കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് കോടതി സമന്‍സ്. കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമന്‍സ് അയച്ചത്. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ നേരത്തെ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന് മര്‍ദിച്ചെന്നാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കേസിലെ പ്രതി കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇക്കഴിഞ്ഞ മേയ് 31ന് എറണാകുളം ജില്ല കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.…
Read MoreCategory: Movies
പഴയത് പോലെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല ഇപ്പോൾ: ഷെയ്ൻ നിഗം
പഴയത് പോലെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല താനിപ്പോഴെന്ന് ഷെയ്ൻ നിഗം. ‘വളരെ കൺസിസ്റ്റന്റ് ആയ ജീവിതമാണെനിക്കെന്ന് ഞാൻ പറയില്ല. ഞാൻ ഇവോൾവ് ചെയ്യുന്നുണ്ട്. ആറ് മാസം മുമ്പ് എന്നെ കണ്ടിരുന്നെങ്കിൽ നിങ്ങൾക്കെന്നോട് മറ്റൊരു സമീപനമായിരിക്കും. ഇതാണ് ഞാൻ, ഞാനിങ്ങനെയായിരിക്കും എന്ന ആക്ടിംഗ് എനിക്കില്ല. സാഹചര്യത്തിന്റെ പ്രതിഫലനമാണ് ഞാൻ. എല്ലാവർക്കും അങ്ങനെയേ സാധിക്കൂ. എന്നെക്കുറിച്ചുള്ള വിവാദങ്ങൾ ഞാൻ ഒരുപാട് ചിന്തിക്കാത്തത് കൊണ്ട് വന്നതാണ്. എന്നെ മുതലെടുക്കുകയാണെന്ന് ഞാൻ കരുതി. അതെനിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. എന്നെ ചീറ്റ് ചെയ്താൽ ഡിപ്ലോമാറ്റിക്കായിരിക്കാനും മറ്റെന്തെങ്കിലും ചെയ്യാനും എനിക്ക് പറ്റില്ലായിരുന്നു. ചില കാര്യങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ ഞാനങ്ങനെ ചെയ്യാറില്ല. കാരണം അത് ബാലിശമാണെന്ന് എനിക്കറിയാം’ എന്ന് ഷെയ്ൻ നിഗം പറഞ്ഞു.
Read More‘അവൻ മരിക്കുന്നതിന് മുൻപ് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു, അതിനു മറുപടി നല്‍കാനായില്ല, ഇന്നും അതൊരു വിങ്ങലാണ്’: അനുപമ പരമേശ്വരൻ
പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ കിഷ്കിന്ധാപുരിയുടെ പ്രമോഷനിടെ വളരെ വൈകാരികമായ അനുഭവം പങ്കുവെക്കുകയാണ് താരം. സുഹൃത്തിന്റെ അവസാന സന്ദേശത്തിന് മറുപടി നൽകാത്തത് തന്നെ ഏറെ വേദനിപ്പിച്ച കാര്യമായി മാറിയെന്നാണ് അനുപമ തുറന്ന് പറഞ്ഞിരിക്കുന്നത്. വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന് മെസേജ് അയച്ചു. അതിന് രണ്ടു ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന് മരിച്ചു. അവനു കാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിനു മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി…
Read Moreകൊറിയൻ താരത്തിനൊപ്പം ചിരിപ്പിക്കാൻ ഒരുങ്ങി യോഗി ബാബു
യോഗി ബാബുവും കൊറിയൻ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്ന സിംഗ് സോങ് 19ന് തിയറ്ററിൽ. ഹാസ്യത്തിന്റെ മേമ്പൊടിയിൽ ഒരുങ്ങുന്ന ഈ ത്രില്ലർ മലയാളം, തമിഴ് ഭാഷകളിൽ എം.എ. വെട്രിവേൽ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഹോളിവുഡ് മൂവീസിന്റെ ബാനറിൽ വെട്രിസെൽവി അവതരിപ്പിക്കുന്ന ചിത്രം സൻഹാ സ്റ്റുഡിയോ ആണ് കേരളത്തിൽ വിതരണം. കാതൽ സുകുമാർ, ശങ്കർ ഏഴുമല (കിംഗ് കോങ്ങ്), മുല്ലൈ കൊതന്ധം, ഋതിക്ക്ഭാഷ, തരുൺ, സുമതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മണി-അബിയാണ് ഛായാഗ്രഹണം. സംഗീതം- ജോസ് ഫ്രാങ്ക്ലൈൻ, എഡിറ്റിംഗ്- ഈശ്വർ മൂർത്തി, മേക്കപ്പ്- രാധ കാളിദാസ്, സ്റ്റണ്ട്- അസ്സോൾട്ട് മധുരൈ, അസി. ഡയറക്ടർ- വേൽ, തമിഴ് മണി, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- ശ്യാമള പൊണ്ടി, പിആർഒ വേൽ, പി.ശിവപ്രസാദ് (കേരള).
