ഭൂമിയില്‍നിന്നു പതിനായിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങൾക്ക് പക്ഷികൾ പലപ്പോഴും ഭീഷണി സൃഷ്ടിക്കാറുണ്ട്. വിമാനച്ചിറകില്‍ പക്ഷികൾ ഇടിച്ചാല്‍ വിമാനം തകരുകവരെ ചെയ്തേക്കാം. ഇനി പക്ഷികൾ വിമാനത്തിനുള്ളില്‍ കയറിയാൽ എന്താകും സ്ഥിതി. അത്തരമൊരു സംഭവം കഴിഞ്ഞദിവസം ഡെല്‍റ്റാ എയര്‍ലൈന്‍സിൽ ഉണ്ടായി. മിനിയാപൊളിസിലെ സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു പറന്നുയരാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ ഒരു പ്രാവിനെ കാണുകയായിരുന്നു. പ്രാവ് വിമാനത്തിനുള്ളില്‍ കയറിയിട്ടുണ്ടെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ പൈലറ്റ്, വിമാനം പുറപ്പെടുന്നത് മാറ്റിവച്ചു. അതിനിടെ യാത്രക്കാരിൽ ചിലർ പ്രാവിനെ പിടികൂടി. വീണ്ടും പറന്നുയരാനായി റണ്‍വേയിലേക്കു തിരിയവേ വിമാനത്തിൽ അതാ മറ്റൊരു പ്രാവ്. യാത്രക്കാര്‍ തങ്ങളുടെ കോട്ട് ഉപയോഗിച്ച് ആ പ്രാവിനെയും പിടിച്ചു. ഒടുവിൽ വിമാനം പുറപ്പെടുന്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു. വിമാനത്തിനുള്ളിൽ പ്രാവ് പറക്കുന്നതിന്റെയും അവയെ പിടികൂടുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രാവിനെ കണ്ടതോടെ പരിഭ്രാന്തിയിലായ യാത്രക്കാരായ ചില സ്ത്രീകൾ…
Read MoreCategory: Today’S Special
നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വച്ച് നാടുകടത്തി: യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിയോട് ചെയ്ത കണ്ണില്ലാ ക്രൂരത
അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വയ്ക്കുകയും കൈയാമം വച്ച് നാടുകടത്തുകയുംചെയ്ത സംഭവത്തിൽ വ്യാപക വിമർശനം. ന്യൂവാർക്ക് വിമാനത്താവളത്തിൽ വച്ചാണ് ഇന്ത്യൻ വിദ്യാർഥിയോട് അധികൃതർ ക്രൂരമായി പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ കൈവിലങ്ങ് വയ്ക്കുകയും പിന്നീട് നാടുകടത്തുകയുമായിരുന്നുവെന്നു ജെയിൻ പറയുന്നു. നടപടിയെ “മനുഷ്യത്വരഹിതം’ എന്നും “മനുഷ്യ ദുരന്തം’ എന്നുമാണു ജെയിൻ വിശേഷിപ്പിച്ചത്. “സ്വപ്നങ്ങളെ പിന്തുടർന്നു വന്നതായിരുന്നു അവൻ, അവൻ കരയുകയായിരുന്നു, ഒരു കുറ്റവാളിയെപ്പോലെയാണ് അവനോട് പെരുമാറിയത്. സംഭവത്തിൽ തനിക്ക് രോഷവും നിസഹായതയും തോന്നി എന്നും അദ്ദേഹം കുറിച്ചു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ തങ്ങളുടെ സന്ദർശനലക്ഷ്യം തെളിയിക്കാൻ കഴിയാതെ വരുന്നവരെ യുഎസിൽ വ്യാപകമായി നാടുകടത്തി വരികയാണ്.
