കള്ളൻമാരിൽ നിന്നും കൊള്ളക്കാരിൽ നിന്നുമൊക്കെ രക്ഷപെടണമെങ്കിൽ ധൈര്യവും സാമർഥ്യവും ബുദ്ധിയുമൊക്കെ വേണം. തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപെട്ട ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.
ബസ് കയറുന്നതിനായി ടൗണിലേക്ക് പോകുന്ന വഴി യുവതി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോ എത്തിയപ്പോൾ അതിൽ രണ്ട് പുരുഷൻമാർ ഇരിക്കുന്നുണ്ടായിരുന്നു. റിട്ടേൺ ഓട്ടോ ആയതുകൊണ്ട് മറിച്ചൊന്നും ഇവർ ചിന്തിക്കാതെ ഓട്ടോയിൽ കയറി.
എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് ഇവർ കവർച്ചാ സംഘം ആണെന്ന് യുവതിക്ക് മനസിലായത്. ഉടൻ തന്നെ ഓട്ടോ നിർത്താൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർ യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. തട്ടിപ്പ് സംഘം ഓട്ടോ ആളൊഴിഞ്ഞസ്ഥലത്ത് നിർത്താൻ ആവശ്യപ്പെട്ടു. ആ സമയം യുവതി സീറ്റിൽ നിന്നും നിലത്ത് ഇരുന്നു. കന്പിയിൽ തൂങ്ങിക്കിടന്നു.
യുവതി കന്പിയിൽ തൂങ്ങിക്കിടന്നതോട മറ്റ് യാത്രക്കാർക്ക് അപകടം മണത്തു. അവർ ഓട്ടോയെ പിന്തുടർന്നു. യാത്രക്കാർ ഓട്ടോ തടഞ്ഞ് നിർത്തുകയും യുവതിയെ രക്ഷപെടുത്തുകയും ചെയ്തു. കവർച്ചാ സംഘത്തിലൊരാൾ അവിടെ നിന്നും രക്ഷപെട്ടു.