മയാമി: മയാമി ഓപ്പണ്‍ ടെന്നീസിൽ ഇതിഹാസ നേട്ടവുമായി ഫിലിപ്പീനി താരം അലക്സാഡ്ര ഈല. പത്തൊന്‍പതുകാരിയായ ഈല മയാമി ഓപ്പണ്‍ വനിതാ സിംഗിൾസിൽ തുടർച്ചയായി മൂന്ന് ഗ്രാൻസ്ലാം ചാന്പ്യന്മാരെ അട്ടിമറിച്ച് സെമിയിൽ എത്തി. ക്വാർട്ടറിൽ ലോക രണ്ടാം നന്പറായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെയാണ് കീഴടക്കിയത്. സ്കോർ: 6-2, 7-5. ഫ്രഞ്ച് ഓപ്പണ്‍ മുൻ ചാന്പ്യൻ ജെലീന ഒസ്റ്റാപെങ്കോ, 2025 ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യൻ മാഡിസണ്‍ കീസ് എന്നിവരും ഇതിനോടകം മയാമിയിൽ ഈലയ്ക്കു മുന്നിൽ മുട്ടുമടക്കി. ഗ്രാൻസ്ലാം ജേതാക്കളെ കീഴടക്കുന്ന ആദ്യ ഫിലിപ്പീനിയാണ് ഈ പത്തൊന്‍പതുകാരി. സ്പെയിനിലെ റാഫേൽ നദാൽ അക്കാഡമിയുടെ താരമാണ് ഈല.
Read MoreCategory: Sports
RR ഫ്രൈ: പന്തുകൊണ്ടും പിന്നാലെ ബാറ്റുകൊണ്ടും രാജസ്ഥാൻ റോയൽസിനെ ഫ്രൈ ചെയ്ത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഗോഹട്ടി: ആദ്യം പന്തുകൊണ്ടും പിന്നാലെ ബാറ്റുകൊണ്ടും രാജസ്ഥാൻ റോയൽസിനെ ഫ്രൈ ചെയ്ത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കെകെആർ എട്ട് വിക്കറ്റിന് ആർആറിനെ കീഴടക്കി. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 151/9. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 17.3 ഓവറിൽ 153/2. 61 പന്തിൽ ആറ് സിക്സും എട്ട് ഫോറും അടക്കം 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്റണ്‍ ഡികോക്കാണ് കോൽക്കത്തയെ വിജയ തീരത്ത് എത്തിച്ചത്. രഘുവൻശി 17 പന്തിൽ 22 റണ്‍സുമായി പുറത്താകാതെ നിന്നു. കെകെആറിന്റെ ആദ്യ ജയമാണ്. 2025 സീസണ് ഐപിഎല്ലിൽ ഇതുവരെ പിറന്ന ഏറ്റവും ചെറിയ സ്കോറിലേക്കുള്ള കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യാത്രയ്ക്കു ചുക്കാൻ പിടിച്ചത് ഓപ്പണർ ക്വിന്റണ്‍ ഡികോക്ക്. നേരിട്ട 36-ാം പന്തിൽ ഡികോക്ക് അർധസെഞ്ചുറിയിലെത്തി. ടോസ് ജയിച്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ…
Read Moreലോകകപ്പ്: ഇറാന് ഇനിയും കടന്പകൾ
ടെഹ്റാൻ (ഇറാൻ): ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു യോഗ്യത സ്വന്തമാക്കിയ ഇറാനു മുന്നിൽ ഇനിയും കടന്പകൾ ബാക്കി. ഏഷ്യൻ യോഗ്യതാ മൂന്നാം റൗണ്ട് ഗ്രൂപ്പ് എയിൽ എട്ടാം റൗണ്ട് പോരാട്ടത്തിൽ ഉസ്ബക്കിസ്ഥാനുമായി 2-2 സമനിലയിൽ പിരിഞ്ഞതോടെയാണ് ഇറാൻ 2026 ഫിഫ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഫിഫ ലോകകപ്പിൽ ഇറാൻ എത്തുന്നത് ഇത് എട്ടാം തവണയാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് 2026 ഫിഫ ലോകകപ്പ് അരങ്ങേറുക. അമേരിക്കയിൽ ഇറാൻ അടക്കമുള്ള രാജ്യക്കാർക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കളിക്കാർക്ക് ഉൾപ്പെടെയാണിത്. അതിനാൽ ഇറാന്റെ മത്സരങ്ങൾക്ക് അമേരിക്ക വേദിയൊരുക്കില്ലായിരിക്കാം. അതുപോലെ ഇറാൻ ഫുട്ബോൾ ആരാധകർക്കും അമേരിക്കയിൽ പ്രവേശനം ലഭിക്കില്ല.