Read Moreഎന്നെ പറ്റിച്ചിട്ടങ്ങനെ ജീവിക്കണ്ട… രണ്ടാം വിവാഹത്തിനിടെ യുവാവിന്റെ മുഖത്ത് ആദ്യ ഭാര്യ ചെരിപ്പൂരി അടിച്ചു
ബംഗളൂരു: രണ്ടാം വിവാഹച്ചടങ്ങുകൾക്കിടെ യുവാവിന്റെ മുഖത്ത് ചെരിപ്പൂരി അടിച്ച് ആദ്യ ഭാര്യ. കർണാടകയിലെ ചിത്രദുർഗയിലാണു സംഭവം. ഗായത്രി കല്യാണമണ്ഡപത്തിൽ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്പോഴാണ് ആദ്യ ഭാര്യയെത്തിയതും യുവാവിനെ തല്ലിയതും. നാലു വർഷം മുന്‍പായിരുന്നു ന്യാമതി താലൂക്കിലെ മുഷെനാലിൽനിന്നുള്ള തനുജയും അരസികെരെയിലെ തിപ്പഘട്ടയിൽനിന്നുള്ള കാർത്തിക് നായിക്കും വിവാഹിതരാകുന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെപേരിൽ തനൂജ ഗാർഹികപീഡനത്തിനിരയായിരുന്നു. തുടർന്ന്, തനൂജയുടെ കുടുംബം കാർത്തിക്കിന് പണവും ആഭരണങ്ങളും നൽകി. തുടർന്നും ഇവർക്കിടയിൽ വഴക്കും ബഹളവും പതിവായിരുന്നു. അതിനിടെയാണു രണ്ടാമതും വിവാഹം കഴിക്കാൻ കാർത്തിക് തീരുമാനിച്ചത്. സ്ത്രീധനം ആഗ്രഹിച്ചാണ് യുവാവ് വീണ്ടും വിവാഹത്തിനു തയാറായതത്രെ. വിവരമറിഞ്ഞ തനുജ ബന്ധുക്കളെയും കൂട്ടി ഓഡിറ്റോറിയത്തിലെത്തുകയും കാർത്തിക്കിനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More25 സ്വർണക്കട്ട, 17 ലക്ഷം രൂപയ്ക്ക് പുറമേ സ്ത്രീധനമായി നൽകിയത് 100 വെരുകുകളെ!
മകളെ വിവാഹം ചെയ്ത് അയയ്ക്കുന്പോൾ മാതാപിതാക്കൾ സ്വർണവും പണവുമൊക്കെ സ്ത്രീധനമായി നൽകാറുണ്ട്. എന്നാൽ, വിയറ്റ്നാമിലെ ഒരു വധുവിന് അവളുടെ മാതാപിതാക്കൾ സ്വർണവും പണവും മാത്രമല്ല, 100 വെരുകുകളെ കൂടി നൽകി. ഏറ്റവും വിലയേറിയ കോഫികളിൽ ഒന്നായ കോപ്പി ലുവാക്കോ ഉണ്ടാക്കാൻ ആവശ്യമായി വരുന്ന ജീവികളാണിവ. സിവെറ്റ് എന്ന ഈ വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിക്കുകയാണ് ഇതിനായി ചെയ്യുക. പിന്നീട്, അവയുടെ വിസർജ്യത്തിൽനിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്ത് സംസ്കരിക്കും. അങ്ങനെയാണ് ഈ വിലയേറിയ കാപ്പിപ്പൊടി തയാറാക്കുന്നത്. ഇത്തരം വെരുകുകളെ വലിയ ആസ്തിയായിട്ടാണ് വിയറ്റ്നാമിൽ കണക്കാക്കുന്നത്. 