കാഠ്മണ്ഡു: ബ്രിട്ടീഷ് പർവതാരോഹകൻ കെന്റൺ കൂൾ പത്തൊന്‍പതാം തവണ എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തിരുത്തി. നേപ്പാളിലെ ഷേർപ്പ സമുദായത്തിൽപ്പെടാത്തൊരാൾ ഏറ്റവും കൂടുതൽ തവണ എവറസ്റ്റിനു മുകളിലെത്തിയതിന്റെ റിക്കാർഡാണ് കൂളിന്റെ പേരിലുള്ളത്. അന്പത്തൊന്നുകാരനായ കൂൾ 2004ലാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. തുടർന്നുള്ള മിക്കവാറും എല്ലാ വർഷങ്ങളിലും സാഹസം ആവർത്തിച്ചിരുന്നു. 8,849 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ മുകളിൽ ഇന്നലെ രാവിലെ വീണ്ടും ചുവടുവച്ചു. കൂളിനൊപ്പമുണ്ടായിരുന്ന നേപ്പാളി ഷെർപ്പ ദോർജി ഗ്യാൽജെൻ 23-ാം തവണയും എവറസ്റ്റി മുകളിലെത്തി. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയതിൻെ റിക്കാർഡ് റിത ഷെർപ്പ എന്ന നേപ്പാളിക്കാണ് – 30 തവണ. 1953ൽ ടെൻസിംഗ് നോർഗെ ഷെർപ്പയും ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയ ശേഷം ഏതാണ് എണ്ണായിരത്തിലധികം പേർ എവറസ്റ്റിനു മുകളിലെത്തിയിട്ടുണ്ട്.
Read MoreCategory: Today’S Special
യാത്രക്കാരനുമായി വഴക്കിട്ടു, തോക്കെടുത്ത് ചൂണ്ടി യൂബർ ഡ്രൈവർ; വീഡിയോ കാണാം
യൂബർ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് നഗരവാസികളാണ്. ഇപ്പോഴിതാ യൂബർ ടാക്സി ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള അടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ യൂബർ ഡ്രൈവർ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനത്തിൽ നിന്നും ഇറക്കിവിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ബോംബ് ആസ് ക്രിസി എന്നറിയപ്പെടുന്ന മിയാമി റാപ്പർ ക്രിസി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ക്രിസിയും സുഹൃത്തും പോകേണ്ട സ്ഥലത്തേക്കുള്ള വഴിയേ ചൊല്ലി യൂബർ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം. ടാക്സി ഓടിച്ചിരുന്നത് ഒരു വനിതാ ഡ്രൈവർ ആയിരുന്നു. വഴക്ക് കൂടുതൽ ആയപ്പോൾ ഡ്രൈവർ ദേഷ്യപ്പെട്ട് അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറയുന്നത് വീഡിയോയിൽ കാണാം. പക്ഷേ ക്രിസിയും സുഹൃത്തും വാഹനത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല.…
Read Moreകൂടെനിന്ന് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞയാളുടെ വീഡിയോ പിടിച്ചു: ഇന്ത്യയിലെ യാത്രയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചില പുരുഷന്മാരിൽ നിന്നുമുള്ള ഇത്തരം പ്രവർത്തികളാണെന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
