ഫ്ലോറിഡ: അമേരിക്കയിൽ കനത്ത നാശം വിതച്ച “ഹെലൻ’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ “മിൽട്ടൻ’ ചുഴലി കൂടി എത്തുന്നു. ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ കാറ്റഗറി 4 ശക്തിയോടെ “മിൽട്ടൺ’ നാളെ നിലംതൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. സെന്റ് പീറ്റേർസ്ബർഗ്, ടാമ്പാ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ നാളെ അടയ്ക്കും. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 225 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിലും പേമാരിയിലും 232 പേർ മരിച്ചിരുന്നു. നോർത്ത് കരോലിനയിൽ ആണ് ഏറ്റവും കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെട്ടത്. 117 പേരാണ് നോർത്ത് കരോലിനയിൽ മരിച്ചത്. സൗത്ത് കരോലിനയിൽ മരിച്ചത് 48 പേരാണ്. ജോർജിയയിൽ 33 പേരും ഫ്ലോറിഡയിൽ 20 പേരും ടെന്നസിയിൽ 12പേരും…
Read MoreCategory: NRI
ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിനു തീപിടിച്ചു: യാത്രക്കാർ രക്ഷപ്പെട്ടു
ലാസ് വേഗാസ്: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറിന്റെ ഭാഗത്തുനിന്നു തീയും പുകയും പടർന്നു. അമേരിക്കയിലെ നെവാഡയിലെ ലാസ് വേഗസിലാണ് സംഭവം. 190 യാത്രക്കാരുമായി സാൻഡിയാഗോയിൽനിന്നെത്തിയ ഫ്രൊണ്ടിയർ എയർലൈൻ വിമാനത്തിന്റെ ടയറിന് തീപിടിച്ചാണ് അപകടമുണ്ടായത്. റൺവേയിൽ വിമാനം തൊട്ടതിന് പിന്നാലെ പിൻ ടയറിന്റെ ഭാഗത്തുനിന്നു തീ പടരുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ തൽസമയത്തെ ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചുവെന്നു വിമാനത്താവള അധികൃതർ പറഞ്ഞു. പുക കണ്ടതിന് പിന്നാലെ പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചതിനാൽ അഗ്നിരക്ഷാ സേന തയാറായി നിന്നിരുന്നു. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഇറാനിൽ ഭൂകമ്പം; ആണവബോംബ് പരീക്ഷിച്ചതെന്നു സംശയം
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷം യുദ്ധഭീതി ഉയർത്തുന്നതിനിടെ ഇറാനിൽ ഭൂകമ്പം. ഒക്ടോബർ അഞ്ചിനാണ് ഇറാനിൽ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10.45ന് സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിലാണ് ഉണ്ടായത്. ഇത് സ്വാഭാവിക ഭൂകന്പമല്ലെന്നും ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണെന്നും സംശയമുയരുന്നുണ്ട്. 12 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനുനേരേ ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇതിന് മറുപടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreപ്രവാസികൾക്കായി കെഎസ്എഫ്ഇ നിക്ഷേപ പദ്ധതി ആരംഭിച്ചു
റിയാദ്: പ്രവാസികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പുതിയ നിക്ഷേപ പദ്ധതിയായ കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടത്തിയ യോഗത്തിൽ കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, കെഎസ്എഫ്ഇ ഡയറക്ടർ എം.സി. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
Read Moreപാക്കിസ്ഥാനിൽ ‘കൂടത്തായി’ മോഡൽ കൂട്ടക്കൊല: കൊല്ലപ്പെട്ടത് 13 പേർ, യുവതിയും കാമുകനും അറസ്റ്റിൽ