100 വെരുകുകൾക്ക് ഏകദേശം 60,05,454 രൂപ വിലമതിക്കും. ഇതിനു പുറമേ, സ്ത്രീധനമായി 25 സ്വർണക്കട്ട, 17 ലക്ഷം രൂപ, 10 ലക്ഷം രൂപ വിലമതിക്കുന്ന കമ്പനി ഓഹരികൾ, സ്വത്തുക്കൾ, മറ്റ് ആസ്തികൾ എന്നിവയും നൽകി. വരന്റെ കുടുംബം വധുവിന് 10 സ്വർണക്കട്ടകൾ,…
Read Moreഇപ്പോൾ പ്രായം തൊണ്ണൂറ്റിയാറ്… പതിനഞ്ചു വര്‍ഷമായി ഏലിക്കുട്ടി ബൈബിള്‍ പകര്‍ത്തിയെഴുതുകയാണ്
കോട്ടയം: നിയുക്ത ജലന്ധര്‍ ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മാതാവ് ഏലിക്കുട്ടി 96-ാം വയസിലും ചെമ്മലമറ്റത്തെ വീട്ടില്‍ ബൈബിള്‍ പകര്‍ത്തിയെഴുതുന്ന തിരക്കിലാണ്.ഇതിനോടകം പുതിയ നിയമം മൂന്നു തവണയും പഴയനിയമം ഒരു തവണയും എഴുതിത്തീര്‍ത്തു. സമ്പൂര്‍ണ ബൈബിള്‍ കടലാസില്‍ പകര്‍ത്താനുള്ള പുതിയൊരു സമര്‍പ്പണ അധ്വാനത്തിലാണ് ഏലിക്കുട്ടി. പിഒസി ബൈബിളിലെ ചെറിയ അക്ഷരങ്ങള്‍ നോക്കി വായിക്കാന്‍ അമ്മയ്ക്ക് കണ്ണാടി ആവശ്യമില്ല. വീട്ടു ജോലികളില്‍നിന്നു വിരാമമായതുമുതല് പതിനഞ്ചു വര്‍ഷമായി ബൈബിള്‍ വായനയിലും പ്രാര്‍ഥനയിലും പകര്ത്തിയെഴുത്തിലുമാണ് ജീവിതം.ആദ്യമൊക്കെ പഴയ നോട്ടുബുക്കുകളിലും ഡയറികളിലും നോട്ടീസുകളുടെ മറുപുറത്തുമായിരുന്നു എഴുത്ത്. ഇവ കരുതിവയ്ക്കാനും ബൈന്‍ഡ് ചെയ്യാനും പറ്റുന്നില്ലെന്ന പരാതികള്‍ക്ക് മക്കളും കൊച്ചുമക്കളും പരിഹാരം കണ്ടെത്തി. എ ഫോര്‍ വലിപ്പമുള്ള വലിയ നോട്ട് ബുക്കുകള്‍ വാങ്ങിക്കൊടുത്തു. ദിവസം ആറേഴു മണിക്കൂര്‍ പകര്‍ത്തി എഴുത്തിനായി മാറ്റിവയ്ക്കും. എഴുതാതിരുന്നാല്‍ മനസും ശരീരവും ക്ഷീണിക്കുമെന്നാണ് അമ്മയുടെ നിലപാട്. സീറോ മലബാര്‍ സഭാ…
Read Moreഎന്തൊരുചേലാണ് ആ കാഴ്ച… കുഴിയിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നന്ദി ജെസിബിക്ക്..!
