മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് ഫാക്ടറിയുടെ അനാവരണാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞാല്‍ അദ്ഭുതമില്ല. മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂരിനുശേഷം മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ അവതരിപ്പിച്ച അശ്വിനി കുമാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ജസ്പ്രീത് ബുംറയില്‍ തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് സ്കൗട്ട് കണ്ടെത്തിയ ബൗളര്‍മാരുടെ നിരയിലേക്കുള്ള അവസാന പേരാണ് അശ്വിനു കുമാര്‍ എന്ന ഇരുപത്തിനാലുകാരന്. മാര്‍ച്ച് 23നു ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ ആയിരുന്നു വിഘ്നേഷ് പുത്തൂരിന്റെ അരങ്ങേറ്റം. 32 റണ്‍സ് വഴങ്ങിയ വിഘ്നേഷ് മൂന്നു സിഎസ്കെ വിക്കറ്റ് വീഴ്ത്തി. ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തില്‍ വീണ്ടും പന്ത് എടുത്ത വിഘ്നേഷ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഹര്‍ഷിത് റാണയുടെ വിക്കറ്റായിരുന്നു വിഘ്നേഷ് വീഴ്ത്തിയത്.…
Read MoreCategory: Sports
റോഡ്രിഗസിന്റെ ക്ലബ്ബിന് ലോകകപ്പ് അയോഗ്യത
ന്യൂയോര്‍ക്ക്: 2025 ഫിഫ ക്ലബ് ലോകകപ്പില്‍നിന്ന് കൊളംബിയന്‍ സൂപ്പര്‍ താരം ഹമേഷ് റോഡ്രിഗസിന്റെ ക്ലബ് ലിയോണിന് അയോഗ്യത. മെക്സിക്കന്‍ സംഘമായ ക്ലബ് ലിയോണ്‍ 2023 കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് വിജയിച്ചാണ് ലോകകപ്പിനു യോഗ്യത സ്വന്തമാക്കിയത്. ഒന്നില്‍ അധികം ക്ലബ്ബില്‍ മുതല്‍ മുടക്കുണ്ടെന്ന കാരണത്താലാണ് ലിയോണിന് അയോഗ്യത. 2025 ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റൊരു മെക്സിക്കന്‍ ടീമായ സിഎഫ് പച്ചൂക്കയിലും ലിയോണിന്റെ മുതല്‍ മുടക്കുകാര്ക്കു പങ്കുണ്ട്. ടൂര്‍ണമെന്റില്‍ ഒരേ മുതല്‍ മുടക്കുകാര്ക്കു കീഴില്‍ ഒന്നില്‍ അധികം ക്ലബ്ബുകള്‍ക്കു പങ്കെടുക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് അയോഗ്യത. 2024 കോണ്‍കാകാഫ് കപ്പ് ചാമ്പ്യന്മാരാണ് സിഎഫ് പച്ചൂക്ക. ക്ലബ് ലോകകപ്പ് ഗ്രൂപ്പ് എച്ചില് റയല്‍ മാഡ്രിഡ്, അല്‍ ഹിലാല്‍, റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് ടീമുകള്‍ക്ക് ഒപ്പമാണ് പച്ചൂക്ക. ഗ്രൂപ്പ് ഡിയില്‍ ചെല്‍സി, ഫ്ളെമെംഗൊ, എസ്പെറന്‍സ് ഡി ടുണിസ് ടീമുകള്‍ക്ക് ഒപ്പമായിരുന്നു ക്ലബ് ലിയോണ്‍. 2023 കോണ്‍കാകാഫ്…
Read Moreഅരേ, അശ്വിനി…! അരങ്ങേറ്റം അവിസ്മരണീയം…
മുംബൈ: പഞ്ചാബിലെ മൊഹാലി സ്വദേശിയായ ഇടംകൈ പേസര്‍ അശ്വിനി കുമാറിന് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ അവിസ്മരണീയ അരങ്ങേറ്റം. ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം മത്സരത്തിലാണ് അശ്വിനി കുമാറിന് അരങ്ങേറ്റത്തിനുള്ള അവസരം തുറന്നത്. 2024 ഐപിഎല്‍ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മത്സരം. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയായിരുന്നു അശ്വിനിയുടെ തുടക്കം. തന്റെ രണ്ടാം ഓവറില്‍ കെകെആറിന്റെ വെടിക്കെട്ട് ബാറ്റര്‍മാരായ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും വീഴ്ത്തി. മൂന്നാം ഓവറില്‍ വെസ്റ്റ് ഇന്‍ഡീസുകാരനായ ആക്രമണകാരി ആന്ദ്രേ റസലിനെയും പുറത്താക്കി. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് അശ്വിനു കുമാര്‍ വീഴ്ത്തിയത്. ചരിത്ര നേട്ടം ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറിന്റെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനമാണ്…
Read Moreബംഗളൂരു എഫ്സി എഫ്സി ഗോവയെ നേരിടും: ഐഎസ്എല്‍ സെമി നാളെ
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കു നാളെ തുടക്കം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ബംഗളൂരു എഫ്സി, എഫ്സി ഗോവയെ നേരിടും. ജംഷഡ്പുര്‍ എഫ്സിയും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും തമ്മില്‍ വ്യാഴാഴ്ചയാണ് രണ്ടാം സെമി. പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ കീഴടക്കിയാണ് ജംഷഡ്പുര്‍ എഫ്സി സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. പ്ലേ ഓഫില്‍ മുംബൈ സിറ്റി എഫ്സിയെ തകര്‍ത്തായിരുന്നു ബംഗളൂരുവിന്റെ സെമി പ്രവേശം. ലീഗ് ടേബിളില്‍ ഒന്നും രണ്ടും സ്ഥാനക്കാരായാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ഗോവയും സെമിയിലേക്ക് എത്തിയത്.
