പ്രതിമാസം 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിട്ടും ഇന്ത്യ വിട്ട് ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ഒരുങ്ങുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് 26കാരനായ ഐടി ജീവനക്കാരൻ. ഡാനിയേൽ എന്ന് പേരുള്ള യുവാവാണ് തന്റെ ഈ തീരുമാനത്തെകുറിച്ച് ഒരു ഷോയിൽ തുറന്നു പറയുന്നത്. വിദേശ കമ്പനിക്ക് വേണ്ടി ഇന്ത്യയിലിരുന്ന് ജോലി ചെയ്യുന്ന തനിക്ക് പ്രതിമാസം 3,700 യൂറോയാണ് (ഏകദേശം 4 ലക്ഷം രൂപ) ശമ്പളമായി ലഭിക്കുന്നത്. എന്നാൽ ഇതിൽ 1.20 ലക്ഷം രൂപ മാത്രമാണ് പ്രതിമാസ ചെലവുകൾക്കായി ഉപയോഗിക്കുന്നത്. ബാക്കി തുക വിദേശത്തേക്ക് കുടിയേറുന്നതിനായുള്ള കാര്യങ്ങൾക്കായി കരുതിവെക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനാണ് യുവാവിന്റെ തീരുമാനം. “എന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ട്, എന്നാൽ ഇതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ല. രാജ്യം പോകുന്ന പോക്ക് കണ്ടിട്ട് എനിക്ക് ഇവിടെ യാതൊരു പ്രതീക്ഷയും തോന്നുന്നില്ല. ഭാവിയിൽ ഉണ്ടാകുന്ന കുട്ടികൾക്ക് നല്ലൊരു ജീവിതനിലവാരം ഉറപ്പാക്കാനാണ് ഞാൻ…
Read MoreCategory: Today’S Special
മദ്യഷോപ്പിൽ പുലിയുടെ വിളയാട്ടം, സെയിൽസ്മാന് നേരെ ആക്രമണം; ഭീതിയുണർത്തുന്ന സിസിടിവി ദൃശ്യങ്ങൾ
ജനവാസമേഖലയിലിറങ്ങിയ പുള്ളിപ്പുലി മദ്യഷോപ്പിൽ കയറി സെയിൽസ്മാനെ ആക്രമിച്ചു. രാജസ്ഥാനിലെ ടോങ്ക് നഗരത്തിൽ തിങ്കളാഴ്ച രാവിലെയാണ് ഭീതിയുണർത്തിയ സംഭവം ഉണ്ടായത്. തിരക്കേറിയ മാർക്കറ്റിലൂടെ 400 മീറ്ററോളം ഓടിയ പുള്ളിപ്പുലി മൂന്നുപേരെ പരിക്കേൽപ്പിച്ചു. അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സമീപത്തെ കാട്ടിൽ നിന്ന് വഴിതെറ്റിയെത്തിയ മുതിർന്ന ആൺപുലിയെ ആദ്യം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പൊന്തക്കാടുകളിലാണ് കണ്ടത്. വിവരം അറിഞ്ഞ് പരിശോധിക്കാനെത്തിയ രാകേഷ് മാലി എന്ന ഫോറസ്റ്റ് വോളന്റിയറെ പുലി ആക്രമിക്കുകയും കാലിന് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ജനങ്ങൾക്കിടയിലൂടെ ഓടിയ പുലി സമീപത്തെ മദ്യഷോപ്പിലേക്ക് ഇരച്ചുകയറി. കടയിലുണ്ടായിരുന്ന സെയിൽസ്മാനെ പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സെയിൽസ്മാൻ പുലിയുമായി ജീവനുവേണ്ടി മല്ലിടുന്നതിന്റെയും, ഒടുവിൽ രക്ഷപ്പെട്ട് പുറത്തേക്ക് ഓടുന്നതിന്റെയും ഭീതിദമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സെയിൽസ്മാൻ ഓടി രക്ഷപ്പെട്ടതോടെ പുലി കടയിലെ മേശയ്ക്കടിയിൽ അഭയം പ്രാപിച്ചു. പിന്നീട് വനംവകുപ്പ് സംഘമെത്തി…
Read More‘ഡ്രൈവറല്ല, എന്റെ സഹപ്രവർത്തകൻ’ എന്ന വിശേഷണം, ഡ്രൈവറുടെ ഹൃദയശസ്ത്രക്രിയയ്ക്ക് 4.25 ലക്ഷം നൽകി മുതലാളി; ഹൃദയം തൊട്ട് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ്!