റായ്പുർ: അപകടത്തിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നിഷ്കളങ്കമായ നന്ദിപ്രകടനം സമൂഹമാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. ഛത്തീസ്ഗഡ് രാജ്ഗഡിൽ ഈമാസം മൂന്നിനായിരുന്നു സംഭവം. ചിൽകഗുഡ ഗ്രാമത്തിനോടുചേർന്നുകിടക്കുന്ന ലെയ്ലുംഗ, ഖർഗോഡ വനാതിർത്തിയിലാണു കുട്ടിയാന കുഴിയിൽവീണത്. വെള്ളം തേടിയെത്തിയ കുട്ടിയാന അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ജെസിബി കൊണ്ട് മണ്ണുനീക്കി രൂപപ്പെടുത്തിയ ചാലിലൂടെ കുട്ടിയാന അനായാസം കുഴിയിൽനിന്നു കയറി. പുറത്തെത്തിയ കുട്ടിയാന, തന്റെ രക്ഷയ്ക്കെത്തിയ മനുഷ്യരോടല്ല നന്ദി രേഖപ്പെടുത്തിയത്. കുഴിയിൽനിന്നു കയറാൻ വഴിയൊരുക്കിയ ജെസിബിയുടെ മണ്ണുകോരിയെടുക്കുന്ന ഭാഗമായ ബക്കറ്റിൽ തുന്പിക്കൈകൊണ്ടു തലോടിയ കുട്ടിയാന, ഒരുനിമിഷം തന്റെ ദേഹത്തോടു ചേർത്തുപിടിക്കുകയും ചെയ്തു. തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ആനക്കുട്ടിയുടെ നന്ദിപ്രകടനം പ്രകൃതിയിലെ അവിസ്മരണീയ കാഴ്ചയെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
Read Moreരാജവെമ്പാലയ്ക്കു യുവാവിന്റെ ചുംബനം! മരണക്കളിയെന്നു വിമർശനം
രാജവെമ്പാലയുടെ പത്തിയിൽ ചുംബിക്കുന്ന യുവാവിന്റെ വീഡിയോ കണ്ട് അന്പരന്ന് സോഷ്യൽ മീഡിയ. ലോകത്തിലെ ഏറ്റവും നീളമുള്ളതും കൊടുംവിഷമുള്ളതുമായ രാജവെമ്പാലയ്ക്ക് യാതൊരു ഭയവും കൂടാതെ യുവാവ് മുത്തം കൊടുക്കുന്ന രംഗമാണു വീഡിയോയിലുള്ളത്. ഒന്നിലധികം പാമ്പുകളെ വീഡിയോയിൽ യുവാവിന്റെ ചുറ്റുമായി കാണാം. “സ്നേക്ക് സൊഹൈൽ’ എന്ന യൂസറാണ് ഭയമുളവാക്കുന്ന ഈ വീഡിയോ ഷെയർ ചെയ്തത്. “ഇത് അനുകരിക്കരുത്’ എന്ന ഉപദേശവും യുവാവ് നൽകുന്നുണ്ട്. യുവാവിന്റേത് മരണക്കളിയാണെന്നും വിഡ്ഢിത്തമാണെന്നുമാണു വീഡിയോ കണ്ടവരുടെ പ്രതികരണങ്ങളേറെയും. യുവാവ് പാമ്പുപിടിത്തക്കാരനാണ് എന്നാണു കരുതുന്നത്. കാഴ്ചക്കാരിൽ ഭൂരിഭാഗവും യുവാവിനെ കുറ്റപ്പെടുത്തിയപ്പോൾ ചിലർ ധൈര്യശാലി എന്നും വിശേഷിപ്പിച്ചു. യുവാവ് പാമ്പുകളെ പീഡിപ്പിക്കുകയാണെന്നും അവ അങ്ങേയറ്റം ബുദ്ധിമുട്ടിലാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
Read Moreഅയർലൻഡനിലുള്ള ജോലി നഷ്ടപ്പെടുന്ന അവസ്ഥ; പാറക്കുളത്തിൽ വീണ ഐ ഫോണ്‍ വീണ്ടെടുത്തു നൽകി തൊടുപുഴ ഫയർഫോഴ്സ് സംഘം
പാറക്കുളത്തിൽ വീണ വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ തൊടുപുഴ ഫയർഫോഴ്സിന്റെ സ്കൂബാ ടീം വീണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഉപ്പുതറയ്ക്ക് സമീപം വളകോടായിരുന്നു സംഭവം. അയർലൻഡിൽ ജോലി ചെയ്തിരുന്ന ചപ്പാത്ത് കരിന്തരുവി ആറാം മൈലിൽ താമസിക്കുന്ന ജെഫിൻ അവധിക്കു നാട്ടിലെത്തിയപ്പോൾ ഉപ്പുതറയിലുള്ള കെപിഎം ഫിഷ് ഫാം സന്ദർശിക്കാനെത്തിയതായിരുന്നു. പാറക്കുളത്തിൽ കുട്ടവഞ്ചി സവാരി നടത്തുന്പോഴാണ് 