കല്യാണം കഴിക്കുന്നതിനുമുമ്പ് ഫുൾ ടൈം വർക്ക് ചെയ്ത് മടുത്തിരുന്നു. എങ്ങനെയെങ്കിലും വിശ്രമിച്ചാൽ മതിയെന്ന ചിന്തയായിരുന്നു. അങ്ങനെയാണ് കല്യാണം കഴിച്ചതെന്ന് നവ്യാ നായർ. എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി. ഞാൻ അങ്ങനെ ഇരിക്കേണ്ട ഒരാളല്ലെന്ന്. എന്നിട്ടും ഞാൻ ഒമ്പത് വർഷകാലത്തോളം വീട്ടമ്മയായി ഇരുന്നു. ശേഷമാണ് ജോലി ചെയ്തു തുടങ്ങിയതും നാട്ടിലേക്കു വന്നതും. അലസമായ മനസ് പിശാചിന്റെ പണിപ്പുരയാണ് എന്ന ചൊല്ലിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് വെറുതെ ഇരുന്നാൽ പോരായ്മകളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും ആലോചിക്കാൻ തോന്നും. അങ്ങനൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. എനിക്കും തളർന്നു പോകുന്ന ദിവസങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ, അത് പുറത്ത് ആരും അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. ഞാൻ എന്നെ എപ്പോഴും ഒരു ഫീനിക്സ് പക്ഷിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ദുരിതപൂർണമായ അവസ്ഥകൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. അതിൽ നിന്ന് എങ്ങനെയെങ്കിലും ഞാൻ എന്റെ…
Read MoreCategory: Movies
തമിഴ് മൊഴി പ്രൊമോ സോംഗ് റിലീസ് ചെയ്തു
റിയൽ കേരള സ്റ്റോറി എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് മൊഴി എന്ന ചിത്രത്തിന്റെ പ്രൊമോ സോംഗ് റിലീസ് കോഴിക്കോട് കൈരളി തിയറ്ററിൽ നടന്നു. കോഴിക്കോട് മേയർ ഒ. സദാശിവൻ ലോഞ്ചിംഗ് കർമം നിർവഹിച്ചു. സിനിമയിലെ അണിയറ പ്രവർത്തകരും നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു. ഐബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, ഡോ. നസീറലി കുഴിക്കാടൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം- എൻ. എൻ. ബൈജു നിർവഹിക്കുന്നു. അം അഃ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടുകയും, ലോക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാക്കുകയും ചെയ്ത സേബാ ടോമി ആണ് ഗാനം ആലപിക്കുന്നത്. ഗാനരചന ഡി.ബി അജിത്തും സംഗീതം സാം സൈമൺ ജോർജും നിർവഹിക്കുന്നു. ജനിച്ച മണ്ണിൽ പൗരത്വം ഇല്ലാതെ അഭയാർഥികളായി കഴിയേണ്ടി വരുന്നവരുടെ കഥ പറയുകയാണ് തമിഴ് മൊഴി എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ്…
Read Moreചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തി ഭഗവതിയുടെ അനുഗ്രഹം തേടിയത്.ക്ഷേത്രത്തിൽ ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ദർശനം നടത്തിയത്. ദർശനത്തിനെത്തിയ താര ദമ്പതികളെ ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുൻ അന്താരാഷ്ട്ര വോളിബോൾ താരം എസ്.എ മധു, ഹരി കുട്ടൻ നമ്പൂതിരി , ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര സന്ദർശനത്തിനിടെ നയൻതാരയെയും വിഘ്നേഷ് ശിവനെയും കാണാൻ നിരവധി ഭക്തരും ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ലളിതമായ വേഷത്തിൽ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങൾ പാലിച്ചാണ് ദർശനവും പൂജകളും…
Read Moreഗീതു മോഹൻദാസ് സെറ്റിൽ കർശനമായ ‘നോ പ്ലസന്റീസ്’ നിയമം നടപ്പിലാക്കിയിരുന്നു- കിയാര അദ്വാനി