Read Moreകൊച്ചിയിൽ മെസി: അർജന്റൈൻ ടീം ഒക്ടോബറിൽ ഇന്ത്യയിൽ
മുംബൈ: മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി. അർജന്റൈൻ ഇതിഹാസം ലയണൽ മെസി കൊച്ചിയിലേക്ക് എത്തുന്നു. 2022 ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റൈൻ ടീം കൊച്ചിയിൽ സൗഹൃദ മത്സരം കളിക്കും എന്നതിൽ അന്തിമവാക്കെത്തി. ലയണൽ മെസി, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, ജൂലിയൻ ആൽവരസ്, എമിലിയാനോ മാർട്ടിനെസ് അടക്കമുള്ള സൂപ്പർ താരങ്ങൾ മലയാളികൾക്കു മുന്നിൽ പന്തുതട്ടുമെന്നാണ് വിവരം. ഈ വർഷം ഒക്ടോബറിൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റൈൻ ടീം, ഇന്ത്യയിൽ രാജ്യാന്തര സൗഹൃദ മത്സരം കളിക്കുമെന്ന സ്ഥിരീകരണമെത്തി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് സൂചന. അതേസമയം, വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്നതും ശ്രദ്ധേയം. എഎഫ്എ, എച്ച്എസ്ബിസി പ്രഖ്യാപനം ലയണൽ മെസിയുടെ അർജന്റീന ഇന്ത്യയിൽ പര്യടനം നടത്തുമെന്നു പ്രഖ്യാപിച്ചത് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) ബ്രിട്ടീഷ് യൂണിവേഴ്സൽ ബാങ്ക് ആൻഡ് ഫിനാൻഷൽ സർവീസ് ഗ്രൂപ്പായ എച്ച്എസ്ബിസിയുമാണ്.…
Read Moreഅച്ഛന്റെയും അമ്മയുടെയും വിക്കി
മലപ്പുറം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ എം.എസ്. ധോണിയുടെപോലും പ്രശംസ ഏറ്റുവാങ്ങി മലപ്പുറം പയ്യൻ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസിന്റെ താരമായ ഈ ഇരുപത്തിനാലുകാരൻ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്നു നിർണായക വിക്കറ്റ് വീഴ്ത്തി. നാട്ടിൻപുറത്തു നിന്നാണ് വിഘ്നേഷ് കളിച്ചുയർന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കുന്നപ്പള്ളി വളയംമൂച്ചിയിലെ പുത്തൂർ സുനിൽകുമാറിന്റെ ഏക മകൻ. സുനിൽകുമാർ പെരിന്തൽമണ്ണ നഗരത്തിൽ ഓട്ടോ ഓടിക്കുന്നു. മാതാവ് കെ.പി. ബിന്ദു വീട്ടമ്മയാണ്. വിഘ്നേഷിന്റെ സ്കൂൾ പഠനം അങ്ങാടിപ്പുറം തരകൻ സ്കൂളിലായിരുന്നു. പെരിന്തൽമണ്ണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കി. തുടർന്ന് ക്രിക്കറ്റിനായി തൃശൂർ സെന്റ് തോമസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു. പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണിപ്പോൾ. ചെറുപ്പത്തിൽത്തന്നെ വിഘ്നേഷിന് ക്രിക്കറ്റിനോട് ഭ്രമമുണ്ടായിരുന്നു. പെരിന്തൽമണ്ണ അലങ്കാർ സിനിമാശാലയ്ക്കു (പഴയ പേര്) സമീപത്തെ വിജയനായിരുന്നു ആദ്യ കോച്ച്.…
Read Moreചലഞ്ചർ ട്രോഫി: രണ്ടു മലയാളികൾ
കോട്ടയം: വനിതാ ചലഞ്ചർ ട്രോഫി ത്രിദിന ക്രിക്കറ്റിനുള്ള ടീമുകളിൽ മിന്നു മണി, വി.ജെ. ജോഷിത എന്നിവർ ഇടംനേടി. എ ടീമിന്റെ ക്യാപ്റ്റൻ മിന്നു മണിയാണ്. കേരളത്തിനായി കളിക്കുന്ന അരുന്ധതി റെഡ്ഡിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സി ടീമിലാണ് ജോഷിത. ഇന്നു മുതൽ ഏപ്രിൽ എട്ടു വരെ ഡെറാഡൂണിലാണ് മത്സരം.
Read Moreലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീന-ബ്രസീൽ മത്സരം നാളെ
ബുവാനോസ് ആരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീന ഇന്ന് ബ്രസീലിനെ നേരിടും. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30നാണ് മത്സരം. 14-ാം റൗണ്ടിൽ ബുവാനോസ് ആരീസിൽ നടക്കുന്ന മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും ബ്രസീൽ താരം നെയ്മറും ഇരുവശത്തുമില്ല. 13 റൗണ്ട് പൂർത്തിയായപ്പോൾ 28 പോയിന്റുമായി ലോകകപ്പ് യോഗ്യതയ്ക്കു വക്കിലാണ് നിലവിലെ ചാന്പ്യന്മാരായ അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്താണ്.