1.75 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ നഷ്ടപ്പെട്ടത്. ഫോണിലെ വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെട്ടാൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനും സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇതോടെയാണ് ഫോണ്‍ വീണ്ടെടുക്കാൻ ഫയർഫോഴ്സിനെ വിളിച്ചത്. തൊടുപുഴ ഫയർഫോഴ്സിൽനിന്നു സ്കൂബാ ടീമംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എൻ.എസ്. അജയ്കുമാർ, ടി.കെ. വിവേക്, ഹോം ഗാർഡ് കെ.ആർ. പ്രമോദ് എന്നിവർ സ്ഥലത്തെത്തി. അടിത്തട്ട് കാണാനാകാത്ത ചെളിനിറഞ്ഞ പാറക്കുളത്തിൽ സ്കൂബാ ടീമംഗങ്ങൾ ഒരു മണിക്കൂറോളം സമയം…
Read Moreരണ്ടാഴ്ചയായി വിട്ടു മാറാത്ത ചുമ; ആശുപത്രിയിൽ എത്തിയപ്പോൾ ഒൻപത് മാസക്കാരന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; പിന്നീട് സംഭവിച്ചത്…
കണ്ണ് തെറ്റിയാൽ അപ്പോളെന്തെങ്കിലുമൊക്കെ കുസൃതി ഒപ്പിക്കുന്നവരാണ് കുട്ടികൾ. അവരെ നോക്കുക എന്നത് തന്നെ വളരെ വലിയൊരു ടാസ്ക് ആണ്. എന്ത് കിട്ടിയാലും വായിലാക്കുന്ന സ്വഭാവമാണ് കുഞ്ഞുങ്ങൾക്ക്. അതിപ്പോൾ കളിപ്പാട്ടമായാലും കല്ലായാലും പൂവ് ആയാലുമൊക്കെ വായിലിടുക പതിവാണ്. ഇപ്പോഴിതാ ഒൻപത് മാസക്കാരന്റെ ശ്വാസനാളത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് പുറത്തെടുത്ത വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിട്ട് മാറാത്ത ചുമയെ തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിയുടെ വായിൽ നിന്ന് എൽഇഡി ബൾബ് പുറത്തെടുത്തത്. രണ്ടാഴ്ചയായി മാറാതെ നിന്ന ചുമയെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ ബ്രോങ്കോസ്കോപ്പിയിലൂടെയാണ് ശ്വാസകോശത്തില്‍ നിന്ന് ബള്‍ബ് പുറത്തെടുക്കുന്നത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreദീർഘായുസിന് ‘തലച്ചോറിന്റെ ആരോഗ്യ’വും വളരെയേറെ പ്രധാനപ്പെട്ടതെന്ന് ഇന്ത്യൻ വംശജനായ ഡോക്ടറുടെ പഠനം
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ വംശജായ ആരോഗ്യ വിദഗ്ധൻ ഡോ. അവിനീഷ് റെഡിയുടെ പഠനമാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ദീർഘായുസ് കൈവരിക്കുന്നതിൽ ശാരീരിക ആരോഗ്യം മാത്രമല്ല വൈജ്ഞാനിക ആരോഗ്യവും പ്രധാനമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. വൈജ്ഞാനിക ആരോഗ്യം ഒരാളുടെ വ്യക്തിപരവും തൊഴിൽപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ ഒമേഗ-3 സപ്ലിമെന്റുകളും ബി 12, ബി 9, ബി 6 പോലുള്ള ബി വിറ്റാമിനുകളും ഡോ. റെഡി ശിപാർശ ചെയ്യുന്നു. പച്ചക്കറികൾ കഴിക്കുന്നതാണ് ശരീരത്തിനും മനസിനും ഉത്തമമെന്നും എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുന്നത് തലച്ചോറിനെ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More