ബംഗളൂരു: ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ് സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരം കിയാര അദ്വാനി. ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസ് സെറ്റിൽ കർശനമായ ‘നോ പ്ലസന്റീസ് നിയമം നടപ്പിലാക്കിയിരുന്നതായി താരം വെളിപ്പെടുത്തി. ‘ഞാൻ സാധാരണയായി ഷൂട്ടിങ് സെറ്റിൽ എത്തിയാൽ എല്ലാവരോടും വളരെ സൗഹൃദത്തോടെ പെരുമാറുന്ന, ‘ഗുഡ് മോർണിംഗ്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ’ എന്ന് ചോദിക്കുന്ന ഒരാളാണ്. എന്നാൽ ഗീതു എന്നോട് പറഞ്ഞത്, സെറ്റിലേക്ക് വരുമ്പോൾ ഈ വക സൗഹൃദസംഭാഷണങ്ങൾ എല്ലാം പൂർണമായും ഒഴിവാക്കണമെന്നാണ്. കഥാപാത്രത്തിന്റെ മൂഡിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയായിരുന്നു അത്. ‘ഹായ്, ഹലോ’കൾ ഒന്നും പാടില്ല, നിന്റെ ടീമിനോട് പോലും സംസാരിക്കരുത്, ആ ഒരു സോണിൽ തന്നെ തുടരണം എന്നായിരുന്നു ഗീതുവിന്റെ നിർദ്ദേശം.’ തന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് ‘ടോക്സിക്’ എന്ന് കിയാര പറയുന്നു.…
Read Moreമെറിന്റെ ജോപ്പൻ, സാം കുട്ടിയുടെ ചേട്ടൻ!
സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത “അതിരടി’യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.“ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം’- വിഷ്ണു പറയുന്നു. “അതിരടി’യിലേക്ക് എത്തിച്ചത്..?ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു…
Read More‘അന്‍സിബയോട് വ്യക്തിവൈരാഗ്യമില്ല, ഇതില്‍ പ്രത്യേകമായി അജണ്ടയില്ല’: നടിയുടെ പരാതിയില്‍ മൊഴി നല്കി ലക്ഷ്മിപ്രിയ
കൊച്ചി: നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നല്കി നടി ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന് അന്‍സിബ പറയുന്നത് തെറ്റാണെന്നും തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്റെ പിന്നില്‍ ആരുമില്ല. എനിക്ക് പ്രത്യേകമായി അജണ്ടയുമില്ല. രണ്ടുപേര്‍ തമ്മിലുള്ള ഒരു പ്രശ്നം സംഘടനയല്ല പരിഹരിക്കേണ്ടത്. എന്റെ ഫോണിലേക്ക് അനാവശ്യം എന്ന് തോന്നുന്ന ഒരു മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ പുള്ളിക്കാരി ബാധ്യസ്ഥയായിരുന്നു. എനിക്ക് നിയമപരമായി പോകണമെങ്കില്‍ അതിനുള്ള അധികാരമില്ലേ. കൈയ്യിലുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കും. അവിടെ എന്ത് നടന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. അത് മുഴുവന്‍ കൈമാറും. അന്‍സിബയെ മൂന്നു മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസ് അതോറിറ്റിയാണ്. എന്റെ ഓര്‍മ്മയില്‍ ഒരു മണിക്കൂറും 17…
Read Moreസീക്രട്ട് ഓഫ് കലിംഗ: ടീസർ റിലീസ് ആയി
മലയാളത്തിലെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം സീക്രട്ട് ഓഫ് കലിംഗയുടെ ടീസർ റിലീസ് ആയി. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആത്മാവ്, പുറത്തുവരുമ്പോൾ ഉണ്ടാവുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. പ്രേക്ഷകരെ ഏറെ അമ്പരപ്പിക്കുന്നതും രസകരമാവുന്ന തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാണ്. ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഈ മാസം ചിത്രം തിയറ്റർ റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ…
Read Moreസിനിമകളിൽ മലയാളം പറയില്ലെന്ന് ജാൻവി കപൂർ, ആ ഭാഷ കൈകാര്യംചെയ്യാൻ വളരേ ബുദ്ധിമുട്ടാണെന്നും, മധുരതരമായ ഭാഷയാണെന്നും വെളിപ്പെടുത്തി
