ഉയർന്ന വിദ്യാഭ്യാസത്തിനും സ്വപ്നസാക്ഷാത്കാരത്തിനുമായി സുരക്ഷിതമായ ഒരു സർക്കാർ ജോലി ഉപേക്ഷിക്കാൻ എത്രപേർ തയ്യാറാകും? അത്തരമൊരു ധീരമായ തീരുമാനം എടുത്തതിലൂടെ തനിക്ക് 74 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അമിത് സോണി എന്ന യുവാവ്. ഐഐഎം അഹമ്മദാബാദിൽ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാമിന് പ്രവേശനം ലഭിച്ചതോടെയാണ് അസിസ്റ്റന്റ് കമാൻഡന്റ് പദവിയിലുണ്ടായിരുന്ന അമിത് തന്റെ ജോലി രാജിവെച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ ഈ അപൂർവ്വമായ മാറ്റത്തിന്റെ കഥയും അതിനായി വന്ന ചെലവുകളുടെ കണക്കുകളും പങ്കുവെച്ചത്. മറ്റൊരു ബാക്കപ്പ് പ്ലാനോ സംശയങ്ങളോ ഇല്ലാതെയാണ് താൻ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയ അമിത് സോണി, ഇതിനായി തനിക്കുണ്ടായ ചിലവുകളുടെ കൃത്യമായ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഐഐഎം അഹമ്മദാബാദിലെ പിജിപിഎക്സ് കോഴ്സ് ഫീസായി 37.10 ലക്ഷം രൂപ.ഇന്റർനാഷണൽ ഇമ്മേർഷൻ ചിലവുകൾ 4.5 ലക്ഷം രൂപ. ഒരു വർഷത്തെ ജീവിതച്ചിലവുകൾക്കായി 2.5 ലക്ഷം രൂപ. സർക്കാർ…
Read MoreCategory: Today’S Special
റെയിൽവേയല്ല, മാറ്റേണ്ടത് നമ്മുടെ ശീലങ്ങളാണ്! ട്രെയിനിൽ ചപ്പുചവറുകളില്ല, സ്വന്തം മാലിന്യം കവറിലാക്കി മിസോറാം സ്വദേശികൾ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ഒരു ട്രെയിൻ യാത്ര!
ട്രെയിൻ യാത്രകളിൽ സീറ്റുകൾക്കടിയിലും നടപ്പാതകളിലും ഭക്ഷണപ്പൊതികളും പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിയുന്നത് ഇന്ത്യയിൽ സാധാരണയായി കാണുന്ന ഒരു കാഴ്ചയാണ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി, സഹയാത്രികരെയും രാജ്യത്തെയും ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ് മിസോറാമിൽ നിന്നുള്ള ഒരു കൂട്ടം ട്രെയിൻ യാത്രക്കാർ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സർവീസ് ആരംഭിച്ച കൊൽക്കത്ത – സൈരംഗ് ട്രെയിനിലെ ശുചിത്വത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വൈറലാകുന്നത്. ഒരു സാധാരണ സ്ലീപ്പർ കോച്ചിലെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറ്റ് സ്ലീപ്പർ കോച്ചുകളിൽ കാണാറുള്ള പ്ലാസ്റ്റിക് കുപ്പികളോ പേപ്പർ കവറുകളോ ഒന്നും തന്നെ ഈ കോച്ചിന്റെ തറയിലോ സീറ്റുകൾക്കടിയിലോ ഇല്ല. യാത്രക്കാരിൽ ഭൂരിഭാഗവും മിസോറാം സ്വദേശികളായിരുന്നു. യാത്രയ്ക്കിടയിൽ തങ്ങളുണ്ടാക്കുന്ന മാലിന്യങ്ങൾ തറയിലേക്ക് വലിച്ചെറിയുന്നതിന് പകരം, അവർ കയ്യിൽ കരുതിയിരുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളിലാണ് നിക്ഷേപിച്ചിരുന്നത്. ഒരു സ്ത്രീ തന്റെ കയ്യിലുണ്ടായിരുന്ന മാലിന്യം വളരെ വൃത്തിയായി ഒരു…
Read Moreചൂടിൽ നിന്ന് രക്ഷപ്പെടാൻ ഇതിലും നല്ലൊരു ഐഡിയ വേറെയുണ്ടോ, പണമെടുക്കാൻ ചെന്നവർ ഞെട്ടി; എടിഎമ്മിനുള്ളിൽ സുഖനിദ്രയിലാണ്ട് യുവാവ്; വീഡിയോ വൈറൽ!
