‘ഏറ്റവും തടിയുള്ള പട്ടി’ ആരാണ്? ഡൽഹിയിലെ പട്ടിപ്രേമികൾക്കിടയിൽ കൗതുകമുണർത്തുന്ന ഒരു കിടിലൻ മത്സരമാണിപ്പോൾ വൈറലാകുന്നത്. ഡൽഹിയിലെ ഏറ്റവും തടിയുള്ള പട്ടിയെ കണ്ടെത്താനായി 64 നായ്ക്കൾ മാറ്റുരയ്ക്കുന്ന ‘ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി’ മത്സരം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അമേരിക്കയിലെ പ്രശസ്തമായ ‘ഫാറ്റ് ബെയർ വീക്ക്’മാതൃകയിലാണ് ഇൻസ്റ്റാഗ്രാം പേജായ ‘ഫാറ്റ് ഡോഗ്സ് ഓഫ് ഡൽഹി’ ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വണ്ണമുള്ള ഓമനമൃഗങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. സോഷ്യൽ മീഡിയയിലെ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്.സെപ്റ്റംബർ 24-ന് ആരംഭിച്ച മത്സരം സെപ്റ്റംബർ 29 വരെ നീണ്ടുനിൽക്കും. ഇൻസ്റ്റാഗ്രാം പോളുകളിലൂടെ ഓരോ റൗണ്ടിലും പടിപടിയായി മത്സരാർഥികളെ ഒഴിവാക്കിയാണ് വിജയിയിലേക്ക് എത്തുന്നത്. ഡൽഹിയിലെ നായ്ക്കളുടെ ഉടമകൾ തങ്ങളുടെ ഓമനമൃഗങ്ങളുടെ ഫോട്ടോകളും പേരും സ്ഥലവും നൽകിയാണ് മത്സരത്തിൽ പങ്കാളികളായത്. എന്നാൽ സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു മിനി ഇലക്ഷൻ…
Read MoreCategory: Today’S Special
ഫാമിലി കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി: യുവതിക്ക് പരിക്ക്; വൈറലായി സിസിടിവി ദൃശ്യങ്ങൾ
ഫാമിലി കോടതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് സ്ത്രീക്ക് പരിക്ക്. ഡെറാഡൂണിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോടതി സമയത്ത് ഒരു സ്ത്രീ പെട്ടെന്ന് കെടിടത്തിലേക്ക് കടന്നുവരികയും റെയിലിംഗിൽ നിന്ന് ചാടാൻ ശ്രമിക്കുകയും ചെയ്തു. ഇവരെ തടയാൻ ശ്രമിച്ചുകൊണ്ട് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും പിന്നാലെ ഓടിയെത്തി. എന്നാൽ അതിനു മുൻപ് തന്നെ യുവതി താഴേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം അറിഞ്ഞ് നിരവധി പേർ റെയിലിംഗിന് അടുത്തേക്ക് ഓടിയെത്തുകയും പരുിക്കേറ്റ സ്ത്രീയുടെ അടുത്തേക്ക് ഓടി എത്തുകയും ചെയ്തു. സ്ത്രീ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് കോടതിയിലുണ്ടായിരുന്നവർ പറയുന്നത്. എന്നാൽ ഇവർ മനപ്പൂർവം ചാടിയതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്ന് പൊലിസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നു വരികയാണെന്ന് സിറ്റി സൂപ്രണ്ട് ഓഫ് പൊലിസ് ശേഖർ സുയാൽ വ്യക്തമാക്കി. കുറച്ചുകാലമായി ഈ…
Read Moreസ്നേഹത്തിന് സ്രാവുകളും സാക്ഷി! അക്വേറിയത്തിലെ സ്രാവ് ടാങ്കിൽ വെറൈറ്റി സർപ്രൈസുമായി കാമുകൻ; ഞെട്ടലോടെ കാമുകി!