Read Moreഐഎസ്എൽ: പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്നു തുടക്കം
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ രണ്ട് സ്ഥാനക്കാരായ കോൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ പ്രവേശിച്ചു. മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ള നാലു ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് ഉറപ്പിക്കാൻ പോരാടുന്നത്. ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫിൽ ബംഗളൂരു എഫ്സി ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റി എഫ്സിയെ നേരിടും. 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും മോഹൻ ബഗാനും എതിരാളികളാവും. ഏപ്രിൽ 2, 3, 6, 7 തീയതികളിലാണ് രണ്ടുപാദ സെമിഫൈനലുകൾ നടക്കുന്നത്. സെമിഫൈനൽ ഒന്നിലെയും സെമിഫൈനൽ രണ്ടിലെയും ജേതാക്കൾ ഏപ്രിൽ 12നു നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഫൈനലിസ്റ്റുകളിൽ ഉയർന്ന റാങ്കിലുള്ള ടീമിന്റെ ഹോം ഗ്രൗണ്ടിലാവും പോരാട്ടം.
Read Moreബിസിസിഐ യോഗം ഇന്ന്: രോഹിത്തിന്റെയും കോഹ്ലിയുടെയും കരാർ പുതുക്കുന്നതിൽ ഭിന്നത
ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെയും നായകനെയും തീരുമാനിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) യോഗം ഇന്ന് ഗോഹട്ടിയിൽ ചേരും. താരങ്ങൾക്കുള്ള വാർഷികകരാറും ചർച്ചയാകും. രോഹിത്തിനും കോഹ്ലിക്കും കരാർ പുതുക്കിനൽകുന്നതിൽ ബിസിസിഐയിൽ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. എ പ്ലസ് ഗ്രേഡിലുള്ള വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരിൽ ബുംറയൊഴികെയുള്ളവർക്ക് കരാർ പുതുക്കിനൽകുന്നതിലാണ് ഭിന്നത. മൂന്നു ഫോർമാറ്റിലും മികച്ച പ്രകടനം നടത്തുന്നവരെയാണ് ഏഴുകോടി പ്രതിഫലമുള്ള എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കേണ്ടതെന്നാണ് ആവശ്യം. കഴിഞ്ഞതവണ ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർക്ക് സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ ലഭിച്ചേക്കും. ആഭ്യന്തരക്രിക്കറ്റിൽ മിന്നുംഫോമിലുള്ള കരുണ്‍ നായർക്ക് അവസരം നല്‍കുമെന്നും റിപ്പോർട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് ബിസിസിഐ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവും യോഗത്തിൽ പരിഗണിക്കാനിടയുണ്ട്. ഇന്നത്തെ ഉന്നതതല…
Read Moreഫിഫ 3X3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ: ചരിത്രം രചിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ
ഫിഫ 3X3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനീസ് തായ്പേയിയെ 21-18ന് പരാജയപ്പെടുത്തിയപ്പോൾ വൈകിട്ട് രണ്ടാം സീഡായ ചൈനയോട് അവസാന നിമിഷം വരെ പൊരുതിയ ശേഷം 19-21 പരാജയപെട്ടു. രാവിലെ ചൈനീസ് തായ്പേയുമായി നടന്ന മത്സരത്തില്‍ അരവിന്ദ് മുത്തു കൃഷ്ണൻ 9 പോയിന്റുകളും 4 റീബൗണ്ടുകളും നേടി ടോപ് സ്കോററായി. ഹർഷ് ഡാഗർ 4 പോയിന്റുകളും 6 റീബൗണ്ടുകളും നേടിയപ്പോൾ കുശാൽ സിംഗ് 4 പോയിന്റുകളും 2 റീബൗണ്ടുകളും നേടി.പ്രണവ് പ്രിൻസ് നാല് പോയിന്റുകളും നാലു റീബൗണ്ടുകളും നേടി. വൈകിട്ട് രണ്ടാം സീഡായ ശക്തരായ ചൈനയോട് ഒരു സമയം മൂന്ന് പോയിന്റ് വരെ ലീഡ് നേടാനായി, പക്ഷേ ചൈനയുടെ പരിചയസന്പത്ത് അവരെ വീണ്ടും 19 -17 എന്ന ലീഡിൽ എത്തിച്ചു,…
