കാസർകോട്: പുതിയ ജോലിക്ക് വിദേശത്തേക്ക് പോകാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ പോക്സോ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കുമ്പള സ്വദേശിയായ അബു താഹിർ ആണ് അറസ്റ്റിലായത്. 2022-നും 2023-നും ഇടയിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വിവാഹിതനായ അബു താഹിറിന് രണ്ട് കുട്ടികളുണ്ട്. ഇയാളുടെ ഭാര്യ നിലവിൽ ഗർഭിണിയുമാണ്. അബു താഹിറും കുടുംബവും വിദ്യാനഗറിൽ ഇരയായ പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കാലത്താണ് അതിക്രമം നടന്നതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിക്ക് ഇപ്പോൾ 19 വയസാണ് പ്രായം എങ്കിലും പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ കുട്ടിയെ പരിചരിക്കുന്നതിനിടയിൽ എന്തോ സംശയം തോന്നി. ഉടൻതന്നെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് അബു താഹിറുമായുള്ള ചാറ്റുകളും…
Read MoreCategory: Loud Speaker
കുഞ്ഞുങ്ങളെ വാഷിംഗ് മിഷനുള്ളിൽ ഇരുത്തുകയും ബാത്തുറൂമിൽ പൂട്ടിയിടുകയും ചെയ്തു: ഡേ കെയറിൽ കുട്ടികളെ ഉപദ്രവിച്ച സംഭവം; രണ്ട് ആയമാർ അറസ്റ്റിൽ
ബംഗളൂരു: ഡേ കെയറിൽ കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മഞ്ജുള, വിജയകുമാരി എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ ഐടി കന്പനിയുടെ കാന്പസിൽ പ്രവർത്തിച്ചിരുന്ന ഡേ കെയറിലാണ് സംഭവം. കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടർന്നാണ് അറസ്റ്റ്. രണ്ടിനും മൂന്നിനുമിടയിൽ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇവർ ഉപദ്രവിച്ചത്. കുഞ്ഞുങ്ങളെ വാഷിംഗ് മിഷനുള്ളിൽ ഇരുത്തുകയും ബാത്തുറൂമിൽ പൂട്ടിയിടുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Read Moreഎട്ട് സ്പെഷൽ ട്രെയിനുകൾ ഓഗസ്റ്റ് അവസാനം വരെ നീട്ടി: ബംഗളൂരു മലയാളികൾക്ക് ആശ്വാസം
പരവൂർ: ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാർക്ക് ആശ്വാസമേകി കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് സൗത്ത് വെസ്റ്റേൺ റെയിൽവേ ഓഗസ്റ്റ് അവസാനം വരെ നീട്ടി. നേരത്തെ ജൂലൈ അവസാനം വരെയും ഓഗസ്റ്റ് ആദ്യവാരം വരെയും മാത്രം പ്രഖ്യാപിച്ചിരുന്ന വിവിധ സർവീസുകളാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുള്ളത്. ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷൽ (07313) ഓഗസ്റ്റ് 30 വരെയും, തിങ്കളാഴ്ചകളിലെ മടക്ക സർവീസായ കൊല്ലം-ഹുബ്ബള്ളി സ്പെഷൽ (07314) ഓഗസ്റ്റ് 31 വരെയും സർവീസ് നടത്തും. എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ (06523) തിങ്കളാഴ്ചകളിലെ ഈ സർവീസ് ഓഗസ്റ്റ് 31 വരെ ഉണ്ടാകും. തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു സ്പെഷൽ (06524) ചൊവ്വാഴ്ചകളിൽ ഓടുന്ന ഈ ട്രെയിൻ സെപ്റ്റംബർ ഒന്നിനാണ് അവസാന സർവീസ് നടത്തുക.എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം…
Read Moreഅയോധ്യ കൊള്ള: പ്രതികൾ സംഭാവനകടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന്
ന്യൂഡൽഹി: അയോധ്യ കൊള്ളയിൽ പ്രതികൾ സംഭാവന കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അഞ്ച് പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. കാണിക്ക എണ്ണുന്നതിന് ട്രസ്റ്റ് നിയോഗിച്ചത് 50 പേരെയാണെന്നും എസ്ബിഐയാണ് റിക്രൂട്ട് ചെയ്യേണ്ടവരുടെ പട്ടിക നൽകിയതെന്നും സ്വകാര്യ ഏജൻസി വ്യക്തമാക്കി. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് കൈയിലുള്ളൂവെന്നതാണ് തിരിച്ചടി. അയോധ്യ ക്ഷേത്രക്കൊള്ള സിബിഐക്ക് വിടുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വീഡിയോ ലഭിച്ചത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്കി. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാര്‍ അസോസിയേഷന് പോലീസില്‍ പരാതി നല്കി. ചമ്പത് റായിയാണ് പണം തട്ടിയതെന്നും തന്റെ സഹോദരനെ ബലിയാടാക്കുകയായിരുന്നെന്നും കേസിലെ മുഖ്യ പ്രതി ടിന്നു യാദവിന്റെ സഹോദരന് ആരോപിച്ചു.