Read Moreവീൽചെയറിൽ ആയാലും ചെന്നൈക്കായി കളിക്കണം: ധോണി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽനിന്ന് എന്നു വിരമിക്കുമെന്നതിനുള്ള ഉത്തരവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം എം.എസ്. ധോണി. കളിക്കാൻ പറ്റുന്നിടത്തോളം കളത്തിൽ ഉണ്ടാകുമെന്നാണ് ധോണിയുടെ മറുപടി. “സിഎസ്കെയ്ക്കുവേണ്ടി എനിക്കു സാധിക്കുന്നിടത്തോളം കാലം കളിക്കാം. ഇത് എന്റെ ഫ്രാഞ്ചൈസിയാണ്. ഞാൻ വീൽചെയറിൽ ആണെങ്കിൽപ്പോലും സിഎസ്കെ എന്നെ കളിപ്പിക്കും” മുംബൈ ഇന്ത്യൻസിന് എതിരായ 2025 സീസണ് മത്സരത്തിനു മുന്‍പ് ധോണി പറഞ്ഞു. നാൽപ്പത്തിമൂന്നുകാരനായ ധോണി, ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് ഐപിഎൽ കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനാണ്. 2024 സീസണിനു മുന്‍പായി സിഎസ്കെയുടെ ക്യാപ്റ്റൻസിയിൽനിന്ന് ധോണി വിരമിച്ചിരുന്നു. 2023ൽ ചെന്നൈയെ കിരീടത്തിലെത്തിച്ചതിനു പിന്നാലെ കാൽമുട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായ ധോണി, 2024 സീസണിൽ കളത്തിൽ തിരിച്ചെത്തി.
Read Moreവിഘ്നേഷ് വിസ്മയം… മുംബൈയെ ചെന്നൈ വീഴ്ത്തി
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ അദ്ഭുതമായി മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഇന്നലെ അരങ്ങേറിയ ഹെവിവെയ്റ്റ് പോരാട്ടത്തിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് വിസ്മയമായത്. രോഹിത് ശർമയ്ക്കു പകരമായി ഇംപാക്ട് പ്ലെയറായെത്തിയ വിഘ്നേഷ് നാല് ഓവറിൽ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഋതുരാജ് ഗെയ്ക് വാദ് (26 പന്തിൽ 53), ശിവം ദുബെ (ഏഴ് പന്തിൽ ഒന്‍പത്), ദീപക് ഹൂഡ (അഞ്ച് പന്തിൽ മൂന്ന്) എന്നീ വന്പൻമാരെയാണ് വിഘ്നേഷ് വീഴ്ത്തിയത്. അരങ്ങേറ്റ ഓവറിന്റെ അഞ്ചാം പന്തിൽ സിഎസ്കെ ക്യാപ്റ്റൻ ഋതുരാജിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് വിഘ്നേഷ് തുടക്കമിട്ടത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നാല് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: മുംബൈ 20 ഓവറിൽ 155/9. ചെന്നൈ 19.1 ഓവറിൽ 158/6.ചെന്നൈക്കു വേണ്ടി…
Read Moreഹാമിൽട്ടണ് അയോഗ്യൻ; ചൈനയിൽ പിയാസ്ട്രി
ഷാങ്ഹായ്: ഫോർമുല വണ്‍ കാറോട്ടത്തിൽ 2025 സീസണിലെ രണ്ടാം മത്സരമായ ചൈനീസ് ഗ്രാൻപ്രീയിലും പോഡിയം ഫിനിഷ് ഇല്ലാതെ ബ്രിട്ടീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്. പോൾപൊസിഷനു മുന്‍പായുള്ള സ്പ്രിന്റ് മത്സരത്തിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഹാമിൽട്ടണിന് റേസിൽ പിഴച്ചു. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ഹാമിൽട്ടണിനെ അയോഗ്യനാക്കി. മക്ലാരന്റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിയാണ് ചൈനീസ് ഗ്രാൻപ്രീയിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. സീസണിലെ ആദ്യ പോരാട്ടമായ ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ ഒന്നാമനായ മക്ലാരന്റെ ലാൻഡോ നോറിസ് രണ്ടാമതും മെഴ്സിഡസിന്റെ ജോർജ് റസൽ മൂന്നാമതും ഫിനിഷ് ചെയ്തു. ഹാമിൽട്ടനു സംഭവിച്ചത് ഹാമിൽട്ടണിന്റെ ഫെരാരി കാറിന്റെ പിൻഭാഗത്തെ സ്കിഡ് ബ്ലോക്ക് സാങ്കേതിക ചട്ടങ്ങളിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ കനത്തിന് താഴെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യനാക്കപ്പെട്ടത്. ഹാമിൽട്ടണിന്റെ സഹഡ്രൈവറായ ചാൾസ് ലെക്ലർക്കിനെയും ഇതേകാരണത്താൽ അയോഗ്യനാക്കിയത് ഫെരാരിക്ക് ഇരട്ടപ്രഹരമായി. ഏറ്റവും കുറഞ്ഞത് ഒന്‍പത് മില്ലിമീറ്ററാണ് കാറിന്റെ…
Read More