടത്തിയത് സജി ചെറിയാനൊപ്പം ഉള്ളവരാണ്. സജിയും അതില്‍ പങ്കാളിയാണ്. തനിക്കെതിരേ പരാതി നല്‍കിയതിലും സജി ചെറിയാന് പങ്കാളിയാണ്. എന്നും താന്‍ പാര്‍ട്ടിക്കൊപ്പമായിരിക്കും. പാര്‍ട്ടി നയം അനുസരിച്ച് പ്രവര്‍ത്തിക്കും. താന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിണറായി വിജയനു തന്നെ വലിയ കാര്യമാണ്. 30 വര്‍ഷക്കാലം പിണറായിക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.…
Read Moreതലക്കടിച്ചു കൊന്നു, ശരീരം മുറിച്ച് കത്തിച്ചു… ജെയ്നമ്മ കൊലക്കേസ്: കുറ്റപത്രം ഉടൻ
കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്നമ്മ (ജെയ്ന്‍ മാത്യു-56)യെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ക്രൈംബ്രാഞ്ച് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (65) മാത്രമാണ് പ്രതി. അറസ്റ്റിലായി 90 ദിവസം തികയും മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ സെബാസ്റ്റ്യന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ചേര്‍ത്തല വാരനാട് സ്വദേശി ഐഷയെയും സെബാസ്റ്റ്യന്‍ കൊന്നതായി സൂചനയുണ്ടായിരിക്കെ ഈ കേസിലും ഉടന്‍ ഇയാള്‍ അറസ്റ്റിലാകും. 2024 ഡിസംബര്‍ 23നു പാലായില്‍ ധ്യാനത്തിനു പോയ ജെയ്നമ്മ തിരികെ വന്നിട്ടില്ല. സെബാസ്റ്റ്യനുമായി ധ്യാനകേന്ദ്രത്തില്‍വച്ച് മുന്‍പരിചയമുള്ള ജെയ്നമ്മ അന്നു വൈകുന്നേരം ചേര്ത്തലയിലെത്തിയെന്നും അപ്പോള്‍തന്നെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നുമാണ് കേസ്. അന്നു രാത്രി ജയ്നമ്മയുടെ സ്വർണമാല ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹായിയെകൊണ്ട് പണയപ്പെടുത്തി. ആ കാശുകൊണ്ട് സമീപത്തെ ഗൃഹോപകരണ…
Read Moreവെള്ളിയിൽ നിക്ഷേപകരുടെ താത്പര്യം കൂടി; വെള്ളി വില കുതിക്കുന്നു, കിലോയ്ക്ക് 1 ലക്ഷത്തിനു മുകളിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ദീപാവലി, ധൻതേരസ് എന്നീ ആഘോഷങ്ങൾക്കു മുന്നോടിയായി വെള്ളി വില കുതിച്ചുയരുന്നു. ബുള്ളിയൻ മാർക്കറ്റിലുടനീളം നേട്ടങ്ങൾ രേഖപ്പെടുത്തിയതോടെ വെള്ളിയിൽ നിക്ഷേപകരുടെ താത്പര്യം ഉയർന്നു. ദീപാവലിയും ധൻതേരസും അടുത്തുവരുന്പോൾ, വെള്ളി വാങ്ങുന്നത് ശുഭസൂചനയായി കണക്കാക്കി പലരും അത് വാങ്ങാൻ ഇഷ്ടപ്പെടുന്നു. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും വെള്ളി വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. വ്യാവസായിക ആവശ്യകതയാണ് വെള്ളി വിലയെ നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഇലക്ട്രോണിക്സ്, സൗരോർജം, ഓട്ടോമൊബൈൽ തുടങ്ങിയ നിരവധി ഹൈടെക് മേഖലകൾ നിർമാണത്തിനായി വെള്ളി ഉപയോഗിക്കുന്നു. വെള്ളിയുടെ വ്യാവസായിക ആവശ്യം ഉയരുന്പോൾ, അത് വെള്ളി വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു.എംസിഎക്സ് സ്പോട്ട് പ്രൈസ് ഡെയ്ലി ഡാറ്റ പ്രകാരം, ഇന്നലെ വെള്ളി കിലോയ്ക്ക് 1,71,085 രൂപയിലായിരുന്നു വ്യാപാരം.2025 ഒക്ടോബർ 10 ന് വെള്ളി വില 1,62,432 രൂപയായിരുന്നു, 2025 ഒക്ടോബർ 9 ന് ഇത് 1,58,112 രൂപയിലായിരുന്നു.നിക്ഷേപകർക്ക് വെള്ളി…
