ഹാമിൽടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന അഞ്ചാം മത്സരത്തിൽ വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. 3-2നാണ് പരമ്പര വിജയിച്ചത്. അഞ്ചാം മത്സരത്തിൽ 33 റൺസിനാണ് പ്രോട്ടീസ് വിജയം നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 154 റൺസ് നേടാനെ സാധിച്ചുള്ള. 36 റൺസെടുത്ത ബെവോൺ ജേക്കബ്സും 25 റൺസെടുത്ത ടിം റോബിൻസണും 24 റൺസെടുത്ത ജെയിംസ് നീഷമും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്ട്സെയും വിയാൻ മുൾഡറും ഒട്ട്നെയ്ൽ ബാർട്ട്മാനും രണ്ട് വിക്കറ്റ് വീതം എടുത്തു. കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.
Read MoreCategory: Sports
പോക്സോ കേസ്; യാഷ് ദയാലിനെ കൈവിട്ട് ആർസിബി
ബംഗളൂരു: പോക്സോ കേസിൽ ഉൾപ്പെട്ട പേസർ യാഷ് ദയാലിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിൽ നിന്ന് ഒഴിവാക്കി. യാഷ് ദയാൽ നിലവിൽ ആര്‍സിബിയുമായി കരാറിലുള്ള കളിക്കാരനാണെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ടീമിന്റെ ഭാഗമാകില്ലെന്ന് ടീം മാനേജുമെന്റ് വ്യക്തമാക്കി. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അഞ്ചു കോടി രൂപയ്ക്കാണ് ആർസിബി യാഷ് ദയാലിനെ നിലനിർത്തിയത്. എന്നാൽ യാഷ് ദയാലിനെതിരെയുള്ള ക്രിമിനല്‍ കേസുകൾ നിലനിൽക്കെ നിലനിര്‍ത്താനുള്ള തീരുമാനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാർച്ച് 18ന് ആരംഭിച്ച ആർസിബിയുടെ പരിശീലന ക്യാമ്പിൽ നിന്ന് യാഷ് ദയാൽ വിട്ടുനിന്നിരുന്നു. യാഷ് ദയാലിനെരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ടീമിൽ നിന്നുള്ള പുറത്താകലിന് കാരണമായതെന്നാണ് സൂചന.
Read Moreഡെര്‍ബി ജയിച്ച്റയല് മാഡ്രിഡ്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനു ജയം. സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യൂവില്‍ അരങ്ങേറിയ മത്സരത്തില്‍ മാഡ്രിഡ് 3-2ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ആദ്യ പകുതിയില്‍ അഡെമോള ലുക്ക്മാനിലൂടെ (33) അത്ലറ്റിക്കോ ലീഡ് നേടി. എന്നാല്‍, വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോള്‍ (52, 72 പെനാല്‍റ്റി) റയലിനു ജയം സമ്മാനിച്ചു. ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ (55) വകയായിരുന്നു ടീമിന്റെ മറ്റൊരു ഗോള്‍. നഹ്വേല്‍ മോളിന (66) അത്ലറ്റിക്കോയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. 77-ാം മിനിറ്റില്‍ വാല്‍വെര്‍ഡെ ചുവപ്പുകാര്‍ഡ് കണ്ടതോടെ റയല്‍ മാഡ്രിഡ് പത്തുപേരിലേക്കു ചുരുങ്ങി. മറ്റൊരു മത്സരത്തില്‍ എഫ്സി ബാഴ്സലോണ 1-0ന് റയോ വയ്യക്കാനോയെ തോല്‍പ്പിച്ചു. റൊണാള്‍ഡോ അരൂജോയുടെ (24) വകയായിരുന്നു ബാഴ്സലോണയുടെ ഗോള്‍. ലീഗില്‍ 29 മത്സരങ്ങളില്‍നിന്ന് 73 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. 69 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാമതുണ്ട്.
Read Moreസിഎസ്കെ ഹാള്‍ ഓഫ് ഫെയിം
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും ആരാധകരുള്ള ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്ലബ്ബിന്റെ ഹാള്‍ ഓഫ് ഫെയിം പ്രഖ്യാപിച്ചു. സിഎസ്കെ റോര്‍ എന്ന പരിപാടിയില്‍വച്ചായിരുന്നു പ്രഖ്യാപനം. മുന്‍താരങ്ങളായ സുരേഷ് റെയ്ന, ഓസ്ട്രേലിയക്കാരന് മാത്യു ഹെയ്ഡന് എന്നിവരെ 2026 ഐപിഎല്ലിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഹാള്‍ ഓഫ് ഫെയിം നല്കി സിഎസ്കെ ആദരിച്ചു. ചിന്നത്തല എന്നറിയപ്പെട്ട റെയ്ന, ഐപിഎല്ലിന്റെ എക്കാലത്തെയും ടോപ് സ്കോറര്‍ പദവില്‍ അഞ്ചാം സ്ഥാനക്കാരനാണ്. 205 മത്സരങ്ങളില്‍നിന്ന് 5528 റണ്‍സ് റെയ്ന സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി (33) എന്ന റിക്കാര്‍ഡിനും ഉടമയാണ് റെയ്ന. ഐപിഎല്‍ നേടിയ 2010, 2011, 2018, 2021 വര്‍ഷങ്ങളില്‍ റെയ്ന സിഎസ്കെയുടെ ഭാഗമായിരുന്നു. സിഎസ്കെയുടെ ആദ്യ മൂന്നു സീസണില്‍ മാത്യു ഹെയ്ഡന് കളിച്ചു. 32 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 1107 റണ്‍സ് നേടി. 2009…
Read Moreഹൈവോള്‍ട്ട് ടീം… ഐപിഎല്‍ 2026; ഇനി 4 ദിനങ്ങൾ മാത്രം
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം ആദ്യമായി 300 കടക്കുമെന്നു തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു. കഴിഞ്ഞ രണ്ടു സീസണിലായി നാല് തവണയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് 275നു മുകളില്‍ സ്കോര്‍ അടിച്ചുകയറ്റിയത്. ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ടീമിനും ഇത്തരമൊരു പ്രകടനം അവകാശപ്പെടാനില്ല. 260നു മുതളില്‍ സ്കോര്‍ പടുത്തുയര്‍ത്തിയ മറ്റു ടീമുകള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (272/7, 261/6) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (263/5, 262/7), പഞ്ചാബ് കിംഗ്സും (262/2) മാത്രം. അഞ്ച് തവണ ട്രോഫി സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനും മുംബൈ ഇന്ത്യന്‍സിനും ഇതുവരെ 250 കടക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. ടോപ് 4 ടീം ടോട്ടല്ഐപിഎല് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ നാല് ടീം സ്കോറും സണ്‍റൈസേഴ്സ് ഹൈദരാബാദിനു സ്വന്തം. 2024ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ 277/3, 2025ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ…