കഠിനമായ ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ പല വഴികളും നോക്കാറുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ മൗ ജില്ലയിലുള്ള ഭീതിയിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം മൂക്കത്ത് വിരൽ വെക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിനുള്ളിൽ കയറി തറയിൽ കിടന്നുറങ്ങുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഭീതിയിലെ ജീവൻ റാം ഇന്റർ കോളേജിന് എതിർവശത്തുള്ള എടിഎമ്മിലാണ് സംഭവം. കടുത്ത ഉഷ്ണത്തിൽ നിന്നും രക്ഷപ്പെടാൻ എടിഎമ്മിനകത്തെ എയർ കണ്ടീഷണർ നൽകുന്ന തണുപ്പ് ഉപയോഗപ്പെടുത്തുകയായിരുന്നു യുവാവ്. തറയിൽ വളരെ സുഖമായി കിടന്നുറങ്ങുന്ന ഇയാൾ എടിഎമ്മിനെ ഒരു താത്ക്കാലിക കിടപ്പുമുറിയാക്കി മാറ്റുകയായിരുന്നു. പണം പിൻവലിക്കാൻ എത്തിയ ഉപഭോക്താക്കൾ അകത്ത് അപരിചിതനായ ഒരാൾ കിടന്നുറങ്ങുന്നത് കണ്ട് പരിഭ്രാന്തരാവുകയും ബുദ്ധിമുട്ടിലാവുകയും ചെയ്തു. തുടർന്ന് അവിടെയെത്തിയ ഒരു ഉപഭോക്താവാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ…
Read Moreകൊറിയയിൽ ഇല്ലാത്ത ആ ശീലം, തിയറ്ററിൽ പെട്ടെന്ന് കർട്ടൻ വീണു ലൈറ്റ് തെളിഞ്ഞു, ഇന്ത്യയിലെ ആ പതിവ് കണ്ട് അമ്പരന്നു;ഒടുവിൽ ഫാനായി മാറി കൊറിയൻ യുവതി
ഇന്ത്യയിലെത്തിയ ശേഷം തനിക്കുണ്ടായ ഏറ്റവും വലിയ ‘കൾച്ചറൽ ഷോക്ക്’ ഭക്ഷണത്തിലോ ഗതാഗതത്തിലോ അല്ല, മറിച്ച് ഇവിടുത്തെ സിനിമാ തിയറ്ററുകളിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ദക്ഷിണ കൊറിയൻ യുവതി. ചെന്നൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ജങ് ഏ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈയിലെ ഒരു മൾട്ടിപ്ലക്സിൽ സിനിമ കാണാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ജങ് ഏ പങ്കുവെച്ചത്. തിയറ്ററിലേക്കുള്ള പ്രവേശനം, ടിക്കറ്റ് കൗണ്ടറുകൾ, പോപ്കോൺ കൗണ്ടർ, സീറ്റുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയറ്ററുകൾക്ക് സമാനമായിരുന്നെന്ന് ജങ് ഏ പറയുന്നു. പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധന മാത്രമാണ് തുടക്കത്തിൽ വ്യത്യസ്തമായി തോന്നിയത്. എന്നാൽ സിനിമ പകുതിയായപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. സിനിമ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് സ്ക്രീൻ ഇരുണ്ടുപോവുകയും തിയറ്ററിലെ ലൈറ്റുകൾ തെളിയുകയും ചെയ്തു. തൊട്ടുപിന്നാലെ ആളുകൾ കൂട്ടത്തോടെ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക്…
Read More35 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ ആ അമ്മയ്ക്ക് മകളെ തിരികെ കിട്ടി, പക്ഷേ അച്ഛന്റെ ആഗ്രഹം ബാക്കിയായി; ചൈനയെ ഈറനണിയിച്ച ആ അപൂർവ്വ നിമിഷം!
