പരവൂർ: മലയാള ചലച്ചിത്രഗാന സംവിധാനരംഗത്തെ കുലപതി ജി. ദേവരാജൻ മാസ്റ്ററുടെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാടായ പരവൂരിൽ മ്യൂസിയം ഒരുങ്ങുന്നു. ഒട്ടേറെ സവിശേഷതകൾ ഉള്ള മ്യൂസിയം കലാകേരളത്തിനായി സജ്ജീകരിക്കുന്നത് തെക്കൻ കേരളത്തിലെ പ്രശസ്തമായ പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി (ഫാസ് )ആണ്. ഫാസിന്റെ ഒല്ലാലിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന മന്ദിരത്തിലെ ഒന്നാം നിലയിൽ മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളുടെ ചിട്ടപ്പെടുത്തൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അഞ്ച് മുറികളിലായിട്ടാണ് മ്യൂസിയം തയാറാക്കുന്നത്. ഒപ്പം പഠന ഗവേഷണ കേന്ദ്രവും ഇവിടെ ഉണ്ടാകും. ദേവരാജൻ മാസ്റ്ററുടെ പേരിലുള്ള സംസ്ഥാനത്തെ ആദ്യ മ്യൂസിയം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. മാഷ് സംഗീത സംവിധാനത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, സംഗീതം നൽകിയ ഗാനങ്ങളുടെ നൊട്ടേഷനുകൾ, അദ്ദേഹത്തിന് ലഭിച്ച അനേകം പുരസ്കാരങ്ങൾ, മെമന്റോകൾ, സംഗീത ലോകത്തിന് സംഭാവന ചെയ്ത ഷഡ്കാല പല്ലവികൾ, പാട്ടുകളുടെയും പുസ്തകങ്ങളുടെയും ശേഖരം തുടങ്ങി വിലമതിക്കാനാകാത്ത ഒത്തിരി സംഭാവനകൾ മ്യൂസിയത്തിൽ…
Read MoreCategory: Today’S Special
22-ാം വയസിൽ 60,000 രൂപ ശന്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് യുവതി; വിശദീകരണം ഇങ്ങനെ
പണം ആണോ ആരോഗ്യമാണോ വേണ്ടതെന്ന് ചോദിച്ചാൽ ആരോഗ്യം മതിയെന്നുതന്നെയാണ് എല്ലാവരുടേയും മറുപടി. മാസം 60,000 രൂപ ശന്പളം കിട്ടുന്ന ജോലി വേണ്ടന്ന്വച്ച 22-കാരിയായ ഉപാസന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് താൻ ഇത്രയും ശന്പളമുള്ള ജോലി ഉപേക്ഷിച്ച കാരണം യുവതി വ്യക്തമാക്കിയത്. സാന്പത്തിക നേട്ടത്തേക്കാൾ താൻ സ്വന്തം ആരോഗ്യമാണ് നോക്കുന്നത്. ഓഫീസിലെ ഏറെ വൈകിയുള്ള ഷിഫ്റ്റ് കാരണം പല ആരോഗ്യ പ്രശ്നങ്ങളും യുവതിയെ അലട്ടുന്നു. തലവേദന, പുറം വേദന, മൈഗ്രേൻ, സന്ധി വേദന അങ്ങനെ നീളുന്നു അസുഖത്തിന്റെ നീണ്ട നിര. 22ാം വയസിൽ സാന്പത്തികമായി അടിത്തറ ഉണ്ടാക്കി. എങ്കിലും ഇത്രയും ചെറിയ പ്രായത്തിൽത്തന്നെ ഇത്രമേൽ ആരോഗ്യ പ്രശ്നങ്ങളുടെ ഒരു കൂടാരംതന്നെ താനിന്ന് ആയിത്തീർന്നു എന്നാണ് യുവതി പറയുന്നത്. യുവതി വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇത്രയും ചെറിയ പ്രായത്തിൽ…