പ്രണയാഭ്യർഥനകൾ വ്യത്യസ്തമായിരിക്കാനും എന്നും ഓർമയിൽ സൂക്ഷിക്കാനുമായി ആളുകൾ പല വഴികളും ആളുകൾ തെരഞ്ഞെടുക്കാറുണ്ട്, എന്നാൽ അത്തരത്തിലുള്ള മനോഹരമായ ഒരു പ്രണയാഭ്യർഥനയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യുകെയിലെ ബക്കിംഗ്ഹാംഷെയർ സ്വദേശിയായ ജെയിംസ് വാൾഷ് തന്റെ കാമുകിക്ക് നൽകിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സ്രാവുകൾ നീന്തിത്തുടിക്കുന്ന അക്വേറിയത്തിനുള്ളിൽ വെച്ചായിരുന്നു ജെയിംസിന്റെ വ്യത്യസ്തമായ പ്രൊപ്പോസൽ! കാമുകിയായ പേജ് കുക്കിന് സ്രാവുകളെ ഒത്തിരി ഇഷ്ടമാണെന്ന് അറിയാവുന്ന ജെയിംസ് ലിങ്കൺഷെയറിലെ സ്കെഗ്നെസ് അക്വേറിയം അധികൃതരുമായി മുൻകൂട്ടി സംസാരിച്ച് പ്ലാൻ തയ്യാറാക്കുകയായിരുന്നു. സെപ്റ്റംബർ 10നായിരുന്നു സംഭവം. സാധാരണക്കാരെപ്പോലെ മുട്ടുകുത്തി നിന്ന് മോതിരം കൈമാറുന്നതിന് പകരം, ഡൈവിംഗ് സ്യൂട്ടും സ്കൂബ ഗിയറും ധരിച്ച് അക്വേറിയം ടാങ്കിനുള്ളിലേക്ക് ഇരുവരും ഇറങ്ങി. മറ്റ് ഡൈവർമാരിൽ നിന്ന് ഇരുവരെയും മാറ്റിനിർത്തിയ ശേഷം, “എന്നെ വിവാഹം കഴിക്കാമോ?” എന്ന് എഴുതിയ ബോർഡ് ജെയിംസ് അക്വേറിയത്തിനുള്ളിൽ വെച്ച് പേജിന് മുന്നിൽ ഉയർത്തിപ്പിടിച്ചു. അപ്രതീക്ഷിതമായ…
Read Moreനിങ്ങളാരും സഹായഭ്യർഥനകളിൽ വീഴല്ലേ ! പണം നല്കുന്നതിനുമുന്നേ ഒന്ന് ആലോചിച്ചിട്ട് മതി; എക്സിൽ തരംഗമായ ജയ് സിംഗ് രാത്തോർ? വ്യാജ ചികിത്സാ സഹായ തട്ടിപ്പ്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് ജയ് സിംഗ് രാത്തോർ (Jay Singh Rathore). അനിയത്തിയുടെ കണ്ണിന്റെ ശസ്ത്രക്രിയക്കായി സഹായമഭ്യർഥിച്ച് വൻതുക തട്ടിയെടുത്ത 16 വയസുകാരനായ കൗമാരക്കാരനാണ് ഇതിന് പിന്നിലെന്ന് വെളിപ്പെട്ടതോടെയാണ് സംഭവം വാർത്തകളിൽ ഇടം നേടിയത്. തന്റെ സഹോദരിക്ക് കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാൻ അടിയന്തിരമായി കണ്ണ് ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞാണ് ജയ് സിംഗ് രാത്തോർ എന്ന അക്കൗണ്ടിലൂടെ പണം അഭ്യർഥന നടത്തിയത്. ഇതിനായി ചികിത്സാ രേഖകളും പണം അയക്കേണ്ട വിവരങ്ങളും ചേർത്ത്ഒരു പോസ്റ്റ് പങ്കുവെച്ചു. 24 മണിക്കൂറിനുള്ളിൽ 1,58,282 രൂപയോളമാണ് ഇയാൾ സമാഹരിച്ചത്. ആവശ്യത്തിന് പണം ലഭിച്ചെന്നും അതിനാൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയാണെന്നും ഇയാൾ പിന്നീട് അറിയിച്ചു. എന്നാൽ, ഇയാൾ പങ്കുവെച്ച ചികിത്സാ രേഖകളിലെ ആശുപത്രിയായ ‘ഷ്രോഫ് ഐ സെന്റർ’ (Shroff Eye Centre) രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തങ്ങളുടെ…
Read Moreവിമാനത്തിന്റെ ചില്ലിൽ ഗണപതി ചിത്രം! വിവാദത്തിൽ ആർട്ടിസ്റ്റ്; പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ ഇതാണ്, മറുപടിയുമായി യുവതി
വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ജനലിൽ ഗണപതി ഭഗവാന്റെ ചിത്രം വരച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ആർട്ടിസ്റ്റ് മിതാലി സലുങ്കെ. വിമാനത്തിന്റെ ചില്ലിൽ നേരിട്ടല്ല, മറിച്ച് സുതാര്യമായ ഷീറ്റിലാണ് (Transparent Sheet) ചിത്രം വരച്ചതെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിരിക്കുകയാണ് മിതാലി. ‘ലൈവ് ഇന്ത്യൻ പെയിന്റർ ‘ എന്ന ചിത്രകലാ കൂട്ടായ്മയിലെ അംഗമായ മിതാലി സലുങ്കെ, “യാത്രയ്ക്കിടെ പുതിയൊരു ക്യാൻവാസ് കണ്ടെത്തി” എന്ന അടിക്കുറിപ്പോടെയാണ് വിമാനത്തിലെ ജനലിൽ ഗണപതി ചിത്രം വരയ്ക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ, വിമാനത്തിന്റെ ചില്ലിൽ നേരിട്ടാണ് ചിത്രം വരയ്ക്കുന്നതെന്ന് തെറ്റിദ്ധരിച്ചതോടെ നിരവധി പേർ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പൊതുമുതൽ നശിപ്പിച്ചതിന് നടപടി വേണമെന്നും യാത്ര വിലക്കണമെന്നും വരെ ആവശ്യങ്ങളുയർന്നു. വിമർശനങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റാഗ്രാമിലൂടെ മിതാലി സത്യവസ്ഥ വ്യക്തമാക്കിയത്. ജനലിന് മുന്നിൽ വെച്ച സുതാര്യമായ ഷീറ്റിലാണ് താൻ ചിത്രം വരച്ചതെന്നും വിമാനത്തിന്…
Read Moreട്രക്ക് മറിഞ്ഞു, റോഡിൽ ‘നെയ്യമൃത്’; പാത്രങ്ങളും കവറുകളുമായി ഇറങ്ങി നാട്ടുകാർ! റോഡിലൊഴുകിയ നെയ്യ് കോരിയെടുക്കാൻ തിക്കും തെരക്കും ! വീഡിയോ സമൂഹ മാധ്യമങ്ങളിൽ
ഉത്തർപ്രദേശിലെ മൊറാദാബാദിൽ നെയ്യ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിൽ വൻതോതിൽ നെയ്യ് ഒഴുകിപ്പരന്നതോടെ പാത്രങ്ങളുമായി അത് കോരിയെടുക്കാൻ നാട്ടുകാർ തടിച്ചുകൂടിയത് വലിയ തിരക്കിനിടയാക്കി. ഹരിയാനയിൽ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രപൂരിലുള്ള ഫാക്ടറിയിലേക്ക് നെയ്യുമായി പോവുകയായിരുന്ന ട്രക്കാണ് ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്കിൽ നിന്ന് വൻതോതിൽ നെയ്യ് റോഡിലേക്ക് ഒഴുകിയെത്തി. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പാത്രങ്ങളും കവറുകളുമായി എത്തിയ നാട്ടുകാർ നെയ്യ് ശേഖരിക്കാൻ മത്സരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ആളുകളെ സ്ഥലത്തുനിന്ന് മാറ്റി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് മറിഞ്ഞ ട്രക്ക് മാറ്റുകയും റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
Read Moreഒറ്റ ബൈക്കിൽ 4 പേർ, കൂട്ടുകാരന്റെ തോളിലിരുന്ന് സ്റ്റണ്ട്; അഹമ്മദാബാദിൽ യുവാക്കൾ അറസ്റ്റിൽ! വീഡിയോ വൈറൽ