രണ്ട് വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ടുപോയ മകളെ 35 വർഷങ്ങൾക്ക് ശേഷം തിരികെക്കിട്ടിയ സന്തോഷത്തിലാണ് ചൈനയിലെ ഒരു കുടുംബം. എന്നാൽ, വർഷങ്ങളായി മകളെ കാത്തിരുന്ന പിതാവ്, ആ ആഗ്രഹം പൂർത്തിയാകാതെ കഴിഞ്ഞ വർഷം മരണത്തിന് കീഴടങ്ങിയത് ഈ ഒത്തുചേരലിനിടയിലും കുടുംബത്തിന് കനത്ത നോവായി മാറി. 1991ൽ തെക്കൻ ചൈനയിലെ ഗുവാങ്ഷിയിലുള്ള നാനിങ് മാർക്കറ്റിൽ വെച്ചാണ് സോങ് ഫെങ്ലിൻ എന്ന രണ്ട് വയസ്സുകാരിയെ കാണാതാകുന്നത്. ജിഞ്ചറും വെളുത്തുള്ളിയും വിറ്റിരുന്ന മാതാപിതാക്കളുടെ അരികിൽ നിന്നാണ് കുട്ടി തിരക്കിലേക്ക് നടന്നുപോയത്. ജോലിത്തിരക്കിനിടയിൽ പിതാവ് കുഞ്ഞിന് പലഹാരം വാങ്ങാൻ പണം നൽകി വിടുകയായിരുന്നു. മറ്റൊരു മാർക്കറ്റിലേക്ക് വഴിതെറ്റിപ്പോയ കരയുന്ന കുട്ടിയെ ഒരു വസ്ത്രവ്യാപാരി കണ്ടെത്തുകയും, ഒടുവിൽ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയി സ്വന്തം മകളെപ്പോലെ വളർത്തുകയുമായിരുന്നു. മുഖത്ത് പോറലുകളോടെയാണ് അന്ന് തന്നെ കണ്ടെത്തിയത് എന്നതിനാൽ, സ്വന്തം മാതാപിതാക്കൾ തന്നെ ഉപേക്ഷിച്ചതാകാം എന്ന തെറ്റായ ധാരണയിലാണ് സോങ് വളർന്നത്.…
Read Moreവാഷ്റൂം സൗകര്യം നിഷേധിച്ചു, പിന്നാലെ 1സ്റ്റാർ റേറ്റിംഗ്; നഷ്ടമായത് അഞ്ച് ദിവസത്തെ വേതനം, സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി തൊഴിലാളിയായ യുവതിക്ക് നേരിടേണ്ടി വന്ന ക്രൂരത
വാഷ്റൂം ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും, പിന്നാലെ 1-സ്റ്റാർ റേറ്റിംഗ് നൽകി പണി കളയുകയും ചെയ്തതായി തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഡൽഹിയിലാണ് സംഭവം. ഒരു വീട്ടിൽ മൂന്ന് മണിക്കൂറിലധികം ജോലി ചെയ്ത ശേഷം വാഷ്റൂം ഉപയോഗിക്കാൻ അനുവാദം ചോദിച്ചപ്പോൾ വീട്ടുടമസ്ഥയായ സ്ത്രീ വിസമ്മതിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ ടോയ്ലറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെടുകയും, പിന്നീട് 1-സ്റ്റാർ റേറ്റിംഗ് നൽകുകയും ചെയ്തു. ഈ ഒരു മോശം റേറ്റിംഗ് കാരണം കമ്പനി തനിക്ക് അഞ്ച് ദിവസത്തേക്ക് ജോലി നിഷേധിച്ചതായി തൊഴിലാളി ആരോപിക്കുന്നു. കൂടുതൽ സമയം ജോലി ചെയ്യുന്ന ജീവനക്കാർക്ക് വാഷ്റൂം സൗകര്യം നൽകാൻ ഉപഭോക്താക്കൾക്ക് ബാധ്യതയുണ്ടെന്നാണ് കമ്പനി നയമെന്ന് തൊഴിലാളി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തെതുടർന്ന് ജീവനക്കാരിയോട് കാണിച്ച ക്രൂരതയ്ക്കെതിരെയും മാനുഷിക പരിഗണന നൽകാത്തതിനെതിരെയും സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നു. അപരിചിതരെ വീടിനുള്ളിലെ സ്വകാര്യ ഇടങ്ങളിൽ പ്രവേശിപ്പിക്കുന്നതിലുള്ള സുരക്ഷാ-സ്വകാര്യതാ ആശങ്കകൾ ചിലർ പങ്കുവെച്ചു. ഡെലിവറി-ഗിഗ് തൊഴിലാളികൾ നേരിടുന്ന അടിസ്ഥാന…
