തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രാം ചരൻ-ജാൻവി ജോഡികളുടെ പെഡ്ഡി. ചിത്രം, തിയറ്ററുകളിൽ എത്തിയതിനുപിന്നാലെ വൻ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ചിത്രത്തിൽ നായികയായ ജാൻവി കപൂറിന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. ഇതോടെ,വിവാദ രംഗങ്ങൾ സിനിമയിൽ നിന്നു നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയ ഒരു കഥ എന്ന രീതിയിലായിരുന്നു ചിത്രം പ്രൊമോട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ജൂൺ നാലിന് സിനിമ റിലീസ് ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സിനിമയിലെ കാമറ ആംഗിളുകൾ, ഡയലോഗുകൾ, പ്രണയരംഗങ്ങൾ എന്നിവയിലൂടെ സ്ത്രീകളെ വെറും ലൈംഗികവസ്തുവായി ചിത്രീകരിക്കുകയാണ് സംവിധായകൻ ചെയ്തതെന്ന രീതിയിൽ പ്രേക്ഷകരിൽ നിന്നു കടുത്ത പ്രതികരണങ്ങളാണ് ഉയർന്നത്. ജാൻവിയുടെ അരക്കെട്ട് കേന്ദ്രീകരിച്ചുള്ള ക്ലോസ്-അപ്പ് ഷോട്ടുകളും മോശം സംഭാഷണങ്ങളുമാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ നിലപാട് വ്യക്തമാക്കി സംവിധായകൻ ബുച്ചി ബാബു…
Read MoreCategory: Movies
അനന്തൻ കാട് കാരക്ടർ പോസ്റ്റർ
പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ ടിയാൻ എന്ന സിനിമയ്ക്കുശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം അനന്തൻകാടിന്റെ കാരക്ടർ പോസ്റ്റർ റിലീസായി.നായികയായ നിഖില വിമലിന്റെ അവതരിപ്പിക്കുന്ന ദീപ ടീച്ചറിന്റെ കാരക്ടർ പോസ്റ്ററാണ് റിലീസായത്. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് അടുത്തിടെ സിനിമയുടെ ടീസർ എത്തിയിരുന്നത്. 25ന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്ന ഈ സിനിമയിൽ ആര്യ നായകനായെത്തുന്നു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. വൻ വിജയമായി മാറിയ മാർക്ക് ആന്റണിക്കുശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. കാന്താരയുടെ രണ്ട് ഭാഗങ്ങളുടെയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. ഇന്ദ്രൻസ്, മുരളി ഗോപി, പുഷ്പ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ,…
Read Moreമാധ്യമങ്ങൾക്ക് അഭിമുഖം നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചു: അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി അമ്മ
കൊച്ചി: മാധ്യമങ്ങൾക്ക് അഭിമുഖം നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടി അൻസിബയ്ക്ക് താരസംഘടനയായ അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകി. 17-ാം തീയതിക്കകം മറുപടി നൽകണം. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ പറയുന്നു. അൻസിബയുടെ പരസ്യപ്രസ്താവനകൾ സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ആഭ്യന്തര പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന അമ്മയുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളാണ് സംഘടനയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്ക് ഇപ്പോൾ വളർന്നിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമായിരുന്നു കുടുംബസംഗമത്തിന്റെ സ്പോൺസർ. എന്നാൽ ഒരു മതസ്ഥാപനം സംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു. കുടുംബസംഗമത്തിന് തൊട്ടുപിന്നാലെ അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും…
Read Moreവീണ്ടും സിനിമയില്‍ അഭിനയിക്കണം; നഷ്ടപ്പെടുത്തിയത് വമ്പൻ സിനിമകളെന്ന് ശിൽപ ഷെട്ടി
തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. മക്കളായ സമിഷയും വിയാനും എന്നെ ഇതുവരെ വലിയ സ്ക്രീനില്‍ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. എന്റെ മകന് എന്റെ സുഖീ എന്ന ചിത്രം 2023ല്‍ വലിയ സ്ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അതൊരു പ്രിവ്യൂ തിയറ്ററില്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മുമ്പ് വന്ന ഒട്ടേറെ അവസരങ്ങള്‍ ഞാന്‍ മനഃപൂര്‍വം നോ പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ തീര്‍ത്തും ന്യായമായിരുന്നു. അക്കൂട്ടത്തില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ പോലുമുണ്ടായിരുന്നു. അതിന് കാരണങ്ങള്‍ പലതാണ്. -ശില്പ ഷെട്ടി
Read Moreഒച്ചയുണ്ടാക്കി രക്ഷപെടേണ്ട അവസ്ഥ; ദുബായിലെ ദുരനുഭവം പറഞ്ഞ് രഞ്ജിനി
ഷോയ്ക്കായി ദുബൈയില്‍ പോയാല്‍ ഞാന്‍ ഹോട്ടലില്‍ താമസിക്കില്ല. പ്രത്യേകിച്ച് കണ്‍ഫര്‍ട്ടബിള്‍ അല്ലെങ്കില്‍. സുഹൃത്തുക്കളുടെ ഫ്ലാറ്റില്‍ പോകും. അങ്ങനെ ഒരു ഷോ. ഒരുപാട് പ്രമുഖ താരങ്ങളുമുണ്ട്. ഒരു സ്പോണ്സര്ക്ക് എന്നെ കാണണെമെന്ന് പറഞ്ഞു. ഒക്കെ പറഞ്ഞു. ഞാന്‍ വേറെ ഒന്നും ചിന്തിക്കുന്നില്ല. ഇയാള്‍ക്കൊപ്പം ലഞ്ചിന് പോയി. ശേഷം അയാള്‍ പറഞ്ഞു ഫോണ്‍ മേടിക്കാം എന്നൊക്കെ. ആദ്യമല്ലേ. ഇതൊക്കെ ഇങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു. വേറൊരു ഷോയ്ക്ക് പരിപാടി കഴിഞ്ഞിട്ട് ഡിന്നറെന്ന് പറഞ്ഞിട്ട് ഞങ്ങളെ കൊണ്ടുപോയത് വേറെ എവിടെയോ ആണ്. അവിടെ അവരുടെ ആളുകളെ വിളിച്ച് ഡിന്നര്‍. മദ്യം എല്ലാം വിളമ്പുന്നു. അതൊന്നും ഞങ്ങള്‍ക്ക് അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അണ്കണ്ഫര്ട്ടബിളാകാന് തുടങ്ങി. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടൊരു ദിവസം അതാണ്. അന്ന് ഞാന്‍ ഭദ്രകാളിയായി. പ്രശ്നമുണ്ടാക്കി. ഇത് കേരളമല്ല. ദുബായ് ആണ്. ഒരു ഫോണ്‍…
Read Moreസീക്രട്ട് ഓഫ് കലിംഗ’യിലെ ആദ്യ ഗാനം റിലീസായി
മലയാളത്തിലെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം “സീക്രട്ട് ഓഫ് കലിംഗ’യിലെ ആദ്യ ഗാനം റിലീസ് ആയി. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. തക തക താനെ… എന്ന് തുടങ്ങുന്ന ഗാനം ഒരു ചിത്രകഥപോലെയാണ് ഒരുക്കിയിരിക്കുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. പ്രേക്ഷകരെ ഏറെ അമ്പരിപ്പിക്കുന്നതും രസകരമായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഈ ഗാനത്തിലൂടെ വ്യക്തമാണ്. ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്.ചിത്രം ഈമാസം തിയറ്റർ റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ ഇവരെ കൂടാതെ മാളവിക മേനോൻ, ഉല്ലാസ് പന്തളം,…
Read Moreജാൻവിയുടെ പഴയ വാക്കുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
പെഡ്ഡി എന്ന പുതിയ ചിത്രത്തിൽ ജാൻവി കപൂറിനെ ഉപഭോഗവസ്തുവായി ചിത്രീകരിച്ചുവെന്ന വിമർശനം ശക്തമാകുന്നു. ഇതോടെ, സ്ത്രീശരീരം അനുവാദമില്ലാതെ ചിത്രീകരിക്കുന്നതിനെതിരേ ജാൻവി മുന്‍പ് നടത്തിയ പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു.ഏതാനും ദിവസങ്ങൾക്ക് മുന്‍പായിരുന്നു രാം ചരൺ നായകനായി എത്തിയ പെഡ്ഡി എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ, സിനിമയ്ക്കു പകരം നായികയായി എത്തിയ ജാൻവി കപൂറിന്റെ വേഷവിധാനവും അവരെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങളുമാണ് ചർച്ചയായത്. സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി സിനിമ ചിത്രീകരിച്ചുവെന്നും പടം മുഴുവൻ നായികയുടെ മാറും അരക്കെട്ടും മാത്രമാണെന്നും പറഞ്ഞ് സംവിധായകനെതിരേയും രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ജാൻവിയ്ക്ക് ഇവയോട് നോ പറയാൻ പാടില്ലെ എന്നും ഇവർ ചോദിച്ചിരുന്നു.പെഡ്ഡി വലിയ വിവാദങ്ങൾക്ക് വഴിവച്ചതിനിടെ ജാൻവി കപൂറിന്റെ പഴയൊരു അഭിമുഖം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. മാസങ്ങൾക്ക് മുന്‍പ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ കാര്യങ്ങളാണിത്. “നമ്മൾ സ്റ്റൈലൻ വസ്ത്രങ്ങൾ ധരിച്ച് പുറത്തുപോകുമ്പോൾ,…