തൊഴിൽ പദവികൾ മനുഷ്യർക്കിടയിൽ അതിരുകൾ തീർക്കുന്ന ഇന്നത്തെ ലോകത്ത്, മാനവികതയ്ക്ക് മാറ്റുകൂട്ടുന്ന ഒരു അപൂർവ്വ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർഡിയാക് സർജൻ ഡോ. പ്രശാന്ത് മിശ്ര. തന്റെ ഡ്രൈവർക്ക് വേണ്ടി 4.25 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കായി ചെലവഴിക്കുകയും അദ്ദേഹത്തെ ‘സഹപ്രവർത്തകൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഒരു വ്യവസായിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി ഒരു രോഗി ഡോക്ടറെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഏകദേശം 4.25 ലക്ഷം രൂപ ചിലവ് വരുമായിരുന്നതിനാൽ, സൗജന്യ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രിയെ സമീപിക്കാൻ ഡോക്ടർ ആദ്യം അദ്ദേഹത്തോട് നിർദ്ദേശിച്ചു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി രോഗിയുടെ മകൻ ഡോക്ടറെ ബന്ധപ്പെടുകയും ചിലവിൽ ഇളവ് ചോദിക്കുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം തന്നെ രോഗിയുടെ മുതലാളി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുഴുവൻ…
Read Moreഓഫീസിൽ ഷോർട്സ് ഇട്ട് വരാൻ പുരുഷന്മാരോട് ഭരണകൂടം; ‘കാലിലെ രോമം’ കണ്ട് സഹിക്കാൻ വയ്യെന്ന് സ്ത്രീകൾ, ജപ്പാനിൽ പുതിയ വിവാദം!
ടോക്കിയോ: ജപ്പാനിൽ അത്യുഷ്ണം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് ഓഫീസുകളിൽ ഷോർട്സ് ധരിച്ചെത്താൻ അനുമതി നൽകി ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റ്. ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനും ജീവനക്കാർക്ക് ആശ്വാസം നൽകുന്നതിനുമായി ഗവർണർ യുറിക്കോ കൊയിക്കെ ആരംഭിച്ച “ടോക്കിയോ കൂൾ ബിസ്” പ്രചാരണത്തിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. എന്നാൽ ഈ നിർദ്ദേശത്തെച്ചൊല്ലി ഇപ്പോൾ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് രാജ്യത്ത് ഉയരുന്നത്. പുതിയ വസ്ത്രധാരണ രീതിയെ ചില ജീവനക്കാർ സ്വാഗതം ചെയ്തപ്പോൾ, ഇത് ഓഫീസുകളിലെ ഇരട്ടത്താപ്പാണെന്ന് സ്ത്രീകൾ ആരോപിക്കുന്നു. സ്ത്രീകൾ ഇപ്പോഴും ടൈറ്റ്സുകളും നീളമുള്ള സ്കേർട്ടുകളും ധരിക്കണമെന്ന് നിർബന്ധമുള്ളപ്പോൾ പുരുഷന്മാർക്ക് മാത്രം ഷോർട്സ് ഇടാൻ അനുവാദം നൽകുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. മാത്രമല്ല, സഹപ്രവർത്തകരായ പുരുഷന്മാരുടെ കാലിലെ രോമങ്ങൾ കാണേണ്ടി വരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി “സുനെഹാര” അഥവാ “ലെഗ് ഹെയർ ഹരാസ്മെന്റ്” എന്ന പുതിയ വാക്ക് തന്നെ സോഷ്യൽ…
Read Moreനാട്ടിലെ സുഖജീവിതം ഇവിടെ പ്രതീക്ഷിക്കരുത്; അമേരിക്കൻ ജീവിതത്തിന്റെ യാഥാർഥ്യം തുറന്നുകാട്ടി ഇന്ത്യൻ യുവതി, തരംഗമായി വീഡിയോ!