Read Moreനൂറനാട് ജംഗ്ഷനിൽ ടേക്ക് എ ബ്രേക്ക് ശുചിമുറി
ചാരുംമൂട്: ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ നൂറനാട് ജംഗ്ഷനില്‍ ടേക്ക് എ ബ്രേക്ക് ആധുനിക ശുചിമുറി യാഥാര്‍ഥ്യമാവുന്നു. ഇവിടം കേന്ദ്രീകരിച്ച് പൊതുശുചിമുറി വേണമെന്ന വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവുന്നത്. പാലമേല്‍ പഞ്ചായത്തും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് 35 ലക്ഷം രൂപ മുടക്കിയാണ് നൂറനാട് മൃഗാശുപത്രി കോമ്പൗണ്ടില്‍ ആധുനിക ശുചിമുറി നിര്‍മിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും പബ്ലിക്ക് മാര്‍ക്കറ്റും ഒട്ടേറെ സ്ഥാപനങ്ങളും കെപി റോഡിലെ തിരക്കേറിയ നൂറനാട് ജംഗ്ഷന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ശുചിമുറി നിര്‍മിക്കുന്നതോടെ പോലീസ് സ്റ്റേഷന്, സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കാൻ പറ്റും. ചാരുംമൂട്ടില്‍ ഇ ടോയ്ലറ്റ് കാടുകയറി നശിക്കുന്നുചാരുംമുട്ടില് വരുന്ന പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഇ ടോയ്ലറ്റ് ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. ലക്ഷങ്ങള്‍ വിനിയോഗിച്ചു നിര്‍മിച്ച ഇ ടോയ്ലറ്റ് ജനങ്ങള്‍ക്ക്…
Read Moreനാടിനെ ഹരിതാഭമാക്കാൻ പച്ചത്തുരുത്തുകളിലൂടെ നട്ടത് 27,000 വൃക്ഷത്തൈകൾ
തൊടുപുഴ: നാടിനെ ഹരിതാഭമാക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പച്ചത്തുരുത്തുകളിലൂടെ ജില്ലയിൽ നട്ടുപിടിപ്പിച്ചത് 27,000ത്തോളം വൃക്ഷത്തൈകൾ. ജില്ലയിൽ സ്ഥാപിച്ച 109 പച്ചത്തുരുത്തുകളിലൂടെ 43.09 ഏക്കർ സ്ഥലത്താണ് തൈകൾ നട്ടത്. തരിശായ പൊതുസ്ഥലങ്ങളുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശീയമായ സസ്യങ്ങൾ ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുക്കുകയാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകളിൽ 6,626 തൈകൾജില്ലയിലാകെ 45 സ്കൂളുകളിലായി 18.15 ഏക്കറിൽ 6,626 തൈകളും നട്ടുപരിപാലിക്കുന്നുണ്ട്. ജില്ലയിലെതന്നെ മികച്ച കലാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് കലാലയങ്ങൾ കേന്ദ്രീകരിച്ച് 2870 തൈകൾ പച്ചത്തുരുത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിക്കുന്നുണ്ട്. മാലിന്യ നിക്ഷേപകേന്ദ്രങ്ങളും തരിശുഭൂമിയുമായി കണ്ടെത്തിയ 12 ഏക്കർ ഭൂമിയിൽ ആയിരം തൈകൾ ജില്ലയിലാകെ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നട്ട് സംരക്ഷിക്കുന്നു. 2018-ൽ കുമളി പഞ്ചായത്തിൽ ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ ആദ്യ പച്ചത്തുരുത്ത് പ്രാവർത്തികമായത്. സ്ഥാപനങ്ങളിൽ…