Read More‘മൂന്ന് നാല് സീനുകളും ഒരു പാട്ടും കട്ട് ചെയ്തു, ഷൂട്ട് ചെയ്ത സീനുകളൊന്നും സിനിമയിലുണ്ടായില്ല’: കറുപ്പ് സിനിമയെക്കുറിച്ച് സ്വാസിക
എല്ലാവരും വിചാരിച്ചതു പോലെ ആ സിനിമ ഹിറ്റായി. ഒരു അഭിനേതാവ് എന്ന നിലയിൽ കറുപ്പ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്വാസിക. സിനിമയുടെ ദൈർഘ്യ കൂടുതൽ കാരണം, എന്റെ ഒരു മൂന്ന് നാല് സീനുകളും ഒരു പാട്ടും കട്ട് ചെയ്ത് കളഞ്ഞു. ഒരു ചെറിയ കഥാപാത്രമായിരുന്നു ചിത്രത്തിൽ എനിക്ക്. കട്ട് ചെയ്ത കാര്യങ്ങൾ കൂടി വന്നപ്പോൾ അതിലും ചെറിയ വേഷമായിപ്പോയി. നമ്മൾ ഷൂട്ട് ചെയ്ത സീനുകളൊന്നും സിനിമയിലുണ്ടായില്ല. ചില സമയങ്ങളിൽ അങ്ങനെ സംഭവിക്കും. സിനിമ അങ്ങനെയാണ്. അതിൽ നമുക്കൊന്നും ചെയ്യാനാകില്ല. എന്റെ ചില സീനുകളെങ്കിലുമുണ്ട്, അതുപോലും ഇല്ലാത്തവരുണ്ട്. ഇതിൽ ആരെയും കുറ്റം പറയാനാകില്ല. സാഹചര്യം അങ്ങനെയാണ്. സിനിമയുടെ ദൈർഘ്യം, അതിന്റെ ഫ്ലോ അങ്ങനെയെല്ലാം നോക്കണമല്ലോ. പാട്ട് മുഴുവനായും കട്ട് ചെയ്തെന്ന് ബാലാജി സാർ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ആ ലിറിക്കൽ വീഡിയോ വൈറലായതിന് പിന്നാലെ എല്ലാവരും എന്നെ…
Read Moreസന്തോഷ് ട്രോഫിയിൽ പുതിയ നായകൻ
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ലിസ്റ്റിൻ സ്റ്റീഫൻ – വിപിൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സന്തോഷ് ട്രോഫി”യുടെ സെക്കൻഡ് ഷെഡ്യൂൾ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തിലെ പ്രധാന താരമായി എത്തുന്നത് ജോമോൻ ജ്യോതിർ ആണെന്ന പ്രഖ്യാപന പോസ്റ്റർ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സന്തോഷ് ട്രോഫിക്ക് ഒരു പുതിയ മുഖം എന്നാണ് പോസ്റ്ററിൽ പറയുന്നത്. ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ചേർന്നുള്ള വിപിൻദാസിന്റെ ആദ്യ ചിത്രവും. സന്തോഷ് ട്രോഫിയിലൂടെ 60 പുതുമുഖങ്ങൾ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. അഭിനയത്തിലും സംവിധാനത്തിലും അണിയറയിലും പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന മാജിക് ഫ്രെയിംസ് സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജം കൊണ്ടുവരികയാണ് . സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. വൈക്കം തലയോലപ്പറമ്പ് ഭാഗങ്ങളിലാണു ചിത്രീകരണം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും…
Read Moreആദ്യം പരിഗണിച്ചത് സായ് പല്ലവിയെ: വെളിപ്പെടുത്തലുമായി സാമന്ത
തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സാമന്തയുടെ പുതിയ ചിത്രം മാ ഇന്‍ടി ബംഗാരം എന്ന സിനിമയെക്കുറിച്ചുള്ള തികച്ചും അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലുമായി താരം. ഈ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് തന്നെ ആയിരുന്നില്ലെന്നും, മറിച്ച് സായ് പല്ലവിയെയായിരുന്നുവെന്നുമാണ് സാമന്ത ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് സാമന്ത സിനിമയുടെ ഈ അണിയറക്കഥ വെളിപ്പെടുത്തിയത്. ചിത്രത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയത് എന്ന ആരാധകന്റെ ചോദ്യത്തിന്, ഞാനല്ല ഈ സിനിമ തിരഞ്ഞെടുത്തത്, ഈ സിനിമ എന്നെ തെരഞ്ഞെടുക്കുകയായിരുന്നു എന്നായിരുന്നു സാമന്തയുടെ മറുപടി. സ്ത്രീകേന്ദ്രീകൃതമായ ശക്തമായ കഥകൾക്ക് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാമന്ത ട്രലാല എന്ന എന്റെ നിർമാണ കമ്പനി ആരംഭിച്ചത്. ഈ പ്രോജക്റ്റിലേക്ക് ആദ്യം സായ് പല്ലവിയെ സമീപിക്കാനായിരുന്നു ടീമിന്റെ തീരുമാനം. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കാരണം സായ് പല്ലവിക്ക് ഇതിനായി സമയം കണ്ടെത്താൻ…
Read More