തെരക്കേറിയ റോഡിൽ ഒറ്റ ബൈക്കിൽ നാലുപേർ കയറി അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തിയ നാല് യുവാക്കളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ മറ്റ് യാത്രക്കാരുടെ സുരക്ഷ പോലും വകവെക്കാതെ കൂട്ടുകാരന്റെ തോളിലിരുന്നാണ് യാത്ര ചെയ്തത്. അഹമ്മദാബാദിലെ എലിസ്ബ്രിഡ്ജ് പ്രദേശത്ത് സെപ്റ്റംബർ 20ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ നാല് പേരെയും കുത്തിനിറച്ച്, വണ്ടി അപകടകരമായി വെട്ടിച്ചെടുത്ത് നടത്തിയ ഈ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ എലിസ്ബ്രിഡ്ജ് പോലീസ് ഉടനടി ഇടപെടുകയും സെപ്റ്റംബർ 21ന് രാവിലെ തന്നെ നാല് പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഗീ കാന്ത നിവാസികളായ അശോക് ഠാക്കൂർ, അൽകേഷ് കനോജിയ, മിതേഷ് ഝാല എന്നിവരുൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. പൊതുജനങ്ങളുടെ ജീവന് ആപത്തുണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതിനും ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും ഭാരതീയ ന്യായ സംഹിത (BNS), മോട്ടോർ വാഹന നിയമം…
Read More“എഐയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ സാങ്കേതിക തകരാർ; വേദി വിട്ട് ഇറങ്ങിപ്പോയി പ്രിൻസ് ഹാരി, പിന്നീട് തിരിച്ചെത്തി സ്വയം ട്രോളി താരം!”
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാങ്കേതികവിദ്യകളുടെയും അപകടങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ മുന്നറിയിപ്പ് നൽകുന്നതിനിടെ പ്രിൻസ് ഹാരിക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടി. സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ ടെലിപ്രോംപ്റ്റർ പ്രസംഗത്തിനിടയിൽ പെട്ടെന്ന് പ്രവർത്തനരഹിതമായി. ന്യൂയോർക്കിൽ നടന്ന ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് വാർഷിക സമ്മേളനത്തിലായിരുന്നു സംഭവം. കുട്ടികളിൽ എഐയും സോഷ്യൽ മീഡിയയും ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു ഹാരി. “വരാനിരിക്കുന്ന കാര്യങ്ങൾ നേരിടാൻ നമുക്ക് വർഷങ്ങളുടെ സമയമില്ല…” എന്ന് പറഞ്ഞ് നിമിഷങ്ങൾക്കകം ടെലിപ്രോംപ്റ്ററിലെ എഴുത്തുകൾ അപ്രത്യക്ഷമായി. തുടർന്ന് അൽപ്പം ആശയക്കുഴപ്പത്തിലായ ഹാരി, “ഇത്രയേ ഉള്ളൂ?” (And that’s it?) എന്ന് ചോദിച്ച് മൈക്ക് താഴെവെച്ച് വേദിയിൽ നിന്ന് മടങ്ങി. ഏകദേശം 40 മിനിറ്റുകൾക്ക് ശേഷം സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനെ തുടർന്ന് അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തി പ്രസംഗം പൂർത്തിയാക്കി. എന്നാൽ സംഭവിച്ച അബദ്ധം മറച്ചുവെക്കാൻ ശ്രമിക്കാതെ തമാശരൂപേണയാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. “എഐ എന്റെ…