Read Moreന്യൂസിലൻഡിനെതിരായ നാലാം ടി20: ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്. വിക്കറ്റ് കീപ്പർ കോന്നർ എസ്റ്റർഹുയ്സെന്റെ അർധ സെഞ്ചുറിയുടെയും റുബിൻ ഹെർമാന്റെയും ടോണി ഡി. സോർസിയുടെയും ബലത്തിലാണ് പ്രോട്ടീസ് മികച്ച് സ്കോർ പടുത്തുയർത്തിയത്. കോന്നർ എസ്റ്റർഹുയ്സെൻ 57 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോന്നറിന്റെ ഇന്നിംഗ്സ്. റുബിൻ ഹെർമാൻ 28 റൺസാണെടുത്തത്. ടോണി ഡി. സോർസി 23 റൺസ് സ്കോർ ചെയ്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ രണ്ട് വിക്കറ്റെടുത്തു. സക്കാറി ഫോൽക്ക്സും ബെൻ സിയേഴ്സും കോൾ മക്ക്കോഞ്ചിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read Moreലാലീഗ: വലൻസിയയ്ക്ക് മിന്നും ജയം
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വലൻസിയയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സെവിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. വലൻസിയയ്ക്ക് വേണ്ടി ഹ്യൂഗോ ഡൂറോയും ലാർജി റാമാസാനിയുമാണ് ഗോളുകൾ നേടിയത്. ഡൂറോ 38-ാം മിനിറ്റിലും റാമാസാനി 45+5-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. വിജയത്തോടെ വലൻസിയയ്ക്ക് 35 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് വലൻസിയ.
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിക്കെതിരെ എവർടണ് തകർപ്പൻ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ എവർടണ് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. എവർടണ് വേണ്ടി ബെട്ടോ രണ്ട് ഗോളുകളും ലിമാൻ എൻഡിയായെ ഒരു ഗോളും നേടി. ബെട്ടോ 33,62 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. എൻഡിയായെ 76-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ എവർടണ് 46 പോയിന്റായി. നിലവിൽ ലീഗിൽ എട്ടാമതാണ് എവർട്ടൺ. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ചെൽസി ആറാം സ്ഥാനത്താണ് തുടരുകയാണ്. 48 പോയിന്റാണ് ചെൽസിക്കുള്ളത്.
Read Moreദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20: ന്യൂസിലൻഡിന് ഉജ്വല ജയം
ഓക്ലൻഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഓക്ലൻഡിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ടോം ലാതത്തിന്റെ അർധ സെഞ്ചുറിയുടെയും ഡിവോൺ കോൺവെയുടെ ഇന്നിംഗ്സിന്റെയും മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്. ടോം ലാതം 63 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ലാതത്തിന്റെ ഇന്നിംഗ്സ്. കോൺവെ 39 റൺസും ടിം റോബിൻസൺ 17 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂതോ സിപാംലയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതമെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 136 റൺസെടുത്തത്. 26 റൺസെടുത്ത എൻകോബനി മൊകോയെനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. ജോർജ് ലിൻഡെ 23 റൺസും ഡിയാൻ ഫെറെസ്റ്റർ 17 റൺസും ജെറാൾഡ് കോട്സെ 16 റൺസുമെടുത്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസണും മിച്ചൽ…
Read Moreമെക്സിക്കോയില്‍ കളിക്കാം: ലോകകപ്പിൽനിന്നു പിന്മാറിയിട്ടില്ലെന്നു സൂചിപ്പിച്ച് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ
മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് 85 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഇറാന് കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന്, ഫിഫ ലോകകപ്പില്‍ ടീം കളിക്കില്ലെന്ന് ഇറാന് സ്പോര്‍ട്സ് മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഇറാന്റെ മത്സരങ്ങള്‍ അമേരിക്കയില്‍നിന്ന് മെക്സിക്കോയിലേക്കു മാറ്റണമെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് ആവശ്യപ്പെട്ടു. അമേരിക്കയില്‍ കളിക്കില്ലെന്ന ഇറാന്റെ നിലപാടിന് മെഹ്ദി താജ് അടിവരയിട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ട്രംപിന് എതിരേഅമേരിക്കന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് മെഹ്ദി താജ് ഇറാന്റെ മത്സരങ്ങള്‍ മെക്സിക്കോയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയം. ഇറാന് ഫുട്ബോള്‍ ടീം അമേരിക്കയില്‍ എത്തുന്നത് അവരുടെതന്നെ ജീവനും സുരക്ഷയ്ക്കും ഉചിതമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു…
Read More