Read Moreകേരളത്തിൽ ട്രാം സർവീസ് പരിഗണനയിൽ: സാധ്യതാപഠനത്തിന് കൊച്ചി മെട്രോ
പരവൂർ: രാജ്യത്ത് നിലവിൽ കൊൽക്കത്തയിൽ മാത്രം സർവീസ് നടത്തുന്ന ട്രാം ട്രെയിനുകൾ കേരളത്തിൽ ഓടിക്കുന്നതു പരിഗണനയിൽ. കൊച്ചി നഗരത്തിൽ പരീക്ഷണാർഥം ട്രാം സർവീസ് ആരംഭിക്കുന്നതാണ് അധികൃതർ ആലോചിക്കുന്നത്. കൊച്ചി നഗരത്തിലെ അനിയന്ത്രിത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമറ്റഡ് (കെഎംആർഎൽ) ട്രാം ട്രെയിൻ സർവീസ് എന്ന പദ്ധതി സർക്കാരിനുമുന്നിൽ വച്ചിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണയിലാണ്. പദ്ധതി യാഥാർഥ്യമാക്കുന്നതിന് സാധ്യതാപഠനം നടത്താൻ ഗവൺമെന്റ് ഉടൻ അനുമതി നൽകുമെന്നാണു പ്രതീക്ഷ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കാരോസറി ഹെസ് എജിയുടെ അനുബന്ധ സ്ഥാപനമായ ഹെസ് ഗ്രീൻ മൊബിലിറ്റി നടത്തിയ പ്രാഥമിക പഠനത്തിൽ കൊച്ചി നഗരത്തിലെ തിരക്കേറിയ ഏതാനും റൂട്ടുകളിൽ ബ്രിസ്ബേൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഒരു സർക്കാർ ഏജൻസി വഴി വിശദമായ സാധ്യതാപഠനത്തിനും വിശദമായ പദ്ധതി…
Read Moreഅയ്യപ്പസംഗമത്തിന് എട്ടുകോടി ചെലവ്; ഒറ്റ ദിവസം എട്ടു കോടി പൊട്ടിച്ച മുഖ്യമന്ത്രി അടിമുടി കമ്മിഷന് സര്‍ക്കാരെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന് കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക്ക് പിടികിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷന് സര്‍ക്കാരാണ്. അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്സര്മാരില് നിന്നു കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്പോണ്സര്മാരില് നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍…
Read Moreഒരു ലക്ഷത്തിലേക്ക് അടുക്കാൻ സ്വർണം കുതിക്കുന്നു; പവന് 2400 രൂപയുടെ വർധനവ്; ഇന്നത്തെ ചരിത്രവില 94360 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,795 രൂപയും പവന് 94,360 രൂപയുമായി. സമീപ ഭാവിയില്‍ ഒറ്റ ദിവസം വര്‍ധിക്കുന്ന ഏറ്റവും വലിയ വില നിലവാരമാണിത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,165 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.76. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 1,02,500 രൂപ എങ്കിലും നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9,700 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,500 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,865 രൂപയുമാണ് വിപണിവില.
