ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബോൾ ടീം വീണ്ടും താഴേയ്ക്ക്. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സ്വന്തം നാട്ടിൽ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിംഗിൽ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. ഒന്‍പതു വർഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം റാങ്കിംഗാണിത്. സിങ്കപ്പൂരിനെതിരായ എവേ മത്സരത്തിൽ സമനില (1-1) നേടിയ ഇന്ത്യ ഹോം മത്സരത്തിൽ തോൽവി വഴങ്ങുകയായിരുന്നു. 134-ാം സ്ഥാനത്തായിരുന്നു നേരത്തേ ടീം. തോൽവിയോടെ രണ്ടു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 136-ാം സ്ഥാനത്തേക്ക് താഴ്ന്നു.
Read MoreCategory: Sports
സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാന്പ്യൻഷിപ്പിനു തുടക്കം
തിരുവല്ല: നവംബറിൽ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിനു മുന്നോടിയായി കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 14-ാമത് സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് തിരുവല്ല ബിലീവേർസ് ചർച്ച് സ്കൂൾ സ്വിമ്മിംഗ് പൂളിൽ ആരംഭിച്ചു. ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് കോശി തോമസിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. റെജിനോൾഡ് വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജെറി നന്ദിയും പറഞ്ഞു. കോന്പറ്റീഷൻ പൂളിന്റെ ഉദ്ഘാടനം വേൾഡ് സ്വിമ്മിംഗ് ഫെഡറേഷന്റെ ടെക്നികൽ കമ്മിറ്റി മെംബർ എസ്. രാജീവും ആദ്യമത്സരം ബിലീവേഴ്സ് സ്കൂൾ മാനേജർ ഫാ. സാമുവേൽ മാത്യുവും നിർവഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 25 വയസിനു മുകളിലുള്ള 350 പുരുഷ – വനിതാ താരങ്ങൾ രണ്ടു റിലേ ഉൾപ്പടെ 14 നീന്തൽ ഇനങ്ങളിലായി മത്സരിക്കും. 2013ൽ പത്തനംതിട്ട…
Read Moreഓസീസിന് തിരിച്ചടി; കാമറൂണ്‍ ഗ്രീൻ പുറത്ത്
പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിനു മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ടീമിൽ നിന്ന് പുറത്തായി. ഗ്രീന്‍ പകരമായി ബാറ്റ്സ്മാന് മാര്‍നസ് ലാബുഷാഗ്നെ ടീമിൽ ഉൾപ്പെടുത്തി. പുറം വേദനയെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തായ ഗ്രീന്‍ അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ആദ്യ ആഷസ് ടെസ്റ്റിന് മുമ്പ് ഗ്രീന്‍ ടീമിൽ തിരിച്ചെത്തുമെന്ന് ഓസീസ് ടീം അധികൃതർ പറഞ്ഞു. പരിക്കിനെ തുടർന്ന് ഗ്ലെന്‍ മാക്സ്വെല്ലും പാറ്റ് കമ്മിന്‍സും പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ജോഷ് ഇംഗ്ലിസും ആദ്യ ഏകദിനത്തിൽ കളിക്കില്ലെന്ന് സൂചനയുണ്ട്.