വിദേശത്ത് താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ അവിടുത്തെ കഠിനാധ്വാനവും വെല്ലുവിളികളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ ഇപ്പോൾ യുഎസിൽ ജീവിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. നാട്ടിലെപ്പോലെ വീട്ടുകാരുടെ സംരക്ഷണവും സഹായവും വിദേശത്ത് ലഭിക്കില്ലെന്നും, ഇവിടെ ‘രാജകുമാരി പരിഗണന പ്രതീക്ഷിക്കരുതെന്നും യുവതി മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകം വിദേശത്തേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നു യുവതിയുടെ പ്രതികരണം. വീട്ടുജോലികളും ദിവസേനയുള്ള ആവശ്യങ്ങളും ജോലി സമയത്തിന് ശേഷം സ്വയം തന്നെ ചെയ്യേണ്ടിവരുമെന്ന് യുവതി വ്യക്തമാക്കുന്നു. കുടിവെള്ളത്തിനായി മാത്രം മൂന്ന് ദിവസത്തിലൊരിക്കൽ 3.50 ഡോളർ (ഏകദേശം 290 രൂപ) മുടക്കി വലിയ വാട്ടർ ബോട്ടിലുകൾ വാങ്ങേണ്ടി വരുന്നുണ്ട്. കനത്ത ജോലിക്കുശേഷം ഇത്തരം വലിയ ക്യാനുകൾ ചുമന്നു കൊണ്ടുവരുന്നത് ഏറെ തളർത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, വീഡിയോ വൈറലായതോടെ…
Read Moreഇന്ത്യയിൽ 3 ദിവസം ലീവെടുക്കാൻ പെടാപാട്, അവിടെ 20 ദിവസം വരെ ലഭിക്കും, തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള ഐടി ജീവനക്കാരന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
ശുദ്ധവായുവും നല്ല ഭക്ഷണവുമല്ല, മറിച്ച് മികച്ച തൊഴിൽ അന്തരീക്ഷവും ‘വർക്ക്-ലൈഫ് ബാലൻസു’മാണ് വിദേശ രാജ്യങ്ങളിൽ തുടരാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു ഐടി ജീവനക്കാരന്റെ സമൂഹ മാധ്യമ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കാനഡയിലെ ഹാലിഫാക്സിൽ കഴിഞ്ഞ ഏഴ് വർഷമായി ഐടി മേഖലയിൽ ജോലി ചെയ്യുന്ന രോഹിത് ഗുപ്തയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ സംസ്കാരത്തെക്കുറിച്ച് സംസാരിച്ചത്. ശുദ്ധമായ വായു, വെള്ളം, നല്ല ഭക്ഷണം, ഉയർന്ന പൗരബോധം എന്നിവ കാരണമാണ് പ്രവാസികൾ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കാത്തത് എന്ന വാദത്തോട് താൻ യോജിക്കുന്നില്ലെന്ന് രോഹിത് പറയുന്നു. ജീവിതത്തിന്റെ ആദ്യ 20-25 വർഷങ്ങൾ ഇന്ത്യയിൽ ജീവിച്ച ഒരാൾ ഇത്തരം കാരണങ്ങൾ കൊണ്ട് മാത്രം വിദേശത്ത് തുടരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാനഡയിൽ ജോലി സമയത്തെ കൃത്യമായി മാനിക്കുന്നുണ്ട്. വൈകുന്നേരം 5 മണിക്ക് ജോലി അവസാനിച്ചാൽ ബോസിനെ സന്തോഷിപ്പിക്കാനായി ആരും…
Read Moreഹാലൻഡ് കമന്റ് ചെയ്താൽ 20 കിലോ കുറയ്ക്കാം; വൈറലായി ഇൻസ്റ്റഗ്രാം ചലഞ്ച്, മറുപടിയുമായി സാക്ഷാൽ എർലിംഗ് ഹാലൻഡ്! വീഡിയോ കാണാം