Read Moreമുല്ലപ്പെരിയാർ അണക്കെട്ടിന് വ്യാജ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി; ഇ-മെയിലിന്റെ ഉറവിടം തേടി പോലീസ്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് വ്യാജ ബോംബ് ഭീഷണി. അണക്കെട്ടിൽ ബോംബ് സ്ഥാപിച്ചെന്ന ഭീഷണി സന്ദേശം ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിക്ക് ലഭിക്കുന്നത്. ഇ മെയിൽ വഴിയായിരുന്നു സന്ദേശം. വിവരം കോടതി തൃശൂർ കളക്ട്റേറ്റിലും ഇടുക്കി ജില്ല ഭരണകൂടത്തിനെയും അറിയിച്ചു. സന്ദേശം എത്തിയതോടെ അണക്കെട്ടും പരിസരവും കർശന പോലീസ് നിരീക്ഷണത്തിലാക്കി. പോലീസിന്റെ ബോംബ് ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻ പോലീസ് സന്നാഹം അണക്കെട്ടിലെത്തി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ ഷട്ടർ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അണക്കെട്ടിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനും 30 പോലീസുകാരും ഉള്ളതാണ്.
Read Moreഓപ്പറേഷൻ നുംഖോർ; പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്കി
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ വിട്ടുകിട്ടാനായി നടന് ദുല്‍ഖര്‍ സല്മാന് അപേക്ഷ നല്കി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാഹനം വിട്ടുകിട്ടുന്നതിനായി കസ്റ്റംസിന് അപേക്ഷ നല്‍കിയത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ പിടിച്ചെടുത്ത നടപടിക്കെതിരെ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനം താല്‍ക്കാലികമായി തിരികെ ലഭിക്കുന്നതിന് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാന്‍ ദുല്‍ഖറിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ദുല്‍ഖറിന്റെ അപേക്ഷയില്‍ ബന്ധപ്പെട്ട അഥോറിറ്റി ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ കസ്റ്റംസിനെ സമീപിച്ചിട്ടുള്ളത്. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച് മറ്റ് രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും കസ്റ്റംസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വാഹനം വിട്ടുനല്‍കുകയോ നല്കാതിരിക്കുകയോ ചെയ്യാനുള്ള അധികാരം കസ്റ്റംസിനുണ്ട്. എന്നാല്‍, വാഹനം നല്കുന്നില്ലെങ്കില് അതിന്റെ കാര്യകാരണങ്ങള്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനില്‍ നിന്ന് കടത്തികൊണ്ടുവന്ന വാഹനമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ്…
Read Moreഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; പോലീസുകാരെ ബലിയാടാക്കി രക്ഷപ്പെടാന്‍ നീക്കം; സമരം ശക്തമാക്കാൻ യുഡിഎഫും
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് മര്‍ദനം ലോക്സഭയിലടക്കം വന്‍ വിവാദമാകുമെന്നു മുന്നില്‍ കണ്ട് കീഴുദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നീക്കമെന്ന ആക്ഷേപം ശക്തമാകുന്നു. പോലീസ് ഷാഫിയെ മര്‍ദിച്ചിട്ടില്ലെന്നു ഭരണപക്ഷത്തെ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് റൂറല്‍ എസ്പി കെ.ഇ. ബൈജു ഇതിനു വിരുദ്ധമായി ഇന്നലെ നടത്തിയ പ്രതികരണം. ഷാഫിയെ മര്‍ദിച്ച സംഭവം പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ പരാതിയായി എത്തുമെന്ന് കണ്ടതോടെ പോലീസുകാരെ പഴിചാരി തലയൂരാനുള്ള ശ്രമമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന ആരോപണമാണ് ബലപ്പെടുന്നത്. പോലീസിലെ ചിലര്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ ഷാഫിയുടെ തലയില്‍ ലാത്തികൊണ്ടടിച്ചുവെന്നുമാണ് റൂറല്‍ എസ്പി വെളിപ്പെടുത്തിയത്. ഷാഫിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഏതാനും കീഴുദ്യോഗസ്ഥര്ക്തെിരേ നടപടി ഉണ്ടാകുമെന്നും അവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നുമുള്ള സൂചനയും റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു.ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി. ലാത്തിച്ചാര്‍ജ്…
Read More