യാത്രയിൽ അപരിചിതരായ ആരെങ്കിലും നമ്മളെ പിന്തുടർന്നാൽ ആരായാലും ആദ്യമൊന്നു ഭയന്നു പോകും. അത്തരത്തിലൊരു സംഭവമാണ് ഹിമാചൽപ്രദേശിൽ ട്രക്കിംഗ് നടത്തുന്നതിനിടെ പോളിഷ് ട്രാവലർ ആയ കാസിയ എന്ന യുവതി നേരിടേണ്ടി വന്നത്. ഇൻസ്റ്റാഗ്രാമിൽ ട്രാവൽ കണ്ടന്റ് ക്രീയേറ്ററാണ് അവർ. ട്രക്കിംഗിനായി യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിലാണ് അപരിചിതൻ ഇവരുടെ പിന്നാലെ കൂടിയത്. നിരവധി തവണ തന്നെ പിന്തുടരുതെന്ന് കാസിയ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും അതൊന്നും കൂട്ടാക്കാതെ ഇയാൾ യുവതിക്ക് പിന്നാലെ കൂടുകയായിരുന്നു. അയാളോടൊപ്പം ഫോട്ടോ എടുക്കാൻ അവരെ നിർബന്ധിച്ചെന്നും യുവതി പറഞ്ഞു. താൻ നേരിട്ട ദുരവനുഭത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അവർ വീഡിയോ പങ്കുവച്ചു. അയാളിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതെന്നും കാസിയ പറയുന്നു. വീഡിയോ എടുക്കുന്നുണ്ടെന്ന് മനസിലായതോടെ അയാൾ അവിടെ നിന്നും ഓടിപ്പോയെന്നും യുവതി പറഞ്ഞു. ഇന്ത്യയിലെ തന്റെ…
Read More‘പ്രേത സിനിമയിലെ സീനല്ല ഇത്, കോസ്മെറ്റിക് സർജറി കഴിഞ്ഞ സ്ത്രീകളാണ് ഇവർ’; വൈറലായി പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിന്റെ വീഡിയോ
കോസ്മെറ്റിക് സര്‍ജറി ക്ലിനിക്കിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ഒരു കോസ്മെറ്റിക് ക്ലിനിക്കിന്റെ തന്ത്രം പാളിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഷാംഗ്ഹായ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിന്റെ തന്ത്രമാണ് എട്ട് നിലയില്‍ പൊട്ടിയത്. ക്ലിനിക്കിലെ പ്രധാന ഡോക്ടറായ ഡോ. ഷെയാണ് തന്റെ ക്ലിനിക്കില്‍ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ വീഡിയോയ്ക്ക് വലിയ വിമശനം നേരിട്ടത്. ‘സ്ത്രീകൾക്ക് വേണ്ടി’, എന്ന കുറിപ്പോടെയാണ് ഡോ. ഷെ, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നിരവധി സ്ത്രീകളെ വീഡിയോയില്‍ കാണാം. എല്ലാവരുടെയും മുഖത്ത് പല തരത്തിൽ വെളുത്ത തുണി കെട്ടിയിരിക്കുന്നത് കാണാൻ സാധിക്കും. ചിലരുടെ മൂക്കിന് താഴെ മുതല്‍ താടി വരെയും മറ്റ് ചിലരുടെ കവിളുകളും താടിയെല്ലുകളും വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ് വച്ചിട്ടുണ്ട്. ഇവര്‍ക്കിടെയില്‍…
Read Moreമാലിന്യങ്ങൾ വലിച്ചെറിയൽ: അതും വെയ്സ്റ്റായില്ല! വാട്സാപ്പ് പരാതിയിലൂടെ പിഴചുമത്തിയത് ലക്ഷങ്ങൾ
തിരുവനന്തപുരം: മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം ഈടാക്കി. ഇത്തരം പരാതികൾ അറിയിക്കാനുള്ള ‘സിംഗിൾ വാട്സാപ്പ്’ സംവിധാനം നിലവിൽ വന്നശേഷം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 7,921 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതിൽ കുറ്റക്കാരെ തിരിച്ചറിയാനുള്ള വിവരങ്ങൾ ഉള്ള 4,772 പരാതികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുകയും 3,905 പരാതികൾ തീർപ്പാക്കുകയും ചെയ്തു. നിയമലംഘനം നടത്തിയവരിൽനിന്നും ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനം പരാതി സമർപ്പിച്ചവർക്കുള്ള പാരിതോഷികമായും നല്‍കും. ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ നിയമലംഘനം നടത്തിയ 26 പേരുടെ മേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിംഗിൾ…