Read Moreഐപിഎല്‍: വിജയം തേടി മുംബൈയും ഗുജറാത്തും
അഹമ്മദാബാദ്: ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവോടെ വിജയത്തുടക്കമിടാൻ മുംബൈ ഇന്ത്യൻസ് ഐപിഎൽ സീസണ് ഒന്‍പതാം മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ആദ്യ മത്സരത്തിലെ തോൽവി മറക്കുന്നതിനൊപ്പം താളം കണ്ടെത്തി ടൂർണമെന്റിലേക്ക് തിരിച്ചുവരികയാണ് മുംബൈയുടെ ലക്ഷ്യം. വിലക്കിനെ തുടർന്ന് ആദ്യമത്സരം നഷ്ടമായ ഹാർദിക്കിന്റെ തിരിച്ചുവരവ് മുംബൈക്ക് ശക്തി പകരും. ആദ്യമത്സരത്തിൽ പഞ്ചാബിനോട് പൊരുതിത്തോറ്റ ഗുജറാത്തും ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത മത്സരത്തിൽ തീപാറും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ റണ്‍സ് ഒഴുകാതെ തരമില്ല. രോഹിത് ശർമ മികച്ച തുടക്കം നൽകിയാൽ മുംബൈ കുതിക്കും. സൂര്യകുമാർ യാദവ് ഫോം കണ്ടെത്താത്തതാണ് തിരിച്ചടി. ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ അതിവേഗ ബാറ്റിംഗിനൊപ്പം പേസ് ആക്രമണത്തിനും ശക്തികൂടും. മലയാളി താരം വിഘ്നേഷ് പുത്തൂരും മുംബൈ പ്രതീക്ഷയാണ്. ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ബട്ലർക്കൊപ്പമുള്ള സ്ഫോടനാത്മക ഓപ്പണിംഗിൽ…
Read Moreഫിബ 3×3 ഏഷ്യ കപ്പ്: ഇന്ത്യക്കു യോഗ്യത
സിംഗപ്പുർ: ഫിബ 3×3 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് ഇന്ത്യൻ പുരുഷ ടീം യോഗ്യത സ്വന്തമാക്കി. യോഗ്യതാ റൗണ്ട് ബിയിൽ ഫിലിപ്പീൻസിനെ കീഴടക്കിയാണ് (21-11) ഇന്ത്യ അവസാന 12ൽ ഇടംപിടിച്ചത്. യോഗ്യതാ റൗണ്ടിൽ ഇന്ത്യ 21-11നു കൊറിയയെയും 21-6നു മക്കാവുവിനെയും തോൽപ്പിച്ചിരുന്നു.
Read More2025 വനിതാ ലോകകപ്പ് കാര്യവട്ടത്തും
മുള്ളൻപുർ (പഞ്ചാബ്): ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ വേദികളിൽ ഒന്നായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇടംപിടിക്കും എന്നു സൂചന. ലോകകപ്പ് വേദികൾ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബിസിസിഐയോ ഐസിസിയോ ഇതുവരെ നടത്തിയിട്ടില്ല. തിരുവനന്തപുരം, വിശാഖപട്ടണം, റായ്പുർ, ഇൻഡോർ, മുള്ളൻപുർ എന്നിവിടങ്ങളിലായിരിക്കും 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുക എന്നാണ് വിവരം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26വരെയായിരിക്കും ടൂർണമെന്റ് അരങ്ങേറുക എന്നും സൂചനയുണ്ട്. ചണ്ഡിഗഡിലെ മുള്ളൻപുർ ഗ്രാമത്തിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയം ഫൈനലിന് ആതിഥേയത്വം വഹിക്കും. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ഹോം ഗ്രൗണ്ടുകളിൽ ഒന്നാണിത്. ഓപ്പണ്‍ എയർ ഗാലറിയാണെന്നതാണ് പ്രത്യേകത. തിരുവനന്തപുരം, മുള്ളൻപുർ, റായ്പുർ എന്നിവിടങ്ങളിൽ ഇതുവരെ വനിതാ രാജ്യാന്തര മത്സരങ്ങൾ അരങ്ങേറിയിട്ടില്ല. ആതിഥേയരായ ഇന്ത്യക്കു പിന്നാലെ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് 2025 ഏകദിന…
Read More