പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആ കഥയുമായാണ് ഒടിയങ്കം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കത്തിന്റെയും അമരത്ത്. സുനിൽ സുബ്രഹ്മണ്യൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രം ജൂലായിൽ തിയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ് രാമൻ, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർപവിത്രൻ, ജയൻ പാലക്കൽ എന്നിവരുടെ വരികൾക്ക് റിജോഷ് സംഗീതം പകരുന്നു. എഡിറ്റിങ്-ജിതിൻ…
Read MoreCategory: Movies
‘എന്തുകൊണ്ടാണ് പകുതി സ്റ്റൈലിഷും പകുതി മോഡേണുമായിരിക്കുന്നതെന്ന് അമ്മ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി, ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല’: അനുഷ്ക ഷെട്ടി
നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് നടി അനുഷ്ക ഷെട്ടി. പുതിയ ചിത്രം ഗാഡി റിലീസിനൊരുങ്ങുകയാണ്. ആദ്യമായി അഭിനയിച്ച മലയാള ചിത്രം കത്തനാരും വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. ബാഹുബലിയുടെ വിജയത്തിന് ശേഷം സിനിമകളുടെ എണ്ണം അനുഷ്ക കുറച്ചിരുന്നു. സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു അനുഷ്ക ഷെട്ടിയുടെ തീരുമാനം. ഒരു കാലത്ത് തെലുങ്കിലും തമിഴിലും തുടരെത്തുടരെ ഗ്ലാമറസ് റോളുകൾ ചെയ്തിരുന്ന നടിയാണ് അനുഷ്ക ഷെട്ടി. അരുന്ധതി എന്ന സിനിമയാണ് ഗ്ലാമറസ് നായികയെന്ന ഇമേജ് മാറ്റാൻ അനുഷ്കയെ സഹായിച്ചത്. പിന്നീടിങ്ങോട്ട് നായികാ പ്രാധാന്യമുള്ള റോളുകൾ അനുഷ്ക ചെയ്തു. ഗ്ലാമർ നായികയായിരുന്ന കാലത്ത് അനുഷ്ക ചെയ്ത തെലുങ്ക് ചിത്രമാണ് ബില്ല. പ്രഭാസ് നായകനായ ചിത്രത്തിൽ നടിയുടെ ബിക്കിനി സീൻ വലിയ ചർച്ചയായിരുന്നു. ബില്ല കണ്ടപ്പോൾ തന്റെ അമ്മ പ്രതികരിച്ചതെങ്ങനെയെന്ന് അനുഷ്ക ഷെട്ടി ഒരിക്കൽ പങ്കുവച്ചിരുന്നു. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ…
Read Moreനടൻ ആര്യയുടെ ഹോട്ടലുകളിലും വീട്ടിലും ആദായനികുതി റെയ്ഡ്
ചെന്നൈ: തമിഴ് നടന് ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ സീ ഷെൽ എന്ന ഹോട്ടലുകളിലാണ് റെയ്ഡ് നടക്കുന്നത്. അണ്ണാനഗറിലെ ഭക്ഷണശാലയിൽ എത്തിയാണ് നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
Read Moreഷൈൻ ടോമിനൊപ്പം ശ്രീനാഥ് ഭാസി; തേരി മേരി ട്രെയിലർ
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് വേളയിലാണ് ലോഞ്ച് ചെയ്തത്.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ., സിനീഷ് അലി പുതുശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് തേരി മേരി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന…
Read Moreഇതെന്താ പ്രായം പിന്നിലേക്കാണോ പോകുന്നത്: പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് റായ് ലക്ഷ്മി