Read Moreഎത്ര തെരഞ്ഞിട്ടും ഇഷ്ടപ്പെട്ട ആളിനെ സെറ്റായില്ല, കാത്തിരുന്ന് മടുത്തു, ഒടുവിൽ യുവതി സ്വയം വിവാഹം കഴിച്ചു: വൈറലായി വീഡിയോ
വിവാഹം കഴിക്കാൻ പല മാട്രിമോണിയൽ സൈറ്റിലും പത്രങ്ങളിലുമൊക്കെ പരസ്യം കൊടുത്തിട്ടും ഒന്നും സെറ്റ് ആകാതെ ഇരിക്കുന്ന ധാരാളം ചെറുപ്പക്കാർ നമ്മുടെ സമൂഹത്തിലുണ്ട്. പണ്ടൊക്കെ കല്യാണം നടക്കണമെങ്കിൽ ബ്രോക്കർമാർ കനിയണം. എന്നാൽ അതിൽ നിന്നെല്ലാം മാറ്റങ്ങൾ വന്നിട്ടും ധാരാളം ചെറുപ്പക്കാർ കല്യാണം കഴിക്കാതെ നിൽക്കുന്നുണ്ട്. കല്യാണം നടക്കാതെ വന്നപ്പോൾ സ്വയം വിവാഹം ചെയ്ത യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇറ്റാലിയൻ യുവതിയും ഫിറ്റ്നസ് ട്രെയിനറുമായ ലോറ മെസിയാണ് സ്വയം വിവാഹിതയായത്. ഇങ്ങനെ സ്വയം വിവാഹം കഴിക്കുന്നതിനെ . ‘സോളോഗമി’ എന്നാണ് പറയുന്നത്. യുവതി വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി. we
Read Moreവിദ്യാർഥിയെക്കൊണ്ട് കാല് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക: വൈറലായി വീഡിയോ
വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം വളരെ പവിത്രമാണെന്നാണ് ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുന്നത്. മാതാപിതാക്കൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമ്മൾ ബഹുമാനിക്കേണ്ടത് നമ്മുടെ അധ്യാപകരെയാണ് എന്ന് ബോധം ചെറിയ ക്ലാസ് മുതൽ നമുക്ക് ഉണ്ട്. അതുപോലെ തന്നെ സ്വന്തം മക്കളെപ്പോലെ വേണം എല്ലാ അധ്യാപകരും അവരുടെ വിദ്യാർഥികളെ പരിഗണിക്കേണ്ടതെന്നും പറയാറുണ്ട്. ഇപ്പോഴിതാ ഒരു അധ്യാപിക തന്റെ വിദ്യാർഥിയെക്കൊണ്ട് അവരുടെ കാല് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭോപ്പാലിലെ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഒരു അധ്യാപിക ക്ലാസിനു നടുവിൽ കസേരയിൽ ഇരിക്കുന്നത് കാണാം. കുട്ടികളെല്ലാവരും നിലത്താണ് ഇരിക്കുന്നത്. ആ ക്ലാസിലെ എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനുള്ള മതിയായ ബഞ്ചോ ഡസ്കോ ക്ലാസിൽ ഇല്ലന്നും വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കും. അധ്യാപികയ്ക്ക് മുൻപിൽ ഇരിക്കുന്നത് എല്ലാവരും ചെറിയ കുട്ടികളാണ്. അതിലൊരു ആൺകുട്ടിയെക്കൊണ്ടാണ് അധ്യാപിക കാല് മസാജ്…
