ന്യൂയോര്‍ക്ക്: കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയെ തകർത്ത് കൊളംബിയ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് കൊളംബിയയാണ്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഘാന കൊളംബിയന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ 14-ാം മിനിറ്റില്‍ കൊളംബിയ ലീഡ് എടുത്തു. ലൂയിസ് സുവാരസ് നല്കിയ ക്രോസ് സ്വീകരിച്ച ജോണ്‍ അരിയാസ് മനോഹരമായി പന്ത് വലയിലെത്തിച്ചു. സമനിലയ്ക്കായി ഘാന കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധം മറികടക്കാൻ എളുപ്പമായിരുന്നില്ല. വിജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള അവസാന ടീമായി കൊളംബിയ മുന്നോട്ട്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് കൊളംബിയയുടെ എതിരാളികള്‍.v
Read MoreCategory: Sports
ഫിഫ ലോകകപ്പ്: ഘാനയ്ക്കെതിരെ കൊളംബിയ മുന്നിൽ
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയ്ക്കെതിരെ കൊളംബിയ മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ മുന്നിലുള്ളത്. ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് അരിയാസ് ഗോൾ നേടിയത്.
Read Moreവിറപ്പിച്ച് കീഴടങ്ങി കേപ് വെർദെ, അർജന്റീന പ്രീക്വാർട്ടറിൽ
മിയാമി: ഫിഫ ലോകകപ്പ് 2026ൽ പ്രീക്വാർട്ടറിൽ കടന്ന് അർജന്റീന. മിയാമിയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയെ തോൽപ്പിച്ചാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്. ലോകചാമ്പ്യൻമാരെ വിറപ്പിച്ചാണ് കേപ് വെർദെ കീഴടങ്ങിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി. എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്. എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13-ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. എന്നാൽ 111-ാം മിനിറ്റിൽ…
Read Moreഎംബാപ്പെയ്ക്ക് നിഞ്ച ടർട്ടിൽ എന്ന ഓമനപ്പേര് വന്നതെങ്ങനെ? പേരിനുപിന്നിലെ രസകരമായ കഥ ഇതാണ്
ഫിഫ ലോകകപ്പ് മൈതാനത്തു നിറഞ്ഞുനിൽക്കുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെക്കുറിച്ചുള്ള കൗതുകകരമായ വാർത്ത സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്! കഴിഞ്ഞ ദിവസം സ്വീഡനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി ഫ്രാൻസിനെ പ്രീ-ക്വാർട്ടറിൽ എത്തിച്ചതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആയി ഉയർന്നു. എന്നാൽ കളിക്കളത്തിലെ മിന്നും പ്രകടനങ്ങൾക്കിടയിലും, ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുള്ള ഒന്നാണ് എംബാപ്പെയുടെ പ്രശസ്തമായ ഡൊണാറ്റെല്ലോ അല്ലെങ്കിൽ നിഞ്ച ടർട്ടിൽ എന്ന ഓമനപ്പേര്. ഇതിനുപിന്നിൽ രസകരമായൊരു കഥയുണ്ട്! 2017-ൽ എംബാപ്പെ പിഎസ്ജി ക്ലബ്ബിലേക്ക് മാറിയ കാലത്താണ് കഥ തുടങ്ങുന്നത്. അന്ന് ടീമിലുണ്ടായിരുന്ന സഹതാരം പ്രെസ്നൽ കിംപെംബെ ആണ് എംബാപ്പെയെ ആദ്യമായി വട്ടപ്പേരിൽ വിളിച്ചത്. പ്രശസ്ത ടീനേജ് മ്യൂട്ടന്റ് നിഞ്ച ടർട്ടിൽസ് എന്ന കോമിക്-ആനിമേഷൻ കഥാപാത്രങ്ങളിലെ ഡൊണാറ്റെല്ലോ എന്ന നിഞ്ച ടർട്ടിലിന്റെ മുഖവുമായി എംബാപ്പെയ്ക്ക് നല്ല സാദൃശ്യമുണ്ടെന്നായിരുന്നു കിംപെംബെയുടെ കണ്ടെത്തൽ. എംബാപ്പെയുടെ വട്ടത്തിലുള്ള മുഖവും വലിയ ചിരിയും എക്സ്പ്രസീവ്…
Read Moreവിവാദ പെനാൽറ്റിയിൽ: സെനഗൽ വീണു; ബെൽജിയത്തിന് പുനർജൻമം