ലാഹോർ: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപുരിൽ കൂടത്തായി മോഡൽ കൂട്ടക്കൊല. മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയായ യുവാവും അറസ്റ്റിലായി. പ്രണയ ബന്ധത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ ഷെയ്സ്ത ബ്രോഹി, കാമുകന് അമീര് ബക്ഷ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 19 നായിരുന്നു കൂട്ടുകുടുംബത്തിലെ 13 പേർ മരിച്ചത്. ഒൻപതുപേർ തത്ക്ഷണം മരിക്കുകയും മറ്റ് നാല് പേർ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. കൂട്ടമരണം ഭക്ഷ്യവിഷബാധ ഏറ്റായിരിക്കാമെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ ഒരു കുടുംബം ഒന്നാകെ മരണത്തിന് കീഴടങ്ങിയിട്ടും ഷെയ്സ്തയ്ക്ക് മാത്രം ഒന്നും സംഭവിക്കാത്തത് പോലീസിൽ സംശയമുണ്ടാക്കി. പിന്നാലെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാരക വിഷാംശം കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ കൂട്ടക്കൊല വ്യക്തമാകുകയായിരുന്നു. അമീറുമായുള്ള വിവാഹത്തിന്…
Read Moreയാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഡൽഹിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ഡെൻമാർക്ക് തലസ്ഥാന നഗരിയായ കോപ്പൻഹേഗനിലേക്ക് വിമാനം വഴിതിരിച്ചുവിട്ടതായി എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാരനെ കോപ്പൻഹേഗനിലെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കി. പിന്നീട് വിമാനം ലണ്ടനിലേക്കു പുറപ്പെട്ടെന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ ഒന്നും ചെയ്യില്ല: മാലിദ്വീപ് പ്രസിഡന്റ്
ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ തന്റെ രാജ്യം പ്രവർത്തിക്കില്ലെന്നു മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വിലപ്പെട്ട പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യയെന്നും മുയിസു പറഞ്ഞു. ആദ്യ ഇന്ത്യ സന്ദർശനത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മാലിദ്വീപ് പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തി. വിവിധ രാജ്യങ്ങളുമായുള്ള സഹകരണങ്ങളിലൂടെ വളർച്ചയും വികസനവും തന്റെ രാജ്യം ആഗ്രഹിക്കുന്നതായി ചൈന അനുകൂല നിലപാടു പുലർത്തുന്ന മുയിസു പറഞ്ഞു. അതേസമയം, ചൈനയുടെ പേരു മുയിസു പരാമർശിച്ചതുമില്ല. അന്താരാഷ്ട്ര ബന്ധങ്ങൾ വിപുലപ്പെടുത്തുകയും ഏതെങ്കിലുമൊരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് മാലിദ്വീപിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, ഇത്തരം ഇടപെടലുകൾ ഇന്ത്യയുടെ താത്പര്യങ്ങളെ തകർക്കില്ലെന്നും മുയിസു പറഞ്ഞു. മുയിസു അധികാരത്തിലെത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. മാലിയിൽനിന്ന് ഇന്ത്യൻ സൈനികരെ മടക്കി അയയ്ക്കുന്നതുൾപ്പെടെയുള്ള പ്രാദേശികതാത്പര്യങ്ങൾ…
Read Moreഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികം; ഇസ്രയേലിനുനേരേ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം
