വൈ​ശാ​ലി മുന്നോട്ട്‌

ഗി​യ (സൈ​പ്ര​സ്): ഫി​ഡെ 2026 കാ​ൻ​ഡി​ഡേ​റ്റ് ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് വ​നി​താ വി​ഭാ​ഗം പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ വൈ​ശാ​ലി​ക്ക് മു​ന്നേ​റ്റം. പ​തി​നൊ​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ അ​ല​ക്സാ​ന്ദ്ര ഗോ​റി​യാ​ച്ച്കി​ന​യെ ത​ള​ച്ച് ഒ​രു പോ​യി​ന്‍റ് നേ​ടി. പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം നേ​ടി. ഇ​ന്ത്യ​യു​ടെ ദി​വ്യ ദേ​ശ്മു​ഖ് ഷ്യൂ ​ചി​ന്നെ​റു​മാ​യി സ​മ​നി​ല പ​ങ്കി​ട്ടു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ർ. പ്ര​ഗ്നാ​ന​ന്ദ മ​ത്തി​യാ​സു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ സ​മ​നി​ല വ​ഴ​ങ്ങി. പ​ത്താം റൗ​ണ്ടി​ൽ താ​രം തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു.

Read More

വെള്ളിയിലും പൊന്നായി ആയുഷ്

നി​ങ്ബോ: അ​ട്ടി​മ​റി ആ​വ​ര്‍​ത്തി​ച്ചി​ല്ല. ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ഇ​ന്ത്യ​യു​ടെ പു​രു​ഷ സിം​ഗി​ൾ​സ് താ​രം ആ​യു​ഷ് ഷെ​ട്ടി​യു​ടെ മ​ട​ക്കം വെ​ള്ളി മെ​ഡ​ലു​മാ​യി. സിം​ഗി​ൾ​സി​ല്‍ സ്വ​ർ​ണം നേ​ടു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നി​റ​ങ്ങി​യ ആ​യു​ഷ് ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ഷി ​യു​ഖി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. നി​ല​വി​ലെ പു​രു​ഷ സിം​ഗി​ൾ​സ് ലോ​ക ചാ​ന്പ്യ​നും ലോ​ക ര​ണ്ടാം ന​ന്പ​ർ താ​ര​വു​മാ​ണ് ഷി ​യു​ഖി. 1965ൽ ​സ്വ​ർ​ണം നേ​ടി​യ ദി​നേ​ഷ് ഖ​ന്ന​യ്ക്കു ശേ​ഷം ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് ആ​യു​ഷ്. 2023ൽ ​സ്വാ​തി​ക്- ചി​രാ​ഗ് സ​ഖ്യം പു​രു​ഷ ഡ​ബി​ൾ​സി​ൽ ജേ​താ​ക്ക​ളാ​യി​രു​ന്നു. സെ​മി ഫൈ​ന​ൽ വ​രെ പു​റ​ത്തെ​ടു​ത്ത പോ​രാ​ട്ട വീ​ര്യം ആ​യു​ഷി​നു നി​ല​നി​ർ​ത്താ​നാ​യി​ല്ല. ര​ണ്ട് സെ​റ്റ് പോ​രാ​ട്ട​ത്തി​ൽ ഷി ​യു​ഖി 20കാ​ര​നാ​യ ഇ​ന്ത്യ​ൻ താ​ര​ത്തെ അ​നാ​യാ​സം പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ ഒ​ന്നാ​മ​നാ​യി​ല്ലെ​ങ്കി​ലും…

Read More

സിന്നറിന് കിരീടം

മോ​ണ്ടെ കാ​ർ​ലോ: മോ​ണ്ടെ കാ​ർ​ലോ മാ​സ്റ്റേ​ഴ്സ് ടെ​ന്നീ​സ്‌‍ ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​ന്പ്യ​നും ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​വു​മാ​യ കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നെ 7-6 (7-5) 6-3 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി യാ​നി​ക് സി​ന്ന​ർ കി​രീ​ടം ചൂ​ടി. ജ​യ​ത്തോ​ടെ ക​ഴി​ഞ്ഞ ന​വം​ബ​റി​ന് ശേ​ഷം സി​ന്ന​ർ ആ​ദ്യ​മാ​യി ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന എ​ടി​പി ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ സി​ന്ന​ർ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വി​ജ​യി​ച്ച​തി​നു​ശേ​ഷം ലോ​ക​ത്തി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രു​ടെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച കൂ​ടി​യാ​യി​രു​ന്നു മൊ​ണാ​ക്കോ ഡി​സൈ​റി​ൽ ന​ട​ന്ന​ത്.