Read Moreകൊച്ചി നേവി മാരത്തണ്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണ്‍ (കെഎന്‍എം–25) ആറാം പതിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഡിസംബര്‍ 21നാണ് മത്സരം. നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മാരത്തണില്‍ ഇക്കുറി ഏഴായിരത്തിലധികം കായികപ്രേമികള്‍ പങ്കെടുക്കും. മാരത്തണിന്റെ പ്രചാരണാര്‍ഥം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ പ്രമോ റണ്‍ നടക്കും.അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായി ഫാമിലി റണ്ണും ഇക്കുറി മാരത്തണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 വയസിനു താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഈ വിഭാഗത്തില്‍ ഒരുമിച്ച് ഓടാം. മാതാപിതാക്കള്‍ക്കും രണ്ടു കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വെല്ലിംഗ്ടൺ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിനു (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രന് സ്പോര്‍ട്സ് കോംപ്ലക്സില്നിന്നാണു മാരത്തണ്‍ തുടങ്ങുക. രജിസ്ട്രേഷന്:…
Read Moreതല തകര്‍ന്നു: രഞ്ജിയില്‍ കേരളത്തിനു തകര്‍ച്ച; എം.ഡി. നിധീഷിന് അഞ്ച് വിക്കറ്റ്
കാര്യവട്ടം: മഴയില്‍ മുങ്ങിയ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 239ല്‍ അവസാനിപ്പിച്ചശേഷം ക്രീസില്‍ എത്തിയ കേരളത്തിന് 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എന്ന നിലയില്‍നിന്നു കരകയറിയാണ് മഹാരാഷ്ട്ര 239വരെ എത്തിയത്. മധ്യനിരയും വാലറ്റവും സമാന രീതിയില്‍ പോടിയില്ലെങ്കില് കേരളത്തിന്റെ കാര്യം അവതാളത്തിലാകും. സ്കോര്‍: മഹാരാഷ്ട്ര 84.1 ഓവറില്‍ 239. കേരളം 10.4 ഓവില് 35/3. വാലില്‍ കുത്തിപ്പൊങ്ങി ആദ്യ അഞ്ച് വിക്കറ്റ് വെറും 18 റണ്‍സിനു നഷ്ടപ്പെട്ടെങ്കിലും അവസാന അഞ്ച് വിക്കറ്റിനിടെ 221 റണ്‍സ് നേടിയാണ് മഹാരാഷ്ട്രക്കാര്‍ കാര്യവട്ടത്ത് തലപൊക്കിയത്. മഴയെത്തുടര്‍ന്ന് ഒന്നാംദിനം മത്സരം നേരത്തേ അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആയിരുന്നു മഹാരാഷ്ട്രയുടെ സമ്പാദ്യം. ശേഷിച്ച മൂന്നു വിക്കറ്റിനിടെ രണ്ടാംദിനം 60…
Read Moreപത്തില്‍ പത്ത് ഓസീസ്
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ബംഗ്ലാദേശിനെതിരേ പത്തു വിക്കറ്റ് ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 199 റണ്‍സ് എന്ന ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് വനിതകള്‍ സ്വന്തമാക്കി. സ്കോര്‍: ബംഗ്ലാദേശ് 50 ഓവറില്‍ 198/9. ഓസ്ട്രേലിയ 24.5 ഓവറില്‍ 202/0. 10 ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം അലാന കിംഗ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയിന്റുമായി ഓസീസ് ഒന്നാമത് തുടരുന്നു. ഇംഗ്ലണ്ട് (7), ദക്ഷിണാഫ്രിക്ക (6), ഇന്ത്യ (4), ന്യൂസിലന്‍ഡ് (3) ടീമുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഹീലി സെഞ്ചുറി ഓസീസ് ക്യാപ്റ്റന്‍ അലിസ ഹീലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി. ഇന്ത്യക്കെതിരേ റിക്കാര്‍ഡ് റണ്‍ ചേസ് (330) നടത്തിയപ്പോള്‍ ഹീലി 142 റണ്‍സ് നേടി.…
Read Moreഭീഷണിയായി തുലാപെയ്ത്ത്…
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കു തുടക്കമാവാന്‍ നാലുനാള്‍ മാത്രം ബാക്കിനില്‍ക്കേ താരങ്ങള്‍ക്കും സംഘാടകര്‍ക്കും ആശങ്കയായി തുലാമഴ പെയ്തിറങ്ങുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശപ്രകാരം തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേട്ടര്ട്ടും എറണാകുളത്ത് ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെ ഒമ്പതു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വരുംദിവസങ്ങളില്‍ മാനം തെളിയുമോ എന്നതിനാണ് കൗമാര