വലിയ മേക്കോവർ നടത്തി ആരാധകരെ അമ്പരപ്പിച്ച റായ് ലക്ഷ്മിയുടെ പിറന്നാൾ ആഘോഷചിത്രങ്ങളാണിപ്പോൾ വൈറലാവുന്നത്. താരം തന്നെയാണ് പിറന്നാൾ ആഘോഷചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. വൈറ്റ് ഡ്രസിൽ പാവക്കുട്ടിയെ പോലെ തിളങ്ങുന്ന റായ് ലക്ഷ്മിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. 36 വയസിലും കോളേജ് സ്റ്റുഡന്റിനെ പോലെ തോന്നുന്നു എന്നാണ് ഒരു ആരാധകരുടെ കമന്റ്. ബോളിവുഡ് ചിത്രമായ ജൂലി 2വിനു വേണ്ടിയായിരുന്നു താരം ആദ്യം ശരീരഭാരം കുറച്ച് വൻ മേക്കോവർ നടത്തിയത്. ആ മേക്കോവർ ലുക്ക് പിന്നീടങ്ങോട്ട് പരിപാലിച്ചുകൊണ്ടുപോവുകയായിരുന്നു താരം. ഇപ്പോൾ മെലിഞ്ഞു കൂടുതൽ ചെറുപ്പമായ റായ് ലക്ഷ്മിയെ ആണ് കാണാനാവുക. അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, ക്രിസ്ത്യൻബ്രദേഴ്, അറബീം ഒട്ടകോം പി. മാധവൻ നായരും, രാജാധിരാജ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധേയ മലയാളം ചിത്രങ്ങൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് ലക്ഷ്മി കൂടുതലും…
Read Moreസുരേഷ് ഗോപി ചിത്രം 27ന്
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രം ജൂൺ 27ന് ആഗോള റിലീസായി എത്തും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിലെത്തുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്. അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിഷേക് രവീന്ദ്രൻ, രജിത് മേനോൻ,…
Read More‘അന്ന് സൽമാനെ ഇഷ്ടമല്ലായിരുന്നു, കാൻസർ സ്ഥിരീകരിച്ച ശേഷം അദ്ദേഹം തന്ന കരുതലും സ്നേഹവും മറക്കാനാവാത്തത്’; സോണാലി ബിന്ദ്ര
ബോളിവുഡ് നടി സോണാലി ബിന്ദ്രയ്ക്ക് നാലാം ഘട്ട മെറ്റാസ്റ്റാറ്റിക് കാൻസർ കണ്ടെത്തിയത് 2018ലാണ്. ന്യൂയോർക്കിലും മുംബൈയിലും ചികിത്സ നടത്തിയതുൾപ്പെടെയുള്ള തന്റെ രോഗമുക്തി യാത്രയെക്കുറിച്ച് സൊനാലി മുന്പും തുറന്നുപറഞ്ഞിട്ടുണ്ട്. രോഗനിർണയത്തിന് ശേഷമാണ് സൽമാൻ ഖാന്റെ കരുതലുള്ള വശം ഞാനറിഞ്ഞത് സോണാലി പറയുകായണിപ്പോൾ. 1999 ലെ സൂരജ് ബർജാത്യ സിനിമയുടെ ചിത്രീകരണ വേളയിൽ, സൽമാനെ എനിക്ക് ഇഷ്ടമല്ലായിരുന്നു.ഞാൻ ഹം സാത്ത് സാത്ത് ഹെയ്ൻ ചെയ്യുമ്പോൾ, അദ്ദേഹം കാമറക്ക് പിന്നിൽ നിന്ന് എന്നെ നോക്കി മുഖം ചുളിക്കുമായിരുന്നു. ആ സമയത്ത്, എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നില്ല. സൽമാന് രണ്ട് വശങ്ങളുണ്ട്. നിങ്ങൾക്ക് അദ്ദേഹത്തെ സ്നേഹിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ വെറുക്കാം. വർഷങ്ങൾക്ക് ശേഷമാണ് സൽമാൻ ഖാന്റെ കരുതലുള്ള വശം പുറത്തുവന്നത്. കാമറക്ക് പിന്നിൽ മുഖം ചുളിക്കുന്ന അതേ വ്യക്തി, എന്റെ അസുഖത്തെ കുറിച്ച് അറിയാൻ ന്യൂയോർക്കിലേക്ക് രണ്ട് യാത്രകൾ നടത്തി. കാൻസറിനെ സംബന്ധിച്ചിടത്തോളം…
Read Moreസുഖിനോ ഭവന്തു ഫസ്റ്റ് ലുക്ക് പോസ്റ്റർ