Read Moreഅരിയട്ടങ്ങനെ അരിയട്ടെ… ഹരിതാരവം പ്രചാരണം: കപ്പ അരിയൽ മത്സരം
പൊൻകുന്നം: കൃഷിവകുപ്പും ജില്ലാ പഞ്ചായത്തും കോഴായിൽ 26 മുതൽ 30 വരെ നടത്തുന്ന ഫാം ഫെസ്റ്റ് ഹരിതാരവം 2025 പ്രചാരണത്തിന്റെ ഭാഗമായി കപ്പ അരിയൽ മത്സരം നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും ചിറക്കടവ് പഞ്ചായത്തും ചേർന്ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ കർഷകരെയും വനിതകളെയും പങ്കെടുപ്പിച്ചാണ് മത്സരം നടത്തിയത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, ശ്രീലത സന്തോഷ്, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ, കെ.ജി. രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം, കൃഷി ഓഫീസർ പ്രജിത…
Read Moreവരൂ… കോഴാ കളറാണ്: ഫാം ഫെസ്റ്റിനൊരുങ്ങി കോഴാ
കുറവിലങ്ങാട്: പാതയോരം മുഴുവൻ തലയാട്ടി വിളിക്കുന്ന ബന്ദിപ്പൂക്കൾ. കാഴ്ചയുടെ വിരുന്നും ഫോട്ടോഗ്രഫിയുടെ അനന്തസാധ്യതകളും സമ്മാനിക്കുന്ന സൂര്യകാന്തിപ്പാടം. ഇടയ്ക്കൊന്നു വിശ്രമിക്കാൻ വള്ളിക്കുടിലുകൾ. ഉല്ലാസത്തിനു വഴിതുറന്നു ചൂണ്ടയിടാൻ മത്സ്യക്കുളം. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഓഫ് റോഡ് ജീപ്പ് സവാരി. കോഴായിലെ ജില്ലാകൃഷിത്തോട്ടത്തിലെ പുതുകാഴ്ചകളുടെ നിര നീളുകയാണ്. 27 മുതൽ ജില്ലാ കൃഷിത്തോട്ടത്തിലും സംസ്ഥാന സീഡ്ഫാമിലുമായി നടക്കുന്ന കോഴാ ഫാം ഫെസ്റ്റിന്റെ ഭാഗമായാണ് ജില്ലാ കൃഷിത്തോട്ടം കൂടുതൽ മനോഹരിയാകുന്നത്. ഫാം ഫെസ്റ്റിനായി ഉദ്യോഗസ്ഥരും തൊഴിലാളികളും ദിവസങ്ങളായി വലിയ അധ്വാനത്തിലും ആവേശത്തിലുമാണ്. വഴി പൂപ്പാടംജില്ലാ കൃഷിത്തോട്ടത്തിലെ ഓഫീസ് സമുച്ചയത്തിൽനിന്ന് ഒന്നര കിലോമീറ്റർ യാത്രചെയ്താണ് സൂര്യകാന്തിപ്പാടത്തിന്റെ മനോഹാരിത സമ്മാനിക്കുന്ന പറക്കത്താനത്ത് എത്തേണ്ടത്. ഈ ഒന്നര കിലോമീറ്റർ ദൂരം മുഴുവൻ റോഡിന്റെ ഇരുവശങ്ങളിലും ബന്ദിപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന മനോഹര കാഴ്ച ആകർഷണീയമാണ്. സങ്കര ഇനത്തിൽപ്പെട്ട ആയിരത്തോളം സൂര്യകാന്തിച്ചെടികളാണ് പൂത്തുലഞ്ഞു നിൽക്കുന്നത്. ഇപ്പോൾത്തന്നെ ചിത്രങ്ങൾ പകർത്താനും സെൽഫി പോയിന്റായും…
Read Moreഫോണിൽ അശ്ലീല വീഡിയോ നോക്കി ട്രക്ക് ഓടിച്ചു: വാഹനമിടിച്ച് ഒരാൾ കൊല്ലപ്പെട്ടു, ഡ്രൈവർക്ക് 10 വർഷം തടവ്