മലയാളികൾക്കും ഏറെ സുപരിചിതയായ നടിയാണ് ബോളിവുഡ് താരമായ ജാൻവി കപൂർ. ബോളിവുഡിൽ മാത്രമല്ല തെലുങ്കു സിനിമകളിലും താരം സജീവമാണ്. ഇപ്പോഴിതാ ഇനി താൻ സിനിമകളിൽ മലയാളം പറയില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. മലയാളം സംസാരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനില്ലെന്നാണ് നടി ജാൻവി കപൂർ പറഞ്ഞത്. ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ഈ പിന്മാറ്റമെന്നും താരം വ്യക്തമാക്കി. തനിക്ക് ആ ഭാഷ കൈകാര്യംചെയ്യാൻ വളരേ ബുദ്ധിമുട്ടാണെന്നും മനോഹരമായ, മധുരതരമായ ഭാഷയാണതെന്നും താരം പറഞ്ഞു. ഉച്ചാരണത്തിന്റെ കാര്യത്തിൽ തമിഴും തെലുങ്കും തുനിക്ക് പരിചിതമായി തോന്നുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു. പരംസുന്ദരി എന്ന ബോളിവുഡ് ചിത്രത്തിൽ ജാൻവി മലയാളം സംസാരിച്ചിരുന്നു. ഇത് ഏറെ ട്രോളുകൾക്കും ഇടയാക്കി. തെക്കേപ്പാട്ട് സുന്ദരി ദാമോദരൻ പിള്ള എന്ന മലയാളി കഥാപാത്രത്തെയായിരുന്നു ഈ ചിത്രത്തിൽ ജാൻവി അവതരിപ്പിച്ചത്. എന്നാൽ ജാൻവി മലയാളം പറഞ്ഞത് വലിയ ട്രോളായി മാറി. ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ…
Read Moreഎം. പദ്മകുമാർ ചിത്രത്തിൽ അമല പോൾ നായിക
എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോൾ നായികയായെത്തുന്നു. അമല പോൾ വാംപയറായി എത്തുന്ന ചിത്രം പൂർണമായും നായിക കേന്ദ്രീകൃതമാണ്. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം രാജശ്രീ ഫിലിംസിന്റെ ബാനറിൽ രമേഷ് കുമാർ നിർമിക്കുന്നു എന്നാണ് റിപ്പോർട്ട്. ദ ടീച്ചറിനുശേഷം അമല പോൾ നായികയാവുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. അമല പോളും എം. പദ്മകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി വരുന്നു. റോഷൻ മാത്യു, ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ ജൂൺ 26ന് തിയറ്ററുകളിൽ എത്തും. ജോസഫിനുശേഷം പദ്മകുമാർ ഒരുക്കുന്ന പൊലീസ് സ്റ്റോറി കൂടിയാണ്. രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിഗ് ബഡ്ജറ്റിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് ആണ് അമല പോളിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏറെപ്രേക്ഷക…
Read Moreലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് രവി മോഹൻ
തമിഴ് സൂപ്പർതാരം രവി മോഹൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ‘ബെൻസ്’ എന്ന ചിത്രത്തിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽസിയു) ഭാഗമാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ കാരണം സിനിമയിൽ നിന്ന് താത്ക്കാലികമായി വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച നടനെ ഹൃദ്യമായ ഭാഷയിലാണ് ലോകേഷ് തന്റെ സിനിമയിലേക്ക് സ്വാഗതം ചെയ്തത്. ഇന്ന് സോഷ്യൽ മീഡിയയിലൂടെയാണ് ലോകേഷ് കനകരാജ് ഇക്കാര്യം പുറത്തുവിട്ടത്. രവി മോഹനെ ടാഗ് ചെയ്തുകൊണ്ട്, ‘യൂണിവേഴ്സിലേക്ക് സ്വാഗതം രവി മോഹൻ സർ,’ എന്ന് ലോകേഷ് കുറിച്ചു. ഹഗ്, ഹാർട്ട് ഇമോജികൾക്കൊപ്പമായിരുന്നു പോസ്റ്റ്. വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങളും സൈബർ ആക്രമണങ്ങളും തന്നെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്ന് അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിൽ രവി മോഹൻ തുറന്നുപറഞ്ഞിരുന്നു. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ പുതിയ സിനിമകളൊന്നും റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിലായിരുന്നു താരം. 2009ലായിരുന്നു രവിയും ആരതിയും വിവാഹിതരായത്. എന്നാൽ…
Read More