Read Moreഅച്ഛന്റെ ത്യാഗത്തിന് മകന്റെ പ്രതിഫലം, ബിരുധം ലഭിച്ച് ആറുമാസത്തിനുള്ളിൽ സർപ്രൈസ്; അച്ഛന്റെ ആഗ്രഹം സഫലമാക്കിയ മകന് സമൂഹ മാധ്യമങ്ങളുടെ അഭിനന്ദനങ്ങൾ
കോഴിക്കോട് ഐഐഎമ്മിൽ നിന്നും ബിരുധാരിയായ ദിലീപ് എന്ന ചെറുപ്പകാരൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തനിക്കുവേണ്ടി അച്ഛൻ നൽകിയ ത്യാഗത്തിന് പകരമായി അദ്ദേഹത്തിന്റെ സ്വപ്നമായ എസ്യുവി വാങ്ങി നൽകി. തന്റെ പഠനത്തിനും കോച്ചിംഗ് ക്ലാസുകൾക്കും വേണ്ടി അച്ഛൻ തനിക്ക് സ്വന്തമായി കാർ വാങ്ങണമെന്ന ആഗ്രഹം മാറ്റിവച്ച അച്ഛന് ജോലി ലഭിച്ച് ആറുമാസത്തിനുള്ളിൽ മകൻ സമ്മാനമായി കാർ സമ്മാനിക്കുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഒരു എസ്യുവി വാങ്ങാൻ ആഗ്രഹിച്ചിരുന്ന അച്ഛൻ ആ പണം മകന്റെ മികച്ച വിദ്യാഭ്യാസത്തിനും കോച്ചിംഗിനുമായി മാറ്റിവെക്കാൻ തീരുമാനിക്കുകയുണ്ടായി. എസ്യുവി റിട്ടയർമെന്റിന് ശേഷം വാങ്ങാം” എന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടാണ് ദിലീപ്വളർന്നത്. അന്ന് അച്ഛന്റെ വാക്കുകൾ കേട്ട ആ കുട്ടി മനസ്സിലുറപ്പിച്ചതാണ് എപ്പോഴെങ്കിലും അച്ഛന് ആ ഡ്രീം കാർ സമ്മാനമായി നൽകണം എന്ന്. ഐഐഎമ്മിൽ നിന്ന് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച് ആറുമാസത്തിനുള്ളിൽ തന്നെ അവൻ…
Read Moreഅമേരിക്കൻ യുവതിക്ക് ആശ്ചര്യം വിട്ടുമാറുന്നില്ല, ഇന്ത്യയിൽ സൗജന്യമായ മെഡിക്കൽ സേവനം; സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ
ഇന്ത്യയിൽ ഇന്ന് പല ലാബുകളും വീട്ടിൽ വന്ന് രക്തപരിശോധന നടത്താറുണ്ട്, ഈ സേവനം സാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ സേവനം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് മുംബയിൽ താമസിക്കുന്ന ഒരു വിദേശ വനിത വ്യക്തമാക്കുന്നത്. ഒരു ലാബ് ടെക്നീഷ്യൻ തന്റെ വീട്ടിലെത്തി രക്തപരിശോധന നടത്തുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് യുവതി അതിശയം രേഖപ്പെടുത്തിയത്. വീട്ടിലെ സേവനത്തിന് വിദേശ വനിതയിൽ നിന്ന് ജീവനക്കാരൻ പണം ഈടാക്കിയില്ലെന്നും വീഡിയോയിൽ പറയുന്നു. അമേരിക്കക്കാരിയായ ലിസ് എന്ന യുവതിയാണ് @spicygori എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. ‘ഇന്ത്യയിൽ മാത്രമാണ് ഇത് സാധിക്കുന്നത്. എനിക്ക് മുംബയിൽ ഒരു രക്തപരിശോധന നടത്തണമായിരുന്നു. അപ്പോയിന്റ്മെന്റ് എടുക്കാനായി ഒരു ക്ലിനിക്കിൽ വിളിച്ചു. അവിടെച്ചെന്ന് വരിയിൽ നിന്ന് പരിശോധന നടത്തേണ്ടി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ അവിടെ ചെല്ലേണ്ടതില്ലെന്നും പരിശോധന നടത്താൻ ഒരാളെ വീട്ടിലേയ്ക്ക് അയക്കുമെന്നും പറഞ്ഞു. താമസിയാതെ ഒരാൾ വീട്ടിലെത്തി അഞ്ച്…