എല്ലാ റോഡ് നിയമങ്ങളും പാലിച്ച് വേണം റോഡിലേക്ക് വാഹനം ഇറക്കാവു എന്ന് പറയുന്നത് വെറുതേയല്ല. ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ വലിയ അപകടങ്ങൾക്ക് വഴി തെളിക്കും. അത് തെളിയിക്കുന്നൊരു സംഭവമാണിപ്പോൾ ചർച്ചയാകുന്നത്. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ അശ്ലീല വീഡിയോ കണ്ടു. വണ്ടിയുടെ നിയന്ത്രണം വിട്ട് എതിരേ വന്ന ഒരു കാറിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന ഡാനി ഐച്ചിസൺ (38) എന്ന യുവാവ് കൊല്ലപ്പെടുകയും ചെയ്തു. 2024 മെയ് 17 -ന് ലങ്കാഷെയറിലെ സ്കെൽമേഴ്സ്ഡേലിൽ വച്ചാണ് അപകടം നടന്നത്. നീൽ പ്ലാറ്റ് (43) എന്ന ട്രക്ക് ഡ്രൈവർ ആണ് അശ്രദ്ധയോടെ വാഹനം ഓടിച്ചത്. റോഡിൽ ശ്രദ്ധിക്കുന്നതിന് പകരം ഇയാൾ തന്റെ ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയായിരുന്നു. അതിദാരുണമായിരുന്നു അപകടം. ഐച്ചിസന്റെ കാറിലേക്ക് ട്രക്ക് വന്നിടിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിൽ കാറിന് തീപിടിച്ചു, അയാൾ കാറിനുള്ളിൽ കുടുങ്ങിപ്പോയി. അപകടം നടക്കുന്ന സമയത്ത് ഇയാൾ ഭാര്യയുമായി…
Read More‘ഇന്ത്യയിലെ ആശുപത്രികൾ ഒരു അത്ഭുതം തന്നെയാണ്, വെറും 50 രൂപയേ ആയുള്ളൂ, ഇന്ത്യയിലെ ജീവിതത്തിൽ ഏറെ വിലമതിക്കുന്ന ഒന്നാണിത്, അമേരിക്കയിലായിരുന്നെങ്കിൽ’: വീഡിയോയുമായി യുവതി
അമേരിക്കൻ യുവതിയായ ക്രിസ്റ്റൺ ഫിഷർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ നാലു വർഷമായി ഇവർ ഇന്ത്യയിൽ താമസിക്കുകയാണ്. യുവതിയുടെ കാലിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പരിക്ക്പറ്റി. അവർ ഉടൻതന്നെ ആശുപത്രിയിലേക്ക് പോയി. മുറിവ് മരുന്ന്വച്ച് കെട്ടി മരുന്നും വാങ്ങി ബില്ല് അടയ്ക്കാൻ നിന്നു. ബില്ലിൽ വന്ന തുക കണ്ട് ഇവരുടെ കണ്ണ് തള്ളിപ്പോയി. ബില്ല് കണ്ട് യുവതി അതിശയിച്ച് പോയതെന്ന് പറഞ്ഞാണ് വീഡിയോ. “എന്റെ തള്ളവിരലിൽ ആഴത്തിൽ ഒരു മുറിവുണ്ടായി. ഒരുപാട് രക്തം പോയി. അതുകൊണ്ട് എനിക്ക് തുന്നലിടേണ്ടിവരുമെന്ന് മനസിലായി. വീട്ടിൽനിന്ന് മിനിറ്റുകൾ മാത്രം അകലെയുള്ള ഒരു ആശുപത്രിയിലേക്ക് സൈക്കിളിൽ വേഗത്തിൽ പോയി. അവിടെ എത്തിയ ഉടൻ തന്നെ ഡോക്ടർമാർ ചികിത്സ നൽകി. വേദനയുണ്ടായിരുന്നെങ്കിലും പക്ഷേ മുറിവിന് തുന്നലിടേണ്ടിവന്നില്ല. 45 മിനിറ്റിനുള്ളിൽ മുറിവ് വൃത്തിയാക്കി കെട്ടിയശേഷം ഞാൻ ആശുപത്രിയിൽനിന്ന് മടങ്ങി. ചികിത്സ കഴിഞ്ഞ്…
Read More