കായിക കേരളം കാത്തിരിക്കുന്നത്. കായികമേള 21 മുതല്‍ സംസ്ഥാന സ്കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ക്കു തുടക്കമാകുന്നത് 21നാണ്. അതിനു മുമ്പുതന്നെ താരങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് തുലാമഴ കലിതുള്ളി പെയ്തിറങ്ങുകയായിരുന്നു. അകമ്പടിയായി ഇടിയും മിന്നലും. സംസ്ഥാനത്തെ വിവിധ റവന്യു ജില്ലാ കായികമേളകളില്‍ പലതും മഴയത്താണ് നടക്കുന്നതെന്നതും ശ്രദ്ധേയം. മാനം തെളിഞ്ഞാല്‍ സംഘാടകരുടെയും താരങ്ങളുടെയും മനം നിറയും. അത്ലറ്റിക്സ് കുഴയും മീറ്റിന്റെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് 23 മുതല്‍ 28…
Read Moreരഞ്ജി: ഇഷാന്, ദേവ്ദത്ത് തിളങ്ങി
മുംബൈ/കാണ്‍പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് 2025-25 സീസണിന്റെ ആദ്യദിനം മുന്‍നിര ബാറ്റര്‍മാരായ ഇഷാന് കിഷന്, എസ്. ഭരത്, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവര്‍ തിളങ്ങി. ഉത്തര്‍പ്രദേശിനെതിരേ എസ്. ഭരത് 142 റണ്‍സ് നേടിയപ്പോള്‍ ആദ്യദിനം ആന്ധ്രപ്രദേശ് 289/3 എന്ന നിലയില്‍ ക്രീസ് വിട്ടു. തമിഴ്നാടിനെതിരേ ജാര്‍ഖണ്ഡിനുവേണ്ടി ഇഷാന് കിഷന് (125 നോട്ടൗട്ട്) സെഞ്ചുറി നേടി. 307/6 എന്ന നിലയിലാണ് ജാര്‍ഖണ്ഡ് ഒന്നാംദിനം അവസാനിപ്പിച്ചത്. നാഗലാന്‍ഡിന് എതിരായ മത്സരത്തില്‍ വിദര്‍ഭയുടെ അമന് മോഖഡെ (148 നോട്ടൗട്ട്) സെഞ്ചുറി നേടി. 302/3 എന്ന നിലയിലാണ് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ. ചണ്ഡിഗഡിനെതിരേ ഗോവയുടെ അഭിനവ് തേജ്റാണ (130 നോട്ടൗട്ട്) സെഞ്ചുറി സ്വന്തമാക്കിയപ്പോള്‍ ആദ്യദിനം 291/3 എന്ന നിലയില്‍ അവര്‍ ക്രീസ് വിട്ടു. സൗരാഷ്ട്രയ്ക്കെതിരേ കര്‍ണാടകയുടെ ദേവ്ദത്ത് പടിക്കല്‍ (96) സെഞ്ചുറിക്കരികെ പുറത്തായി. 295/5 എന്ന നിലയിലാണ് കര്‍ണാടക.
Read Moreത്രില്ലറില്‍ കേരള ജയം: വിനു മങ്കാദ് ട്രോഫിയില്‍ സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിനെ കേരളം കീഴടക്കി
പുതുച്ചേരി: വിനു മങ്കാദ് ട്രോഫിയില്‍ സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിനെ കേരളം കീഴടക്കി. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 26 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുത്തു. വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ബംഗാളിന്റെ ലക്ഷ്യം 26 ഓവറില്‍ 148 റണ്‍സായി പുതുക്കി. 26 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ ബംഗളിനു സാധിച്ചുള്ളൂ. അമയ് മനോജാണ് (42 നോട്ടൗട്ട്) കേരളത്തിന്റെ ടോപ് സ്കോറര്‍. മാധവ് കൃഷ്ണ 38ഉം സംഗീത് സാഗര്‍ 36ഉം റണ്‍സ് എടുത്തു. ബംഗാള്‍ ഓപ്പണര്‍മാരായ അഗസ്ത്യ ശുക്ലയും (29) അങ്കിത് ചാറ്റര്‍ജിയും (27) ആദ്യ വിക്കറ്റില്‍ 62 റണ്‍സ് നേടി. ചന്ദ്രഹാസാണ് (41) ബംഗാളിന്റെ ടോപ് സ്കോറര്‍. കേരളത്തിന്റെ മുഹമ്മദ് ഇനാന് മൂന്നും…
Read Moreരഞ്ജി കളിക്കാം, ഏകദിനവും: മുഹമ്മദ് ഷമി
കോല്‍ക്കത്ത: ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെ ഉന്നംവച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. രഞ്ജി ട്രോഫി 2025-26 സീസണില്‍ ബംഗാളിനായി ഇന്നലെ കളത്തിലെത്തിയ ഷമി, 14.5 ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. രഞ്ജി ട്രോഫി കളിക്കാന്‍ പറ്റുമെങ്കില്‍ എനിക്ക് 50 ഓവര്‍ (ഏകദിനം) ക്രിക്കറ്റ് കളിക്കാനും സാധിക്കുമെന്ന് ഷമി വ്യക്തമാക്കി. ഷമിയെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന അഗാര്‍ക്കറിന്റെ പ്രതികരണത്തെ ഖണ്ഡിക്കുന്നതായിരുന്നു ഇത്. ഫിറ്റ്നസ് പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ രഞ്ജി കളിക്കാന്‍ എത്തുമോ എന്നും ഷമി ചോദിച്ചു. 2023 ഏകദിന ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ഷമി.
Read More