ടെൽ അവീവ്: ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് ഇസ്രയേലിനുനേരേ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേല് തുറമുഖ നഗരമായ ഹൈഫയിലാണ് ഹിസ്ബുളള ആക്രമണം നടത്തിയത്. അഞ്ച് ഹിസ്ബുള്ള റോക്കറ്റുകളാണ് ഹൈഫയിൽ പതിച്ചത്. 10 പേര്ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ വ്യവസായിക നഗരമായ ഹൈഫയിൽ ഇത് ആദ്യമായാണ് ആക്രമണം നടക്കുന്നത്. വടക്കന് ഇസ്രയേലിലെ ടിബെരിയാസിലും ഹിസബുള്ള ആക്രമണം നടത്തി. ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുടെ തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടി കൂടിയായാണ് ഹിസ്ബുള്ളയുടെ ഇന്നത്തെ ആക്രമണമെന്നു പറയുന്നു. ആക്രമണവാർഷിക ദിനമായതിനാൽ ഇസ്രയേൽ സുരക്ഷ കർശനമാക്കിയിരുന്നു. ഇതിനെ മറികടന്നായിരുന്നു റോക്കറ്റ് ആക്രമണം. ആക്രമണം നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇതിനിടെ ഇസ്രയേലിന്റെ ലെബനൻ, ഗാസ ആക്രമണം തുടരുകയാണ്. പലസ്തീനിലെ അൽ അഖ്സയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ഫൈറ്റർ ജെറ്റ് ആക്രമണത്തിൽ 11 പേർക്കു പരിക്കേറ്റു. അഭയാർഥി കേന്ദ്രത്തിലാണ്…
Read Moreഇസ്രയേൽ അധികകാലം ഉണ്ടാകില്ല; ഖമനയ്യുടെ ഭീഷണി
ടെഹ്റാൻ: ഇസ്രയേൽ അധികനാൾ ഉണ്ടാകില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തു ള്ള അലി ഖമനയ്യുടെ ഭീഷണി. ഇസ്രയേലിനെതിരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പൊതുജന സേവനമായിരുന്നു. ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയ്ക്കായുള്ള പ്രാർഥനയ്ക്കു നേതൃത്വം വഹിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല മോസ്കിൽ പതിനായിരങ്ങളാണ് ഖമനയ്യുടെ പ്രസംഗം ശ്രവിച്ചത്. വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നല്കുന്നത്. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ് ഭീകരസംഘടനകളെ ഖമനയ് പ്രശംസിച്ചു. ഹിസ്ബുള്ളയ്ക്കും ഹമാസിനും എതിരേ പിടിച്ചുനിൽക്കാൻ ഇസ്രയേലിനാകില്ല. നസറുള്ളയുടെ രക്തസാക്ഷിത്വം പാഴാകില്ല. ഹമാസ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ആക്രമണം ശരിയായ നീക്കമായിരുന്നു. ലബനനിലെ ജിഹാദിനും അൽ അഖ്സ മോസ്കിനായുള്ള പോരാട്ടത്തിനും പിന്തുണ നൽകേണ്ടത് എല്ലാ മുസ്ലിംകളുടെയും കടമയാണ്. പശ്ചിമേഷ്യയിലെ ഭൂമിയും പ്രകൃതിവിഭവങ്ങളും നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ പദ്ധതിയിലെ…
Read Moreനസറുള്ളയുടെ പിൻഗാമിയെ ലക്ഷ്യമിട്ട് ഇസ്രയേൽ
ജറൂസലെം: കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ ഹസൻ നസറുള്ളയുടെ പിൻഗാമിയാകുമെന്നു കരുതുന്ന ഹാഷെം സാഫിയുദ്ദീനെ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ ഇസ്രേലി ആക്രമണം. ദഹിയയിലെ ബങ്കറിൽ ഹിസ്ഹുള്ള നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു സാഫിയുദ്ദീൻ. ഇയാൾക്ക് പരിക്കേറ്റോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. നസറുള്ളയുടെ ബന്ധുകൂടിയാണ് സാഫിയുദ്ദീൻ. ബെയ്റൂട്ടിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാഷ് സ്കാഫി കൊല്ലപ്പെട്ടു. 2000 മുതൽ ഹിസ്ബുള്ളയിൽ പ്രവർത്തിക്കുന്നയാളാണ് സ്കാഫി. ഇസ്രേലി സേന തിങ്കളാഴ്ച മുതൽ തെക്കൻ ലബനനിൽ നടത്തുന്ന കരയാക്രമണത്തിൽ 21 കമാൻഡർമാർ ഉൾപ്പെടെ 250ലേറെ ഭീകരരാണു കൊല്ലപ്പെട്ടത്. 2000 കേന്ദ്രങ്ങളിൽ ഇസ്രേലി സേന ആക്രമണം നടത്തി.
Read More