ഇന്ത്യൻ ഇൻഫ്ലുവൻസറായ സാഹിൽ ഗുപ്തയുടെ ഒരു ഇൻസ്റ്റഗ്രാം റീൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. ലോകപ്രശസ്ത ഫുട്ബോൾ താരം സാക്ഷാൽ എർലിംഗ് ഹാലൻഡ് നേരിട്ട് വന്ന് കമന്റ് ചെയ്തതോടെയാണ് പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായത്. സാഹിൽ ഗുപ്ത പങ്കുവെച്ച വീഡിയോയിൽ, മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കറായ ഹാലൻഡിന്റെ കട്ടൗട്ടിന് മുന്നിൽ ആഹ്ലാദത്തോട നൃത്തം ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. ഈ റീലിൽ ഹാലൻഡ് കമന്റ് ചെയ്യുകയാണെങ്കിൽ അടുത്ത 3 മാസത്തിനുള്ളിൽ ഞാൻ 20 കിലോ ഭാരം കുറയ്ക്കും എന്നായിരുന്നു സാഹിൽ വീഡിയോയുടെ ക്യാപ്ഷനായി കുറിച്ചത്. തമാശയായി തുടങ്ങിയ ചലഞ്ച് പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 1.8 കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സാക്ഷാൽ എർലിംഗ് ഹാലൻഡ് തന്നെ മറുപടിയുമായെത്തി. “ഇപ്പോൾ തന്നെ ആരംഭിച്ചോളൂ എന്നായിരുന്നു നോർവീജിയൻ താരത്തിന്റെ സിന്പിൾ മറുപടി. ഹാലൻഡിന്റെ കമന്റ്…
Read Moreആപ്പിലെ വിവരങ്ങളും പാക്കറ്റിലെ വിവരങ്ങളും തമ്മിൽ വ്യത്യാസം; സേപ്റ്റോയ്ക്കെതിരെ ആരോപണവുമായി യുവതി,പിന്നാലെ കമ്പനിയുടെ ക്ഷാമപണവും
ക്വിക്ക് കോമേഴ്സ് പ്ലാറ്റ്ഫോമായ സേപ്റ്റോയ്ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ആപ്പിൽ നൽകിയിരിക്കുന്ന ചേരുവകളും ഡെലിവറി ലഭിച്ച ഉത്പന്നത്തിന്റെ പാക്കറ്റിലുള്ള വിവരങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ഡൽഹി സ്വദേശിനിയായ സൃഷ്ടി ഗോസവി എന്ന യുവതി ആരോപിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ‘വിൻഗ്രീൻസ് ഫാംസിന്റെ പെരി ഗാർലിക് ഡിപ്പ്’ എന്ന ഉത്പ്പന്നമാണ് ഇവർ ഓർഡർ ചെയ്തത്. ആപ്പിൽ പരിശോധിച്ചപ്പോൾ പ്രിസർവേറ്റീവുകളോ മറ്റ് രാസവസ്തുക്കളോ ഇല്ലാത്ത ചേരുവകൾ മാത്രമാണ് കാണിച്ചിരുന്നത്. വീട്ടിലെ കുട്ടികൾക്കും കഴിക്കാമല്ലോ എന്ന് കരുതിയാണ് ഉത്പ്പന്നം വാങ്ങിയതെന്ന് യുവതി പറയുന്നു. എന്നാൽ ഉത്പ്പന്നം വീട്ടിലെത്തിയപ്പോൾ പാക്കറ്റിലെ ചേരുവകൾ പരിശോധിച്ച യുവതി ഞെട്ടി. ആപ്പിൽ കാണിക്കാതിരുന്ന പ്രിസർവേറ്റീവ് ഉത്പ്പന്നത്തിന്റെ പാക്കറ്റിലെ ലിസ്റ്റിൽ വ്യക്തമായി കൊടുത്തിട്ടുണ്ടായിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവ്വം പ്രിസർവേറ്റീവിന്റെ പേര് ആപ്പിലെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണെന്നും ഇതൊരു തട്ടിപ്പാണെന്നും യുവതി ആരോപിച്ചു. വരാനിരിക്കുന്ന…
Read Moreതലനാരിഴയ്ക്ക് രക്ഷപ്പെടൽ! മഴയത്ത് മലയോര റോഡിൽ ബൈക്കിന്റെ നിയന്ത്രണം വിട്ട് വൻ അപകടം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