Read More

റോ​യ​ല്‍ ജ​യം: മും​ബൈ​യെ 18 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി

മും​ബൈ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് റോ​യ​ൽ ജ​യം. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 18 റ​ണ്‍​സി​ന് ബം​ഗ​ളൂ​രു ത​ക​ർ​ത്തു. ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ​ളൂ​രു തു​ട​ക്കം മു​ത​ൽ കൂ​റ്റ​ന​ടി​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞു. മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി പി​റ​ന്ന ഇ​ന്ന്ിം​ഗ്സി​ൽ 240 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മും​ബൈ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 222 റ​ണ്‍​സി​ൽ വീ​ണു. ബം​ഗ​ളൂ​രു​വി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തും വി​ധം ബാ​റ്റ് വീ​ശാ​ൻ മും​ബെ ബാ​റ്റ​ർ​മാ​ർ​ക്കാ​യി​ല്ല. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മും​ബൈ​യ്ക്കാ​യി റ​യാ​ൻ റി​ക്കി​ൾ​ട്ട​ണ്‍ (37), രോ​ഹി​ത് ശ​ർ​മ (19) മി​ക​ച്ച തു​ട​ക്കം ന​ൽ​കി. എ​ന്നാ​ൽ പ​രി​ക്കേ​റ്റ് രോ​ഹി​ത് ശ​ർ​മ പി​ൻ​മാ​റി​യ​ത് മും​ബൈ​ക്ക് തി​രി​ച്ച​ടി​യാ​യി. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (33), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (40) എ​ന്നി​വ​ർ പൊ​രി​തി വീ​ണു. തി​ല​ക് വ​ർ​മ (1) നി​രാ​ശ​പ്പെ​ടു​ത്തി. ഷെ​ർ​ഫാ​നെ റൂ​ത​ർ​ഫോ​ർ​ഡ് (71) വ​ന്പ​നി​ട​ക​ളു​മാ​യി പൊ​രു​തി​യെ​ങ്കി​ലും ജ​യ​ത്തി​ന​രി​കെ എ​ത്താ​നാ​യി​ല്ല. 225…

Read More

ഹ​സ​രം​ഗ ക​ളി​ക്കി​ല്ല; ജോ​ര്‍​ജ് ലി​ന്‍​ഡി​നെ ടീ​മി​ലെ​ത്തി​ച്ച് ല​ക്നോ

ല​ക്നോ: വാ​നി​ന്ദു ഹ​സ​രം​ഗ​യ്ക്ക് പ​ക​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജോ​ര്‍​ജ് ലി​ന്‍​ഡി​നെ ടീ​മി​ലെ​ത്തി​ച്ച് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ്. ഐ​പി​എ​ല്ലി​ലെ ഈ ​സീ​സ​ണി​ൽ ഹ​സ​രം​ഗ ക​ളി​ക്കി​ല്ലെ​ന്നും പ​ക​രം ജോ​ര്‍​ജ് ലി​ന്‍​ഡി​നെ ടീ​മി​ലെ​ടു​ത്തെ​ന്നും എ​ല്‍​എ​സ്ജി സ്ഥി​രീ​ക​രി​ച്ചു. ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന്‍റെ എ​ന്‍​ഒ​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ത്ത​താ​ണ് ഹ​സ​രം​ഗ​യ്ക്കു തി​രി​ച്ച​ടി​യാ​യ​ത്. പ​രി​ക്ക് ഭേ​ദ​മാ​യ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹ​സ​രം​ഗ ശ്രീ​ല​ങ്ക​ൻ ബോ​ർ​ഡി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. ലെ​ഗ് സ്പി​ന്‍ ഓ​ള്‍ റൗ​ണ്ട​റാ​ണ് ജോ​ര്‍​ജ് ലി​ന്‍​ഡ്. ഇ​ടം കൈ​യ​ന്‍ ബാ​റ്റ​റാ​യ താ​ര​ത്തെ ഒ​രു കോ​ടി രൂ​പ​യ്ക്കാ​ണ് എ​ല്‍​എ​സ്ജി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ലി​ന്‍​ഡ് ഐ​പി​എ​ല്‍ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. വി​വി​ധ ഫ്രാ​ഞ്ചൈ​സി ലീ​ഗു​ക​ളി​ലാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​ത്തി​നു 250ലേ​റെ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച് പ​രി​ച​യ​മു​ണ്ട്. എ​സ്എ​ടി 20യി​ല്‍ എം​ഐ കേ​പ്ടൗ​ണി​ന്‍റെ​യും അ​മേ​രി​ക്ക​യി​ലെ മേ​ജ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ല്‍ എം​ഐ ന്യൂ​യോ​ര്‍​ക്കി​ന്‍റെ​യും താ​ര​മാ​ണ് ജോ​ര്‍​ജ് ലി​ന്‍​ഡ്. പ്രോ​ട്ടീ​സി​നാ​യി 37 ടി20 ​മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ടെ​സ്റ്റും നാ​ല് ഏ​ക​ദി​ന​ങ്ങ​ളും ലി​ന്‍​ഡ് ക​ളി​ച്ചി​ട്ടു​ണ്ട്.