ശ്രീ മൂകാംബിക കമ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന സുഖിനോ ഭവന്തു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കേരള ഫിലിം ക്രിട്ടിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ. ഷിബു ജയരാജ്, പ്രകാശ് ചെങ്ങൽ, ഗോഡ്വിൻ, ശ്യാം കൊടക്കാട്, സുരേഷ് കോഴികോട്, സുകേഷ്, ബീന, വീണവേണുഗോപാൽ, നിഷനായർ, ആർച്ച കല്യാണി, നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു. ജിതേഷ് ആദിത്യ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രമോദ് കാപ്പാട് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, മോഹൻ സിതാര, രാധിക അശോക്, ദേവനന്ദ ഗിരീഷ് എന്നിവരാണ് ഗായകർ. എഡിറ്റർ-കപിൽ കൃഷ്ണ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബീനാജി, അസോസിയേറ്റ് പ്രൊഡ്യൂസർ-മെറ്റികുലസ് കൊച്ചി, പ്രൊജക്റ്റ് ഡിസൈനർ-കെ. മോഹൻ സെവൻ ആർട്സ്, പ്രൊഡക്ഷൻ കണ്ട്രോളർ-എ. കെ. ശ്രീജയൻ, മേക്കപ്പ്-ഒ.കെ.…
Read Moreഞാനൊരു പരാജയമാണെന്ന് പലരും കരുതുന്നു: സമാന്ത റൂത്ത് പ്രഭു
തന്റെ കരിയറിൽ നിന്ന് നീണ്ട ഇടവേള എടുത്തിരിക്കുകയാണ് നടി സമാന്ത റൂത്ത് പ്രഭു. മയോസിറ്റിസ് എന്ന ശരീരത്തിന്റെ പേശികൾക്ക് ബലക്ഷയം ഉണ്ടാക്കുന്ന രോഗം ബാധിച്ച നടി, ചികിത്സയുടെ ഭാഗമായിട്ടാണ് സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. വിജയ് ദേവ്രക്കോണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷി, രാജ് ആൻഡ് ഡി.കെ ടീം സംവിധാനം ചെയ്ത സിറ്റാഡൽ സീരീസ് എന്നിവയ്ക്കുശേഷം സാമന്ത മറ്റു പ്രൊജെക്ടുകൾ ഏറ്റെടുത്തിരുന്നില്ല. മുന്പ് ഒരു അഭിമുഖത്തിൽ, താൻ കരിയറിൽ നിന്നു വിട്ടുനില്ക്കാൻ തീരുമാനം എടുത്തത് പലർക്കും ദഹിച്ചിട്ടില്ല എന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയറിൽ നിന്ന് ബ്രേക്ക് എടുത്തതാണ് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നും നടി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ആമസോണ് പ്രൈമിലെ സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ് സീരിസിലാണ് സാമന്ത റൂത്ത് പ്രഭു അവസാനമായി പ്രത്യക്ഷപ്പെട്ടത്. സ്വയം കണ്ടെത്താനും, സ്വന്തം പാത വെട്ടിത്തെളിക്കാനും വേണ്ടിയാണ് താൻ…
Read Moreചിരിച്ച് ഉല്ലസിക്കാൻ തയാറായിക്കോളൂ… തിയറ്ററുകളില് ഇനി ലൈവ് കോമഡി ഷോകളും കാണാം
കൊച്ചി: മള്ട്ടിപ്ലക്സ് തിയറ്ററുകളില് ഇനി സിനിമ കാണാന് മാത്രമല്ല, ലൈവ് പ്രോഗ്രാമുകളും കാണാം. ബദല് ഉള്ളടക്ക സംരംഭങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തെ പ്രമുഖരായ പിവിആര് ഐനോക്സ് സംസ്ഥാനത്ത് കോമഡി ഷോകള് സംഘടിപ്പിക്കുന്നു. സിനിമാ അനുഭവത്തിന്റെ നവീകരണമാണ് കോമഡി ഷോകളിലൂടെ ലക്ഷ്യമിടുന്നതെന്നു പിവിആര് ഐനോക്സ് അധികൃതര് പറഞ്ഞു. കൊച്ചി പിവിആര് ലുലുവില് സ്ട്രൈറ്റ് ഔട്ട് കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്ഡ് അപ് കോമഡി ഷോ മികച്ച പ്രതികരണം നേടി. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയല്, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവര് സ്റ്റാന്ഡ് അപ്പ് കോമഡി അവതരിപ്പിച്ചു. കോമഡി ലോഞ്ചുമായി ചേര്ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.
Read More