മഴക്കാലത്തെ ഇരുചക്രവാഹന യാത്രകൾ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പശ്ചിമ ബംഗാളിലെ പ്രശസ്തമായ കുർസിയോങ് വ്യൂ പോയിന്റിന് സമീപം നടന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മഴയത്ത് ഈറനണിഞ്ഞ റോഡിലൂടെ ഉയർന്ന വേഗതയിൽ വന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ പാറക്കല്ലിലും അതിരടയാളക്കല്ലിലും ശക്തമായി ഇടിക്കുകയായിരുന്നു. ആഘാതത്തിൽ റൈഡർ റോഡിലേക്ക് തെറിച്ചുവീഴുകയും ചെരിപ്പുകൾ കാറ്റിൽ പറന്നുപോവുകയും ചെയ്തു. ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയും ചെയ്തു. ഇത്രയും വലിയ അപകടമായിരുന്നിട്ടും അതിർത്തിക്കല്ലിൽ തട്ടി റോഡിലേക്ക് തന്നെ വീണതിനാൽ താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴാതെ റൈഡർ അതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡിജിറ്റൽ ക്രിയേറ്ററായ ബപ്പി ബർമൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മഴക്കാലത്ത് പ്രത്യേകിച്ച് വളവുകളും താഴ്ചകളുമുള്ള മലയോര പാതകളിൽ വേഗത കുറച്ച് ശ്രദ്ധയോടെ വണ്ടി ഓടിക്കണമെന്ന്…
Read Moreനോർവേയിലെ കുട്ടികൾ കളിച്ചു വളരുമ്പോൾ ഇന്ത്യയിലെ കുട്ടികൾ റാങ്ക് റേസിൽ! നഷ്ടപ്പെടുന്ന കുട്ടിക്കാലം, എൻആർഐയുടെ കുറിപ്പ് ശ്രദ്ധനേടുന്നു
ഇന്ത്യയിലെയും നോർവേയിലെയും കുട്ടികളുടെ വളർത്തലും വിദ്യാഭ്യാസ രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വ്യവസായ പ്രമുഖനും സോഷ്യൽ മീഡിയ നിരീക്ഷകനുമായ വിനോദ് തുരിയത്മാൻ. ഇരു രാജ്യങ്ങളിലും വർഷങ്ങളോളം ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഇന്ത്യയും നോർവേയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സമ്പത്തോ പണമോ അല്ലെന്നും, മറിച്ച് കുട്ടികളോട് കാണിക്കുന്ന സമീപനത്തിലും അവരെ വളർത്തുന്ന രീതിയിലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ കൗമാരക്കാർ നേരിടുന്ന അമിതമായ പഠനഭാരത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സ്കൂളിലെ നീണ്ട പഠനമണിക്കൂറുകൾക്ക് ശേഷം വീണ്ടും കോച്ചിംഗ് ക്ലാസുകളിലും ട്യൂഷനുകളിലും മണിക്കൂറുകളോളം സമയം ചെലവഴിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. മാതാപിതാക്കൾ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിക്കുമ്പോൾ, സ്കൂളുകൾ റാങ്കുകളിലും കോച്ചിംഗ് സെന്ററുകൾ ലാഭത്തിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഓട്ടത്തിനിടയിൽ കുട്ടികൾക്ക് അവരുടെ വിലപ്പെട്ട കുട്ടിക്കാലം തന്നെ നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More