Read Moreമക്കളെ മിടുക്കരായി വളർത്തണോ? മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട; യൂറോപ്പിൽ നിന്നും ഇന്ത്യൻ ഡോക്ടർ പഠിച്ച പാരന്റിംഗ് രഹസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
കുട്ടികളെ വളർത്തുന്നതിൽ ഇന്നത്തെ കാലത്ത് മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. കുട്ടികളുടെ ഓരോ കാര്യങ്ങൾക്കും അമിതമായി ആകുലപ്പെടുന്ന ആധുനിക പാരന്റിംഗ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചില പാഠങ്ങൾ പങ്കുവെക്കുകയാണ് ഡോ. സുഖ്മണി ഗംഭീർ എന്ന ഇന്ത്യൻ വ്ലോഗർ. ഒരു മാസം നീണ്ട യൂറോപ്പ് യാത്രയിൽ നിന്നും താൻ കണ്ടറിഞ്ഞ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന 5 പ്രധാന പാരന്റിംഗ്ടിപ്പുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാതൃത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സ്ഥിരമായി എഴുതാറുള്ള ഡോ. സുഖ്മണിയുടെ ഈ നിരീക്ഷണങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്.യൂറോപ്യൻ മാതാപിതാക്കളിൽ നിന്നും അവർ പകർത്തിയ ആ 5 പ്രധാന പാഠങ്ങൾ ഇവയാണ്: കുട്ടികൾ മാത്രമാകരുത് നിങ്ങളുടെ ലോകംമുതിർന്നവരുടെ ലോകത്തുനിന്നും കുട്ടികളെ മാറ്റിനിർത്തേണ്ടതില്ല. മാതാപിതാക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ കുട്ടികളെയും മാറ്റുക. അവരെ കഫേകളിൽ കൊണ്ടുപോകാനും യാത്രകളിൽ ഒപ്പം കൂട്ടാനും മടിക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളുമായി…
Read Moreവീട് വൃത്തിയാക്കിയപ്പോൾ കിട്ടിയത് ‘ലക്ഷങ്ങളുടെ നിധി’; 20 വർഷത്തിന് ശേഷം കണ്ടെത്തിയ എസ്ബിഐ പാസ്ബുക്ക്,പണം സ്വന്തമാക്കാൻ ചെയ്യേണ്ടത് എന്ത്?
വീട് വൃത്തിയാക്കുന്നതിനിടയിൽ അവിചാരിതമായി ലഭിച്ച 20 വർഷത്തിലധികം പഴക്കമുള്ള എസ്ബിഐ പാസ്ബുക്ക് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഒരു കുടുംബം. മരിച്ചുപോയ തന്റെ മുത്തശ്ശന്റെ പേരിലുള്ള ഈ അക്കൗണ്ടിൽ ഒരു ലക്ഷത്തിലധികം രൂപയുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്. ഇത്രയും കാലം അക്കൗണ്ടിൽ കിടന്ന ഈ പണം ഇനി തിരികെ ലഭിക്കുമോ, അതോ എന്നെന്നേക്കുമായി നഷ്ടപ്പെട്ടോ എന്ന ആശങ്കയിലാണ് കുടുംബം. പൂജ എന്ന എക്സ് ഉപയോക്താവ് ഈ കീറിപ്പറിഞ്ഞ പാസ്ബുക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വർഷങ്ങളായി കാണാതായെന്ന് കരുതിയിരുന്ന പാസ്ബുക്കാണ് വീട് വൃത്തിയാക്കുന്നതിനിടയിൽ യുവാവിന് ലഭിക്കുന്നത്. ഉടൻ തന്നെ ഇത് അച്ഛനെ കാണിച്ചപ്പോഴാണ്, ഇത് പരേതനായ മുത്തശ്ശന്റെ അക്കൗണ്ട് ആണെന്ന് തിരിച്ചറിഞ്ഞത്. അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോഴാണ് അതിൽ ലക്ഷത്തിലധികം രൂപയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കുടുംബം അറിയുന്നത്. അക്കൗണ്ട് ഉടമ മരണപ്പെടുകയും വർഷങ്ങളോളം അക്കൗണ്ട് നിഷ്ക്രിയമായി തുടരുകയും ചെയ്ത സാഹചര്യത്തിൽ,…
Read More