സിയാറ്റിൽ: തോൽവിയിൽ നിന്ന് അവസാന നിമിഷം കരകയറി ലോകകപ്പിന്റെ റൗണ്ട് 32-ൽ പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കി ബെൽജിയം. രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷം അവസാന മിനിറ്റുകളിൽ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് ബെൽജിയം 3-2ന് സെനഗലിനെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 1.30ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം അധികസമയത്തേക്ക് കടന്നപ്പോഴുണ്ടായ വിവാദ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ട് ക്യാപ്റ്റൻ യൂറി ടൈലെമാനസ് ആണ് ബെൽജിയത്തിന് വിജയം സമ്മാനിച്ചത്. പ്രീക്വാർട്ടറിൽ ആതിഥേയരായ യുഎസ്എയാണ് ബെൽജിയത്തിന്റെ എതിരാളികൾ. രണ്ട് ഗോളിന്റെ ലീഡിൽ 86 മിനിറ്റുവരെ പിടിച്ചുനിന്ന സെനഗലിനെ അവസാന നിമിഷം അട്ടിമറിച്ചാണ് ബെൽജിയം മുന്നേറിയത്. മത്സരത്തിന്റെ ആരംഭത്തിൽ ബെൽജിയം ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും സെനഗൽ ചെറുത്തുനിന്നു. പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ സെനഗൽ ഹബീബ് ഡയാരയിലൂടെ 24-ാം മിനിറ്റിൽ ലീഡെടുത്തു. കൂടെയുള്ള ഇസ്മായില സാറിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന ഹബീബ്…
Read Moreകോംഗോയെ വീഴ്ത്തി പ്രീക്വാർട്ടറിലേക്ക് ഇംഗ്ലണ്ടും
അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോളിലെ ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തിനെ മറികടന്ന് യൂറോപ്പിലെ വന്പൻമാരായ ഇംഗ്ലണ്ട് റൗണ്ട് 32-ൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. എതിരാളികളായ ഡി.ആർ കോംഗോയ്ക്കെതിരെ 2-1നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. കളിയുടെ ആദ്യനിമിഷത്തിൽ തന്നെ പിറകിലായി പോയ ഇംഗ്ലണ്ടിനെ നായകൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ലോകകപ്പിൽ അഞ്ച് ഗോളായി ഹാരി കെയ്ന്‍. ആകെ നേട്ടം 13. ആറിന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. കോംഗോയുടെ പ്രഥമ ലോകകപ്പ് നോക്കൗട്ട് മത്സരമായിരുന്നു ഇത്്. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 9.30ന് യുഎസിലെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ (മെഴ്സിഡസ് സ്റ്റേഡിയം) നടന്ന ആവേശോജ്വ പോരാട്ടത്തിൽ ഏഴാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് കോംഗോ ഗോൾ നേടി. ചാൻസൽ എംബെംബയുടെ നീണ്ട പാസിലൂടെ ബ്രയാൻ സിപെംഗ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്ന് പായിച്ച ഷോട്ട് വലയിൽ…
Read Moreവിവാദ പെനാൽറ്റിയിൽ സെനഗൽ വീണു; ബെൽജിയത്തിന് പുനർജൻമം
സിയാറ്റിൽ: തോൽവിയിൽ നിന്ന് അവസാന നിമിഷം കരകയറി ലോകകപ്പിന്റെ റൗണ്ട് 32-ൽ പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കി ബെൽജിയം. രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷം അവസാന മിനിറ്റുകളിൽ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് ബെൽജിയം 3-2ന് സെനഗലിനെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 1.30ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം അധികസമയത്തേക്ക് കടന്നപ്പോഴുണ്ടായ വിവാദ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ട് ക്യാപ്റ്റൻ യൂറി ടൈലെമാനസ് ആണ് ബെൽജിയത്തിന് വിജയം സമ്മാനിച്ചത്. പ്രീക്വാർട്ടറിൽ ആതിഥേയരായ യുഎസ്എയാണ് ബെൽജിയത്തിന്റെ എതിരാളികൾ. രണ്ട് ഗോളിന്റെ ലീഡിൽ 86 മിനിറ്റുവരെ പിടിച്ചുനിന്ന സെനഗലിനെ അവസാന നിമിഷം അട്ടിമറിച്ചാണ് ബെൽജിയം മുന്നേറിയത്. മത്സരത്തിന്റെ ആരംഭത്തിൽ ബെൽജിയം ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും സെനഗൽ ചെറുത്തുനിന്നു. പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ സെനഗൽ ഹബീബ് ഡയാരയിലൂടെ 24-ാം മിനിറ്റിൽ ലീഡെടുത്തു. കൂടെയുള്ള ഇസ്മായില സാറിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന ഹബീബ്…