Read More‘ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു, സിനിമാ ജീവിതത്തിലെ വലിയ അവാർഡ് മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു’: മോഹന്‍ലാല്‍
കൊച്ചി: തനിക്ക് ലഭിച്ച ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളസിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടന് മോഹന്‍ലാല്‍. ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 8 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ് എന്ന് അദ്ദേഹം പറഞ്ഞു. ഒന്നാമത്തേയോ രണ്ടാമത്തേയോ മലയാളി എന്നുള്ളതല്ല, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അവാര്‍ഡ് മലയാള സിനിമയ്ക്ക് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താന്‍ കരുതുന്നതെന്നും താരം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിത്. ഒരുപാട് മഹാരഥന്മാര് നടന്നുപോയ വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. മുമ്പ് അവാര്‍ഡ് ലഭിച്ചതെല്ലാം മഹാരഥന്മാര്ക്കാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ നന്ദിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. “ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന്…
Read Moreദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നടൻ മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്.
Read Moreആക്ഷന്‍ ഹീറോ ആയി ശ്രീനാഥ് ഭാസി; ‘പൊങ്കാല’ റിലീസ് ഒക്ടോബർ 31ന്
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം പൊങ്കാല ഒക്ടോബർ 31- ന് റിലീസിന് എത്തും. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയതോടെ ചിത്രത്തിന്റെ റിലീസ് തിയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിക്കുകയായിരുന്നു. ആക്ഷന്‍ കൂടുതലായും പ്രാധാന്യം നൽകുന്ന ചിത്രം യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്മെന്റ്, ദിയ ക്രിയേഷന് എന്നീ ബാനറുകളില്‍ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊ പ്രൊഡ്യൂസർ ഡോണ തോമസ്. യാമി സോന, ബാബുരാജ്, സുധീർ കരമന, സമ്പത്ത്, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പൂക്കാടൻ, സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം…
Read Moreനെഗറ്റിവിറ്റി എന്നെ ഞെട്ടിച്ചു; ആ മുറിവ് ഉണങ്ങട്ടെ, ജീവിക്കാനനുവദിക്കൂവെന്ന് അനുപമ
ഏറെ തിരക്കുപിടിച്ച കരിയറിലൂടെ മുന്നോട്ടു പോകുകയാണ് നടി അനുപമ പരമേശ്വരൻ. പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ ജീവിതം മാറി മറിഞ്ഞ അനുപമയ്ക്ക് മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നല്ല റോളുകൾ ലഭിക്കുന്നു. അനുപമ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ പരാമർശമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കുറേക്കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്ത് എനിക്ക് മെസേജ് അയച്ചു. എന്തിനാണിപ്പോൾ മെസേജ് അയച്ചതെന്ന് എനിക്കു തോന്നി. രണ്ടു ദിവസം മുമ്പ് ഞാനവനെ യാദൃശ്ചികമായി കണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മെസേജ് അയച്ചു. എന്തിനാണു വീണ്ടും പ്രശ്നങ്ങൾ എന്ന് കരുതി ഞാൻ മറുപടി നൽകിയില്ല. രണ്ടു ദിവസം കഴിഞ്ഞ് അവൻ മരിച്ചു. കാൻസർ ബാധിതനായിരുന്നു. അത് എനിക്കറിയില്ലായിരുന്നു. അവസാനം എനിക്കാണ് മെസേജ് അയച്ചത്. ഞാൻ മറുപടി അയച്ചതുമില്ല. അതെന്നെ വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി വഴക്കിട്ട് പിന്നീട് മിണ്ടാതായ…
Read Moreഎന്റെ വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേയൊരാൾ
ഞാനും എന്റെ അനിയനും ഒരുമിച്ച് തൊടുപുഴയിൽ താമസിച്ചിരുന്ന സമയത്താണെങ്കിൽ പോലും ഞങ്ങളുടെ ലൈഫിൽ പെൺകുട്ടികൾ അധികം ഉണ്ടായിട്ടില്ല. കസിൻസ് എല്ലാം ആണുങ്ങളായിരുന്നു. ചുറ്റുമുണ്ടായിരുന്ന ഫ്രണ്ട്സ് മുഴുവൻ ആണുങ്ങൾ ആയിരുന്നു. മാത്രമല്ല മകൾ ഹയയുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ വളർച്ചയൊന്നും ഞാൻ മുമ്പ് കണ്ടിട്ടില്ല. അപ്പമ്മാർക്ക് പെൺപിള്ളേരോട് ഭയങ്കര സ്നേഹമാണെന്നത് ഒരുപാട് പേർ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അച്ഛനും മകളും തമ്മിൽ ഒരു പ്രത്യേക ബോണ്ടിങ്ങുണ്ട്. അതിനെക്കുറിച്ചൊന്നും ഞാൻ മുമ്പ് ആലോചിച്ചിട്ടേയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഷൂട്ടിനു പോയി ക്കഴിയുമ്പോൾ ഒരു ദിവസം ഗ്യാപ്പ് കിട്ടി യാൽ ഓടി വീട്ടിലേക്കു വരാനുള്ള നമ്പർ വൺ റീസൺ ഹയയാണ്. അവളുടെ കുറേ കാര്യങ്ങളും അവളുടെ കലക്ഷൻസും എന്തിന് അവളുടെ ലൈഫ് സ്റ്റൈൽ തന്നെ എനിക്ക് പുതിയതാണ്. അവൾ സ്നേഹിക്കുന്നതും ദേഷ്യപ്പെടുന്നതും പിണങ്ങുന്നതുമെല്ലാം… എന്റെ വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേയൊരാൾ ഹയയാണ്. ഹാഫ്…
Read Moreഫിനാൻഷ്യൽ ബെനിഫിറ്റിനുവേണ്ടി പോലും ഞാൻ ബിഗ് ബോസിൽ പോവില്ലെന്ന് ശാലിൻ
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലേക്ക് മത്സരാർഥിയായി പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് നിരന്തരമായി കോൾ വരുമായിരുന്നു. ബിഗ് ബോസ് തമിഴിന്റെ ലാസ്റ്റ് സീസണിലേക്കും അവർ എന്നെ ക്ഷണിച്ചിരുന്നു. ഇപ്രാവശ്യം തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഒരുപോലെ കോൾ വന്നിരുന്നു. പക്ഷേ, ബിഗ് ബോസ് എനിക്കു ചേരില്ല. അതുകൊണ്ടുതന്നെ പോകില്ല. ഒരിക്കലും ഈ തീരുമാനം മാറാനും സാധ്യതയില്ല. എത്രയുംവേഗം ഹൗസിംഗ് ലോൺ അടച്ചുതീർക്കണം… അല്ലെങ്കിലും ബിഗ് ബോസിലേക്ക് ഞാൻ പോകാൻ സാധ്യതയില്ല. തമിഴ് ബിഗ് ബോസിലേക്കു പോയാൽ അവിടെ ചെന്ന് എനിക്ക് തമിഴ് മനസിലാകുന്നില്ലെന്നു പറയാൻ കഴിയില്ലല്ലോ. അങ്ങനെ പറയുന്നതു തെറ്റല്ലേ. പോവുകയാണെങ്കിൽ മലയാളത്തിൽ പോകണം. മലയാളത്തിൽ നിന്നും പലതവണ കോൾ വന്നിട്ടുണ്ട്. പക്ഷേ, എനിക്ക് അത് ശരിയാവില്ല. പലരും എന്നോടു പറഞ്ഞിട്ടുണ്ട് ബിഗ് ബോസിലേക്ക് പോകാൻ. നീ നീയായിട്ട് ഇരുന്നാൽ മതി. പോയി പങ്കെടുത്ത് നോക്കൂവെന്ന് പറയും. പക്ഷേ,…
Read More