Read More

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മി​ലാ​ൻ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബോ​ലോ​ഗ്ന​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഒ​ല്ലി വാ​ട്കി​ൻ​സ് ര​ണ്ട് ഗോ​ളു​ക​ളും എ​സ്രി കോ​ൺ​സ ഒ​രു ഗോ​ളും നേ​ടി. ജോ​നാ​ഥ​ൻ‌ റോ​വ് ആ​ണ് ബോ​ലോ​ഗ്ന​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. എ​പ്രി​ൽ 16നാ​ണ് ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം. ബി​ർ​മിം​ഗ്ഹാ​മി​ലെ വി​ല്ലാ പാ​ർ​ക്കാ​ണ് വേ​ദി.

Read More

റി​യ​ൽ സൂ​പ്പ​ർ സ്റ്റാ​ർ; സൂ​ര്യ​വം​ശി​യെ പു​ക​ഴ്ത്തി ഗ്രെ​യിം സ്മി​ത്ത്

മും​ബൈ: കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ വാ​നോ​ളം പു​ക​ഴ്ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റിം​ഗ് ഇ​തി​ഹാ​സം ഗ്രെ​യിം സ്മി​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ബും​റ​യെ നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ സി​ക്‌​സ​റ​ടി​ച്ചാ​ണ് സൂ​ര്യ​വം​ശി ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച​ത്. സ്മി​ത്ത് വൈ​ഭ​വി​നെ യ​ഥാ​ര്‍​ത്ഥ സൂ​പ്പ​ര്‍​താ​രം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ​യാ​ണ് സ്മി​ത്ത് താ​ര​ത്തെ പ്ര​ശം​സി​ച്ച​ത്. രോ​ഹി​ത് ശ​ര്‍​മ്മ​യെ​യും വി​രാ​ട് കോ​ഹ്‌​ലി​യെ​യും പോ​ലു​ള്ള സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം കാ​ണു​ന്ന​ത് എ​പ്പോ​ഴും താ​ല്‍​പ്പ​ര്യ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ ഈ ​സീ​സ​ണി​ന്‍റെ ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട താ​രം രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ വൈ​ഭ​വ് സൂ​ര്യ​വം​ശി​യാ​ണ്. ആ​ദ്യ പ​ന്ത് മു​ത​ല്‍ പ​വ​ര്‍ ഹി​റ്റിം​ഗ് ന​ട​ത്താ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. ഈ ​ടൂ​ര്‍​ണ​മെ​ന്‍റ് ക​ഴി​യു​മ്പോ​ഴേ​ക്ക് അ​വ​ന്‍ ഒ​രു വ​ലി​യ സൂ​പ്പ​ര്‍​താ​ര​മാ​യി മാ​റു​മെ​ന്നും സ്മി​ത്ത് പ​റ​ഞ്ഞു.

Read More

ഐ​എ​സ്എ​ൽ: ഇ​ന്‍റ​ർ കാ​ശി​ക്ക് ആ​വേ​ശ ജ​യം

ചെ​ന്നൈ: ഐ​എ​സ്എ​ല്ലി​ൽ ആ​വേ​ശ ജ​യം നേ​ടി ഇ​ന്‍റ​ർ കാ​ശി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ഇ​ന്‍റ​ർ കാ​ശി​ക്ക് വേ​ണ്ടി ആ​ൽ​ഫ്രെ​ഡ് പ്ലാ​ന​സ് ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി​യ​ൽ ചീ​മ ചു​ക്കു​വാ​ണ് ചെ​ന്നൈ​യി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ കാ​ശി​ക്ക് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ കാ​ശി.

Read More

ലാ​ലീ​ഗ: ജി​റോ​ണ​യ്ക്ക് ആ​വേ​ശ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ജി​റോ​ണ​യ്ക്ക് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.വി​യാ​റ​യ​ൽ താ​രം പാ​വ് ന​വാ​രോ​യു​ടെ ഓ​ൺ ഗോ​ളി​ലൂ​ടെ​യാ​ണ് ജി​റോ​ണ വി​ജ​യി​ച്ച​ത്. 45+1 -ാം മി​നി​റ്റി​ലാ​ണ് ഓ​ൺ​ഗോ​ൾ വ​ന്ന​ത്. വി​ജ​യ​ത്തോ​ടെ ജി​റോ​ണ​യ്ക്ക് 37 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ 12-ാം സ്ഥാ​ന​ത്താ​ണ് ജി​റോ​ണ.

Read More

ഐ​എ​സ്എ​ൽ: എ​ഫ്സി ഗോ​വ​യെ ത​ക​ർ​ത്ത് ബം​ഗ​ളൂ​രു എ​ഫ്സി

പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ഫ്സി ഗോ​വ​യെ ത​ക​ർ​ത്ത് ബം​ഗ​ളൂ​രു എ​ഫ്സി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബം​ഗ​ളൂ​രു വി​ജ​യി​ച്ച​ത്. സു​നി​ൽ ഛേത്രി​യും നം​ഗ്യാ​ൽ ഭൂ​ട്ടി​യ​യും ആ​ണ് ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ഛേത്രി ​മൂ​ന്നാം മി​നി​റ്റി​ലും ഭൂ​ട്ടി​യ 90+2ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു​വി​ന് 14 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ബം​ഗ​ളൂ​രു.

Read More