Read Moreപണി വീണല്ലോ… തമിഴ്നാട്ടിൽ 2320 ബാറുകൾക്ക് പൂട്ടിട്ട് വിജയ് സർക്കാർ
ചെന്നൈ: ലൈസൻസ് കാലാവധി ജൂൺ 30ഓടെ അവസാനിച്ച ബാറുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട് സർക്കാർ. ടാസ്മാക് മദ്യവിൽപ്പനശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. തമിഴ്നാട്ടിൽ ഏകദേശം 2320 ബാറുകളെയാണ് തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്. പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ഇനി ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന – എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിന്റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. പുതിയ ടെൻഡർ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകൾ താത്കാലികമായി അടയ്ക്കുന്നതിനാൽ സർക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങൾ നൽകുന്ന സൂചന. വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്. 2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. 2026 ജനുവരിയിൽ ഈ ലൈസൻസ് കാലാവധി…
Read Moreമിന്നൽ പ്രളയവും മണ്ണിടിച്ചിലും: ഉത്തരേന്ത്യയിൽ വെള്ളപ്പൊക്കം; നാല് മരണം
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം. ഹിമാചൽപ്രദേശിലും ഉത്താഖണ്ഡിലും മിന്നൽ പ്രളയവും മണ്ണിടിച്ചിലും. ഹിമാചലിൽ പ്രളയക്കെടുതിയിൽ നാലു പേർ മരിച്ചു. വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ഛത്തീസ്ഗഡ് – മണാലി ദേശീയപാതകൾ അടച്ചു. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉത്താഖണ്ഡിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജമ്മു-കാശ്മീരിലുണ്ടായ മേഖവിസ്ഫോടനത്തിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയക്കെടുതി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലെയും അരുണാചൽപ്രദേശിലെയും സ്ഥിതി കേന്ദ്രം വിലയിരുത്തി. പൂർണ പിന്തുണയും അടിയന്തര സഹായവും ഇരുസംസ്ഥാനങ്ങൾക്കും കേന്ദ്രം ഉറപ്പു നൽകി.
Read More’70 കോടിയുടെ മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്, ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട്’ ജനം ഏറ്റെടുത്തു: രമേശ് ചെന്നിത്തല
കൊച്ചി: ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട്’ ജനം ഏറ്റെടുത്തെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനോടകം ഏകദേശം 70 കോടിയുടെ മയക്കുമരുന്നാണ് പോലീസ് പിടികൂടിയതെന്നും അന്താരാഷ്ട്ര മാഫിയകള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിമുക്തിക്കായി ചികിത്സ വേണമെങ്കില്‍ നല്കാന് തയ്യാറാണ്. ആശുപത്രികള്‍ തയ്യാറാണ്. ലഹരി ഉപയോഗിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭായ് കോളനിയില്‍ പോയി അതിഥി തൊഴിലാളികളെ കണ്ട് സംസാരിക്കും. പെരുമ്പാവൂരിനെ പഴയ പെരുമ്പാവൂര്‍ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി മാറ്റാനുള്ള അന്തര്‍ദേശീയ തലത്തിലുള്ള മാഫിയകള്‍ കേരളത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര മാഫിയകള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ഞാന്‍ മുന്നിലുണ്ടാകും. ഇത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തലമുറകളോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreസംശയത്തിന്റെ പേരിലുള്ള ഡിഎൻഎ പരിശോധന; പീഡനമെന്ന് മദ്രാസ് കോടതി
ചെന്നൈ: കുട്ടിയുടെ പിതൃത്വം സംശയിച്ച് ഭാര്യയോട് ഡിഎൻഎ പരിശോധന ആവശ്യപ്പെടുന്നതു മാനസിക പീഡനമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ചെന്നൈ സ്വദേശികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം. സ്ത്രീധനമായി ലഭിച്ച സ്വത്തും ആഭരണങ്ങളും നാലാഴ്ചയ്ക്കകം മടക്കി നൽകാനും കോടതി ഭർത്താവിനു നിർദേശം നൽകി. വിവാഹമോചനം അനുവദിച്ച കുടുംബക്കോടതി വിധിക്കെതിരെ ഭർത്താവും സ്ത്രീധനമായി ലഭിച്ച സ്വത്തുവകകൾ തിരികെ നൽകാൻ ഉത്തരവിടാത്ത കുടുംബക്കോടതി നടപടിക്കെതിരെ ഭാര്യയും നൽകിയ ഹർജികൾ സംയുക്തമായി പരിഗണിച്ചാണ് ഹൈക്കോടതി വിധി.
Read Moreസ്വര്‍ണ വില വർധിച്ചു
കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് ഇന്ന് 1,120 രൂപ വര്‍ധിച്ച് 1,05,440 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 13,180 രൂപാ നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 10,835 രൂപയായി. പവന് 86,680 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ റിക്കാര്‍ഡ് വിലയില്‍ നിന്നും താഴേക്ക് പോയ സ്വര്‍ണ വില ഇന്നലെ വൈകിട്ടു മുതല്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
Read Moreഎറണാകുളം-ബംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി
പരവൂർ: വരാനിരിക്കുന്ന ഓണസീസണിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബംഗളൂരു മലയാളികൾക്ക് വലിയ ആശ്വാസ വാർത്ത. എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി റെയിൽവേ ഉയർത്തി. വന്ദേഭാരത് സർവീസ് ആരംഭിച്ച് ഏഴ് മാസം പിന്നിടുമ്പോഴാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചത്. 16 കോച്ചുകളുള്ള പുതിയ ട്രെയിൻ ഈ മാസം മധ്യവാരത്തോടെ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ 16 കോച്ചുകളുള്ള ട്രെയിൻ ബംഗളൂരു ഡിവിഷന് ലഭ്യമാകുന്നതോടെ നിലവിലെ യാത്രാശേഷി 530ൽ നിന്നും 1128 ആയി വർധിക്കും.അധികമായി ലഭിക്കുന്ന 598 സീറ്റുകൾ ജോലിക്കും പഠനത്തിനുമായി ബെംഗളൂരുവിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളികൾക്ക് ഏറെ പ്രയോജനകരമാകും. ബംഗളൂരു – എറണാകുളം ട്രെയിൻ രാവിലെ 5.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് എറണാകുളത്ത് എത്തും. എറണാകുളം – ബംഗളൂരു (മടക്ക ട്രെയിൻ ഉച്ച കഴിഞ്ഞ് 2.20-ന്…
Read More