Read Moreരാജ്യത്തെ ആദ്യത്തെ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 സ്വന്തമാക്കി മലയാളി: വില കേട്ട് ഞെട്ടി സൈബറിടം
രാജ്യത്തെ ആദ്യ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 സ്വന്തമാക്കി മലയാളി. എറണാകുളം സ്വദേശി വേണു ഗോപാലകൃഷ്ണനാണ് 16 കോടി രൂപ വിലയുള്ള വാഹനം സ്വന്തമാക്കിയത്. റോൾസ് റോയ്സ് നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തവും സാങ്കേതികമികവുമുള്ള മോഡലാണു ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് വാഹനത്തിലുള്ളത്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സും ഓൾ-വീൽ-ഡ്രൈവും ഓൾ-വീൽ-സ്റ്റിയറിംഗ് ചേസിസുമുള്ള കാറിന് ഗോസ്റ്റ് സീരീസ് 2 വിനേക്കാൾ 29 പിഎസ് കൂടുതൽ പവറും 50 എൻഎം അധിക ടോർക്കുമുണ്ട്. രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയും വേണു ഗോപാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇദ്ദേഹം. കളമശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ റോൾസ് റോയ്സ്…
Read Moreഎന്താ മോനേ ഇത്… വർഷത്തിൽ 281 ദിവസവും വെറുതേ ഇരിക്കും; ജീവിതം വളരെ വിരസമായി തോന്നുന്നുവെന്ന് യുവാവ്
എല്ലാ ദിവസവും ഒരേ പോലെ അതുകൊണ്ട് ഒരു രസമില്ലെന്നു പറയുന്നവരാണ് നമ്മളിൽ പലരും. എന്തെങ്കിലുമൊക്കെ വ്യത്യസ്തത വേണം. എന്നാലേ ജീവിതം രസകരമാകൂ. പക്ഷേ, എങ്ങനെ വ്യത്യസ്തത കൊണ്ടു വരും. അതും ഒരു ടാസ്കാണല്ലേ. റെഡിറ്റിൽ ഒരാൾ ഇതു സംബന്ധിച്ച് ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അതെന്തായാലും വൈറലായിരിക്കുകയാണ്. പോസ്റ്റ് പങ്കുവെച്ച വ്യക്തി എല്ലാ മാസവും ഒരാഴ്ച മാത്രമാണ് ജോലി ചെയ്യുന്നത്. പക്ഷേ, ഒരു വർഷം 66 ലക്ഷം രൂപയാണ് വരുമാനം. ഒരാഴ്ചത്തെ ജോലിക്കു ശേഷമുള്ള സമയം മഴുവൻ അദ്ദേഹം വെറുതേ കളയുകയാണ്. ടിവി കാണും പോഡ്കാസ്റ്റുകൾ കേൾക്കും പിന്നെ കുറേ സമയം സമൂഹ മാധ്യമങ്ങളിൽ സമയം ചെലവഴിച്ചുമൊക്കെയാണ് സമയം കളയുന്നത്. പക്ഷേ, തന്റെ ജീവിതം വളരെ വിരസമായിട്ടാണ് പോകുന്നതെന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശ്നം. വർഷങ്ങൾ കഠിനാധ്വാനം ചെയ്താണ് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സന്പാദിക്കാനുള്ള നിലയിലേക്ക് അദ്ദേഹം തന്റെ…
Read Moreകിണറ്റിൽ വീണ് മരിച്ചത് എട്ട് പേർ; അതുവരെ ഉണ്ടായിരുന്ന സാധാരണ കിണർ ഗ്രാമവാസികൾക്കിടയിൽ ‘മരണക്കിണർ’ ആയി മാറിയതിങ്ങനെ…
മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ കോണ്ട്വാത് ഗ്രാമമെന്ന് കേട്ടാൽ ഭയം കാൽ മുട്ടിൽ നിന്ന് അരിച്ചു കയറും. പകൽ പോലും രാത്രിയുടെ ഭീകരത സൃഷ്ടിക്കുമാം വിധം നിശബ്ദതയാൽ മൂടപ്പെട്ടു കിടക്കുന്നു. പ്രദേശത്തെ ഒരു സാധാരണ കിണർ, ഗ്രാമത്തില്‍ തുടർച്ചയായി ഉണ്ടായ ദുരന്തങ്ങളുടെ മൂല കേന്ദ്രമായതോടയാണ് നാട്ടുകാർ ഈ കിണറിനെ ഭയപ്പെടുന്നത്. സംഭവങ്ങളുടെയും തുടക്കം ഏപ്രിൽ മൂന്നിനായിരുന്നു. ആദ്യ മരണത്തിന് തൊട്ട് പിന്നാലെ മരണത്തിന്റെ ഒരു ചങ്ങല തന്നെയായിരുന്നു. ഗ്രാമത്തിലെ എട്ട് പേരാണ് ആ ഒരു കിണറ്റിൽ വീണ് മരണമടഞ്ഞത്. കിണറിനുള്ളിൽ വീണവരെ രക്ഷിക്കാനിറങ്ങിയവർ പോലും മരിച്ചു വീഴുന്ന അവസ്ഥയാണ് ഉണ്ടായത്. കിണറിന് അടിത്തട്ടിൽ അടിഞ്ഞ് കൂടിയിരുന്ന വിഷവാതക ശ്വസിച്ചതാണ് ആളുകൾ മരണപ്പെടാൻ കാരണമെന്ന് പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞു. കൃഷി ആവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കുമായി ഗ്രാമവാസികൾ ഉപയോഗിച്ചിരുന്ന ആ സാധാരണ കിണർ അതോടെ ഗ്രാമവാസികൾക്കിടയിൽ ‘മരണക്കിണർ’ ആയി മാറി.…
Read Moreഅമ്മയ്ക്കൊരുക്കിയ ചിതയിൽ കയറിക്കിടന്ന് മകൻ: ആവശ്യം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
മരിച്ചുപോയ അമ്മയുടെ ശവസംസ്കാരം നടത്തുന്ന നേരം അമ്മയുടെ ചിതയിൽ കയറി കിടന്ന് മകന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലെ കോട്പുട്ലി ബെഹ്റോർ ജില്ലയിലാണ് സംഭവം. അമ്മയോടുള്ള സ്നേഹം മൂലം കിടന്നതാണെന്ന് കരുതിയെങ്കിൽ തെറ്റി. അവിടെയാണ് ട്വിസ്റ്റ്. അമ്മയുടെ ആഭരണങ്ങളെ ചൊല്ലി മക്കൾ തമ്മിൽ തർക്കമായപ്പോഴാണ് അതിലൊരാൾ ചിതയിൽ കയറി കിടന്നത്. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനായ ഗിർധാരിയെ ഏൽപ്പിച്ചതോടെയാണ് മക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ആഭരണങ്ങൾ മുഴുവൻ തനിക്ക് വേണമെന്ന് ഇളയ മകൻ ഓംപ്രകാശ് പറഞ്ഞതു മുതലാണ് തർക്കം തുടങ്ങിയത്. അവരുടെ ഗ്രാമത്തിലെ പാരമ്പര്യം അനുസരിച്ച് മരണപ്പെടിന് ശേഷം ചില ചടങ്ങുകൾ കഴിഞ്ഞാണ് മരിച്ച വ്യക്തിയുടെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ ഊരിയെടുക്കുക. ഇങ്ങനെ ഊരിയെടുത്ത ആഭരണങ്ങൾ ഗിർധാരിക്ക് കൈമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആഭരണങ്ങൾ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട്…
Read Moreഎന്റെ രണ്ട് വയസുകാരനായ മകന് കാറിലുണ്ടോ?’ ഫോണ്‍ വിളികേട്ട് തിരിഞ്ഞ് നോക്കിയ ഡ്രൈവർ ഞെട്ടിപ്പോയി; വൈറലായി വീഡിയോ
കുഞ്ഞുങ്ങളേയും കൊണ്ട് പുറത്ത് പോയാൽ രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ പല അബദ്ധങ്ങൾക്കും അപകടങ്ങൾക്കും വരെ കാരണമായേക്കാം. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂബർ കാറില്‍ രണ്ട് വയസുകാരനെ മറന്ന് പോയ അമ്മയുടെ വാർത്തായാണിത്. തന്റെ മകന് കാറിലുണ്ടോയെന്ന് കാർ ഡ്രൈവറെ വിളിച്ച് അന്വേഷിക്കുന്ന സിസിടിവി വീഡിയോയാണ് ഇത്. കാറിനുള്ളിലേക്ക് കയറി ഇരിക്കുന്ന ഒരാൾ ഒരു കുട്ടിയെ സീറ്റിലേക്ക് മാറ്റിയിരുത്തുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കുറച്ച് സമയത്തിന് ശേഷം യൂബർ ഡ്രൈവര്‍ക്ക് ഒരു ഫോണ്‍ കോൾ വരുന്നത് വീഡിയോയിൽ കാണാം. അദ്ദേഹം ഫോണ്‍ അറ്റന്റ് ചെയ്യുമ്പോൾ മറു തലയ്ക്കല്‍ നിന്നും നിങ്ങൾ യൂബര്‍ ഡ്രൈവറല്ലേ, എന്റെ രണ്ട് വയസുകാരനായ മകന് കാറിലുണ്ടോയെന്ന് ഒരു സ്ത്രീ ശബ്ദം ചോദിക്കുന്നത് കേൾക്കാം. ഈ നിമിഷം കാറിന് പുറകിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് നിങ്ങളുടെ…
Read More