Read Moreസ്വീഡന്റെ കഥ കഴിച്ച് ഫ്രാൻസ് പ്രീക്വാർട്ടറിൽ
ന്യൂജഴ്സി: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ലോകകപ്പ് നോക്കൗട്ടിലെ ആദ്യ റൗണ്ടിൽ സ്വീഡന്റെ വെല്ലുവിളി സധൈര്യം മറികടന്ന് ഫ്രാൻസിന് ഗംഭീര വിജയവും പ്രീക്വാർട്ടർ പ്രവേശനവും. ഏകപക്ഷീയമായ 3-0 ഗോളുകൾക്കാണ് ഫ്രാൻസ് ആധികാരിക ജയം ഉറപ്പിച്ചത്. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 2.30ന് നടന്ന മത്സരത്തിന് സാക്ഷിയാകാൻ 80,663 പേരാണ് എത്തിയത്. ആക്രമണത്തിൽ കൃത്യതയും വേഗതയും ചടുലതയും സമാസമം ചേർത്തായിരുന്നു മുൻ ചാന്പ്യൻമാരായ ഫ്രാൻസിന്റെ പ്രകടനം. ഇതാകട്ടെ അവരുടെ വിജയത്തിൽ പ്രതിഫലിച്ചു. സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാൻസിന്റെ വിജയത്തിൽ പ്രധാനമായത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി. ജർമൻ മുൻ താരം മിറോസ്ലാവ് ക്ലോസെയെയാണ് എംബാപ്പെ മറികടന്നത്. 18 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് 27കാരനായ എംബാപ്പെ നേടിയത്. 29 മത്സരങ്ങളിൽ നിന്ന് 19…
Read Moreഐവറികോസ്റ്റിനെ തോൽപ്പിച്ച് നോർവെയും പ്രീക്വാർട്ടറിൽ
ഡള്ളാസ്: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ ശക്തികളായ ഐവറികോസ്റ്റിനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് നോർവെ പ്രീക്വാർട്ടറിൽ. അന്‍േറാണിയോ നുസ, സൂപ്പർ താരം എർലിംഗ് ഹാലണ്ട് എന്നിവരാണ് നോർവെയുടെ ഗോളുകൾ നേടിയത്. മറുവശത്ത് പകരക്കാരനായി എത്തിയ അമദ് ദിയാലോയിലൂടെ ഐവറികോസ്റ്റ് ഒരു ഗോൾ മടക്കി. മുൻ ജേതാക്കളായ ബ്രസീലുമായി നോർവെ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും. യുഎസിലെ ഡള്ളാസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു നോർവെ-ഐവറികോസ്റ്റ് പോരാട്ടം. കളി ആരംഭിച്ച് മൂന്നാം മിനിറ്റിൽ ഐവറികോസ്റ്റ് ഗോൾമുഖത്ത് വച്ച് നോർവെയുടെ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ടിന്റെ ഹെഡർ ഗോൾ കീപ്പർ യാഹിയ ഫൊഫാന തടഞ്ഞു. തൊട്ടുപിന്നാലെ ഐവറികോസ്റ്റ് താരം യാൻ ഡിയൊമാൻഡെയുടെ ഗോൾ ശ്രമവും പാഴായി. എന്നാൽ 39-ാം മിനിറ്റിൽ നോർവെയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ അന്‍േറാണിയോ നുസ ലോംഗ് ഷോട്ടിലൂടെ ആദ്യഗോൾ നേടി. ബോക്സിനു മുന്നിൽ വച്ച്…
Read Moreജപ്പാന് വീരോചിത മടക്കം; ബ്രസീൽ തുടരും…
ഹൂസ്റ്റണ്‍: തൊണ്ണൂറ് മിനിട്ടുള്ള ഫുട്ബോളിൽ ഏതെല്ലാം നീക്കങ്ങൾക്കാണ് ഏറെ ചന്തമെന്ന് അന്വേഷിച്ചാൽ കൃത്യമായ ഉത്തരം ലഭിക്കാതെ പോകും. തോൽവിയിൽ നിന്ന്് വർധിതവീര്യത്തോടെ കുതിച്ച് ഒടുവിൽ വിജയം നേടുകയെന്ന് പറഞ്ഞാൽ അതായിരിക്കും ഏറ്റവും ത്രസിപ്പിക്കുന്ന അനുഭവമെന്ന് ചിലർക്കെങ്കിലും തോന്നാം. അങ്ങനെയൊന്നാണ് ബ്രസീൽ സാധ്യമാക്കി തന്നത്. യുഎസിലെ ടെക്സാസിലുള്ള എൻആർജി സ്റ്റേഡിയത്തിൽ (ഹ്യൂസ്റ്റണ്‍ സ്റ്റേഡിയം) ഇന്ത്യൻ സമയം തിങ്കൾ രാത്രി 10.30ന് നടന്ന ലോക കപ്പിലെ ആവേശകരമായ ബ്രസീൽ-ജപ്പാൻ റൗണ്ട് ഓഫ് 32 മത്സരത്തിൽ 2-1ന് ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീക്വാർട്ടറിലേക്ക് കടന്നു. മത്സരത്തിൽ മുന്നേറ്റങ്ങളിലും ഗോൾ നീക്കങ്ങളിലും ബ്രസീലിനു തന്നെയായിരുന്നു ആധിപത്യം. എന്നാൽ ഒട്ടുമിക്കതും ജപ്പാന്റെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. ആദ്യപകുതിയിൽ ഒരു ഗോളിനു പിറകിലായ ബ്രസീൽ, ഇടവേളക്കുശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ജയം ഉറപ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ ബ്രസീലിന്റെ ആഴ്സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലി 95-ാം മിനിറ്റിലാണ് വിജയഗോൾനേടിയത്. 29-ാം…
Read More