Read Moreമൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ഭീതിജനകമായ നാടകം: കരച്ചിലോടെ സ്കൂൾ കുട്ടികൾ! വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു
കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താൻ സ്കൂളിൽ സംഘടിപ്പിച്ച നാടകം കണ്ട് ഭയന്നോടി കുട്ടികൾ. ഉത്തരാഖണ്ഡിലെ ഖതിമയിലുള്ള ബിരിയ മോണ്ടെസ്സോറി ഇന്ത്യൻ പബ്ലിക് സ്കൂളിലാണ് ഈ സംഭവം നടന്നത്. ഫോൺ അമിതമായി ഉപയോഗിച്ചാൽ കണ്ണിന് ഗുരുതര പരിക്കേൽക്കുമെന്നും കാഴ്ച നഷ്ടപ്പെടുമെന്നും കാണിക്കാൻ നടത്തിയ നാടകത്തിലെ രംഗങ്ങൾ കണ്ട് വിദ്യാർത്ഥികൾ ഭയന്ന് കരയുകയായിരുന്നു. കുട്ടികൾ നിരന്തരം ഫോൺ ഉപയോഗിക്കുന്നുവെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പ്രിൻസിപ്പൽ ഹേമ ചുഫാലിന്റെ നേതൃത്വത്തിൽ നാടകം സംഘടിപ്പിച്ചത്. കുട്ടികളെ രോഗികളാക്കിയും, അവരുടെ കണ്ണിന് പരിക്കേറ്റതായും, കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട് കണ്ണുകൾ പുറത്തെടുക്കുന്നതായുമൊക്കെയാണ് നാടകത്തിൽ ചിത്രീകരിച്ചത്. ഇതൊരു നാടകമാണെന്ന് തിരിച്ചറിയാൻ സാധിക്കാതെ, വലിയൊരു അപകടം സംഭവിച്ചതാണെന്ന് കരുതി സ്കൂളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ഭയന്ന് വിറച്ചു. തുടക്കത്തിൽ ഈ ആശയം കുട്ടികളിൽ നെഗറ്റീവ് സ്വാധീനം ഉണ്ടാക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നുവെന്ന് പ്രിൻസിപ്പൽ ഹേമ…
Read Moreസ്വന്തം മുഖമുള്ള സൈബർട്രക്കിൽ മാസായി തത്തമ്മ; വൈറലായി ബ്രസീലിലെ ‘കെന്നി’!
സ്വന്തം മുഖം പ്രിന്റ് ചെയ്ത ടെസ്ല സൈബർട്രക്കിൽ കറുത്ത സൺഗ്ലാസും വെച്ച് മാസ്സായി സഞ്ചരിക്കുന്ന ഒരു തത്തമ്മയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ താരം. ബ്രസീലിൽ നിന്നുള്ള ‘കെന്നി’ എന്ന തത്തയാണ് ഈ ആഡംബര യാത്രയിലൂടെ സോഷ്യൽ മീഡിയയുടെ മനസ് കവർന്നിരിക്കുന്നത്. കെന്നിയുടെ ഉടമസ്ഥൻ തന്റെ പുതിയ സൈബർട്രക്ക് പൂർണമായും തത്തയുടെ ചിത്രങ്ങൾ വെച്ച് റാപ്പ് ചെയ്യുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 7.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘Kenny Slow Parrot’ എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, സ്വന്തം ചിത്രം പതിപ്പിച്ച സൈബർട്രക്കിന്റെ വിൻഡോയിൽ കറുത്ത കണ്ണടയും ധരിച്ച് ശാന്തനായി ഇരിക്കുകയാണ് കെന്നി. വാഹനം സെൽഫ് ഡ്രൈവിംഗ് മോഡിൽ മുന്നോട്ട് നീങ്ങുമ്പോൾ യാതൊരു ഭയവുമില്ലാതെ കാറ്റുകൊണ്ട് നിൽക്കുന്ന കെന്നിയുടെ ലുക്കാണ് ആളുകളെ ആകർഷിച്ചത്. “എന്റെ തത്ത തന്റെ പുതിയ സൈബർട്രക്ക് പൂർണമായും റാപ്പ് ചെയ്തു,” എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More